ഭാരതത്തിലെ അഘോരി സംന്യാസ സമ്പ്രദായത്തിന് 5000 വർഷത്തിലധികം പഴക്കമുണ്ട് .സംന്യാസനിഷ്ഠകൊണ്ടും ആചാരങ്ങൾ കൊണ്ടും ,മറ്റു സംന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചു ഈ മാർഗ്ഗം വളരെ വ്യത്യസ്ഥത പുലർത്തുന്ന ഒന്നാണ് .തങ്ങളുടെ പരമ്പരാഗതമായ സിദ്ധികൾ പ്രയോഗിച്ചു അമാനുഷശക്തി കൈവരിക്കാൻ ഇവർക്ക് കഴിവുണ്ട് .
അഥർവ്വവേദത്തിൽ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്ത് വികസിപ്പിച്ചെടുക്കാതെ വിട്ടു കളയുകയാണ് പുരാതനകാലത്തെ ഋഷീശ്വരന്മാർ ചെയ്തത് .വേദമന്ത്രങ്ങളെ ദുരൂപയോഗം ചെയ്യാതിരിക്കുന്നതിനാണ് ഈ മുൻകരുതൽ അവർ എടുത്തത് . അഥർവ്വവേദം അധമമാണ് എന്നുകണക്കാക്കി വേർതിരിച്ചു നിർത്തിയത് ഇതുകൊണ്ടാണ് .കാര്യ സാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനി ശ്രേഷ്ടന്മാർ ഈ മന്ത്രങ്ങളെ മനനം ചെയ്ത ശിഷ്യന്മാർക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട് .സുമന്തുമുനി ഇതിനൊരു ഉത്തമോദാഹരണമാണ് ..ഈ മുനി പരമ്പരയിൽ നിന്നാണ് അഘോരികൾ ഇത് സ്വായത്തമാക്കിയത് .അഘോരികൾ അവരുടെ പരമഗുരുവാണ് ഇപ്പോൾ ആരാധിക്കുന്ന യോഗിനി ഭൈരവി ബ്രാഹ്മിണിയാണ് ഈ സിദ്ധികൾ പിന്നീട് വികസിപ്പിച്ചെടുത്തത് .അഘോരികളിൽ നിന്നാണ് തിബത്തിലെ ലാമമാർ ഈ സിദ്ധികൾ കൈവരിച്ചത്
• അഘോരികളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ ഇപ്പോൾ പ്രചരിച്ചു വരുന്നുണ്ട് .വിവിധ വെബ്സെറ്റുകളിലും ദൃശ്യമാധ്യമങ്ങളിലും ,എരിയുന്ന ചിതയിൽ നിന്ന് മനുഷ്യശരീരഭാഗങ്ങൾ കടിച്ചുവലിക്കുന്ന അഘോരികളുടെ ദൃശ്യങ്ങൾ മനസ്സിനെഭീതിപ്പെടുത്തും വിധം ച്ത്രീകരിച്ചു കാണുന്നുണ്ട് താടി വളർത്തി ,ജടപിടിച്ച മുടിയുടെ ശരീരമാസകലം ചുടല ഭസ്മം പൂശി ,ഒരു കൈയ്യിൽ ത്രിശൂലവും മറുകൈയ്യിൽ മനുഷ്യന്റെ തലയോട്ടിയും പിടിച്ചു നടക്കുന്ന രൂപത്തിലാണ് ഇവരെ കാണിക്കുന്നത് .പക്ഷെ ഇവരൊന്നും യഥാർത്ഥ അഘോരികളല്ല ഇവരെല്ലാം “ഉദര നിമിത്തം ബഹുകൃതവേഷക്കാർ” മാത്രമാണ്.
യഥാർത്ഥ അഘോരികൾ അവരുടെ തേജസ്സിൽ നിന്നുതന്നെ തിരിച്ചറിയാം .മഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ,രുദ്രാക്ഷ മാലകളണിഞ്ഞു ,താടിയും ,ജടപിടിച്ച മുടിയും വളർത്തി ,ഭസ്മകുറിയും സിന്ദൂരവും ചാർത്തി ,കമണ്ഡലുവും ,ത്രിശൂലവും കൈയ്യിലേന്തി ,കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി നടന്നു നീങ്ങുന്ന അഘോരി സംന്യാസിമാരെ ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുകയില്ല .തീക്ഷണമാണ് ആ ദൃഷ്ടികൾ ,ഒരാളെയും അവർ ശ്രദ്ധിക്കില്ല .പക്ഷെ ഇവരെ കണ്ടുമുട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല .ഇവർക്ക് ഇവരുടെമാത്രമായ രഹസ്യ താവളങ്ങൾ ഉണ്ട് ഹിമാലയത്തിലും ,ഉത്തരേന്ത്യയിലെ കൊടുംവനകളിലാണ് ഇവർ സ്ഥിരമായി കഴിഞ്ഞു കൂടുന്നത് .താവളങ്ങൾ ഇവർ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും .അമാനുഷസിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കാനോ ,പ്രഭാഷണം നടത്തണോ ഇവർ ഒരിക്കലും തയ്യാറായിട്ടില്ല
ഭാരതത്തിൽ നാട്ടുരാജാക്കന്മാരുടെ ഭരണകാലത്തു അഘോരി സംന്യാസിമാർ സർവത്ര ഉണ്ടായിരുന്നു .ഓരോ മഹാരാജാവും തങ്ങളുടെ പലവിധ കാര്യ സാധ്യങ്ങൾക്കു വേണ്ടിയും ഇവരെ നിർലോഭം ഉപയോഗിച്ചു .യുദ്ധം ജയിക്കാൻ ,ശത്രുക്കളെ ഇല്ലായ്മചെയൽ തുടങ്ങിയ പലതിനും ഇവർ അഘോരികളുടെ സഹായം തേടി .പക്ഷെ പിന്നീട് ഇത് അഘോരികളുടെ നാശത്തിനുതന്നെ ഇടയാക്കി .ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കുവാൻ ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് ഏറ്റവും തലവേദനയായി തീർന്നത് അഘോരി സംന്യാസിമാരാണെന്ന് മനസ്സിലാക്കിയപ്പോൾ വെള്ളക്കാർ ഇവരെ തോക്ക് ഉപയോഗിച്ച് ക്രൂരമായി കൊന്നൊടുക്കി .ചതിപ്രയോഗത്തിലൂടെയാണ് ഇവർ ഈ പാതകം ചെയ്തത് .
അഘോരികളുടെ വംശനാശം വരെ സംഭവിച്ചേക്കുമോ എന്ന ഘട്ടം വന്നപ്പോൾ അവർ ഹിമാലയത്തിന്റെ നിഗൂഢഭാഗങ്ങളിലേക്കും നിബിഢ വനങ്ങളിലേക്കും പിൻവാങ്ങി .സ്വാതന്ത്ര്യത്തിന് ശേഷമാണ് പിന്നെ ഇവർ കുറച്ചെങ്കിലും സജീവമായത് .അഘോരി സംന്യാസിമാരിൽ സംന്യാസിനിമാരും ഉണ്ട് .പ്രജനനം ഇവരുടെ ഇടയിൽ തീർത്തും നിഷിദ്ധമായതിനാൽ പുതിയ പ്രജകളെ സംഘത്തിൽ ചേർക്കുകയാണ് രീതി .ഈ കാര്യത്തിൽ കടുത്ത നിബന്ധന ഏർപ്പെടുത്തുകയും ചെയ്തു .പരീക്ഷണങ്ങൾ നിരവധി കഴിഞ്ഞ ശേഷം മാത്രമേ പുതിയൊരു പ്രജയ്ക്ക് സംഘത്തിൽ പ്രവേശനം ലഭിക്കുകയുള്ളു .എൻജിനീയറിങ്ങിൽ ഉന്നത ബിരുദം നേടിയവരും ,മറ്റു കോഴ്സുകളിൽ പി.ജി .ഉള്ളവരും ഇന്ന് ഇവരുടെ ഇടയിൽ സാധാരണമാണ് .ഡോക്ടർമാരും ഉണ്ട് ..നാട്ടുരാജാക്കന്മാരുടെ കാലത്ത് ചെയ്തിരുന്ന പോലെ അധർമ്മ പ്രവർത്തികൾ ചെയ്യാൻ ഇന്നവർ തയ്യാറല്ല .തങ്ങളുടേതായ ആചാരാനുഷ്ഠാനങ്ങളിൽ ഉറച്ചുനിന്നു ,പ്രകൃതിയോട് ഇണങ്ങി പ്രകൃതിയിലെ അത്ഭുതസിദ്ധികൾ സ്വായത്തമാക്കി ആനന്ദോൻമാദം കൊള്ളുന്നവരാണ് അഘോരികൾ .അൻപത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യ-ചൈന യുദ്ധത്തിൽ ബദരി ധാമത്തിൽ നിന്ന് ചൈനക്കാർ പാലായനം ചെയ്തതിന്റെ പിന്നിൽ അഘോരി സംന്യാസിമാരുടെ ഇടപെടൽ ഉണ്ടെന്ന് സംസാരമുണ്ട്
അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഖേ (ഖ )ചരി വിദ്യ സ്വായത്തമായിട്ടുള്ളു .ഖ എന്നാൽ ആകാശം .വായ്ക്കുള്ളിലെ അണ്ണാക്കാണ് ആകാശം .ഇതിനെ ബ്രഹ്മരന്ധരം എന്നും പറയുന്നു .നാക്കുകൊണ്ട് അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോട് വരെ ദ്വാരം ഉണ്ടാക്കുന്നു .അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ചാൽ ദ്വാരത്തിന്റെ അറ്റം കാണില്ല .വിരലുകൊണ്ടും അണ്ണാക്കിന്റെ അടിഭാഗം ചുരണ്ടി ആജ്ഞാചക്രത്തെയും ,സഹസ്രാരത്തെയും ഭേദിക്കുന്നു .ഇതാണ് ഖേചരീ പ്രയോഗം ..ഇത് നേടാൻ ചുരുങ്ങിയത് 15 വർഷത്തെ കഠിനപ്രയത്നം വേണം .ഇത് നേടാനായാൽ സർവത്ര ആനന്ദമാണ് .അമാനുഷികമായ കഴിവുകൾ സാധകന് കൈവരികയും ചെയ്യും .
അഘോരികളുടെ മാനസികശക്തി അപാരമാണ് .മന്ത്ര -തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്ന് സൂര്യകിരണങ്ങൾ ആവാഹിച്ചു അതുകൊണ്ട് അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും .ആകാശത്ത്നിന്ന് മഞ്ഞു പെയ്യിക്കാനും മൂടൽമഞ്ഞു കൊണ്ട് മാറാ സൃഷ്ടിക്കാനും ഇവർക്ക് കഴിവുണ്ട് ..എരിയുന്ന തീയിലൂടെ നടക്കുക ,ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക ഘടികാരം സ്തംഭിക്കുക ,വസ്ത്രങ്ങൾ തനിയെ കത്തുക -കീറുക ,ഒരാളുടെ ധമനികൾ പൊട്ടി രക്തം ഒഴുകുക .തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണ് .
പരകായപ്രവേശം അറിയുന്നവർ അഘോരികളിൽ ഉണ്ട് .ആത്മാക്കളോടെ സംസാരിക്കാനും ഇവർക്ക് സാധിക്കും കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപായരമായ പ്രാവിണ്യം നേടിയവരാണ് അഘോരികൾ .
പരകായപ്രവേശം അറിയുന്നവർ അഘോരികളിൽ ഉണ്ട് .ആത്മാക്കളോടെ സംസാരിക്കാനും ഇവർക്ക് സാധിക്കും കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപായരമായ പ്രാവിണ്യം നേടിയവരാണ് അഘോരികൾ ശക്തിയുടെ ഉറവിടം ബോധമാണ് .ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി .സ്പന്ദനം നിലച്ചാൽ ശക്തി ഇല്ലാതാകുന്നു വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനി ഉണരും കണ്ഡലീനി ഉണർന്നാൽ അപാരമായ സിദ്ധികളിലേക്ക് കടക്കാം .ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്ക് പ്രവേശിക്കുന്നു ഈ ശക്തി സഹസ്രാരപത്മത്തിൽ എത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു .കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് ഉണർന്ന് സഹസ്രാരപത്മത്തിൽ എത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെ പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു
മദ്യം ,ഭാംഗ് ,കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും ,മാംസഭക്ഷണവും അഘോരിമാർഗത്തിൽ അനുവദനീയമാണ് ,വീര്യം കുറഞ്ഞ ,പോഷകമൂല്യമുള്ള ,സോമരസംവും ഇവർക്ക് പഥ്യമാണ് .പക്ഷെ എല്ലാം നിയന്ത്രിതമായ തോതിൽ മാത്രമേ ഉപയോഗിക്കുകയുള്ളു .രക്തപാനവും ചില പ്രത്യേക പൂജാവസരങ്ങളിൽ ഇവർ ആസ്വാധിക്കുന്നു .മഹിഷ ബലിയും ചില അവസരങ്ങളിൽ പതിവുണ്ട് .സൂര്യന്റെ ഊർജ്ജവും ,ശുദ്ധജലവും കൊണ്ട് ഇവർക്ക് എത്ര നാൾ വേണമെങ്കിലും കഴിയാനാകും .അഘോരികൾ രാത്രിയിൽ ഉറങ്ങാറില്ല .മന്ത്ര ജപമാണ് ഈ സമയത്തെ മുഖ്യ ജോലി .സന്ധ്യ വന്ദനം 5 നേരത്തും ചെയ്യും (സന്ധിക്കുന്ന സമയത്ത് വന്ദിക്കുന്നതാണ് സന്ധ്യ വന്ദനം അതായത് ബ്രാഹ്മമുഹൂർത്തം ,ഉദയം ,മദ്ധ്യാഹ്നം ,അസ്തമനം ,അർധരാത്രി ).സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും .പ്രഭാത വന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ച വരെ കിടന്നുറങ്ങും .ആർഷഗ്രന്ഥങ്ങളും ,നവീന ശാസ്ത്ര ഗ്രന്ഥങ്ങളും ,നിത്യവായനയിൽപ്പെടുന്നു .കടുത്ത മഞ്ഞുകാലത്ത് ഹിമസാമ്രാജ്യത്തിലൂടെ സഞ്ചിരിച്ചു മംഗോളിയവരെ ചെന്നെത്താറുണ്ട് .ചിലപ്പോൾ കുറേകാലം അവിടെ തങ്ങും ,മധ്യ തിബത്തിലെ മൊണാസ്ട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട് അഘോരികളിൽ നിന്നാണ് ലാമമാർ സിദ്ധികൾ കൈവരിച്ചത് .
നേരേവാ നേരേപോ എന്നതാണ് അഘോരികളുടെ രീതി .അവർ വിവാഹത്തിലും സന്താനോൽപ്പാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല .അതുകൊണ്ട് തന്നെ ടെൻഷനില്ല .പുരുഷനും സ്ത്രീയും തുല്യ പ്രാധാന്യമുള്ളവരാണ് ഇടയിൽ .സ്ത്രീ പുരുഷ സംഭോഗം ഇവരുടെയിടയിൽ നിഷിദ്ധമാണ് .പക്ഷെ ലൈംഗീകസാക്ഷാൽകാരം ഇവർ ആസ്വദിക്കുന്നു .ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്ക് എത്താനും കഴിയും .യഥാർത്ഥ അര്ധനാരീശ്വരസങ്കൽപ്പമാണ് .സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം കഷ്ണികമാണ് പെട്ടന്നുള്ള. ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം .ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം സംഭവിക്കാൻ പാടുള്ളു .അതാണ് യഥാർത്ഥ ആനന്ദ മൂർഛ .സ്ഖലനം പെട്ടന്നു സംഭവിപ്പിക്കാതെ ലൈംഗീകോത്തേജനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ താന്ത്രിക സാധനകൊണ്ട് അഘോരികൾക്ക് സാധിക്കും .
പൗർണമി ദിവസം എട്ടുമണി കഴിഞ്ഞാൽ ഈ ആനന്ദോത്സാവത്തിന് തുടക്കം കുറിക്കും .എല്ലാവരും വട്ടംകൂടിയിരുന്ന് ഭാംഗ് കുടിക്കും .കൂടിയ ലഹരി വേണ്ടവർക്ക് അതുപയോഗിക്കാം മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവർ ഏറ്റുചൊല്ലും .കിന്നരവീണയിൽനിന്ന് അല്പം വ്യത്യസ്തമായ ഒരുതരം വീണയുടെ “കറ കറ “ശബ്ദം ,നഗാരി വാദ്യത്തിനു കൂട്ടായി എത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും .ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു .ആർക്കും സ്ഥിരമായ ഇണയൊന്നും ഇല്ല ..ഇണയില്ലാതെ തനിയെ നൃത്തം വയ്ക്കുന്നവരുമുണ്ട് . നൃത്തം ഒരു ഉന്മാദലഹരി പോലെയാണ് .ഓരോ ഘട്ടം കഴിയുമ്പോഴും വാദ്യത്തിന്റെ തീവ്രത വർധിക്കും .ക്രമേണ എല്ലാവരും വിവസ്ത്രരാകും .സ്ത്രീകളുടെയും പുരുഷൻമാരുടെയും ലൈംഗീകാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും .പുരുഷ ലിംഗവും ,യോനിയും ഇണകൾ പരസ്പ്പരം കൈകൊണ്ട് സ്പർശിക്കാൻ പാടില്ല .ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഗുരുക്കന്മാരുടെയും ,അവരുടെ സഹായികളുടെയും ഒരു സംഘം ഉണ്ട് .അങ്ങനെ ചെയ്താൽ അവരെ അയോഗ്യരാക്കും .അടുത്ത മൂന്ന് പൗർണ്ണമി മദനോത്സവത്തിൽ നിന്ന് ഇവരെ ഒഴിച്ച് നിർത്തുകയും ചെയ്യും .12 മണി കഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക് ,കൂടുതൽ ദീപ്തമാവുകയും ശക്തിയേറും ചെയ്യും .ഈ സമയത്ത് ഇണകൾ ഉന്മാദാവസ്ഥയിലെത്തിയിരിക്കും മന്ത്രോച്ചാരണം തൊണ്ടപൊട്ടുമാറ് ഉച്ചത്തിലാകുന്നു നഗാരി വാദ്യക്കാരും വീണ വായനക്കാരും അവസരത്തിനൊത്ത് ഉയരും .ഈ സമയത് ഭസ്മം വാരിവിതറുന്നു .അഘോരി സ്ത്രീകളുടെ ലൈംഗീകോന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ട് വട്ടത്തിൽ ചലിപ്പിക്കുമ്പോൾ അവർക്ക് ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും .പുരുഷന്മാർക്കും ഇതുപോലെ സ്ഖലനം ഉണ്ടാകുന്നു ഇണകൾ പരസ്പ്പരം കെട്ടിപിടിച്ചു നിലത്ത് വീഴുന്നതോടെ മദനോത്സവത്തിന് വിരാമമായി ..പിറ്റേ ദിവസം 9 മണിവരെയെങ്കിലും ഇണകൾ അതെ കിടപ്പ് കിടക്കും .
സന്താനോൽപ്പാദനത്തിൽ അഘോരികൾ വിശ്വസിക്കുന്നില്ല .പ്രജനനം കൊണ്ട് പാരമ്പരയുണ്ടാക്കാൻ ഈ മാർഗത്തിൽ പറയുന്നില്ല .ഇവരുടെ തുടർച്ച എന്ന് പറയുന്നത് ,ഇവർക്ക് മുൻകൂട്ടിയറിയാം ഭൂമയിൽ ഇന്ന സ്ഥലത്ത് അഘോരി സമൂഹത്തിലേക്കുള്ള പ്രജാ ജനിച്ചിട്ടുണ്ട് .അവൻ സമയമാകുമ്പോൾ ഇവിടെ വരും .വന്നിരിക്കും
അഘോരികളെ കുറിച്ചുള്ള പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോൾ ലഭ്യമല്ല ,ദിനക്റാം ,ടേക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങളിൽ അഘോരികളെ പറ്റി പറയുന്നുണ്ടെങ്കിലും വലതുപക്ഷ (വാമമാർഗം )അഘോരികൾ കുറിച്ച് നാമമാത്രമായ വിവരങ്ങൾ മാത്രമേയുള്ളു .
അഘോരികളുടെ മരണവും വിചത്രമാണ് .ആത്മബലിദാനം അല്ലെങ്കിൽ ചിരസമാധി എന്നതാണ് ഈ മാർഗം .അഘോരസാധന വഴി മരണസമയത്തെ കുറിച്ച ഇവർക്ക് മുൻകൂട്ടി അറിവ് ലഭിക്കുന്നു .പിന്നെ ഒരു ശിഷ്യനേയും കൂടി നിബിഢമായ വനത്തിലേക്കോ ഡീപ് ഹിമാലയത്തിലേക്കോ യാത്ര തിരിക്കുന്നു .തന്റെ ഇന്ദ്രിയശക്തികളെല്ലാം ശിഷ്യന് കൊടുത്ത ശേഷം അദ്ദേഹം സമാധിയിൽ ലയിക്കുന്നു .സമാധിയായി അഘോരിയുടെ തലയോട്ടി ശിഷ്യന് അവകാശപ്പെട്ടതാണ്.സ്വന്തം ഉപയോഗത്തിനുവേണ്ടി അദ്ദേഹത്തിന് ഇത് കൈവശം വയ്ക്കാം അല്ലെങ്കിൽ താവളത്തിലുള്ള ചാമുണ്ഡാദേവിയുടെ വിഗ്രഹത്തിന് മുമ്പിൽ സമർപ്പിക്കാം
ഭോൽ ഹര ഹർ മഹാദേവ്
Disclaimer: The opinions expressed within this article are the personal opinions of the author. The facts and opinions appearing in the article do not reflect the views of Pathrika and Pathrika does not assume any responsibility or liability for the same.
What an article sir!Thanks for the new info.
Regards\Anoop
അഭിപ്രായത്തിന് വളരെ നന്ദിയുണ്ട് സുഹൃത്തേ
any malayalam books available to know more about AGORI”S..?
നല്ല ഡെഫനിഷൻസ് ..ഭംഗി ആയിട്ടുണ്ട് പക്ഷെ ഒരു തിരുത്ത ആവശ്യമാണ് .. അഘോരികൾ വേദ വിദ്യ അല്ല അതായത് നിങ്ങളുടെ ഭാഷയിൽ അഥർവ്വ വേദ വിദ്യ അല്ല പരിശീലിക്കുന്നത് .. അഘോരികൾ തന്നെ അഞ്ചിൽ അധികം വിധാനത്തിൽ സാധന ചെയ്യുന്നവർ ഉണ്ട് .. പൂർണ്ണ കൗളം ..പാശുപതം ..കാപാലികം ഇ ടി സീ അടിസ്ഥാനപരമായി അഘോരികൾ താന്ത്രിക സാധകർ ആണ് അവരുടെ വാസ സ്ഥലം തന്നെ ആണ് അതിനുള്ള തെളിവ് ശ്‌മശാനം ആണ് അവരുടെ വാസ സ്ഥലം ..അത് കൊണ്ട് അഘോരത്തെ വൈദീക വത്കരിക്കുന്നത് അജ്ഞാത ആണന്നു മാത്രമല്ല സത്യത്തെ വളച്ചൊടിക്കുന്നത് കൂടി ആണ്