പിവി നരസിംഹ റാവു- കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന നേതാവ്. നെഹ്രു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച രണ്ടാമത്തെ ശക്തനായ നേതാവ്. 1947 നു ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന, നെഹ്രു കുടുംബത്തിന് പുറത്തുള്ള, നേതാക്കള്‍ രണ്ടേ രണ്ടു പേരെയുള്ളു. ഒന്ന് 1964-66 എന്ന ചെറുകാലഘട്ടം മാത്രം ഭരിച്ച ലാല്‍ ബഹാദുര്‍ ശാസ്ത്രി, രണ്ട്. 1991 -96 കാലഘട്ടത്തില്‍ ഭരിച്ച പി വി നരസിംഹ റാവുവും. ലാല്‍ ബഹാദുര്‍ ശാസ്ത്രിയെ കോണ്‍ഗ്രസ് മറന്നതും അവഗണിച്ചതും ചരിത്രം. പി വി നരസിംഹ റാവുവിന്റെ ഭൗതിക ശരീരത്തെ അപമാനിച്ചതും പിന്നീട് വിസ്മരിക്കപ്പെട്ടതും ചരിത്രത്തിന്റെ ആവര്‍ത്തനം.
നെഹ്രു, ഇന്ദിര, രാജീവ്, സോണിയ എന്നിവരിലൂടെ രാഹുലില്‍ എത്തി നില്‍ക്കുന്ന കുടുംബ വാഴ്ച. കൊട്ടാരം സില്‍ബന്തികളായ ഉപജാപ വൃന്ദം – ഇത്രേയുള്ളു കോണ്‍ഗ്രസ്. ഇതിന് അപവാദമായിരുന്നു ലാല്‍ ബഹാദൂറും പിവി നരസിംഹ റാവുവും. നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായി അഞ്ചു കൊല്ലം ഭരണം പൂര്‍ത്തിയാക്കിയ ഏക നേതാവും പി വി നരസിംഹ റാവുവാണ്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ ഏറ്റവും അധികം പരിഷ്‌കാര നടപടികള്‍ നടന്നത് പിവി നരസിംഹ റാവുവിന്റെ കീഴിലായിരുന്നു. നെഹ്രുവിയന്‍ ലൈസന്‍സ് രാജിനെ കടപുഴക്കി ഇന്ത്യക്ക് ഉദാരവല്‍ക്കരണത്തിന്റെ പാത തുറന്നു കൊടുത്ത് സാമ്പത്തിക പരിഷ്‌കാരത്തിന് തുടക്കമിട്ട നേതാവാണ് റാവു.

മന്‍മോഹന്‍ സിംഗിനെ ധനകാര്യ മന്ത്രിയാക്കിയത് റാവുവാണ്, ഇതേ മന്‍മോഹന്‍ പ്രധാനമന്ത്രിയായ വേളയിലാണ് ഡെല്‍ഹിയില്‍ വെച്ച് 2004 ഡിസംബര്‍ 23 ന് റാവു ദിവംഗതനാകുന്നത്.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹൃദയസ്തംഭനം മൂലം 83 ാം വയസിലായിരു്ന്നു അന്ത്യം. ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍ ആശുപത്രിയിലെത്തി മകന്‍ പ്രഭാകര റാവുവിനോട് പറഞ്ഞത് ആശ്വാസ വാക്കുകള്‍ ആയിരുന്നില്ല. പകരം റാവുവിന്റെ മൃതദേഹം ഹൈദരബാദില്‍ കൊണ്ടു പോയി അടക്കണമെന്ന നിര്‍ദ്ദേശമായിരുന്നു. തന്റെ പിതാവിന്റെ കര്‍മ ഭൂമി ഡെല്‍ഹിയാണെന്നും ഇവിടെ സംസ്‌കരിക്കണമെന്നും പ്രഭാകര റാവു ആവശ്യപ്പെട്ടു. എന്നാല്‍ ഹൈദരബാദില്‍ മതിയെന്ന് ശിവരാജ് പാട്ടീല്‍ നിഷ്‌കര്‍ഷിച്ചു.
ഡെല്‍ഹിയില്‍ റാവുവിനെ സ്ംസ്‌കരിച്ചാല്‍ സമാധി സ്ഥലവും നിത്യസ്മാരകവും ഉയരുമെന്ന ആശങ്കയിലാണ് റാവുവിന് ഇത് നിഷേധിച്ചത്. ഒടുവില്‍ ആന്ധ്രമുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡി, ഹൈദരബാദില്‍ സംസ്‌കാര ചടങ്ങുകള്‍ ഒരുക്കാമെന്ന് വാഗ്ദാനം നല്‍കി. അധികാരത്തിനു മുന്നില്‍ തിരുവാ എതിര്‍വ ഉരിയാടാതെ റാവുവിന്റെ മക്കള്‍ ഇത് സമ്മതിച്ചു. ഡെല്‍ഹിയില്‍ റാവുവിന് മികച്ച സ്മാരകം ഉയരണമെന്ന വാക്കുനല്‍കാന്‍ പ്രഭാകര റാവു കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി അഹമദ് പട്ടേല്‍ ഇത് പരിഗണിക്കാമെന്ന് പറഞ്ഞു സമ്മതിപ്പിച്ചു. തുടര്‍ന്ന് 24 ന് വിലാപയാത്രയായി കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡിലൂടെ നീങ്ങി. ദേശീയ പതാക പുതപ്പിച്ച മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ എത്തിയപ്പോള്‍ പതിവായി തുറന്നു കിടക്കുന്ന ഗേറ്റ് അടഞ്ഞു കിടക്കുന്നു. പാര്‍ട്ടി ആസ്ഥാനത്ത് നിരവധി പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു. റാവുവിന്റെ മക്കള്‍ ഗേറ്റിനു മുന്നിലെത്തി തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആരും മറുപടി നല്‍കിയല്ല. തൊട്ടടുത്തായിരുന്നു സോണിയയുടെ വസതി. കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന പേരിലുള്ള അന്ത്യോപചാരം അര്‍പ്പിച്ച ശേഷം സോണിയ മടങ്ങി.
മാധവ റാവു സിന്ധ്യ മരിച്ചപ്പോള്‍ മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിന് വെച്ചു, മുന്‍ പ്രധാനമന്തിയായിരുന്നിട്ടും പാര്‍ട്ടിയുടെ മുന്‍ അ്ദ്ധ്യക്ഷനായിരിന്നിട്ടും റാവുവിന് വേണ്ടി പാര്‍ട്ടി ആസ്ഥാനത്തെ പ്രവേശന കവാടം അടഞ്ഞു കിടന്നു. ആരാണ് പ്രവേശന കവാടം തുറക്കാന്‍ അനുമതി നല്‍കേണ്ടതെന്ന ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം. സോണിയയുടെ ഉത്തരവിനെതിരെ എതിര്‍വാ ഉരിയാടാന്‍ കെല്‍പിലാത്തവരായിരുന്നു അന്ന് പാര്‍ട്ടി ആസ്ഥാനത്ത് ഉണ്ടായിരുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരവും ഹൈദരബാദിലെത്തി അന്ത്യ കര്‍മങ്ങളില്‍ പങ്കെടുത്തു. അത്ര തന്നെ,. കോണ്‍ഗ്രസ് പ്രസിഡന്റോ നെഹ്രു കുടുംബാംഗങ്ങളോ ഇവിടെയെത്തിയില്ല. ഈ വിവരങ്ങളെല്ലാം ഹാഫ് ലയണ്‍ – ഹൗ പി വി നരസിംഹ റാവു ട്രാന്‍സ്‌ഫോര്‍മ്ഡ് ഇന്ത്യ എന്ന പുസ്തകത്തില്‍ വിജയ് സിതാപതി വിവരിക്കുന്നുണ്ട്.
2009 ല്‍ കോണ്‍ഗ്രസിന്റെ 125 ാം സ്ഥാപക ദിനം ആചരിക്കവെ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ജവഹര്‍ ലാല്‍ നെഹ്രു, ലാല്‍ ബഹാദുര്‍ ശാസ്ത്രി, ഇന്ദിര, രാജീവ് എന്നീ കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പേര് പരാമര്‍ശിച്ച് അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ എടുത്തു പറഞ്ഞ് അഭിനന്ദിച്ചപ്പോള്‍ സൗകര്യ പൂര്‍വം പിവി നരസിംഹ റാവുവിന്റെ പേര് മറന്നു കളഞ്ഞു. കോണ്‍ഗ്രസ് സമാനമായ രീതിയില്‍ അവഗണിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആദരിച്ചതോടെയാണ് അപകടം മണത്ത് കോൺഗ്രസ് ഇത് തുടങ്ങിവെച്ചത്. 2015 ല്‍ റാവുവിന്റെ മരണത്തിനു പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഡെല്‍ഹിയില്‍ അദ്ദേഹത്തിന് ഒരു സ്മാരകം ഉയര്‍ന്നു. എന്‍ഡിഎ സര്‍ക്കാരാണ് ഈ ദയ റാവുവിനോട് കാണിച്ചത്. 22 ഏക്കറില്‍ ഏക്താ സ്ഥല്‍ എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.
ഇതിനു ശേഷം മാത്രമാണ് നരസിംഹ റാവുവിനെ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ സ്മരിക്കാനെങ്കിലും കോണ്‍ഗ്രസ് തയ്യാറായത്. 2015 ഡിസംബറില്‍ റാവുവിന്റെ ചരമ വാര്‍ഷിക ദിനത്തിനു പോസ്റ്റ് ഇട്ട ശേഷം രണ്ടു വര്‍ഷം പാര്‍ട്ടി ഐടി സെല്‍ ഇതു മറന്നു. ഇക്കുറി 2017 ല്‍ വീണ്ടും ഒരിക്കല്‍ കൂടി പാര്‍ട്ടി ഇദ്ദേഹത്തെ ഓര്‍ത്തു. ചെറിയ ഒരു പോസ്റ്റിലൂടെ. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ 44,600 പോസ്റ്റുകളില്‍ ഇതേവരെ റാവുവിന്റെ പേരോ ചിത്രമോ പ്രത്യക്ഷപ്പെട്ടത് കേവലം പത്തുവട്ടം മാത്രമാണ്!
നെഹ്രുകുടുംബത്തിനു മാത്രം അവകാശപ്പെട്ട കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ പോലും പാര്‍ട്ടി തയ്യാറല്ലെന്ന് ഉറക്കെ പറയുന്നതാണ് റാവുവിനൊട് മരണസമയത്തും, അതിനു ശേഷവും കോണ്‍ൃഗ്രസ് തുടരുന്ന ഈ അവഗണയുടെ പുറങ്കാലിനടികള്‍… രാഹുലിനു ശേഷം പ്രിയങ്കയും പിന്നെ അവരുടെ മക്കളും മക്കളുടെ മക്കളുമായി ഇനിയും ഭാവി വിശാലമാണ് പാര്‍ട്ടിയില്‍!
സങ്കികൾ പിന്നെ ഇയാൾക്ക് സ്മാരകം ഉണ്ടാക്കിയിട്ടില്ലെങ്കിലേ കാര്യമുള്ളൂ.. സങ്കികൾക്കു ഇത്രയും ഉപകാരം ചെയ്ത് കൊടുത്ത വേറെ ഒരു വർഗീയവാദി കോൺഗ്രെസ്സുകാരനെ കാണാൻ കഴിയുമോ. അപ്പോൾ സങ്കികൾ ഇയാളെ ന്യായീകരിച്ചു കൊണ്ടിരിക്കും ??????RSS നെ നിരോധിക്കണം എന്ന് പറഞ്ഞ സർദാർ വല്ലഭായി പട്ടേലിനെ അന്ന് ചീത്ത വിളിച്ചു പിൽക്കാലത്തു സ്വന്തം ആളാക്കിയവരല്ലേ ഈ സങ്കികൾ ?????അപ്പോൾ അവന്മാർ ന്യായീകരിച്ചില്ലെങ്കിലേ കുഴപ്പമുള്ളൂ ????