ആലപ്പുഴയിൽ താമര വിരിയുമോ?

0

ബിജെപിക്ക്‌ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശ്ശൂർ പാലക്കാട് എന്നീ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രനെ പരിഗണിക്കാതിരുന്നപ്പോൾ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും അതിശയപ്പെടുത്തിക്കൊണ്ടാണ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലെത്തുന്നത്.

2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന Dr. K. രാധാകൃഷ്ണൻ നേടിയ 180,000 വോട്ട് ഇക്കുറി ബിജെപിക്ക് വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടി ആണെന്ന് പാർട്ടി കരുതുന്നു.

ശോഭാ സുരേന്ദ്രന്റെ വരവോടെ പ്രവർത്തകരിലും പാർട്ടി അനുഭാവികളിലും എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് പ്രകടമാകുന്നത്. ഇന്ന് ആലപ്പുഴയെ എ പ്ലസ് മണ്ഡലമായി ഉയർത്തി ബിജെപി കേന്ദ്ര നേതൃത്വം അവരുടെ പ്രതീക്ഷയെ വാനോളമുയർത്തി!

കരിമണൽ കർത്തയുമായി കോൺഗ്രസ് സ്ഥാനാർത്ഥിക്കുള്ള അനധികൃത ഇടപാടിന്റെ വിവരങ്ങൾ ശോഭാസുരേന്ദ്രൻ പുറത്ത് വിട്ടതോടുകൂടി കോൺഗ്രസ് പാളയത്തിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. മാത്രമല്ല കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പോലും കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്ക്‌ തന്റെ മണ്ഡലത്തിൽ യാതൊരുവിധ വികസനവും കൊണ്ടുവരാൻ പറ്റിയില്ല എന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നു.

ആലപ്പുഴ ബൈപ്പാസിന്റെ നിർമ്മാണത്തിലുണ്ടായ കാലതാമസം കോൺഗ്രസിന് വല്ലാതെ തിരിച്ചടിയാകുന്നുണ്ട്. എന്നാൽ 66 വർഷമായി ആലപ്പുഴക്കാർ കാത്തിരുന്ന ബൈപ്പാസ് മോഡി ഭരണത്തിൽ പൂർത്തിയാക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബൈപ്പാസിന്റെ രണ്ടാംഘട്ടം ആരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ 50 ശതമാനത്തിനു മുകളിൽ പണിതീർക്കാൻ സാധിച്ചതും ബിജെപി അവരുടെ കഴിവായി ഉയർത്തി കാണിക്കുന്നു.

2019 ൽ ആലപ്പുഴയിൽ നിന്നും ജയിച്ച സിപിഎം പ്രതിനിധിക്ക്‌ മണ്ഡലത്തിൽ വികസനങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല സ്വന്തം മണ്ഡലത്തിലെ ആളുകൾ അദ്ദേഹത്തിനെ അവസാനമായി കണ്ടത് 2019 ലെ തിരഞ്ഞെടുപ്പ് പോസ്റ്ററിൽ മാത്രമാണ് എന്നും വ്യാപക ആക്ഷേപമുണ്ട്.

ശോഭാ സുരേന്ദ്രന് നരേന്ദ്രമോഡിയുമായുള്ള അടുപ്പവും ജയിച്ചു കഴിഞ്ഞാൽ ഒരു കേന്ദ്രമന്ത്രി ആകാനുള്ള സാധ്യതയും ജനങ്ങൾ തള്ളിക്കളയുന്നില്ല. സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത സമ്മേളനത്തിൽ ഇത് പരാമർശിക്കുകയും ചെയ്തു.

ആലപ്പുഴയിലെ Adv. രഞ്ജിത്ത് ശ്രീനിവാസൻ, ചേർത്തലയിലെ നന്ദു തുടങ്ങി ബിജെപി പ്രവർത്തകരെ മത തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത് ഇന്നും മണ്ഡലത്തിൽ മായാത്ത ഓർമ്മയായി നിലനിൽക്കുന്നു.

തുടക്കത്തിൽ ത്രികോണ മത്സരം എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ബിജെപിയും കോൺഗ്രസും നേർക്ക് നേരാണ് പോരാടുന്നത്.

SDPI കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടുകൂടി ആലപ്പുഴയിലെ നിഷ്പക്ഷ കോൺഗ്രസ് വോട്ടുകൾ ബിജെപിയിൽ എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവർത്തകർ.

മാത്രമല്ല SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്നി ശ്രീമതി പ്രീതി നടേശൻ കഴിഞ്ഞദിവസം നരേന്ദ്രമോഡിയുടെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ ആകർഷിച്ചതോടു കൂടി ഈ പ്രബല സമുദായത്തിന്റെ ഒരു പിന്തുണ കൂടി കിട്ടായാൽ ആലപ്പുഴയിൽ താമര വിരിയിക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

✍️ ടോം മാത്യു മൂലമറ്റം

LEAVE A REPLY

Please enter your comment!
Please enter your name here