നിങ്ങൾ എന്ത് ചെയ്‌തു?? ഞാൻ ഏറ്റു വാങ്ങിയ വിമർശനങ്ങൾ.

0

ഒരു കൊച്ചി മുംബൈ വിമാന യാത്രയിലാണ് ഞാൻ നീരജ് നെ പരിചയപ്പെടുന്നത് . സംസാരം സ്വാഭവികമായി ഇലക്ഷൻ വിഷയത്തിൽ എത്തി.

എന്താണ് നീരജിന്റെ അഭിപ്രായം…ബിജെപി എത്ര സാധ്യതയുണ്ട് ?
(നമുക് നമ്മുടെ കാര്യം ആദ്യം അറിയണമല്ലോ. ചൂണ്ടയിട്ട എന്നെ നോക്കി നീരജ് ചിരിച്ചു .)

തീർച്ചയായും ബിജെപി വൻ വിജയം നേടും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, പക്ഷെ കേരളത്തിൽ ഞാൻ കാണുന്ന ചില പോരായ്മകൾ പറയാം.

കേന്ദ്ര സർക്കാർ പദ്ധതികൾ എല്ലാം പേര് മാറ്റി കേരളത്തിൽ നടപ്പിലാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ നിങ്ങൾ എന്ത് ചെയ്തു?

കേരളത്തിൽ വരുന്ന എല്ലാ പദ്ധതികളും മലയാളത്തിൽ മുഴുവൻ വിവരങ്ങളും പൊതുജനങ്ങൾക്കു വായിക്കാൻ തക്ക വിധം ഒരു വെബ്സൈറ്റ് നിങ്ങൾ ഉണ്ടാക്കുക . അതിലേക്കായി ആൾക്കാരെ നിയമിക്കുക . ശമ്പളം നൽകുക. നിങ്ങൾക്കു ഫണ്ടിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. സിപിഎം ഇതുപോലെ ഉള്ള കാര്യങ്ങൾക്കു ആള്കാരെ ചെല്ലും ചെലവും കൊടുത്തു നിർത്തിയിരിക്കുന്ന കാര്യം അറിയില്ലേ?

ഇതുകൊണ്ടുള്ള ഗുണങ്ങൾ ഞാൻ പറയാം. ഇതു പോലെ ഒരു ഏകീകൃത സംവിധാനം ഉണ്ടെങ്കിൽ ചാനൽ ചർച്ചയിൽ പോയിരുന്നു നിങ്ങളുടെ ആൾക്കാർക്കു വിയർക്കേണ്ട. ഏതൊരു സാധാരണക്കാരനും ഇതിലെ വിവരങ്ങൾ സെർച്ച് ചെയ്തു പറയാൻ പറ്റും. എന്തിനേറെ പറയുന്നു നാട്ടിൻപുറ ചർച്ചകളിൽ വാട്സാപ്പ് ചർച്ചകളിൽ എല്ലാം നിങ്ങൾക്കു സ്കോർ ചെയ്യാം, അവരുടെ നുണകൾ തകർക്കാം. കാരണം എന്നും ഇപ്പോഴും നുണകളിൽ ആണ് സിപിഎം നില നില്കുന്നത്. ഓരോ പദ്ധതി വരുമ്പോളും വെബ്‌സൈറ്റിൽ ആഡ് ച്യ്ത ശേഷം ലിങ്ക് എടുത്തു വാട്സാപ്പ് ഗ്രൂപ്പകളിൽ ഫേസ്ബുക് ഗ്രൂപുകളിൽ പ്രചരിപ്പിക്കുക.

ഇനി രണ്ടാമത് കേന്ദ്ര സർക്കാർ പദ്ധതികൾ മലയാളത്തിൽ ബുക്‌ലെറ്റ് ആക്കി ഇറക്കി പ്രചരിപ്പിക്കുക. പത്രക്കാരനു ചില്ലറ കൊടുത്താലും സാരമില്ല. ഓരോ പത്രത്തിലും വെച്ച് കൊടുക്കുക. അതിന്റെ ഫോട്ടോ എടുത്തു വാട്സാപ്പ് ഗ്രൂപ്പകളിൽ ഫേസ്ബുക് ഗ്രൂപുകളിൽ പ്രചരിപ്പിക്കുക .

മൂന്നാമത് ജനം ചാനൽ ചർച്ചകൾ കുറച്ചു കുടി അഗ്രസ്സീവ് ആക്കുക. നല്ല ആങ്കർ മാരെ നിയമിക്കുക. അതൊരു മുഴുവൻ സമയ ന്യൂസ് ചാനൽ ആക്കി നിലനിർത്തുകയും അമൃത ചാനൽ വിലക്ക് വാങ്ങി ഹൈന്ദവ ധർമങ്ങൾ, പുരാണങ്ങൾ, വേദങ്ങൾ അതിലൂടെ പ്രക്ഷേപണം ചെയ്യുക. റിപോർട്ടർ ചാനൽ വളരെ നഷ്ടത്തിൽ ആണ് ഇപ്പോൾ ഉള്ളത്. അതിന്റെ ഷെയറുകൾ ബിജെപി അഭിമുഖ്യ ആൾക്കാരെ കൊണ്ട് വാങ്ങിപ്പിച്ചു ചാനലിലൂടെ ബിജെപി അനുകൂല വാർത്തകൾ മാത്രം നിറക്കുക. മറ്റുള്ളവർ ചെയ്യുന്നത് നോക്കി ഇരുന്നാൽ പോരാ നാടോടുമ്പോൾ നടുവേയും കുറുകെയും തലങ്ങും വിലങ്ങും ഓടണം. ഓരോ ചർച്ച കഴിയുമ്പോളും അയ്യോ ബിജെപി എംപി യുടെ ചാനലിൽ ഞങ്ങൾക്കെതിരെ പറഞ്ഞെ എന്ന് പറയേണ്ടി വരില്ല. അംബാനിയെയും അദാനിയേയും ഒക്കെ പോയി മുട്ടണം .ചുമ്മാ ഇരുന്നാൽ പോരാ. കേന്ദത്തിൽ നിന്ന് ഒരു വാക്ക് പറഞ്ഞാൽ അവർ എതിര് പറയില്ല .

ഞാൻ വെള്ളം കുടിക്കാൻ തുടങ്ങി. ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞില്ല.

ഇനിയുമോ ?

നാലാമത് ചാനൽ ചർച്ചകളിൽ പോകാൻ വേണ്ടി കേന്ദ്രികൃത ഗ്രൂപ്പ് ഉണ്ടാക്കി മോഹൻദാസ് ടി ജി യെയും സന്ദീപ് വചസ്പതിയെയും നിർബന്ധമായും ഉൾപെടുത്തുക. അവരോടു മുട്ടാൻ ആങ്കർമാർ മടിക്കും.

എനെറെ ഒരു പ്രതീക്ഷ അർണാബ് ചാനൽ ആണ്. ഞാൻ പറഞ്ഞു . കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത പോലെ വളച്ചൊടിക്കാതെ വാർത്ത കൊടുക്കില്ലേ .

അതും ശരിയാണ്. നാഷണൽ ലെവൽ വാർത്തകൾ എല്ലാം കേരളത്തിൽ കൊടുക്കുന്നത് നേരെ വിപരീതം ആണ്. ഒരു കാര്യം കൂടി പറയാം. നന്നായി എഴുതാൻ കഴിയുന്ന ആൾക്കാരോട് ലേഖനങ്ങൾ എഴുതി വാങ്ങി പ്രചരിപ്പിക്കുക. ഉദാഹരണത്തിന് ഫേസ്ബുക്കിൽ ജിതിൻ ജേക്കബ് നന്നായി എഴുതുന്ന ആളാണ് . അതുപോലെ ഉള്ള കുറെ പേരുണ്ട് . അതൊക്കെ വാട്സാപ്പ് , ട്വിറ്റർ , എന്നിവയിൽ കുടി പ്രചരിപ്പിക്കുക.

അപ്പോളേക്കും ലാൻഡിംഗ് അന്നൗൺസ്‌മെന്റ് വന്നു .

ഇതൊക്കെയാണ് എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ. നീരജ് പറഞ്ഞു നിർത്തി .

വിമാനം മുംബൈയിൽ എത്തി ഞാൻ നീരജിനോട് നന്ദി പറഞ്ഞു ഇറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here