തിരുവിതാംകൂറും ടിപ്പുവും…

0

പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ആറാട്ട് ഘോഷയാത്ര 21 ആചാര വെടികളോടെ തിരുവനന്തപുരത്തെ പടിഞ്ഞാറെ കോട്ടയുടെ വാതിൽ കടക്കുമ്പോൾ പുറകിലായി ഒരു കാഴ്ച കാണാം…

ചന്ദ്രക്കല പതിപ്പിച്ച ഒരുപച്ചക്കൊടിയുമേന്തി ഒരാന ആറാട്ടിന് അകമ്പടിയായി വരുന്നു, അതെന്തിനാണ് എന്നറിയുമോ?ടിപ്പു സുൽത്താനെ വെട്ടിച്ചട്ടുകാലനായിയോടിച്ചതിന്റെ ഓർമ്മയ്ക്ക് ടിപ്പുവിന്റെ അടയാള ചിഹ്നമായ പതാകയുടെ മാതൃകയാണത്. യുദ്ധത്തിൽ ഈ ശത്രുരാജ്യത്തിൻ്റെ ധ്വജം പിടിച്ചെടുത്താൽ പിടിച്ചെടുക്കുന്നവർ യുദ്ധം വിജയിച്ചു എന്നാണർത്ഥം.

ടിപ്പുവിൻ്റെ തോൽവിയെ ഓർമ്മിപ്പിക്കുന്ന ഈ ധ്വജം അന്നും ഇന്നും എന്നും ഹൈന്ദവ വീര്യത്തിൻ്റെ ചിഹ്നമായി കണകാക്കപ്പെടും.
ശ്രീപത്മനാഭന്റെ സ്വത്ത്. അതായിരുന്നു ടിപ്പു എന്ന ജിഹാദിയുടെ ആത്യന്തികമായ ലക്ഷ്യം.

അതിനായി ടിപ്പുവും അയാളുടെ ബാപ്പ ഹൈദരും തിരുവിതാംകൂറിൽ കേറാൻ പഠിച്ച പണി പതിനെട്ടും നോക്കി. അതിനായി 1789ൽ മലബാറിൽ മതം മാറ്റിയ പതിനാലായിരത്തോളം മുസ്ലിം പടയാളികളെ കൂടെ കൂട്ടി പയറ്റി നോക്കി.

വൈക്കം പദ്മനാഭ പിള്ളയുടെയും കുഞ്ഞുകുട്ടി പിള്ളയുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ പട്ടാളം ടിപ്പുവിന്റെ പട്ടാളത്തെ തുരത്തി. വാളും ധ്വജവും മറ്റും നഷ്ടപ്പെട്ട പരിക്കേറ്റ് മുടന്തനായി ഓടിയ ടിപ്പു പിന്നെ പട്ടിയെ പോലെ വഴിയിൽ ബ്രിട്ടീഷുകാരുടെ വെടി കൊണ്ട് 1799 ൽ ചത്തു.

പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം കൊട്ടാരത്തിൽ ഒരു നാഴിക മണിയുണ്ട്. “മേത്തൻ മണി” എന്ന് അപരനാമം അതിൽ ഒരാളുടെ മുഖത്ത് ഓരോ മണിക്കൂർ ആവുമ്പോൾ രണ്ടു ആടുകൾ വന്നിടിക്കും. ടിപ്പുവിനെ പരാജയപെടുത്തിയതിന്റെ ഓർമയാണ് ആ നാഴിക മണി.

അന്ന് ടിപ്പുവിന്റെ നടക്കാതെ പോയ സ്വപ്നമായ പത്മനാഭന്റെ സ്വത്തിൽ കണ്ണ് വെച്ച് ഇന്ന് ഇവിടെ ചില അഭിനവ ടിപ്പുമാർ കറങ്ങി നടപ്പുണ്ട്. അതിനുവേണ്ടി അടുപ്പത്ത് വച്ച വെള്ളം നിങ്ങൾ അങ്ങ് വാങ്ങി വെച്ചേക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here