കമ്മ്യൂണിസത്തെ അറിയാം – ഭാഗം 1

കമ്മ്യൂണിസം പ്രധാനമായും നാലായി തിരിക്കാം.

1. രാഷ്ട്രീയം (Political Ideology)
2. സാമ്പത്തികം (Communist Economy)
3. സാമൂഹികം (Socialism)
4. സംസ്കാരികം (Cultural Marxism)

ഇതിൽ ഓരോന്നും പരസ്പരം ഇടകലർന്നിരിക്കുന്നു. ഇന്ന് രാഷ്ട്രീയം (Political Ideology) എന്ന കമ്മ്യൂണിസം അവലോകനം ചെയ്യാം. കമ്മ്യൂണിസത്തിന്റെ രാഷ്ട്രീയനിലപാട് അതിന് രൂപം കൊടുത്തവരുടെ കാഴ്ചപ്പാടിൽ നിന്നും താഴെ എഴുതിയിരിക്കുന്നു. കേരളത്തിൽ പ്രത്യക്ഷത്തിൽ കാണാവുന്നത് ഇതിൻറെ കൂടെ ചേർത്തുവായിയ്ക്കുക

1. മനുഷ്യരെ അവരുടെ തനതായ പ്രശ്നങ്ങളിൽ നിന്നും അകറ്റി, സർവലോകതൊഴിലാളി ഐക്യം എന്ന ആശയത്താൽ മാത്രം ബന്ധിപ്പിക്കുക. ഒരു കമ്മ്യൂണിസ്റ്റ്‌കാരനും തൻറെ ചുറ്റും നടക്കുന്നതിനേക്കാൾ അറിയുന്നതും പറയുന്നതും ‘സർവരാജ്യ’ പ്രശനങ്ങളായിരിക്കണം.

2. എല്ലാ കമ്മ്യൂണിസ്റ്റുകാർക്കും ഒരു പൊതു എതിരാളി ഉണ്ടാവണം. ബൂർഷ്വ എന്ന് വിളിക്കപ്പെടുന്ന ഇവർ യഥാർത്ഥധനികർ ആവണമെന്നില്ല. കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രതിനെതിരെ നിൽക്കുന്ന ആരുമാവാം.

3. തലപ്പത്തിരിക്കുന്ന ‘എലീറ്റ്’ എന്നറിയപ്പെടുന്നവർ അവരുടെ കൈകളിൽ രക്തക്കറ പുരട്ടില്ല. വേട്ടനായ്ക്കളെപ്പോലെ തീറ്റിപോറ്റുന്ന ‘അണികൾ’ ആണ് അക്രമം അഴിച്ചുവിടുക. ‘ഫുട്ട് സോൾജിയേഴ്സ്’ എന്നാണ് വിളിപ്പേര്. അവർ കൊല്ലുകയും കൊല്ലപ്പെടുകയും വേണം.

4. എല്ലാ ആശയങ്ങളും ‘താത്വികാചാര്യന്മാരിൽ’ നിന്നും അണികളിലേയ്ക്ക് ഒഴുകും – ഒരൊറ്റ ദിശയിൽ. പ്രശ്നങ്ങളും പരിഹാരങ്ങളും മുകളിൽ നിന്നും വരും.

5. വഴിതെറ്റിയ ആദർശവാദികളാണ് പ്രധാന ഇരകൾ. ഒരിക്കൽ തത്വശാസ്ത്രം എന്നൊക്കെ പറഞ്ഞു കൂടിയാൽ ജീവിതാവസാനം വരെ ഇവർ അതിനടിമകൾ ആയിരിയ്ക്കും.

6. എല്ലാ ജനസേവന സംഘടനകളും ഇവരുടെ നുഴഞ്ഞുകയറ്റത്തിനും subversionനും ‘സോഫ്റ്റ്‌ ടാർഗെട്സ്’ ആണ്.

7. വെറുപ്പാണ് സ്ഥായിയായ വികാരം. എല്ലാറ്റിനോടും ഉള്ള വെറുപ്പ്‌ വിപ്ലവവീര്യം കൂട്ടാൻ ആവശ്യമാണ്. ‘frustrated youth’ എപ്പോഴും ഉണ്ടായിക്കോണ്ടേയിരിയ്ക്കണം. ഈ വെറുപ്പ് എല്ലാ വിധ ‘establishments’ നോടും ഉണ്ടാവണം.

8. വിപ്ലവമാണ് ഒരേ ഒരു വഴി. ജനാധിപത്യം, നീതിന്യായ വ്യവസ്ഥ – ഇതിലൊന്നും വിശ്വാസം അർപ്പിക്കരുത്. സായുധവിപ്ലവം ആണ് എല്ലാറ്റിനും വഴി. അതിനുവേണ്ടി കൊല്ലാം, അക്രമം മാതൃകയും ആക്കാം.

9. പ്രോപഗാണ്ട – പ്രചരണം – ഏറ്റവും പ്രധാനം. ഇതിൽ indoctrination വളരെ പ്രധാനം. വിദ്യാഭ്യാസം, നീതിന്യായം, മാധ്യമങ്ങൾ, ഇവയെല്ലാം കമ്മ്യൂണിസ്റ്റ്‌ സിംബലിസം കൊണ്ട് നിറയണം. Agitprop എന്ന വാക്ക് തന്നെ വന്നത് സോവിയറ്റ് റഷ്യയിലെ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കമ്മിറ്റി – Department of Agitation and Propaganda – യിൽ നിന്നാണ്.

10. Dissent എന്ന പേരിൽ തുടങ്ങി, സമരം, വിപ്ലവം എന്നിവയിലൂടെ അധികാരം പിടിച്ചടക്കി സാവധാനം fascist വ്യവസ്ഥയിലേക്കു മാറണം.

11. Conspiratorial നിലനില്പ്. മന:സാക്ഷി കുറയണം – മുകളിലേക്ക് പോകുന്തോറും ഇല്ലാതെയാവണം.

12. തിയറി ഓഫ് അഡ്വാൻസ്മെന്റ് – നിങ്ങൾ എന്റെ പുറം ചൊറിയൂ, ഞാൻ നിങ്ങളുടെ ചൊറിയാം എന്ന സമീപനം. അവസരവാദം. ഈ സീരീസിൽ കമ്മ്യൂണിസത്തിന്റെ ഉദ്ഭവവും വളർച്ചയും ഖണ്ഡശ്ശകളായി ചേർക്കാം.

കമ്മ്യൂണിസം John F Kennedy യുടെ വാക്കുകളിൽ”Guardian എന്ന പത്രത്തിന്റെ correspondent ആയിരുന്ന Karl Marx കൂലി കൂട്ടി ചോദിച്ചപ്പോൾ കിട്ടാതെ വന്നതിനാലാണ് കമ്മ്യൂണിസ്റ്റ്‌ മനിഫെസ്റ്റൊ എഴുതിയത്. അന്ന് കൂലി കൂടുതൽ കൊടുത്തിരുന്നെങ്കിൽ ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാവുമായിരുന്നില്ല” പകുതി തമാശ കലർന്ന് പറഞ്ഞെങ്കിലും, അതിൽ സത്യമുണ്ട്.

ആദ്യം ചരിത്രത്തിലൂടെ.

മെയ്‌ 1 എന്നത് എങ്ങനെ വന്നു?
1776 മെയ്‌ 1 ന് ആദം വൈഷൊപ്റ്റ് International Red Holiday പ്രഖ്യാപിച്ചത് ഫ്രഞ്ച് റിവോലുഷന്റെ ആദ്യത്തെ ആക്രമണം ഓർമ്മിക്കാനായി ഓർഡർ ഓഫ് ദി ഇല്യുമിനാറ്റി വഴിയായിരുന്നു. (കടപ്പാട്: ജോൺ റോബിസൺ, Proofs of a Conspiracy). ലോകത്തിലെ എല്ലാ തൊഴിലാളികളെയും ഒരുമിപ്പിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഒലിഗാർക്കി എന്ന് വിളിക്കപ്പെടുന്ന രഹസ്യസംഘടനകൾ രൂപപ്പെടുത്തി ലോകം കീഴ്പ്പെടുത്തുക എന്നതായിരുന്നു ഗോപ്യമായ ധാരണ. അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന ജോർജ് വാഷിങ്ങ്ട്ടൻ ഉൾപ്പെടെയുള്ളവർ തടയുംവണ്ണം ഈ ഭീകരവാദ സംഘടനകൾ ശക്തി പ്രാപിച്ചു. ധനവും പ്രതാപവും ഉള്ളവർ മാത്രമാണ് ഇതിന്റെ അംഗങ്ങൾ. 1798 – 1815 കാലത്ത് Takeover through Infiltration (നുഴഞ്ഞുകയറി ഭരണം തട്ടിയെടുക്കൽ) എന്ന അവരുടെ ഗൂഢതന്ത്രം വഴി അമേരിക്കയിലും യുറോപിലും ഉള്ള നീതിന്യായ വ്യവസ്ഥ, ഭരണം, ഉദ്യോഗസ്ഥവൃന്ദം, സിനിമ, വ്യാപാരം, വിദ്യാലയങ്ങൾ, പത്രങ്ങൾ എന്നിങ്ങനെ എല്ലാ തുറകളിലും സ്വാധീനമുള്ള പദവികളിൽ അവരെത്തി. അവർക്ക് ഒരു കാർഡിനൽ പോളിസി – എല്ലാ ഭരണകൂടങ്ങളെയും നീക്കുക, എന്നിട്ട് ഒരു സർവലോക സ്വേഛാധിപത്യം സ്ഥാപിക്കുക.

1848 ആവുമ്പോഴേക്കും ഒരേ സമയത്തിൽ ഒരേ ആശയത്തോടെ വിപ്ലവാത്മക ‘upheavals’ യുറോപ്പിലൊട്ടാകെ സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഈ വിപ്ലവങ്ങൾ വഴി താഴെക്കിടയിലുള്ളവരെ കയ്യിലെടുക്കാൻ ഇവർക്ക് സാധിച്ചു. അതിന്റെ ബലത്തിലാണ് ‘ലീഗ് ഓഫ് ജസ്റ്റ്‌ മെൻ’ എന്ന സംഘടന 1848ൽ കാൾ മാർക്സിനെ കൂലിക്കെടുത്ത് ദി കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോ എഴുതിച്ചു. (മാർക്സ് ഇതെഴുതിയത് വലിയ ധനിക വിപ്ലവകാരിയായിരുന്ന ഫ്രെടെറിക്ക് എങ്കൽസിനോട് ചേർന്നാണ്.

In Defense of Communism: Karl Marx, Friedrich Engels- Manifesto of the  Communist Party (1848) Part III "Socialist and Communist Literature"

മനിഫെസ്റ്റൊ എഴുതി ആദ്യത്തെ 20 വർഷം മാർക്സിന്റെ പേരുപോലും അതിലുണ്ടായിരുന്നില്ല. കൂലിക്കെഴുതിയതുകൊണ്ടാവണം). പിന്നീടുണ്ടായ നരനായാട്ടിന്റെ കഥകൾ Stalin-ism, Leninism, Maoism, എന്നൊക്കെയുള്ള ഓമനപ്പേരുകളിൽ എല്ലാവർക്കും അറിയാവുന്നതാണ്. ഇത്രയും ആമുഖം.

ഇത്രയും പറഞ്ഞതിൽ നിന്നും കമ്മ്യൂണിസം ലോകത്തെവിടെയും spontaneous ആയ ഒരു movement അല്ല എന്നും അതിന് ഒരു ‘ടോപ്‌-ഡൌൺ’ പിറവിയും വളര്ച്ചയും ഉണ്ടെന്ന് മനസ്സിലാക്കാം. (ഭാരതത്തിൽ പോളിറ്റ് ബ്യുറോ എന്നറിയപ്പെടുന്ന സാധനമാണ് ഇവിടുത്തെ കമ്മ്യൂണിസം നിയന്ത്രിക്കുന്നത്. അവർ നിയന്ത്രിക്കപ്പെടുന്നത് ചില underground പ്രസ്ഥാനങ്ങൾ മൂലമാണ്.

തുടരും…

References for this entire series:
John Robison: Proofs of a Conspiracy
Robert Welch: If you want it straight
Carroll Quigley: The Anglo-American Establishment
Capt. Michael J Schaack: Anarchy and Anarchists
Herbert Marcuse: A Critique of Pure Tolerance

LEAVE A REPLY

Please enter your comment!
Please enter your name here