വീണ്ടും വ്യാജ വാർത്ത : കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ കോണ്ഗ്രസ് 1000 ബസുകൾ വിട്ട് നൽകിയെന്ന് ഏഷ്യാനെറ്റ് – FACT CHECK

0

വ്യാജ വാർത്തകൾ എഴുതി വിടുന്നതിൽ മലയാള മാധ്യമങ്ങൾ മുൻപന്തിയിലാണ്. കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കാൻ കോണ്ഗ്രസ് 1000 ബസുകൾ വിട്ട് നൽകിയെന്ന വ്യാജ വാർത്തയാണ് ഏഷ്യാനെറ്റ് ഇന്ന് അടിച്ചിറക്കിയത്.

ഉത്തർ പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാൻ 1000 ബസുകൾ തയ്യാറാണെന്നും അതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയാണ് യു പി സർക്കാരിന് കത്ത് എഴുതിയത്. എന്നാൽ 1000 ബസുകളുടെയും അതിലെ ഡ്രൈവർമാരുടെയും വിവരം കൈമാറാനും ആ ബസുകൾ ലക്‌നൗവിൽ എത്തിക്കാനും യു പി സർക്കാർ പ്രിയങ്ക ഗാന്ധിക്ക് മറുപടി നൽകി. എന്നാൽ ഇതുവരെ ഈ ബസുകൾ എത്തിക്കാൻ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല.ഈ സത്യമൊക്കെ മറച്ചു വെച്ചാണ് ബസുകൾ നൽകി എന്ന വാർത്ത ഏഷ്യാനെറ്റ് കൊടുക്കുന്നത്.

കോണ്ഗ്രസ് എത്തിച്ച ബസുകൾ എന്ന പേരിൽ കുംഭമേളയ്ക്ക് തീർഥാടകർ എത്തിയ ബസുകളുടെ ഫോട്ടോകളാണ് കോണ്ഗ്രസ് പ്രവർത്തകർ പ്രചരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here