വീണ്ടും വാർത്ത മുക്കി ഏഷ്യാനെറ്റ് ! ഇത്തവണ നൽകിയത് ഇന്ത്യയിലെ ലോക്ഡൗൺ പരാജയമെന്ന നുണ

0

ഏഷ്യാനെറ്റ് വ്യാജ വാർത്തകൾ നൽകുകയും കൈയ്യോടെ പിടിക്കപ്പെടുമ്പോൾ വാർത്ത മുക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. കേരളത്തിലെ ആദ്യത്തെ വാർത്ത ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ രാഷ്ട്രീയ പാർട്ടികളുടെ “പോരാളി ഷാജിമാരെപ്പോലും” നാണിപ്പിക്കുന്നതാണ്. ഡൽഹി കലാപ സമയത്തു വ്യാജ വാർത്ത നൽകിയതിന് ചാനലിന്റെ സംപ്രേഷണം വരെ നിർത്തിവെച്ചിരുന്നു. അവസാനം സർവ്വാപരാധങ്ങൾക്കും കേന്ദ്ര ബ്രൊഡ്കാസ്റ്റിങ് മന്ത്രാലയത്തോട് മാപ്പ് പറഞ്ഞാണ് ചാനൽ നിരോധനം നീക്കിയത്. വ്യാജ വാർത്തകൾ , വാർത്തകൾ വളച്ചൊടിക്കൽ , ചില വാർത്തകൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ , പ്രോപ്പഗാണ്ടകൾ, ഇസ്‌ലാമിക് തീവ്രവാദതത്തെ വെള്ളപൂശൽ തുടങ്ങി മാധ്യമ ധർമ്മം എന്നൊന്ന് അടുത്ത് പോലും പോയിട്ടില്ലാത്ത “മാധ്യമ പ്രവർത്തനമാണ്” ചാനൽ നടത്തി കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ലോക്ഡൗൺ പരാജയമാണെന്നാണ് ഇന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത്. കോവിഡ് നേരിടുന്നതിൽ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ ലോകരാജ്യങ്ങൾ തന്നെ പുകഴ്ത്തുമ്പോഴാണ് ഇത്തരം ഒരു റിപ്പോർട്ടുമായി ഏഷ്യാനെറ്റിന്റെ വരവ്. യു എസ് അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണ വിധേയമാകാതെ ലക്ഷങ്ങൾ മരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഈ മാധ്യമത്തിന്റെ ഇത്തരം വാർത്ത എന്നാലോചിക്കണം. ആർക്ക് വേണ്ടിയാണ് , ആരാണ് ഇത്തരത്തിൽ രാജ്യത്തെ ഇകഴ്‌ത്തി എല്ലായിപ്പോഴും വാർത്ത ചമയ്ക്കുന്നതെന്ന് ഏഷ്യാനെറ്റ് അന്വേഷിക്കണം. അതോ ചാനലിന്റെ അറിവോടെയാണോ ഏഷ്യാനെറ്റ് വെബ് പോർട്ടലിൽ നിരന്തരം ഇത്തരം “വാർത്തകൾ” പ്രത്യക്ഷപെടുന്നത് ?. ഏതായാലും വായനക്കാർ ഒന്നായി ഈ വൃത്തികെട്ട റിപ്പോർട്ടിനെ വിമർശിച്ചതോടെ വാർത്ത ചാനൽ നീക്കം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here