ഗംഗൻ ചേട്ടന്റെ പ്രസ്ഥാനം

0

ഒരു മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി ലോക്കൽ ട്രെയിനിൽ പോകാൻ താനെ സ്റ്റേഷനിൽ എത്തി . ഒരു ചാര് ബെഞ്ചിൽ മലയാളം പത്രവുമായി ഒരു ചേട്ടൻ ഇരിക്കുന്നു . അവിടെ ഇരുന്നു ഇടംകണ്ണിട്ടു പത്രത്തിലേക്ക് നോക്കി .

കിറ്റെക്സ് കേരളം വിടുന്ന വെണ്ടയ്ക്ക

അടിപൊളി

എന്തെങ്കിലും കിട്ടാതിരിക്കില്ല എന്ന് വിചാരിച്ചു ചേട്ടനോട് നമസ്‌തെ പറഞ്ഞു
പേര് ഗംഗാധരൻ . കോട്ടയംകാരനാണ്. പക്ഷെ മുംബൈയിൽ ജോലി സ്ഥിര താമസം .

“മഹത്തായ ഒരു പ്രസ്ഥാനം ആയിരുന്നു പക്ഷെ എല്ലാം കൊണ്ട് നശിപ്പിച്ചു “

“ഏതു പ്രസ്ഥാനം” ? ഞാൻ ചോദിച്ചു

“പാർട്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത് ” ചേട്ടന്റെ മറുപടി

ആഹാ പറ്റിയ ആളുടെ അടുത്താണ് നീ മുട്ടിയത് എന്റെ ആറാം ഇന്ദ്രിയം മുന്നറിയിപ്പ് തന്നു

നാട്ടിൽ ജോലി കിട്ടാതെ ഇവിടെ വന്നു ജോലി നേടി ജീവിതം കരുപ്പിടിപ്പിച്ച ആളുടെ ഒക്കെ ചിന്താഗതി കൊള്ളാം . കാലേ വാരി നിലത്തടിക്കേണ്ട സൈസ് ആണല്ലോ എന്നോർത്തു . ശേഷം ബക്കറ്റ് ചവിട്ടി പൊട്ടിച്ചു ഇളിച്ചു കൊണ്ട് വരുന്ന ഷാജോണേ മനസ്സിൽ ഓർത്ത് ഒരു ചിരി ഫിറ്റ് ചെയ്തു .

“ചേട്ടാ കോട്ടയത്ത് വെള്ളൂർ ഒരു ഫാക്ടറി ഉണ്ടായിരുന്നു എന്നെക്കാൾ നന്നായി ചേട്ടന് അറിയാമല്ലോ . എത്ര ആൾകാർ ജോലി ചെയ്തതാ. പൂട്ടിപ്പോയില്ലേ . ഇത് പോലെ കേരളത്തിൽ എത്ര എണ്ണം ഉണ്ട്. ഇതൊക്കെ അവിടെ ഭംഗിയായി നടന്നിരുന്നു എങ്കിൽ ഗംഗൻ ചേട്ടന് നാട്ടിൽ തന്നെ നില്കാമായിരുന്നിലെ ഏതെങ്കിലും ഒന്നിൽ ഒരു ജോലിയുമായി . “

“ശരിയാണ് . പക്ഷെ എന്ത് ചെയ്യാൻ .”

“ചേട്ടൻ പറഞ്ഞില്ലേ മഹത്തായ പ്രസ്ഥാനം എന്ന്. എന്ത്‌ യോഗ്യത ഉണ്ട് അവരെ പറ്റി അങ്ങനെ പറയാൻ. ഇത്രയും ദ്രോഹം ചെയ്ത ഒരു പാർട്ടി വേറെ ഇല്ല. അത് തുടങ്ങിയ കാലം മുതൽ . അക്രമം , ഗുണ്ടായിസം , വികസന പിന്തിരിപ്പൻ നയങ്ങൾ അങ്ങനെ എന്തൊക്കെ . കേരളത്തിന്റെ ഈ നശിച്ച അവസ്ഥക്ക് കാരണം തൊണ്ണൂറു ശതമാനം അവരാണ് . എന്ന് ആ പാർട്ടി ഇല്ലാതാകുന്നോ അന്നേ കേരളം രക്ഷപ്പെടൂ . അതെങ്ങനെ , പാർട്ടിയെ നെഞ്ചിൽ സൂക്ഷിക്കുന്ന കുറച്ചു ഹിന്ദുക്കളെ പറഞ്ഞാൽ മതിയല്ലോ . എന്ന് ബോധം വരും ചേട്ടാ “

“മോളെ നീ പറഞ്ഞത് ശരിയാണ്. പാർട്ടി എന്തൊക്കെ തെറ്റ് ചെയ്താലും വോട്ട് ചെയ്യുമ്പോൾ ആ കുറച്ചു ഹിന്ദുക്കൾ പാർട്ടി ചിഹ്നത്തിന് തന്നെ കുത്തും . കാരണമുണ്ട് . ചെറുപ്പം മുതൽ ഉള്ള പാർട്ടി ക്ലാസ് . തലച്ചോർ മുഴുവൻ അതാണ് മാറിച്ചിന്തിക്കാൻ അവർക്കു കഴിയില്ല .”

” ചേട്ടൻ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങടെ നേതാക്കന്മാരുടെ മക്കളുടെ ജീവിതം ജോലി ഒക്കെ . വിദേശ പഠനം , വിദേശ ജോലി ,കേരളത്തിന് പുറത്തുള്ള ബിസിനസ് അങ്ങനെ . എന്നിട്ടു നാട്ടിൽ പുതിയ ഒരു കാര്യം വരുമ്പോൾ ഇതേ നേതാക്കന്മാർ കൊടി പിടിച്ചു നിന്ന് മുടക്കും . ഇത് തന്നെയല്ലേ ഈ പാർട്ടി രൂപം കൊണ്ട കാലം മുതൽ ഉള്ള പരിപാടി. മഹത്തായ പ്രസ്ഥാനം അല്ല ചേട്ടാ ഇത്രയും വൃത്തികെട്ട ഒരു പ്രസ്ഥാനം വേറെ ഇല്ല .ലോകം മുഴുവൻ ചേട്ടന്റെ പ്രസ്ഥാനത്തെ ചവറ്റു കൊട്ടയിൽ തള്ളികൊണ്ടിരിക്കുന്നു . ഇവിടെയും ആ കാലം വരും .ഓരോ ദിവസവും ഓരോ അഴിമതി എന്ന രീതി അല്ലെ “

” കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടങ്ങിയ സമയത്തു ഉദ്‌ഘാടന മഹാ മഹങ്ങൾ ആയിരുന്നു. കാരണം അതിനു മുൻപുള്ള സർക്കാർ കൊണ്ട് വന്ന ചില പ്രോജെക്ടസ് . പക്ഷെ ഈ സർക്കാർ തുടങ്ങിയ സമയത്തോ ? ഉദ്‌ഘാടിക്കാൻ ഒന്നും ഇല്ലല്ലോ ചേട്ടാ . എന്താ കാരണം ? ഏതെങ്കിലും ഒരു വലിയ പ്രൊജക്റ്റ് ഉണ്ടോ? ഇല്ല . നിങ്ങൾക്കു തുടങ്ങാൻ അറിയില്ല പൂട്ടിക്കാനെ അറിയൂ “

ഗംഗൻ ചേട്ടന്റെ മുഖത്തെ ഇളിഭ്യ ചിരി കണ്ടില്ലെന്നു നടിച്ചു ട്രെയിൻ വന്നപ്പോൾ യാത്ര പറഞ്ഞു പോന്നു .

സുഹൃത്ത് റോക്കുമോന്റെ ഭാഷയിൽ പറഞ്ഞാൽ ” മതേതര കിന്ടു ” ആണ്. പറഞ്ഞിട്ട് കാര്യമില്ല .

LEAVE A REPLY

Please enter your comment!
Please enter your name here