തരൂരിന് പണികൾ വരുന്നു – ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും – ഏഴരയാണ്ട് ശനിയോ !

0

തുറമുഖ അനുകൂല നിലപാട് എടുത്ത തരൂരിനെതിരെ തിരുവനതപുരം ആസ്ഥാനമായ ലത്തീൻ സഭയ്ക്ക് തരൂരിനോടുള്ള സ്നേഹം കെടുന്നു. അത് കൂടാതെ സുനന്ദ വധക്കേസിൽ കോടതിയെ സമീപിക്കുന്നതിലെ കാലതാമസം ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോലീസ് അപേക്ഷയിൽ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മയുടെ സിംഗിൾ ബെഞ്ച് ജഡ്ജി തരൂരിന് നോട്ടീസ് അയച്ചു.

ലത്തീൻ സഭയോടുള്ള ഭയം കാരണം, പ്രതിഷേധങ്ങളെയും ആരോപണങ്ങളെയും പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിഴിഞ്ഞം വിദഗ്ധ ഉച്ചകോടിയിൽ ശശി തരൂർ പങ്കെടുക്കുന്ന കാര്യം സംശയമാണ്. ഏകദേശം 10 ശതമാനത്തിൽ അധികം സമ്മതിദായകർ ലത്തീൻ സഭയിൽ ഉൾപെട്ടവരാണ്. ലത്തീൻ കത്തോലിക്കാ സമൂഹത്തിലെ അമർഷം തരൂരിന് നാണക്കേടുണ്ടാക്കിയേക്കും.

നാട്ടിൽ ഇതാണ് അവസ്ഥയെങ്കിൽ ഡൽഹിയിൽ കാര്യങ്ങൾ ഒന്ന് കൂടി കുഴഞ്ഞു മറിയുകയാണ്.

2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിലെ സ്യൂട്ടിൽ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിനുശേഷം, കൊലപാതകക്കുറ്റം ചുമത്തി അജ്ഞാതർക്കെതിരെ പോലീസ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 2019 ഓഗസ്റ്റ് 31 ന് തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം അല്ലെങ്കിൽ “പകരം” കൊലപാതക കുറ്റം ചുമത്താൻ  ഡൽഹി പോലീസ്   കോടതിയോട് ആവശ്യപ്പെട്ടു.

എന്നാൽ ക്രൂരത, ആത്മഹത്യാ പ്രേരണ തുടങ്ങിയ എല്ലാ കുറ്റങ്ങളിൽ നിന്നും 2021-ൽ വെറുതെവിട്ടതാണ് . കേസിൽ അദ്ദേഹത്തെ വിട്ടയച്ച ഡൽഹി കോടതി, പ്രഥമദൃഷ്ട്യാ പോലും ഒന്നുമില്ലെന്ന് നിരീക്ഷിച്ചിരുന്നു. തരൂരിന്റെ വിവാഹേതര ബന്ധത്തിന്റെ പേരിൽ പുഷ്‌കറിന് വിഷമമോ മാനസിക അസ്വസ്ഥതയോ തോന്നിയിരിക്കാമെന്നും എന്നാൽ മാനസിക അസ്വസ്ഥത പ്രേരണാ കുറ്റമായി കണക്കാക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here