89 കോടി മുടക്കി ഒരു തിരഞ്ഞെടുപ്പ് വിജയം ?

മന്നാര്‍ഗുഡി മാഫിയയ്ക്ക് തമിഴ് നാട് തീറെഴുതി കൊടുക്കുമോ.. ടിടിവി ദിനകരന്‍ ആര്‍ കെ നഗറില്‍ വിജയം നേടിയത് കണ്ടപ്പോള്‍ തമിഴ് ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ സംശയിച്ച്  ജനാധിപത്യ വിശ്വാസികള്‍ ചോദിക്കുന്നു..

ടിടിവി ദിനകരനു വേണ്ടി മാഫിയ സംഘം പണം നല്‍കിയെന്ന് പരസ്യമായും രഹസ്യമായും പലരും സമ്മതിക്കുന്നു. നഗര പ്രാന്ത പ്രദേശമാണെങ്കിലും ആര്‍ കെ നഗര്‍ ചേരികള്‍ ഉള്‍പ്പെടുന്ന തീരമേഖയാണ് . പലരും മീന്‍പിടിത്തം നിത്യ തൊഴിലാക്കിയവരും കൂലി വേല ചെയ്യുന്നവരും. ഇവരുടെ പണത്തിന്റെ ആവശ്യം മുതലെടുത്ത് നേതാക്കള്‍ പണം ഇറക്കിയപ്പോള്‍ ആത്മാര്‍ത്ഥതയുള്ളവര്‍ വോട്ടു കൃത്യമായി കുത്തിയതായി തമിഴ് നാട് രാഷ്ട്രീയത്തെ അടുത്തറിയുന്ന പലരും പറയുന്നു.

ആറായിരം രൂപ കഴിഞ്ഞ ഏപ്രിലിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ലഭിച്ചവര്‍ക്ക് ഡിസംബറിലേക്ക് തിരഞ്ഞെടുപ്പു മാറ്റിയതേടെ ഇരട്ടി ബോണസു ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 12,000 രൂപയോളം ഇങ്ങിനെ ലഭിച്ചവര്‍ ഉണ്ട്. പഴക്കുല വീടുകളില്‍ എത്തിക്കുകയായിരുന്നു മാഫിയ സംഘം ചെയ്തത് ഇതിനിടയില്‍ പുത്തന്‍ നോട്ടുകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്രെ സോഷ്യല്‍ മിഡിയയും ഇത് ശരിവെയ്ക്കുന്നു. പണം നല്‍കി വോട്ടര്‍മാരെ വശത്താക്കുന്നത് നേരില്‍ കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ പോളിംഗ് മാറ്റിവെച്ചുവെങ്കിലും വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍ പണമാഴുക്ക് തടയുന്നതില്‍ ഒരിക്കല്‍ കൂടി പരാജയപ്പെടുകയായിരുന്നു.

ദിനകരന്റെയും ശശികലയുടേയും വലംകൈയായി പ്രവര്‍ത്തിച്ച ആരോഗ്യ മന്ത്രി സി വിജയഭാസ്‌കറുടെ വസതിയില്‍ ഐടി റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകളാണ് തിരഞ്ഞെടുപ്പു കമ്മീഷനെ പോലും ഞെട്ടിച്ചു കളഞ്ഞത്. വിജയഭാസ്‌കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീനിവാസന്റെ കൈവശം ഉണ്ടായിരുന്ന രേഖകള്‍ പ്രകാരം രാധാകൃഷ്ണ നഗര്‍ എന്ന ആര്‍ കെ നഗറിലെ 2,24 ലക്ഷം വരുന്ന വോട്ടര്‍മാരെ സ്വാധിനിക്കാനുള്ള പദ്ധതിയുടെ പൂര്‍ണ വിവരങ്ങളാണ് കണ്ടെടുത്തത്. 89 കോടി രൂപ ഇതിനായി ചെലവഴി്ചതായാണ് രേഖ.

ഇതിനെ തുടര്‍ന്ന്, രാജ്യത്തെ ഒരു നിയോജക മണ്ഡലത്തിലും തിരഞ്ഞെടുപ്പു പക്രിയയില്‍ കാണാന്‍ കഴിയാത്ത വിധം സന്നാഹളാണ് തിരഞ്ഞെടുപ്പു ക്മ്മീഷന്‍ മാസങ്ങള്‍ക്കു മുമ്പു നടത്തിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ആറോളം പ്രത്യേക കേന്ദ്ര നീരിക്ഷകര്‍, 12 ഓളം വരുന്ന ആദായ നികുതി ഉദ്യോഗസ്ഥര്‍, സെയില്‍ ടാക്‌സ് ടീമുകള്‍ 277 അംഗങ്ങള്‍ ഉള്‍പ്പെടുന്ന 61 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, 70 ബൈക്കുകളില്‍ നിരീക്ഷണ സംഘങ്ങള്‍, പത്ത് കമ്പനി സിആര്‍പിഎഫ് എന്നിവരെ സജ്ജമാക്കി.

ദിനകരനോട് ആഭിമുഖ്യം ഉണ്ടായിരുന്ന 22 ഓളം പോലീസുകാര്‍, 18 റവന്യൂ ഉദ്യോഗസ്ഥര്‍, 11 മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍,എന്നിവരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ട് സ്ഥലം മാറ്റി. ഭരണവ്യവസ്ഥ പൂര്‍ണമായും ചീഞ്ഞുനാറിയതാണെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പണം കൈമാറുന്നതിന് പോലും പ്രത്യേകം സമയമുണ്ടായിരുന്നു. വൈകീട്ട് ഏഴര- എട്ടോടെ അപ്രഖ്യാപിത പവര്‍ കട്ട് ഇവിടങ്ങളില്‍ ഉണ്ടാകും. ഈ സമയമാണ് പ്രാദേശിക യൂണിറ്റിലെ നേതാക്കള്‍ വോട്ടര്‍മാരെ വീടുകളിലെത്തി നേരില്‍ കണ്ട് പണം കൈമാറുന്നത്.

അഞ്ചു കോടി രൂപ കയ്യോടെ പിടികൂടിയതോടെ ഏപ്രില്‍ പന്ത്രണ്ടിന് നടത്താന്‍ തീരുമാനിച്ച പോളിംഗ് തിരഞ്ഞെടുപ്പു കമ്മീഷന്‍ അനിശ്ചിതമായി നീട്ടിവെയ്ക്കുകയായിരുന്നു. ഡിസംബര്‍ 24 ഫലപ്രഖ്യാപനം വന്നതോടെ ദിനകരന് ലഭിച്ച വോട്ട് 89013 ആണെന്ന് തെളിഞ്ഞു ജയലളിത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ ആയിരത്തോളം വോട്ടിന്റെ വര്‍ദ്ധനവ്. ഔദ്യോഗിക വിഭാഗത്തിലെ മധുസൂദന് ലഭിച്ചത് 49306 വോട്ടുകള്‍. പതിവായി 60,000 വോട്ടു പിടിക്കുന്ന ഡിഎംകെയ്ക്ക് ലഭിച്ചത് കേവലം 25,000 വോട്ടുകള്‍. . വോട്ടുകള്‍ ഏതുവഴിയെല്ലാം മറിഞ്ഞതായി ഈ കണക്കുകള്‍ വിളി്ച്ചു പറയുന്നു. പണം നല്‍കാത്തതിനാല്‍ ഡിഎംകെയ്ക്ക് പലരും വോട്ടു ചെയ്തില്ലെന്നും ഇത് വെളിവാക്കുന്നു. രണ്ടായിരത്തില്‍ താഴെ വോട്ടുള്ള ബിജെപിക്ക് കാര്യമായ കുറവ് സംഭവി്ച്ചില്ല. (നോട്ടയേക്കാള്‍ പിന്നിലായത് വന്‍ ആഘോഷമായി ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്നതും ഇതിന്റെ ഉപകഥ രാജ്യത്ത് മറ്റിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി നടത്തിയ പ്രകടനം പലരും ചര്‍ച്ചയാക്കാന്‍ ഭയന്നു. യഥാര്‍ത്ഥത്തി്ല്‍ ബിജെപിയും നോട്ടയും മറ്റ് സ്വതന്ത്രരുമാണ് യഥാര്‍ത്ഥ വിജയികള്‍ ഒരു രൂപ പോലും നല്‍കാതെയാണ് ഈ വോട്ടുകള്‍ പെ്ടികളില്‍ വീണതെന്ന് നിശ്ചയം)

തങ്ങള്‍ ഇക്കുറി പണം നല്‍കിയില്ലെന്ന് ഡിഎംകെ പരസ്യമായി പ്രഖ്യാപിച്ചത് ഏവരും കേട്ടതാണ്. ജനങ്ങളെ കൊള്ളയടിച്ച് നേടിയ പണം കൊണ്ടു തന്നെ അവരെ വിലയ്‌ക്കെടുക്കു്ന്ന നേതാക്കളെ ഗതികേടുമൂലം ജനം തിരഞ്ഞെടുത്തു വീണ്ടും അയയ്ക്കുകയാണ് നാടു കൊള്ളയടിക്കാന്‍ തന്നെ. ദാരിദ്ര്യവും വിശപ്പും മൂലം ശരീരം വില്‍ക്കേണ്ടിവരുന്ന ചുവന്ന തെരുവിലെ സ്ത്രീകളുടെ അവസ്ഥയാണ് പാവം ജനങ്ങളുടേത്. ഈ സംവിധാനത്തിന് മാറ്റം വരാത്തിടത്തോളം ഇത് അനുസ്യൂതം തുടരും. തിരഞ്ഞെടുപ്പ കമ്മീഷനോ മറ്റേതൊരു ഭരണഘടനാ ശക്തിക്കോ ഇതിന് മാറ്റം വരുത്താന്‍ കഴിയില്ല. പക്ഷേ, ജനങ്ങള്‍ക്ക് കഴിയും. പക്ഷേ, ഗതികേടും ദാരിദ്ര്യവും ജനത്തെ ഇതിന് അനുവദിക്കില്ല.

തമിഴ് നാട്ടിലെ രാഷ്ട്രീയ സാഹചര്യമാണ് മറേണ്ടത്. ദ്രാവിഡന്റെയും തമിഴ് ഭാഷയുടേയും വൈകാരികത ചൂഷണം ചെയ്ത് അവരെ കൊള്ളയടിച്ച തമിഴനെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തും വരെ ഇത് തുടരും. അതുവരെ ദിനകരനെ പോലുള്ളവരുടെ കൈപ്പിടിയിലാകും തമിഴകം.

രണ്ടിലയോ, പാര്‍ട്ടിയോ ഒന്നും ഇല്ലാതിരുന്നിട്ടും പണം കൊണ്ട് മാത്രം ജനങ്ങളെ വിലക്ക് വാങ്ങുന്ന ദിനകരന്‍ ഇനി ഒപിഎസ്-പളനി സ്വാമി പക്ഷത്തെ എംഎല്‍എമാരെ ഏതാനും കോടികള്‍ കൂടിമുടക്കിയാല്‍ കൈവശത്താക്കുമെന്നാണ് കരുതുന്നത്.

ലീഡ് നില പതിനായിരത്തിലേക്ക് നീങ്ങുമ്പോള്‍ ദിനകരന്‍ പ്രഖ്യാപിച്ചത് മൂന്നു മാസത്തിനുള്ളില്‍ പളനിസ്വാമി മന്ത്രിസഭയെ താഴെയിറക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ ഒരു സര്‍ക്കാരിനെ മറിച്ചിടാന്‍ സാധിക്കില്ലെന്ന് ഏവര്‍ക്കുമറിയാം. എംഎല്‍എമാരെ പണം നല്‍കി റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ദിനകരന് ശശികലയുടെ ജയില്‍ വാസത്തോടെയാണ് തിരിച്ചടി നേരിട്ടത്. ശശികലയുടേയും ജയയുടെയും അനധികൃത സമ്പാദനമായ 20,000 കോടിയോളം രൂപയില്‍ പത്തു ശതമാനം മുടക്കിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ 200 സീറ്റിലും തങ്ങള്‍ക്ക് ജയി്ചു കയറാമെന്ന ധാരണയിലാണ് ദിനകരന്‍ ഇത്ര ആത്മവിശ്വാസത്തോടെ പളനി സ്വാമി മന്ത്രിസഭയെ മറിച്ചിടുമെന്ന് പ്രഖ്യാപിച്ചത്.

മൂന്നര വര്‍ഷം കഴിഞ്ഞാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എടപ്പാടി പളനിസ്വാമി ശശികല പക്ഷത്ത് നിന്ന് അവസരം ലഭിച്ചപ്പോള്‍ ചാടുകയായിരുന്നു. മന്നാര്ഗുഡി മാഫിയയുടെ കാല്‍ക്കീഴില്‍ ഇനിയും ഒരിക്കല്‍ കൂടി പളനിസ്വാമി അടിയറവ് പറഞ്ഞാല്‍ ടിടിവി ദിനകരന്‍ മുഖ്യമന്ത്രിയാകാനും മതി.

ദിനകരനും ജയലളിതയ്ക്കും ശശികലയ്ക്കുമെതിരെ ഐടി, എന്‍ഫോഴ്‌സ്‌മെന്റു ഡയറക്ടറേറ്റ്, സിബിഐ എന്നിവരുടെ കൈകളില്‍ ശക്തമായ തെളിവുകള്‍ ഉണ്ട്. ഇത് നിയമ വ്യവസ്ഥയിലേക്ക് എത്തപ്പെടുന്നവയോടെ തമിഴ് നാട് രാഷ്ട്രീയത്തിലെ അണ്ണാ ഡിഎംകെ നിഷ്പ്രഭമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

കരുണാനിധിയില്ലാത്ത ഡിഎംകെയും പതനത്തിലേക്കാണ് പോകുന്നതെന്ന് സൂചനകള്‍ വരുന്നുണ്ട്. ഈ ശൂന്യത മുതലെടുക്കാന്‍ തമിഴ് നാട്ടിന്റെ വൈകാരികമായ ഹൃദയഭാഗത്തേക്ക് ബിജെപി ഇറങ്ങുമെന്നും ഇതിന് രജനീകാന്ത് ചുക്കാന്‍ പിടിക്കുമെന്നും കരുതുന്നവരുണ്ട്. രജനിയുടെ ഭരണം വരുകയും ബിജെപിയുമായി കേന്ദ്രത്തില്‍ ഭരണം പങ്കിടുമെന്നും വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here