പട്ടിണിയും തീവ്രവാദവും കൊണ്ട് പൊറുതി മുട്ടി..ഇന്ത്യയിലേക്ക് പലായനം ചെയ്ത് പാക് ന്യൂനപക്ഷം..അതിർത്തിയിൽ തടഞ്ഞ് പാകിസ്ഥാൻ!

1

ഇന്ത്യയിലേക്ക് യാത്ര തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളും എന്തിനാണ്  ഇന്ത്യ സന്ദർശിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത്തതിനാലാണ് വിസ നല്‍കാത്തതെന്നാണ് പാകിസ്ഥാന്‍റെ വിശദീകരണം.   

ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ത്ഥാടകരായി പോവുകയാണെന്നാണ് ഇവരില്‍ പലരും നല്‍കുന്ന വിശദീകരണം. സിന്ധിലെ ഉൾപ്രദേശങ്ങളിൽ നിന്ന് കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ തീർഥാടന വിസയിൽ ഇന്ത്യയിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വാഗാ അതിർത്തിയിൽ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇവരുടെ യാത്രയുടെ ഉദ്ദേശ്യം ബോധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ്  ഇവരെ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നതെന്ന്  പത്രം റിപ്പോർട്ട് ചെയ്യുന്നു.   

ഹിന്ദു കുടുംബങ്ങൾ സാധാരണയായി തീർഥാടന വിസ‌യിൽ ഇന്ത്യ‌യിലെത്തി വളരെക്കാലം തങ്ങുമെന്നും നിലവിൽ, രാജസ്ഥാൻ, ദില്ലി സംസ്ഥാനങ്ങളിൽ ധാരാളം പാക്കിസ്ഥാൻ ഹിന്ദുക്കൾ നാടോടികളായി താമസിക്കുന്നുണ്ടെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. ഇവര്‍ ഏകദേശം 22.1 ലക്ഷത്തോളം പേര്‍ വരും. പാകിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ദരിദ്രരും രാജ്യത്തിന്‍റെ നിയമനിർമ്മാണ സംവിധാനത്തിൽ തുച്ഛമായ പ്രാതിനിധ്യമുള്ള വരുമാണെന്നുമാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിൽ സ്ഥിര താമസമാക്കിയവരാണ്.  

പാകിസ്ഥാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പലായനത്തിന് ഒരു കാരണമാകാമെന്ന് പറയുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി കൂടിയതും ഇസ്ലാമിക തീവ്രവാദശക്തികള്‍ കലാപം സൃഷ്ടിക്കുന്നതും മൂലം അവിടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. 

അയൽരാജ്യങ്ങളിൽ നിന്ന് ഇതുപോലെ പലായനം ചെയ്യുന്ന ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ അഭയം നൽകാനാണ് മോദി ഗവണ്മെന്റ് പൗരത്വ ബിൽ പോലെയുള്ള നിയമ നിർമ്മാണങ്ങളുമായി മുന്നോട്ട് പോകുന്നത്. പക്ഷേ അതിനെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും മുസ്ലിം ന്യൂനപക്ഷവും. ഇസ്ലാമിക രാജ്യങ്ങളിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച്, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം സാമ്പത്തികവും രാഷ്ട്രീയവുമായി വളരെ ശക്തമാണ്. ഓരോ വർഷവും ജനസംഖ്യാ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷമാണ് അയൽ രാജ്യത്തെ പീഢിത ന്യൂനപക്ഷത്തിനെതിരെ നിലകൊള്ളുന്നതെന്നാണ് ഇതിലെ വൈരുദ്ധ്യം. 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here