നിര്‍ഭയയായ പത്രപ്രവര്‍ത്തക ലീലാ മേനോന്‍ കഥാവശേഷയായി

0

മലയാളിക്ക് പരിചിതമായിരുന്ന ആ  കുങ്കുമപ്പൊട്ട് മാഞ്ഞു. എണ്‍പത്തിഎട്ടാം വയസിലും സജീവമായ പേനയും . വലിയ കുങ്കുമപ്പൊട്ടും,  മഷിമായാത്ത കണ്ണുകളും,  കുട്ടിത്തംവിട്ടുമാറാത്ത മനസും ശബ്ദവും മാത്രമല്ല ലീലാമേനോനെ വ്യത്യസ്തയാക്കുന്നത് .ഒരു പ്രതിസന്ധിക്കും കീഴ്പ്പെടുത്താന്‍ കഴിയാത്ത കരുത്തുറ്റ ഇച്ഛാശക്തിയുമാണ്.

1932ല്‍ഏറണാകുളം ജില്ലയിലെ വെങ്ങോല തുമ്മാരുകുടി വീട്ടില്‍ ,ലീലാമഞ്ജരി എന്ന ഇന്നത്തെ ലീലാ മേനോന്‍ ജനിച്ചു .അച്ഛന്‍ പാലക്കോട് നീലകണ്ഠന്‍ കര്‍ത്താവ്‌ .അമ്മ ജാനകിയമ്മ .

വെങ്ങോല സ്കൂള്‍ ,പെരുമ്പാവൂര്‍ ഇംഗ്ലീഷ് സ്കൂള്‍ ഹൈദരാബാദ്‌ നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .1948 പോസ്റല്‍ ഡിപാര്ടുമെന്റില്‍ ക്ലാര്‍ക്കായി ഔദ്യോഗികജീവിതം തുടങ്ങി . 1978ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നു . 1990 വരെ കോട്ടയത്ത്‌ ബ്യൂറോചീഫ്‌ . 2000 ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ നിന്ന് രാജിവെച്ചു .തുടര്‍ന്ന് ഔട്ട്‌ലുക്ക്‌ ,ഹിന്ദു ,വനിതാ ,മാധ്യമം ,സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്ടായി .ഇപ്പോള്‍ ജന്മഭൂമിയില്‍ എഡിറ്ററായി ,കാഴ്ചക്കപ്പുറം എന്നപംക്തി കൈകാര്യം ചെയ്യുന്നു .

സംഭവബഹുലമായിരുന്നു ലീലാമേനോന്റെ പത്രപ്രവര്‍ത്തന കാലഘട്ടം
.ക്രിസ്ത്യന്‍ സഭകള്‍ പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ ജോലിവാഗ്ദാനം ചെയ്തു ഇറ്റലിയിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി കന്യാസ്ത്രീയാക്കുന്ന കഥകള്‍ ലീലാമേനോന്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ ഇന്ത്യയിലും വിദേശത്തും കോളിളക്കംതന്നെയുണ്ടായി .തുടര്‍ന്ന് BBC ചാനല്‍ ഈ വാര്തുയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു ..മലപ്പുറം അരുവാക്കോട് പെണ്‍വാണിഭം , സൂര്യനെല്ലി,വിതുര,അഭയ കേസ് തുടങ്ങി കോളിളക്കമുണ്ടാകിയ എത്രയെത്ര സംഭവങ്ങളാണ് ലീലാമേനോന്‍ ഇന്ത്യന്‍ എക്ഷ്പ്രെസിലൂടെ പുറത്തുകൊണ്ടുവന്നത് .
സ്ത്രീയുടെ അഭിമാനവും സ്വത്വവും ചോദ്യംചെയ്യപ്പെടുന്ന അവസരങ്ങളിലൊക്കെ ലീലാ മേനോന്‍ ശക്തമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട് .മുഖ്യമന്ത്രി നായനാരുടെ ‘ചായകുടി പരാമര്‍ശമൊക്കെ ലീല മേനോനുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നല്ലോ .

പത്രപ്രവർത്തനചരിത്രത്തിലെ അപൂര്‍വ്വവും കരുത്തുറ്റതുമായ സ്‌ത്രീ സാന്നിധ്യമാണവര്‍.ഒരു വനിതാ പത്രപ്രവര്‍ത്തക എന്ന നിലയില്‍ അവരെ പരിമിതപ്പെടുത്തുന്നതു നീതികേടാവും .ലകഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും കര്‍മ്മശേഷിയിലും പത്രപ്രവര്‍ത്തനരംഗത്തെ ഏതൊരു പുരുഷകേസരിയോടും മത്സരിക്കാന്‍ കെല്‍പ്പുണ്ടെന്ന് ലീലാ മേനോന്‍ പണ്ടേ തെളിയിച്ചു കഴിഞ്ഞു .

മന:ശക്തി കൊണ്ട് കാന്‍സര്‍ എന്ന മഹാരോഗത്തെ തോല്‍പ്പിച്ച ലീലാമേനോന്‍ പറയുന്നു ”എല്ലാ പ്രതിസന്ധികളില്‍നിന്നും ഞാന്‍ രക്ഷപെടുന്നത് മുന്നോട്ടുമാത്രം നോക്കുക എന്ന സ്വഭാവത്തിലൂടെയാണ് .കാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത് എന്‍റെ രോഗത്തെക്കുറിച്ചായിരുന്നില്ല ,രോഗക്കിടക്കയില്‍ നിന്നെഴുനേറ്റ് ഞാന്‍ ചെയ്യാന്‍പോകുന്ന ‘സ്റ്റോറി ‘കളെക്കുറിച്ചായിരുന്നു .ജീവിതം എന്നെ കാത്തുകിടന്നിരുന്നു .എത്ര സ്റ്റോറികളാണ് ഞാന്‍ ചെയ്യാന്‍വേണ്ടി കാത്തിരിക്കുന്നത് എന്നാണു ഇപ്പോഴും എന്‍റെ ചിന്ത “.

ലീലാ മേനോന്‍റെ ഭര്‍ത്താവ് മേജര്‍ ഭാസ്കരന്‍ നായര്‍ ഏതാനും വര്ഷംമുന്‍പ് അന്തരിച്ചു .പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിക്കാന്‍ എറണാകുളം പ്രസ്‌ക്ലബ്മായി ചേര്‍ന്ന് ‘ലീലാ മേനോന്‍ അവാര്‍ഡ് ഫോര്‍ എക്സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു .

ലീലാ മേനോന്‍ എന്നും ഒരു പാഠപുസ്തകമാണ്.സ്ത്രീയുടെ നിശ്ചയദാര്ഢ്യ
ത്തെയും കര്‍മ്മധീരതയെയും കുറിച്ച് പറഞ്ഞുതരുന്ന പാഠപുസ്തകം .
ഏറണാകുളത്ത് കടവന്ത്രയിലെ വീട്ടില്‍ ,ആരും കണ്ടെത്താത്ത പുതിയ സ്റ്റോറികള്‍ക്കായി കാത്തിരുന്ന ലീലാമേനോൻ ജീവിതത്തോട് വിടപറഞ്ഞെങ്കിലും നേരുള്ള നിര്‍ഭയപത്രപ്രവര്‍ത്തനത്തിന്റെ ചരിത്ര പുസ്തത്തില്‍ ഈ വലിയകുങ്കുമ പൊട്ടുകാരി സുവര്‍ണതിലകമായി എന്നും അവേശഷിക്കും.
നിര്ഭയയായ ആ മഹതിക്ക്‌ പത്രിക ആദരാഞ്ജലികൾ അർപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here