ഇന്ത്യയുടെ ഭൂപടം വരച്ച് സ്ഥലങ്ങൾ അടയാളപ്പെടുത്തുക എന്നത് യു പി ക്ലാസുകളിൽ പരീക്ഷകളിൽ ഉണ്ടാകുന്ന സ്ഥിരം ചോദ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുക എന്നത് പള്ളിക്കൂടത്തിൽ പോയിട്ടുള്ളവർക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.എന്നാൽ ചൈനയുടെയും പാക്കിസ്ഥാനെയും ഭൂപടം കൃത്യമായും ഇന്ത്യയുടെത് വികലമാക്കിയും വരയ്ക്കാനും അത് വാർത്തയിൽ കൊടുക്കാനും കേരളത്തിലെ ഒരു ചാനൽ കാണിക്കുന്ന “മിടുക്ക്” കാണാതെ പോകാൻ സാധിക്കില്ല.
ഇന്ത്യയുടെ ഭൂപടം വികലമാക്കി ചാനലിൽ സംപ്രേഷണം ചെയ്തത് ഒരു ചെറിയ തെറ്റായി ചാനൽ രംഗത്ത് വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ പറയട്ടെ. “തീവ്രവാദികൾക്ക് വീരമൃത്യു” എന്നും “രണ്ട് സൈനികരെ വധിക്കാൻ” സാധിച്ചുവെന്നും ഒക്കെ ഒരു നാണവുമില്ലാതെ ഇതിനു മുന്നേ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലിന് ഇത് ഒരു കൈയ്യബദ്ധമാണെന്ന് “ഫാക്റ്റ് ചെക്ക്” ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇത്രയും ഗ്രാഫിക്സ് ജോലി ചെയ്ത് ആ വാർത്തയിൽ ഭൂപടം ഉൾപ്പെടുത്തിയ ചാനലിന് ഇത്രയും വലിയ തെറ്റ് അതും ഒറ്റ നോട്ടത്തിൽ ഏത് കൊച്ചു കുട്ടിക്കും മനസിലാകുന്ന തെറ്റ് മുൻ കൂട്ടി തയ്യാറാക്കിയ പരുപാടിയിൽ ഉൾപ്പെടുത്തിയെന്നത് കൈയ്യബദ്ധമായോ അറിയാതെ പറ്റിയ അബദ്ധമായോ ഒന്നും അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് തോന്നുകയില്ല.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗങ്ങൾ മുറിച്ചു മാറ്റി ഇന്ത്യയുടെ വികലമായ ഭൂപടം ഉൾപ്പെടുത്തിയ വീഡിയോ സംപ്രേക്ഷണം ചെയ്തതിനു വിദേശ ചാനെലുകൾക്കെതിരെ കേസുകൾ നില നിൽക്കെയാണ് ഏഷ്യാനെറ്റ് ആവർത്തിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ ആവർത്തിച്ചുള്ള തെറ്റുകൾ മുമ്പത്തെ നിരോധനത്തിന് ശേഷവും തുടരുകയാണെങ്കിൽ ചാനൽ അനിശ്ചിതമായി നിരോധിക്കേണ്ടതായി ഉണ്ട്.
പിന്നെ പൂവിനെയും പൂമ്പറ്റെയെയും സ്നേഹിക്കുന്ന തീവ്രവാദികളെയും സൃഷ്ടിക്കാൻ കഴിയുന്ന, ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുൾ കമാന്ററുടെ വീട്ടിലേക്ക് ക്യാമറയും തൂക്കി പോകുന്ന, ഇന്ത്യൻ പാർലമെന്റ് അക്രമിച്ച തീവ്രവാദിയുടെ മകൻ പത്താം ക്ലാസ് പാസായത് വാർത്തയാക്കുന്ന മലയാളത്തിലെ ചാനലുകളിൽ നിന്ന് ഇതിൽ കൂടുതൽ മലയാളികൾ എന്ത് പ്രതീക്ഷിക്കുന്നുണ്ടാകും.
ഒന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു നിങ്ങൾ സംപ്രേഷണം ചെയ്യുന്ന എല്ലാ വൃത്തികേടുകളും കേട്ടും കണ്ടും മിണ്ടാതിരിക്കുന്ന പ്രേക്ഷകർ പത്ത് കൊല്ലം മുൻപ് ഉണ്ടായിരുന്നിരിക്കാം.കാലം മാറി ഏഷ്യാനെറ്റ് എല്ലാ കൊള്ളരുതായ്മയും ചോദ്യം ചെയ്യും. എല്ലാ വ്യാജവാർത്തകളും പുറത്ത് കൊണ്ട് വരും. മാധ്യമ പ്രവർത്തരുടെ മേലങ്കിയണിഞ്ഞ് നിങ്ങളിൽ പലരും നടത്തുന്ന പ്രൊപ്പഗണ്ടകളും രാഷ്ട്രീയ പക്ഷം പിടിക്കലും വിളിച്ച് പറയും. അത് തുടർന്നും ചെയ്യും. ഫാക്റ്റ് ചെയ്യാമെങ്കിൽ ചെയ്ത് കാണിക്കൂ. നേരോടെ നിരന്തരം നിർഭയം മാപ്പ് പറയണം ഈ രാജ്യത്തോട്.
Asianet news authorities must beg pardon in public for their mischief.