മാവോയുടെ ചരിത്രം, ചൈനയുടേയും

0

ആധുനിക ചൈനയുടെ പിതാവായി അറിയപ്പെടുന്ന മാവോ സെതോങ് ജനിച്ചത്
യനാൻ പ്രവിശ്യയിലെ ഷൗശാങ്ങിലാണ്. ബെയ്ജിങ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യവെ വായിച്ച ‘മാക്സിയൻ ഗ്രന്ഥ’ങ്ങളായിരുന്നു മാവോയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിഒന്നിൽ (1921) മാവോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നെടുനായകത്വത്തിലേക്ക് കടന്നുവരുകയും അക്കാലത്ത് ചൈന ഭരിച്ചിരുന്ന ‘കുമിംങ് താങ്’ (KWT) കക്ഷികളുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. അങ്ങനെ കടന്നുപോയ കാലഘട്ടത്തിനൊടുവിൽ,ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി ഒമ്പതിൽ (1949) മാവോയുടെ നേതൃത്വത്തിൽ ‘പിപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന’ നിലവിൽവന്നു .പിന്നീടങ്ങോട്ടുള്ള ചൈനയുടെ ചരിത്രം രചിക്കപ്പെട്ടത്, കണ്ണീരും, രക്തവും ചാലിച്ച കമ്മ്യൂണിസത്തിന്റെ ചുവന്ന മഷികൊണ്ടാണ്.

Image result for people's republic of china mao zedong
മാവോയും ഉപദേശകരും പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപക ദിനത്തിൽ

മാവോ അധികാരമേറ്റ ശേഷം പൊതു ഉടമ വ്യവസ്ഥയാണ് നിലവിൽ വന്നത്. സ്വകാര്യസ്വത്തുക്കളെല്ലാം കണ്ടു കെട്ടുകയും ജനങ്ങൾ കൂട്ടത്തോടെ കമ്മ്യൂണുകളായി കൃഷിയിടങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്രരാഹിത്യത്തിന്റെ നിഴലുകൾ ചൈനയെ വേട്ടയാടി. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശബ്ദമുന്നയിച്ചവരെയല്ലൊം മാവോയെന്ന കമ്മ്യൂണിസ്റ്റ് സ്വേശ്ചാധിപതി തടവിലാക്കുകയും കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തു.
Image result for cruelty of mao tseImage result for cruelty of mao tse
ബ്രിട്ടണെ പിന്നിലാക്കുക എന്ന ലക്ഷ്യംമുന്നിൽ വച്ച്, ആയിരത്തി തൊള്ളായിരത്തി അൻപത്തി എട്ടിൽ (1958)
മാവോ ആവിഷ്കരിച്ച് നടപ്പിലാക്കിയ ‘ദി ഗ്രേറ്റ് ലീപ്പ് ഫോർവേഡ്’ ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ, ‘ചൈനീസ് പഞ്ഞത്തിലാണ്’അവസാനിച്ചത്. കമ്മ്യൂണിസത്തിൽ ജനങ്ങൾക്ക് വേണ്ടത്ര അറിവില്ലാത്തതാണ്, ‘ദി ഗ്രേറ്റ് ലീപ്പ് ഫോർവേഡ്’ -ന്റെ പരാജയകാരണമായി മാവോ കണക്കാക്കിയിരുന്നത്.
അതിനാൽ, ജനങ്ങളെ കമ്മ്യൂണിസം പഠിപ്പിക്കാനും, ചൈനീസ് സംസ്കാരത്തെ അടിമുടി മാറ്റാനും, ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിൽ (1966) മാവോ ‘ചൈനീസ് കൾച്ചറൽ റവലൂഷൻ’ (Cultural revolution) എന്നറിയപ്പെട്ട സംസ്കാരിക വിപ്ലവം ആവിഷ്കരിച്ചു. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിലെ (1976) മാവോയുടെ മരണകാലം വരെ നീണ്ടുനിന്നു. ഈ കാലഘടന്നിൽ യാങ്സി നദിയും മഞ്ഞ നദിയും പോറ്റി വളർത്തിയ ചൈനീസ് സംസ്കാരം, പല കോണുകളിൽ നിന്നും തച്ചുടക്കപ്പെട്ടു. കവികളും, കലാകാരന്മാരും, ഭാഷാ പണ്ഡിതരും, ചരിത്രകാരന്മാരുമെല്ലാം വധിക്കപ്പെട്ടു.

Image result for cultural revolution mao tse tung

Image result for cultural revolution mao tse tung

ഒടുവിൽ, മാവോ യുഗത്തിന്റെ അന്ത്യമായപ്പോഴേക്കും ആകെ ജനസംഖ്യയുടെ വലിയൊരു വിഭാഗവും കൊല ചെയ്യപ്പെട്ടിരുന്നു! ഏകദേശം 4.6 കോടിയോളം ജനങ്ങൾ!! ചരിത്രം ഇങ്ങനെയൊക്കെ ആണെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാവോ ഇപ്പോഴും മഹാനാണ്. തങ്ങളുടെ പ്രസ്ഥാനത്തിന് രാജ്യത്ത് വേരോട്ടമുണ്ടാക്കിയ മഹാൻ!

എഴുതിയത് : Anurag

LEAVE A REPLY

Please enter your comment!
Please enter your name here