വയനാട് എം പി രാഹുൽ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പ്രതിപക്ഷ നേതാവല്ല. കോൺഗ്രസ് പ്രസിഡന്റുമല്ല. ഇതൊക്കെയാണെങ്കിലും കുടുംബ പാർട്ടിയായ കോൺഗ്രസിൽ പേരിൽ ഗാന്ധി വാലുള്ള രാഹുലിന് കോൺഗ്രസ് പ്രതിപക്ഷ നേതാവോ മറ്റേതെങ്കിലും നേതാവിനേക്കാൾ പ്രാധാന്യം കോൺഗ്രസ് പാർട്ടിയുലുണ്ട്. ഈയിടെയായി ഒരു ഇമേജ് മേക്കോവറിന് ശ്രമിക്കുന്ന രാഹുൽ പല പ്രമുഖരുമായും ഓൺലൈൻ ചർച്ചകളും റ്റ്വീറ്റുകളുമൊക്കെ കൊണ്ട് ഇതിനുള്ള ശ്രമം നടത്തി വരുന്നുണ്ട്.
ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ – ചൈനീസ് സൈന്യങ്ങൾ തമ്മിൽ തർക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഈ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ- ചൈനീസ് സൈനികതലത്തിൽ തന്നെ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.ഇതിനിടെയിലാണ് തന്റെ സ്വത സിദ്ധമായ വിവരക്കേടുകൾ രാഹുൽ റ്റ്വീറ്റ് ചെയ്യുന്നത്. രാജ്യരക്ഷാമന്ത്രിയോട് ചൈനീസ് സൈന്യം ലഡാക്ക് കയ്യേറിയോ എന്നാണ് രാഹുൽ പരിഹാസരൂപേണ റ്റ്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് ജമ്മു കാശ്മീർ ആർട്ടിക്കിൾ 370 എടുത്ത് മാറ്റുന്ന ചർച്ചയിൽ ലോക് സഭയിൽ ചരിത്ര പ്രാധാന്യമുള്ള പ്രസംഗം നടത്തിയ ലഡാക്ക് എം പി ജ്ംയാംഗ് നംഗ്യാൽ രംഗത്ത് വന്നത്.
ചരിത്രബോധമില്ലാത്ത വയനാട് എം പിക്ക് ചരിത്രം ചൂണ്ടികാണിച്ചാണ് നംഗ്യാൽ മറുപടി നൽകിയത്. അതേ രാഹുൽ ചൈന ലഡാക്ക് കയ്യേറിയിട്ടുണ്ട്. കോണ്ഗ്രസ്സ് ഭരണകാലത്ത് ലഡാക്കിൽ നഷ്ടപ്പെട്ട പ്രദേശങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം എണ്ണിയെണ്ണി രാഹുലിന് പറഞ്ഞു കൊടുത്തു.
1.1962 ൽ കോൺഗ്രസ് ഭരണകാലത്ത് അക്സായി ചിൻ (37,244 ചതുരശ്ര കിലോമീറ്റർ).
2.യുപിഎ സമയത്ത് 2008 വരെ ചുമൂർ പ്രദേശത്ത് ടിയ പങ്‌നാക്, ചബ്ജി വാലി (250 കിലോമീറ്റർ).
3.ഡെംജോക്കിലെ സോറവാർ കോട്ട 2008 ൽ പിഎൽഎ നശിപ്പിക്കുകയും യുപിഎ ഭരണകാലത്ത് 2012 ൽ പിഎൽഎയുടെ നിരീക്ഷണ കേന്ദ്രം സജ്ജമാക്കുകയും 13 സിമൻറ് വീടുകളുള്ള ചൈനീസ് / പുതിയ ഡെംജോക്ക് / കോളനി സൃഷ്ടിക്കുകയും ചെയ്തു
4.2008-2009 കാലഘട്ടത്തിൽ യുപിഎ ഭരണകാലത്ത് ഡുംഗ്ടിയും ഡെംജോക്കും തമ്മിലുള്ള ഡൂം ചേലിയെ (പുരാതന വ്യാപാര കേന്ദ്രം) ഇന്ത്യക്ക് നഷ്ടമായി.
ലഡാക്ക് സന്ദർശ്ശിച്ച നംഗ്യാൽ , ഇനിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ രാഹുലും കോൺഗ്രസും ശ്രദ്ദിക്കാണമെന്നും പരിഹാസരൂപേണ പറഞ്ഞ് വെച്ചു. ചരിത്ര ബോധമില്ലാത്ത കോൺഗ്രസ് നേതാവിന് ഒരു ചരിത്ര ക്ലാസാണ് ലഡാക്ക് എം പി നൽകിയത്