ആഗോളശ്രദ്ധ നേടി ആയുഷ്മാന്‍ ഭാരത്!

6

ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏതെങ്കിലും പദ്ധതി ലോകമാകെ ചര്‍ച്ച ചെയ്യുകയും വിശ്വവ്യവസായ സംരംഭകര്‍ പ്രശംസിക്കുകയും ചെയ്യുന്ന സാഹചര്യം ഇതുവരെ നമുക്ക് അന്യമായിരുന്നു.

നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആരംഭിച്ച ആയുഷ്മാന്‍ ഭാരത് എന്ന പദ്ധതിക്കാണ് ലോകരാഷ്ട്രങ്ങളുടെയും പ്രശസ്ത വ്യക്തികളുടേയും പ്രശംസ ലഭിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PMJAY). ഇന്ത്യൻ ജനതയുടെ ആരോഗ്യ സംരക്ഷണത്തിനു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് നൽകുന്നത്.

2018 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി ഇന്ന് ലോകമാകെ ചര്‍ച്ചാ വിഷയമാണ്. അമേരിക്കയിലെ ഒബാമ കെയറിനെയും കടത്തിവെട്ടുകയാണ് മോഡി കെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ഇന്‍ഷുറന്‍സ് പദ്ധതി.

ഇന്ത്യയിലെ താഴെ തട്ടിലുള്ള 10 കോടിയോളം കുടുംബങ്ങളുടെ ആരോഗ്യസംരക്ഷണത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പല സർക്കാരുകൾ മാറി വന്നെങ്കിലും ഇങ്ങനെ ഒരാശയം മുന്നോട്ടു കൊണ്ട് വന്നതും അത് നടപ്പിലാക്കിയതും നരേന്ദ്ര മോദി സർക്കാർ ആണ്, അതുകൊണ്ടാകാം ‘മോഡി കെയർ’ എന്ന പേരിൽ ഈ പദ്ധിതി അറിയപ്പെടുന്നതും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചിട്ടയായ നടത്തിപ്പിലൂടെയും സഹകരണത്തിലൂടെയുമാണ് ഇത് നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്നത് വസ്തുതയാണ്.
ആയുഷ്മാൻ ഭാരത് പദ്ധിതി വിജയം കൈവരിച്ചു കഴിഞ്ഞാൽ ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും അതിന്റെ ഫലപ്രദമായ ആരോഗ്യ പരിരക്ഷാ പരിപാടിയായി PMJAY മാറുമെന്നു നിസംശയം പറയാൻ സാധിക്കും.

പൊതു ആശുപത്രികളും സ്വകാര്യ ആശുപതികളും ചേർന്ന ശൃംഖല വഴി രാജ്യത്തു താഴെ തട്ടിലുള്ള 50 കോടിയോളം ഗുണഭോക്താക്കൾക്ക് ലഭിക്കത്തക്ക വിധത്തിൽ വർഷത്തിൽ 10 കോടി കുടുംബങ്ങൾക്ക് 500,000 രൂപയുടെ ഗുണനിലവാരമുള്ള സൗജന്യ ആരോഗ്യ പരിരക്ഷ നൽകുകയാണ് കേന്ദ്രസർക്കാർ ലക്‌ഷ്യം. ആഗസ്ത് 2018 അവസാനത്തോടെ, 30 ഓളം സംസ്ഥാനങ്ങളും യൂണിയൻ പ്രദേശങ്ങളും ഈ പദ്ധതിയുമായി ഒത്തു പോകാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കരാറിൽ ഒപ്പുവെച്ചു. നിലവിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (RSBY), സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷ്വറൻസ് സ്കീം (SCHIS), അതുപോലെ തന്നെ മറ്റു സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പരിപാടികൾ എല്ലാം തന്നെ ഇതിൽ ലയിപ്പിച്ചു.

PMJAY ൽ വഴി ലഭിക്കുന്ന ആനുകൂല്യത്തിൽ മുഴുവൻ ഹോസ്പിറ്റലൈസേഷൻ ചെലവുകളും അടക്കം ഒരു നിശ്ചിത ട്രാൻസ്പോർട്ട് അലവൻസും നൽകുന്നു. ആയുഷ്മാൻ ഭാരതിന്റെ പ്രത്യേകത എന്തെന്നാൽ രാജ്യമെമ്പാടും വ്യാപകമാകുന്ന കവറേജ് ആയതിനാൽ, ഇന്ത്യയിലെ ഏതു പൊതു സ്വകാര്യ ആശുപത്രിയിലും, പണമില്ലാതെ PMJAY ഇൻഷുറൻസ് ഉപയോഗിച്ച്, ആരോഗ്യ പരിരക്ഷയ്ക്ക് അർഹതയുണ്ട്. ലോകത്തെ ഏറ്റവും വലിയ സർക്കാർ ധനസഹായമുള്ള ആരോഗ്യ പരിരക്ഷ പദ്ധിതിയായി ആയുഷ്മാൻഭാരത് മാറുന്നു. സംസ്ഥാനങ്ങൾക്ക് PMJAY- യുടെ ധനസഹായം 60:40 അനുപാതത്തിലായിരിക്കും, അതുപോലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത് 90:10 അനുപാതത്തിലും ആണ്. ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സർക്കാർ ആശുപത്രികളുടെ എണ്ണം 16,000 ൽ മേലെയാണ്. 8000 ൽ കൂടുതൽ ആശുപത്രികൾ സ്വകാര്യ മേഖലയിൽ നിന്നും പദ്ധിതിയുടെ ഭാഗമായിട്ടുണ്ട്. ആദ്യ 100 ദിവസത്തിനുള്ളിൽ 6.85 ലക്ഷം രോഗികൾക്ക് ആശുപത്രി ചികിത്സ നൽകി. ദില്ലി, തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ ഒഴികെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പിലാക്കുന്നതിനായി ആരോഗ്യമന്ത്രാലയവുമായി ഒപ്പുവെച്ചു.

വേൾഡ് ഇൻറ്റലെക്ചൂൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഫ്രാൻസിസ് ഗ്യറി കേന്ദ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ പ്രശംസിച്ചു രംഗത്തെത്തിയത്. കോടിക്കണക്കിനു ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധിതി വളരെ കുറച്ചു നാളുകൊണ്ടു തന്നെ വിജയം കൈവരിച്ചു മുന്നേറുകയാണ് അതോടൊപ്പം ഈ പദ്ധിതിയിലൂടെ ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ഉയർത്തികാട്ടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വിജയത്തെ അഭിനന്ദിക്കുന്നതായും വിപോ ട്വീറ്റ് ചെയ്തു.

അതേപോലെ, ജനുവരി 3 ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ തെദ്രോസ് അദനോം ഗീബ്രൈറസ് പ്രധാനമന്ത്രി മോദിയെയും ആരോഗ്യമന്ത്രിയെയും അവരുടെ സഹ പ്രവർത്തകരെയും പ്രശംസിച്ചു ട്വീറ്റ് ചെയ്തു. ആദ്യത്തെ 100 ദിവസത്തിനുള്ളിൽ, ഇന്ത്യയുടെ അഭിമാനകരമായ ആയുഷ്മാൻ പദ്ധിതി ഏകദേശം 700,000 പേരെ സൗജന്യമായി ആരോഗ്യ പരിരക്ഷ നല്കാൻ സാധിച്ചതായി അദ്ദേഹം കൂടി ചേർത്തു. 2014-2018 നിടയിൽ ശുചിത്വവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം 3 ലക്ഷത്തിലേറെ മരണങ്ങൾ തടയാൻ സ്വച്ഛ ഭാരത് ഗ്രാമീൺ മിഷനു കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ പ്രധാനമന്ത്രി ഉജ്ജ്വല യോജന വഴി ഗ്രാമീണ വാസികളുടെ വായു മലിനീകരണം തടയാനും സാധിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബിൽ ഗേറ്റ്സ് ആയുഷ്മാൻ ഭാരത് ആദ്യ 100 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെ ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഇത്രയും ആളുകളിലേക്ക്‌ സേവനം എത്തിക്കാൻ സാധിച്ചതിനു പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രത്യേകം പ്രകീർത്തിക്കുകയും അദ്ദേഹം ചെയ്തു.

സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (എസ്.ഇ.സി.സി.) കണക്ക് പ്രകാരം 8.03 കോടി ഗ്രാമീണ കുടുംബങ്ങളും 2.33 കോടി നഗര കുടുംബങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടും.സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ് ഗുണഭോക്താക്കളെ തിരിച്ചറിയുക എന്നത്, വിശദാംശങ്ങൾ ചുവടെ.

കേരളത്തിൽ നിന്ന് സാമ്പത്തിക ജാതി കണക്കു പ്രകാരം 18.58 ലക്ഷം കുടുംബങ്ങളും RSBY പദ്ധിതിയിൽ 21.57 ലക്ഷം കുടുംബങ്ങളുമാണുള്ളത്. ആയതിനാൽ കേരളത്തിലെ #RSBY പദ്ധിതിയുടെ ഗുണഭോക്താക്കൾ ആരും തന്നെ പദ്ധിതിയിൽ നിന്ന് ഒഴിവാക്കപെടുന്നില്ലന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ നിയമസഭയിൽ അറിയിച്ചത്.

ദീര്‍ഘദര്‍ശിയായ ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംഘടനയുടെ രാജ്യത്തെ അവശതയനുഭവിക്കുന്ന വലിയ ജനസമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് ആയുഷ്മാന്‍ ഭാരതിലൂടെ വെളിവാകുന്നത്.

ഭരണ നൈപുണ്യവും ഒപ്പം ജനക്ഷേമവും കൂടിച്ചേരുന്നതാണ് സദ്ഭരണത്തിന്റെ സവിശേഷത. ഇതാണ് മോഡി സര്‍ക്കാരിനെ ജനകീയമാക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ക്കു പോലും മാതൃകയായി ഈ പദ്ധതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും അഭിമാനകരമാണ്.

6 COMMENTS

  1. I truly love your blog.. Pleasant colors & theme. Did you create this amazing site yourself? Please reply back as I’m wanting to create my own website and would love to find out where you got this from or what the theme is called. Kudos!

  2. Hi, I do believe this is an excellent blog. I stumbledupon it 😉 I am going to revisit yet again since I book marked it. Money and freedom is the greatest way to change, may you be rich and continue to guide others.

  3. Your style is so unique in comparison to other people I’ve read stuff from. I appreciate you for posting when you have the opportunity, Guess I will just book mark this web site.

LEAVE A REPLY

Please enter your comment!
Please enter your name here