കോവിഡ് 19 കാലത്ത് സ്വാബ് (swab) ടെസ്റ്റുകൾ എറിയതോടെ ചൈനയിൽ നിന്നും 17 മുതൽ 30 രൂപയ്ക്ക് വരെ ഇറക്കുമതി ചെയ്തിരുന്ന സ്വാബ് (swab) ഇനി മുതൽ ഇന്ത്യയിൽ നിർമിക്കും. രോഗികളുടെ വായിൽ നിന്നും തൊണ്ടയിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുവാനാണ് സ്വാബ് ഉപയോഗിക്കുന്നത്.
ഇന്ത്യൻ ഗവേഷകർ ഡിസൈൻ ചെയ്ത പോളിസ്റ്റർ സ്വാബുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും (NIV) , ICMR ന്റെയും അംഗീകാരം ലഭിച്ചതോടെ രണ്ട് ഇന്ത്യൻ കമ്പനികൾക്കാണ് സ്വാബ് നിർമ്മാണത്തിന് അനുമതി ലഭിച്ചത്.
ഇതോടെ കോവിഡ് ടെസ്റ്റ് കിറ്റുകൾക്ക് വില കുറയും.കോവിഡ് 19 ഒരവസരമായി കാണാൻ ഇന്ത്യ തയ്യാറാവുന്നു എന്നതിന്റെ ഉദാഹരണമായി ഇത്തരം മുന്നേറ്റങ്ങൾ കാണാം.