അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള വ്യാജ വാര്‍ത്താ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയത്തിമിരം മൂലം അന്ധത ബാധിച്ചവര്‍ ഒരോ ദിവസവും നുണ ഫാക്ടറിയായ ന്യൂസ് റൂമില്‍ നിന്ന് നൂറുകണക്കിന് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നു.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആസ്തിയില്‍ അല്പകാലം കൊണ്ട് ക്രമാതീതമായി വര്‍ദ്ധനവുണ്ടായെന്ന രീതിയിലുള്ള പ്രചാരണം.
മൂന്നു വട്ടം കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന എംടിബി നാഗരാജ് പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ ശേഷമാണ് ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടയതത്രെ..
മുഖ്യധാരാ മാധ്യമങ്ങള്‍ വളച്ചൊടിച്ച് അസത്യം പ്രചരിപ്പിച്ചത് സോഷ്യല്‍ മീഡിയയും മറ്റ് ഏറ്റെടുത്ത് പ്രചരിപ്പിച്ചു.
ഇനി വാര്‍ത്തയും അതിനു പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും പരിശോധിക്കാം.
ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മിക്ക വാര്‍ത്തകളുടേയും തലക്കെട്ട് വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനുള്ളില്‍ 185 കോടി രൂപ വര്‍ദ്ധിച്ചുവെന്നാണ്. മലയാള മാധ്യമങ്ങള്‍ ഇത് ബിജെപിയിലേക്ക് കൂറുമാറിയ എംഎല്‍എയുടെ സമ്പാദ്യം 18 മാസത്തിനുള്ളില്‍ 185 കോടി വര്‍ദ്ധിച്ചുവെന്നും. തലക്കെട്ടും വാര്‍ത്തയും ഒറ്റ നോട്ടത്തില്‍ വസ്തുതയാണ്
ഹോസ്‌കോട്ടെയില്‍ നിന്ന് കഴിഞ്ഞ മൂന്നു തവണയും കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട എംടിബി നാഗരാജിന് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് പൂജ്യത്തില്‍ നിന്ന് 185 കോടി രൂപയായി ആസ്തി വര്‍ദ്ധിച്ചതൊന്നുമല്ല. 2018 ലെ തെരഞ്ഞെടുപ്പില് ഇദ്ദേഹത്തിന്റെ ആസ്തി 1015 കോടി രൂപയായിരുന്നു. ഇതാണ് 18 മാസത്തിനിപ്പുറം 1200 കോടിയായി വര്‍ദ്ധിച്ചത്.
2019 ല്‍ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് നല്‍കിയ സത്യവാങ് മൂലത്തിലാണ് തനിക്ക് 1015 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്ന വെളിപ്പെടുത്തിയത്. 2017-18 ലെ ആദായനികുതി റിട്ടേണ്‍ പ്രകാരം പ്രതിവര്‍ഷം 160 കോടി രൂപയിലേറെ വരുമാനം ഉണ്ടെന്നും സത്യവാങ് മൂലത്തില്‍ ഇദ്ദേഹം വെളിപ്പെടുത്തി.
ഇതു പ്രകാരം 18 മാസം കൊണ്ട് ഇദ്ദേഹത്തിന്റെ വരുമാനത്തില്‍ 225 കോടിയുടെ വര്‍ദ്ധനവ് സ്വാഭാവികമായും സംഭവിക്കേണ്ടതാണ്, ഏതായാലും പുതിയ സത്യവാങ്മൂലത്തില്‍ ഇതില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായിയും വന്‍കിട കര്‍ഷകനുമാണ് താനെന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നു.
വര്‍ഷം 150 കോടിയിലേറെ വ്യക്തിപര വരുമാനം ഉള്ളയാളുടെ ആസ്തി 18 മാസം കൊണ്ട് വര്‍ദ്ധിച്ച സ്വാഭാവിക സംഭവത്തിനെ കര്‍ണാടകയിലെ വിമത നീക്കവും ഇവര്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവമുമായി ചേര്‍ത്ത് വെയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് എളുപ്പം കഴിഞ്ഞു
നാഗരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത് ജൂലൈ പത്തിനാണെന്നും ഇതിനു തൊട്ടുപിന്നാലെ നാഗരാജിന്റെ അക്കൗണ്ടില്‍ ഒരു കോടി രൂപയുടെ നിക്ഷേപം എത്തിയെന്നും പിന്നീട് ആഗസ്തില്‍ചെറുതും വലുതമായ 52 നിക്ഷേപം നടന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആയിരം കോടി രൂപയിലേറ ആസ്തിയുള്ള ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരു കോടിയുടെ നിക്ഷേപം പൊടുന്നനെ എത്തിയതില്‍ അസ്വാഭികത കാണുന്നത് അറിവില്ലായ്മ കൊണ്ടാണെങ്കില്‍ ക്ഷമിക്കാം. പക്ഷേ, ഇങ്ങിനെയാക്കെ വ്യാഖ്യാനിച്ച് സംശയം പ്രകടിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം ബിജെപിയെ കരിവാരിത്തേയ്ക്കുക എന്നതു മാത്രമാണ്.
ഹോസ് കോട്ടെയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പന്ത്രണ്ട് വര്‍ഷത്തിനു മുമ്പ് മത്സരിക്കുമ്പോള്‍ നാഗരാജിന് 300 കോടി രൂപമാത്രമായിരുന്നു സമ്പാദ്യം. പത്തു വര്ഷം കൊണ്ട് ഇദ്ദേഹത്തിന്റെ സമ്പാദ്യം 1000 കോടി കവിഞ്ഞതില്‍ ഒരു മാധ്യമവും വലിയ അസ്വാഭാവികത കണ്ടിരുന്നില്ല. കാരണം നാഗരാജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയുടെ വലംകൈയുമായിരുന്നു.
ആയിരം കോടി ആസ്തിയുള്ള ഇദ്ദേഹമാണ് പണത്തിനു വേണ്ടി മറുകണ്ടം ചാടിയെന്ന് മാധ്യമങ്ങള്‍ ഇപ്പോള്‍ പറയാതെ പറയുന്നത്. എന്നാല്‍. ഇദ്ദേഹത്തൊടൊപ്പം കോണ്‍ഗ്രസും ജെഡി എസും വിട്ട മറ്റ് പതിനാറ് എംഎല്‍എമാരുടെ സ്വത്ത് ഇതു പോലെ വര്‍ദ്ധിച്ചില്ലല്ലോ എന്ന ചോദ്യത്തിന് ഈ മാധ്യമങ്ങള്‍ ഉത്തരം നല്‍കില്ല. കാരണം ഇവരുടെ സ്വത്തില്‍ നാഗരാജിനെ പോലെ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നതു തന്നെ. പണക്കാരനായ എംഎല്‍എയ്ക്ക് 180 കോടി രൂപ നല്‍കിയ ബിജെപി പാവപ്പെട്ട എംഎള്‍എമാരെ പറഞ്ഞു പറ്റിച്ചത്രെ..
മാധ്യമങ്ങള്‍ ഈവിധം വാര്‍ത്ത നല്‍കാനാണ് ഭാവമെങ്കില്‍ ഇത് വിശ്വസിക്കാതിരിക്കാനാണ് വായനക്കാരുടെ തീരുമാനമത്രെ.. മാധ്യമങ്ങളുടെ കമന്റു ബോക്‌സുകളിലാണ് വായനാക്കാര്‍ മുത്തശ്ശിപ്പത്രങ്ങളെ പത്രധര്‍മം പഠിപ്പിക്കുന്നത്. മോഡറേറ്റര്‍മാര്‍ ഇതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഭിപ്രായം ഇനിയും പറയാന്‍ തന്നെയാണത്രെ ഇവരുടെ തീരുമാനം.
വളരെ നന്നായി