(കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ ജാമിയ നഗറില്‍ അരങ്ങേറിയ കലാപങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു ഓപ്ഇന്‍ഡ്യ എന്ന ഇംഗ്ലിഷ് മാധ്യമം. രാജ്യത്തിനും നിയമ വ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും ഉപരിയായി തങ്ങളുടെ മതത്തേയും വിശുദ്ധ ഗ്രന്ഥത്തെയും പിടിച്ച് ആണയിടുന്ന പലരും ഭരണഘടനാ സംരക്ഷക വേഷമിട്ട് കളിച്ച നാടകത്തിന്‍റെ ചില രംഗങ്ങളെ തുറന്നു കാട്ടുകയാണിവിടെ. മുന്‍ പിന്‍ ആലോചിക്കാതെ ഈ പൊറാട്ടു നാടകത്തിന് പിന്തുണ കൊടുക്കുക വഴി നിഷ്ക്കളങ്കരായ ധാരാളം പേര്‍ സ്വന്തം നാടിന്‍റെ നിലനില്‍പ്പിനെ തന്നെയാണ് തുരങ്കം വച്ചു കൊണ്ടിരിക്കുന്നത്.ഇംഗ്ലിഷില്‍ വന്ന ലേഖനത്തിന്‍റെ മലയാള പരിഭാഷ ഇവിടെ വായിക്കാം. കടപ്പാട്: ഒപി ഇന്ത്യ)
നിങ്ങള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് എന്ന സ്ഥലത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു സ്ത്രീ നടത്തിയ പ്രതിഷേധം കാണാതിരുന്നിരിക്കാന്‍ ഇടയില്ല. അവിടത്തെ ബസ് സ്റ്റോപ്പ് കൈയ്യേറുകയും ദേശീയപാത തടയുകയും ചെയ്ത ആ സമരത്തിന്‍റെ പേരില്‍ കാര്യങ്ങളെ പറ്റി പൂര്‍ണ്ണ ബോദ്ധ്യമില്ലാത്ത ധാരാളം പേര്‍ അവരെ അഭിനന്ദിച്ചതും കണ്ടു കാണും. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ രാത്രി വളരെ വൈകിയും സ്ത്രീകള്‍ നടത്തിയ ഈ പ്രതിഷേധ സമരം മറ്റുള്ളവര്‍ക്ക് പ്രചോദനമാണ് എന്നൊക്കെ ധാരാളം പേര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.
അതില്‍ 20 ദിവസം മാത്രം പ്രായമായ ഒരു കൈക്കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ സമരം ‘ഭരണഘടനയെ സംരക്ഷിക്കുക’ എന്ന ആവശ്യത്തെ ചൊല്ലി ആയതുകൊണ്ട് എല്ലാവരുടെയും പ്രത്യേക ശ്രദ്ധയെ ആകര്‍ഷിച്ചു.
ഇതെല്ലാം പൊടുന്നനെ സ്വഭാവികമായി ഉയര്‍ന്നു വന്ന പൌരന്മാരുടെ പ്രതിഷേധങ്ങളായിരുന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ എല്ലാ നാടകങ്ങളേയും പോലെ ഇവിടെയും ചില അണിയറ നീക്കങ്ങള്‍ ഉണ്ടായിരുന്നു. അത് അറിയണമെങ്കില്‍ നമുക്ക് ഏതാനും ആഴ്ചകള്‍ മുമ്പ് രാമജന്മഭൂമി വിധി വന്ന സമയത്തേക്ക് പോകേണ്ടതുണ്ട്. ഒരു വാട്ട്സ്അപ്പ് ഗ്രൂപ്പില്‍ അപ്പോള്‍ നടന്ന ഒരു സംഭാഷണം അറിയുമ്പോഴേ ഈ ‘സ്വഭാവിക’ പ്രതിഷേധങ്ങളുടെ വിത്തുപാകല്‍ നടന്നത് അന്നാണെന്ന കാര്യം നമ്മള്‍ തിരിച്ചറിയൂ. ഷഹീന്‍ ബാഗില്‍ ദേശീയ പാത ഉപരോധിച്ചു കൊണ്ട് നടന്നത് അതിന്‍റെ വിളവെടുപ്പു മാത്രമായിരുന്നു.

ആ വാട്ട്സ്അപ്പ് സംഭാഷണത്തില്‍ ഷര്‍ജീല്‍ ഇമാം എന്ന ഒരു മാന്യന്‍ പറയുന്നു. ആയിരത്തി അഞ്ഞൂറ് പേജ് വരുന്ന രാമജന്മഭൂമിയെ സംബന്ധിച്ച സുപ്രീം കോടതി വിധി കത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അതുകൊണ്ട് ഭരണഘടന കത്തിക്കുന്നതാണ് അഭികാമ്യം. 2019 നവംബര്‍ 9 ന് രാമജന്മഭൂമിയുടെ അവകാശം ശ്രീരാമ ഭഗവാനാണെന്നും അതുകൊണ്ട് ക്ഷേത്രം തകര്‍ത്ത് ബാബരി മസ്ജിദ് പണിഞ്ഞ ആ സ്ഥലത്തിന്‍റെ അവകാശം ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി ഹിന്ദുക്കള്‍ക്ക് അനുവദിയ്ക്കുകയാണെന്നും പറഞ്ഞു കൊണ്ട് സുപ്രീകോടതി വിധി പുറപ്പെടുവിയ്ക്കുകയുണ്ടായി. മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് മസ്ജിദ് പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി വേറെ നല്‍കണമെന്നും വിധിയില്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
പ്രസ്തുത സംഭാഷണത്തില്‍ മറ്റൊരാള്‍ ഷര്‍ജീലിനോട് പറയുന്നു. താന്‍ ഒരു ഭരണഘടനാ ഭക്തനല്ല എന്നാല്‍ ഭരണഘടന കത്തിക്കുന്നത് നിയമ നടപടികള്‍ ക്ഷണിച്ചു വരുത്തും. അതുകൊണ്ട് അതിനോട് യോജിക്കുന്നില്ല.

ഇതിന് മറുപടിയായി താന്‍ ആഗ്രഹിക്കുന്നത് ജെ എന്‍ യു വില്‍ ഒരു ഭരണ ഘടനാ കത്തിക്കല്‍ പരിപാടി നടത്തണം എന്നു തന്നെയാണ് എന്ന് ഷര്‍ജീല്‍ ഉറപ്പിച്ചു പറയുന്നു. ഈ വിധി വലിയൊരു വഴിത്തിരിവാണ്. ഭരണഘടനയ്ക്ക് അപദാനം പാടുന്ന മുസ്ലീങ്ങള്‍ ഈയവസരത്തില്‍ “നമുക്ക് ഭരണഘടനയില്‍ വിശ്വാസമില്ല” എന്ന കൃത്യമായ ഒരു സന്ദേശം കൊടുക്കുക തന്നെ വേണം. അതുകൊണ്ട് ഭരണഘടന കത്തിക്കുക തന്നെയാണ് വേണ്ടത്. ഷര്‍ജീല്‍ ഊന്നി പറയുന്നു.
ഇതിന് ഒന്നു രണ്ടു ഡസന്‍ മുസ്ലീങ്ങളും കുറച്ച് അമുസ്ലീങ്ങളും മതിയാവും. ഷര്‍ജീല്‍ അഭിപ്രായപ്പെട്ടു. ആരൊക്കെ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിട്ടും ഭരണഘടന കത്തിക്കുക തന്നെ വേണം എന്ന നിലപാടില്‍ ഷര്‍ജീല്‍ ഇമാം ഉറച്ചു നില്‍ക്കുന്നതായിട്ടാണ് നാം കാണുന്നത്.

ആരാണ് ഈ ഷര്‍ജീല്‍ ?
ജെ എന്‍ യു വില്‍ ആധുനിക ചരിത്ര വിഭാഗത്തില്‍ വിദ്യാര്‍ഥിയായി റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളാണ് ഷര്‍ജീല്‍ ഇമാം. ഇതിനു മുമ്പ് മുംബൈ ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചിട്ടുണ്ട്. ഇടതു പ്രചരണ മാധ്യമങ്ങളായ ദി വയര്‍, ദി ക്വിന്‍റ്, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയവയില്‍ പംക്തികള്‍ എഴുതുന്ന ആളുമാണ്.
‘ജെ എന്‍ യു വിലെ മുസ്ലീം വിദ്യാര്‍ഥികള്‍’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് 2019 ഡിസംബര്‍ 14 ന് അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇവിടെ മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ പുറത്തു വച്ച് ഷൂട്ട് ചെയ്തതാണ് ഇത്. മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത ശേഷം അവരെ പാകിസ്ഥാനിലേക്ക് അയച്ചു എന്നാണ് ഇതില്‍ ഇമാം പറയുന്നത്.
JNU Scholar Sharjeel Imam speaking after Jamia Protests yesterday. The protest was brutally suppressed by Delhi Police leaving many wounded and hurt.(Full Video)
Posted by Muslim Students of JNU on Saturday, December 14, 2019
ഖുറാന്‍ വചനങ്ങള്‍ ഉരുവിട്ട് എങ്ങനെയാണ് തങ്ങളുടെ മതഗ്രന്ഥം ഭരണഘടനയേക്കാളും ശ്രേഷ്ഠമായിരിക്കുന്നത് എന്നു വിവരിക്കുന്നത് വീഡിയോയില്‍ കാണാം. താന്‍ ഒരു ജെ എന്‍ യു വിദ്യാര്‍ഥിയാണെന്നും കൂടെയുള്ള മറ്റു മുസ്ലീം വിദ്യാര്‍ഥികളോട് ചേര്‍ന്ന് ഒരു വഴിതടയല്‍ നടത്തണം എന്നും അയാള്‍ ആവശ്യപ്പെടുന്നു. “ഡല്‍ഹിയില്‍ മാത്രമല്ല, മുസ്ലീങ്ങള്‍ താമസിക്കുന്ന എല്ലാ നഗരങ്ങളിലും ഈ വഴിതടയല്‍ ഉണ്ടാവണം. മുസ്ലീങ്ങള്‍ വിചാരിച്ചാല്‍ ഇന്‍ഡ്യയിലെ അഞ്ഞൂറു പട്ടണങ്ങളില്‍ ഇതുപോലെ ചെയ്യാന്‍ കഴിയും” ഇമാം തുടരുന്നു.
“ഉത്തരേന്ത്യയിലെ പട്ടണങ്ങള്‍ സ്തംഭിപ്പിക്കാന്‍ ഉള്ള കരുത്ത് മുസ്ലീങ്ങള്‍ക്കില്ലേ ?” ജനക്കൂട്ടത്തോട് ഇമാം ചോദിക്കുന്നു. ഇപ്പോഴും സാധാരണ നിലയില്‍ നടക്കുന്ന പട്ടണങ്ങളെ ഓര്‍ത്ത് ജനസംഖ്യയില്‍ ഇരുപതു ശതമാനമുള്ള മുസ്ലീങ്ങള്‍ ലജ്ജിക്കണം എന്നാണ് അയാള്‍ തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നത്. “ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ പട്ടണങ്ങളില്‍ ആണ് ജീവിക്കുന്നത്. നിങ്ങള്‍ ജീവിക്കുന്ന പട്ടണങ്ങള്‍ സ്തംഭിപ്പിക്കൂ”. തങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമാധാനം പറഞ്ഞു മുന്നോട്ടു വരുന്ന മറ്റു മുസ്ലീങ്ങളെ ആട്ടി പ്പായിക്കണം എന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
“നിങ്ങളെ ആരെങ്കിലും പുറത്താക്കിയാല്‍ അവരെ നിങ്ങളും പുറത്താക്കൂ” എന്ന് ഖുറാന്‍ ഉപദേശിക്കുന്നതായി അയാള്‍ ഉദ്ബോധിപ്പിക്കുന്നു. ഭരണഘടന ഫാസിസ ഉല്‍പ്പന്നമാണ് എന്നും ഇമാം ആണയിടുന്നു.
വീഡിയോയില്‍ ഏതാണ്ട് അഞ്ചു മിനിട്ട് കഴിയുമ്പോള്‍ ഇമാം പറയുന്നത് കേള്‍ക്കാം. ഇത് ഡല്‍ഹിയാണ്. അതുകൊണ്ട് പോലീസ് നടപടികളെ കുറിച്ച് വേവലാതി വേണ്ട. പോലീസിന്‍റെ എന്തു നടപടിയും അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഉണ്ടാക്കും. “ഈ വിഷയം കത്തിക്കാന്‍ രണ്ടു കാര്യങ്ങളേ നിങ്ങള്‍ ചെയ്യേണ്ടതുള്ളൂ. “സംഘടിച്ച് എതിര്‍ക്കുക. ലാത്തിയടിയെ നേരിടുക”
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിലേക്ക് മുസ്ലീങ്ങളെ ക്ഷണിക്കുന്നവരെ അവഗണിക്കാന്‍ ഇമാം ആഹ്വാനം ചെയ്യുന്നു. “അവര്‍ നമ്മെ വില വയ്ക്കുന്നുണ്ടെങ്കില്‍ അവര്‍ ഇവിടെ നമ്മുടെ അടുത്തേക്കാണ് വരേണ്ടത്. ആര് എന്തു ചെയ്യുമെന്ന് നമുക്ക് നോക്കാം”. “ഐസയിലോ ആം ആദ്മി പാര്‍ട്ടിയിലോ വിശ്വാസമില്ല”. “നമ്മള്‍ തന്നെ ഡല്‍ഹി സ്തംഭിപ്പിക്കണം. കടകള്‍ അടപ്പിക്കണം. നഗരത്തിലെ പാല്‍വിതരണം നിലയ്ക്കണം”
എന്നാല്‍ ഷഹീന്‍ ബാഗില്‍ നടന്ന ‘ഭരണഘടനയെ സംരക്ഷിക്കാനുള്ള’ ധര്‍ണ്ണയുടെ മുന്നിലും ഈ ഷര്‍ജീല്‍ ഇമാമിനെ കാണാം എന്നതാണ് ഇതിലെ ശ്രദ്ധിക്കേണ്ട തമാശ. പതിനഞ്ചാം ദിവസവും തുടര്‍ച്ചയായി ദേശീയപാത ഉപരോധിച്ചതിന്‍റെ പേരില്‍ ഇമാം ഊറ്റം കൊള്ളുന്നു. ‘ഭരണഘടനയെ സംരക്ഷിക്കാനുള്ള’ ഈ പ്രതിഷേധങ്ങള്‍ അരങ്ങേറിയ ഷഹീന്‍ ബാഗ് ബസ് സ്റ്റോപ്പില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്നുകൊണ്ടാണ് ഡിസംബര്‍ 14 ന് ഭരണഘടന കത്തിക്കാന്‍ ഇതേ ഇമാം ആഹ്വാനം ചെയ്തത് !
ഒരു മാസം മുമ്പത്തെ അയോദ്ധ്യ വിധിക്ക് തൊട്ടു പിന്നാലെ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത ഇതേ ഷര്‍ജീല്‍ ഇമാമിനെ ഇപ്പോള്‍ നമ്മള്‍ കാണുന്നത് “ഭരണഘടന സംരക്ഷിക്കാനുള്ള” ഷഹീന്‍ ബാഗിലെ ധര്‍ണ്ണകള്‍ക്ക് നേതൃത്വം കൊടുക്കുന്നതായിട്ടാണ്. എല്ലാവരും ഓര്‍മ്മയില്‍ വയ്ക്കേണ്ടതാണ് ഇത്തരം നാടകങ്ങള്‍.
എന്നാല്‍ തീര്‍ന്നില്ല… ഇനിയുമുണ്ട്
ഡല്‍ഹിയിലെ റോഡ് ഉപരോധിക്കണമെന്ന ഇമാമിന്‍റെ വിദ്വേഷ പ്രസംഗം 2019 ഡിസംബര്‍ 14 ന് രാത്രി വളരെ വൈകി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. പിറ്റേന്ന് 15 ന് രാവിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധം കാരണം റോഡ് ഗതാഗതം അടച്ചിരിക്കുകയാണ് എന്നു കാണിച്ചുള്ള ഡല്‍ഹി ട്രാഫിക് പോലീസിന്‍റെ ട്വിറ്റര്‍ അലെര്‍ട്ടും വന്നു. അന്നായിരുന്നു ജാമിയയില്‍ അക്രമം അതിരു വിട്ടത്. തുടര്‍ന്ന് കലാപം അമര്‍ച്ച ചെയ്യാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. കലാപകാരികള്‍ ജാമിയ യൂണിവേഴ്സിറ്റി പരിസരത്തേക്ക് നീങ്ങിയെന്നും അവരെ തുരത്താന്‍ ക്യാമ്പസില്‍ കയറേണ്ടി വന്നു എന്നും പോലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് ഷഹീന്‍ ബാഗിലെ റോഡ് ഉപരോധം അവിടെ അഭയം തേടിയിരുന്ന ചില കലാപകാരികളെ രക്ഷിക്കാനുള്ള ഒരു അടവായിരുന്നു എന്ന് തങ്ങള്‍ സംശയിക്കുന്നു എന്നാണ്. അവിടെ ഏതെങ്കിലും രീതിയില്‍ പോലീസ് ഇടപെട്ടിരുന്നു എങ്കില്‍ പോലീസിനെ ആക്രമികളായി ചിത്രീകരിച്ച് മൈലേജ് ഉണ്ടാക്കാനുള്ള വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു സ്ത്രീകളെയും കുട്ടികളേയും ഇറക്കിയുള്ള ഈ പ്രതിഷേധ നാടകം.
Xổ số Bình Phước – một trong những nhà đài uy tín nhất hiện nay, đã trở thành món ăn tinh thần không thể thiếu của hàng triệu người. Bạn đã biết cách tham gia và tăng cơ hội trúng thưởng chưa? Cùng Dự đoán Xổ số Bình Phước khám phá ngay những bí quyết thú vị! Dự đoán Xổ số Bình Phước