ഏഷ്യാനെറ്റ് വ്യാജവാർത്ത: കണ്ണാടി ഉടച്ചിട്ടെന്തു കാര്യം!

0

ഉത്തർപ്രദേശിൽ ക്ഷേത്രത്തിൽ കയറിയതിന് ബാലനെ മേൽ ജാതിക്കാർ വെടിവെച്ചു കൊന്നുവെന്ന് ഏഷ്യാനെറ്റ് വാർത്ത നൽകിയത് ജൂൺ 8 രാത്രി 9:39 നാണ്. ആ വാർത്ത വായിച്ച നിരവധി പേർ വസ്തുതകൾ നിരത്തി ഇത് വ്യാജമാണെന്ന് കാട്ടി കമൻ്റ് ബോക്സിൽ അന്നു തന്നെ മറുപടികൾ നൽകിയിരുന്നു.
പക്ഷേ. ഉത്തരവാദിത്തമുള്ള ഒരു മാധ്യമം എന്ന നിലയിൽ വാർത്ത പിൻവലിക്കാൻ ഏഷ്യാനെറ്റ് തയ്യാറായില്ല.

എന്നാൽ ഈ വാർത്ത കൊടുത്തതിനെ ന്യായികരിച്ച് ഏഷ്യാനെറ്റ് ഫാക്ട് ചെക്ക് എന്ന പേരിൽ അവർ പറയുന്നത് ഇക്കാര്യങ്ങളാണ്

1. മരണപ്പെട്ട യുവാവിന്റെ കുടുംബത്തിന്റേതാണ് ആരോപണം. 2. പോലീസ് ഈ വാദങ്ങൾ തള്ളി വിശദീകരണം നൽകിയത് പിറ്റേ ദിവസമാണ്.
3. ഇന്ത്യ ടുഡേയും ഇതേ വാർത്ത കൊടുത്തിട്ടുണ്ട്. ആ വാർത്തയാണ് ഏഷ്യാനെറ്റ് വാർത്തയ്ക്ക് ആധാരം .

ഈ പറയുന്ന ന്യായീകരണങ്ങൾ മാധ്യമ ധർമ്മത്തിന് നിരക്കുന്നതാണോ?

ഏഷ്യാനെറ്റ് കൊടുത്ത വാർത്ത ക്ഷേത്രത്തിൽ കയറിയതിന് കൊന്നു എന്നു തന്നെയാണ്. ഏഷ്യാനെറ്റ് വെരിഫൈഡ് ഹാൻഡിലിൽ നൽകിയ ആദ്യത്തെ ട്വിറ്റ് താഴെ കൊടുക്കുന്നു.

This image has an empty alt attribute; its file name is Screenshot_20200611-165954__01-700x1033.jpg

രണ്ടാമത്തെ വാദം പോലീസ് വിശദീകരണം വന്നത് ഒരു ദിവസം കഴിഞ്ഞാണെന്നാണ്. എന്നാൽ ടെലിഗ്രാഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഇതേ വാർത്തയിൽ അവർ പോലീസ് വിശദീകരണം നൽകിയിട്ടുണ്ട്. ടെലിഗ്രാഫ് ഈ വാർത്ത നൽകിയത് ജൂണ് 8 രാവിലെയാണ്. അതുപോലെ തന്നെ ക്ഷേത്രത്തിൽ കയറുന്നതിന് വിലക്കുകൾ നിലവലില്ലെന്നും യുവാവിന്റെ കുടുംബം പറയുന്നു. ടെലിഗ്രാഫ് റിപ്പോർട്ട് താഴെ കൊടുക്കുന്നു.

ഏഷ്യാനെറ്റിൻ്റെ മൂന്നാമത്തെ വാദം ഇന്ത്യ ടുഡെയും ഇതേ റിപ്പോർട്ട് നൽകിയിട്ടുണ്ട് എന്നതാണ്. ഒരു സ്വതന്ത്രമാധ്യമം എന്ന രീതിയിൽ എത്രത്തോളം ബാലിശമാണ് ഇവരുടെ ഈ വാദം. ഇന്ത്യ ടുഡേയോ മറ്റേതെങ്കിലും മാധ്യമമോ നൽകുന്ന റിപ്പോർട്ടുകൾ ഒരന്വേഷണവും നടത്താതെ അതേപടി പകർത്തയെഴുത്തുന്നതാണോ ശരിയായ മാധ്യമ പ്രവർത്തനം?

This image has an empty alt attribute; its file name is Screenshot_20200611-165948__01-700x1203.jpg

ടെലിഗ്രാഫ് ഇന്ത്യ ജൂണ് 8 നു രാവിലെ പ്രസിദ്ധീകരിച്ച വാർത്തയിൽ കൂടുതൽ വിവരങ്ങൾ ഉണ്ടെന്നിരിക്കെ അന്ന് രാത്രിയിൽ നൽകിയ വാർത്തയിൽ ഇതെല്ലാം തമസ്കരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലേ ?

വാർത്ത സത്യസന്ധവും വസ്തുതാപരവുമായിരിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിൽ ഏഷ്യാനെറ്റ് തുടർച്ചയായി പരാജയപ്പെടുന്നുവെന്ന് വ്യാപക പരാതികൾ ഉയരുന്നില്ലേ ? ഇക്കാര്യം നിഷേധിക്കാനാകുമോ ?

യു എ ഇ യിലെ വ്യാജ വാർത്താ കേസ് ഇതിനു തൊട്ടു മുമ്പുള്ള സംഭവം. യുഎഇ റിപ്പോർട്ടർ നാട്ടിൽ ഇരുന്ന് ലൈവ് നൽകുന്നുവെന്ന ആരോപണത്തിന് പോലും മറുപടി പ്രേക്ഷകർക്ക് നൽകിയോ ?

വസ്തുതകളിൽ നേരിയ പിഴവ് വരുമ്പോൾ വലിയ വായിൽ വിമർശിക്കുന്നതിൽ മുന്നിലുള്ള ഏഷ്യാനെറ്റ് സ്വന്തം വാർത്തകളിൽ അജണ്ടകളുടെ ഭാഗമായി ബോധപൂർവ്വം വരുത്തുന്ന പിഴവുകൾ പൊതു സമൂഹം ചൂണ്ടിക്കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ നിഷേധാത്മകത വെടിഞ്ഞ് ആർജ്ജവത്തോടെ തെറ്റ് ഏറ്റു പറഞ്ഞ് തിരുത്തുകയാണ് വേണ്ടത്.

കേരളവുമായി ബന്ധപ്പെട്ട വിവാദ വിഷയമായ വാർത്തയിൽ പ്രതിപാദിച്ച ജില്ല മലപ്പുറമല്ല പാലക്കാട് ആണെന്നും അത് വലിയ അപരാധമാണെന്നും ആരോപിച്ച് ഏഷ്യാനെറ്റ് ചാനൽ നടത്തിയ ന്യൂസ് അവർ ചർച്ച മറന്നുപോയോ?

മിക്ക മാധ്യമങ്ങളും ആദ്യം നൽകിയത് മലപ്പുറത്തു നിന്നുള്ള വാർത്ത എന്ന നിലയിലായിരുന്നിട്ടും ഏഷ്യാനെറ്റ് ഈ വിഷയം ചർച്ച ചെയ്യാൻ വിലയേറിയ ഒരു മണിക്കൂർ മാറ്റിവെച്ചു.

കേരളത്തിൽ അടുത്തയിടെ നടന്ന ഉത്തരയുടെ മരണം കൊലപാതമാണെന്നു പോലീസ് പറഞ്ഞപ്പോൾ നിങ്ങൾ ആരുടെ ഭാഗം ആണ് കേട്ടത്- പോലീസിന്റെയോ അതോ വീട്ടുകാരുടെയോ?

വ്യക്തമായ രാഷ്ട്രീയ പക്ഷം പിടിച്ച് ഒരു സമുദായത്തിലെ ഭിന്ന ജാതി വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന ബോധപൂർവ്വമായ നീക്കങ്ങൾ ചില മാധ്യമങ്ങൾ എക്കാലവും തുടർന്നു പോരുന്നുണ്ട്.

ഇതിൽ ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങളുടെ പങ്ക് കേരളത്തിൻ്റെ പൊതു സമൂഹം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ പരിഭവിച്ചിട്ട് കാര്യമില്ല. മുഖം നന്നല്ലാത്തതിന് കണ്ണാടി ഉടയ്ക്കുന്നതല്ലല്ലോ പരിഹാരം ?

LEAVE A REPLY

Please enter your comment!
Please enter your name here