ആർത്തവം ഹിന്ദുവിന് അശുദ്ധമല്ല, ശബരിമലയിലെ വിഷയം ആർത്തവവുമല്ല

1

പുരോഗമനക്കാർക്ക് ഇപ്പോൾ ഏറ്റവും പരിശുദ്ധ വസ്തു #ആർത്തവരക്തം ആണെന്ന് തോന്നുന്നു.

ഇതിനെക്കുറിച്ച് ഒന്നും പറയേണ്ട എന്ന് കരുതിയതാണ്.
കാരണം അതല്ല വിഷയം എന്ന് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ്, 
കാരണം ശബരിമല അടക്കം ഞാൻ പോയ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നും ആർത്തവ ഡിറ്റക്റ്ററുകളോ, അല്ലെങ്കിൽ ഞങ്ങളുടെ സ്ത്രീകളെ തുണി പൊക്കിനോക്കി ഉറപ്പ് വരുത്തി മാത്രം അകത്ത് വിടാൻ പരിശോധകരോ ഉണ്ടായിരുന്നില്ല.

പക്ഷെ ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടിവരുന്ന കമ്മികളുടെയും, യുക്തന്മാരുടെയും, മറ്റ് കപട പുരോഗമനവാദികളുടെയും ഒക്കെ ആർത്തവ രക്തത്തിന്റെ മാഹാത്മ്യത്തെ കുറിച്ചുള്ള വായ്ത്താരികൾ കേട്ട് ചെവി തരിമ്പിച്ചു. കഴിഞ്ഞ ദിവസം സാറാ ജോസെഫിന്റെ ഒരു ആർത്തവ മാഹാത്മ്യം കൂടി വാട്സാപ്പിൽ കണ്ടതോടെ ഒരു സാധാരണ മനുഷ്യൻ, ഒരു സാധാരണ ഹിന്ദുമത വിശ്വാസി എന്ന നിലയിൽ ഇതിനെക്കുറിച്ച് ഒന്നെഴുതണം എന്ന് തോന്നി.

സാറാജോസഫ് പോലുള്ള വൻ ടീമുകൾ മുതൽ ലോക്കൽ അന്തം കമ്മി വരെ പറയുന്നതിന്റെ സംക്ഷിപ്തം ഇങ്ങനെയാണ്:

‘അല്ലയോ അപരിഷ്കൃതനായ ഹിന്ദുവേ, ജീവന്റെ നിലനിൽപിന് തന്നെ ആധാരമായ ആർത്തവം എന്ന പ്രതിഭാസം, അങ്ങനെയുള്ള ആ ആർത്തവത്തിന്റെ പേരിൽ നിന്റെ അമ്മ, ഭാര്യ, പെങ്ങൾ എന്നിവരെയെല്ലാം അശുദ്ധിയോടെ കാണാൻ ലജ്ജയില്ലേ, നീയൊരു തികഞ്ഞ അപരിഷ്കൃതൻ തന്നെ’. 
പിന്നെ പുട്ടിന് പീര പോലെ ‘ബ്രാഹ്മണിക്കൽ ഹെഗിമണി’ ഒക്കെ കാണാം.

എന്നിട്ട് അവസാനം ഒരു മാസ് ഡയലോഗും, എഴുന്നേറ്റ് നിന്ന് കൈയടിച്ചുപോകും (അന്തങ്ങൾ): ”എന്റെ അമ്മയുടെ ആർത്തവ രക്തത്തിൽ നിന്ന് വന്ന മകൻ/മകൾ ആണ് ഈ ഞാനെങ്കിൽ എനിക്ക് ആ അമ്മ അശുദ്ധയല്ല, പുണ്യമാണെനിക്ക് ആ അമ്മ, പുണ്യം..ലാൽ സലാം അമ്മെ ലാൽ സലാം”. കയ്യടിക്കാൻ തോന്നുന്നില്ലേ. അതാണ്;) .

ഇവർ എല്ലാം പൊട്ടന്മാരാണോ അതോ നമ്മളെ പൊട്ടന്മാരാക്കാൻ നോക്കുന്നതാണോ എന്നറിയില്ല. എന്തായാലും ഇതിലെ പ്രശ്നം എന്താണെന്ന് പറയാം.

പുരോഗമനക്കാരുടെ ഈ ആർത്തവ മാഹാത്മ്യത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്: 
#ആർത്തവം
#ആർത്തവരക്തം. 
ഇത് രണ്ടും രണ്ടാണ്.

പക്ഷെ ഇവന്മാർ രണ്ടിനെയും മിക്സ് ചെയ്ത് ഒന്നാക്കി കൺഫ്യൂഷൻ ആക്കിയാണ് പാവം ഹിന്ദുവിന്റെ നെഞ്ചത്ത് കേറി ചവിട്ട് നാടകം നടത്താനുള്ള ശ്രമം നടത്തുന്നത്.

#ആർത്തവത്തിന്റെ മാഹാത്മ്യം ഹിന്ദുവിനെ പഠിപ്പിക്കാൻ ഒരു പുരോഗമനക്കാരനും വളർന്നിട്ടില്ല എന്നതാണ് വസ്തുത. ആർത്തവം ഇന്ന് പുറത്തുപറയാൻ നാണമുള്ള ഒരു സംഭവമായി മാറിയിട്ടുണ്ടെങ്കിൽ അത് ബ്രിടീഷ്കാരിൽ നിന്ന് പകർന്ന് കിട്ടിയ തലതിരിഞ്ഞ വിക്ടോറിയൻ സദാചാരത്തിന്റെ കുഴപ്പം മാത്രമാണ്.

ഹിന്ദു ഭവനങ്ങളിൽ പെൺകുട്ടികൾ ആദ്യമായി ആ രക്തം കാണുന്ന ആ ദിവസം തിരണ്ട് കല്യാണം എന്ന പേരിൽ ആഘോഷിക്കുന്ന ഹിന്ദുവിന് ആർത്തവം ജൈവ സൈക്കിളിലെ ഒരു മഹത്തായ സംഭവം ആണെന്ന് അറിയാൻ ആരുടെയും ഉപദേശം വേണ്ട. നേരത്തെ സൂചിപ്പിച്ച വിക്ടോറിയൻ സദാചാരത്തിന്റെ പ്രഭാവത്താൽ ഇന്ന് നമ്മുടെ കുട്ടികൾ അങ്ങനെയൊരു ആഘോഷം നടത്താൻ വിസമ്മിതിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ട്. എങ്കിലും ഇപ്പോഴും അടുത്ത ബന്ധുക്കൾ പാരിതോഷികങ്ങളുമായി ചെന്ന് ആ കുട്ടികളെ ആശീർവദിക്കുന്നുണ്ട്. ദേവിയുടെ ആർത്തവം പ്രധാനമായുള്ള ക്ഷേത്രങ്ങളും ഹിന്ദുവിനുണ്ട്.

അതുകൊണ്ട് നമ്മുടെ ഒരു സുഹൃത്ത് മുൻപൊരു പോസ്റ്റിൽ എഴുതിയത് പോലെ മരുഭൂമിയിലേക്ക് ഒരു ലോഡ് മണലൊക്കെ വേണമെങ്കിൽ അടിച്ചൊള്ളു പക്ഷെ വരിവരിയായി ടോറസിൽ മണൽ ലോഡും കൊണ്ട് വരരുത്.

പിന്നെ വേറൊരു കാര്യം. എഴുതി വച്ചോളൂ, ഇന്ന് ശബരിമല വിഷയത്തിൽ ആർത്തവത്തിന്റെ മാഹാത്മ്യം ഹിന്ദുവിനെ പഠിപ്പിക്കാൻ നിൽക്കുന്ന സകല മുള്ള് മുരിക്ക് മൂർക്കന്മാരും നാളെ മറ്റൊരു കോണ്ടക്സ്റ്റിൽ മേല്പറഞ്ഞ ഹിന്ദുവിന്റെ ആർത്തവവുമായി ബന്ധപ്പെട്ട ആചാരങ്ങളെയെല്ലാം അപരിഷ്കൃതം എന്ന് പുഛിച്ച് ഖണ്ഡകാവ്യങ്ങൾ എഴുതുന്നത് നമ്മൾ കാണും. അന്ന് ഇവർക്ക് ആർത്തവം ഒരു ചീപ് സംഗതിയായി മാറുന്നത് കാണാം. ഹിന്ദുവിനെ നന്നാക്കലൊന്നുമല്ല ഉദ്ദേശം. കിട്ടിയ ഗ്യാപ്പിൽ ഹിന്ദുവിനെ മാക്സിമം അപമാനിക്കണം അത്രേയുള്ളൂ.

ഇനി ‘ആർത്തവരക്തം’ എന്ന രണ്ടാമത്തെ കാര്യത്തിലേക്ക് വന്നാൽ:

ആർത്തവവും ആർത്തവരക്തവും രണ്ടും രണ്ടാണെന്ന് പറഞ്ഞല്ലോ. മുകളിൽ സൂചിപ്പിച്ച പോലെ ആർത്തവം എന്ന ജീവന്റെ വിവിധ ഘട്ടങ്ങളിലെ മഹത്തായ ഒരു ഘട്ടത്തെ അർഹിക്കുന്ന രീതിയിൽ ബഹുമാനിക്കുന്ന ആരാധിക്കുന്ന ഹിന്ദുവിന് പക്ഷെ ആർത്തവ രക്തം പൂജ്യ വസ്തുവല്ല. അതിൽ ഒരു സംശയവും ആർക്കും വേണ്ട. ഹിന്ദുവിന് മാത്രമല്ല, മനുഷ്യന് ‘ആർത്തവരക്തം അശുദ്ധമാണ്’.

ഇപ്പോൾ ഈ ശബരിമല വിഷയത്തിൽ പുരോഗമനക്കാർ eat, drink, think ആർത്തവരക്തം എന്ന ‘സൈക്കോസിസിന്റെ ഭീകരമായ അവസ്ഥ (തിലകൻ.jpg ? )’ കാണിക്കുന്നതിന് മുൻപ് ആർത്തവരക്തം പൂജ്യവസ്തുവായിരുന്നത് ക്രിസ്തുമതം വില്ലൻ സ്ഥാനത്ത് നിർത്തിയിട്ടുള്ള സാത്താൻ ആരാധകർക്ക് മാത്രമാണെന്നാണ് കേട്ടിട്ടുള്ളത്.

അത് ക്രിസ്തുമതത്തിനോടുള്ള ‘സാത്താൻ വർഷിപ്പേഴ്സിന്റെ’ എതിർപ്പിന്റെ പ്രതീകം ആയാണ് അവർ കരുതുന്നത്. ക്രിസ്തു മതത്തിൽ പരിപാവനമായി ക്രിസ്ത്യാനികൾ കാണുന്ന എല്ലാത്തിനെയും അപമാനിക്കുക എന്നതാണ് അവരുടെ ആരാധനാ രീതി തന്നെ. തലതിരിഞ്ഞ കുരിശ്, ചവിട്ടുപടിയിൽ ചവിട്ടി അപമാനിക്കാനായി വക്കുന്ന ബൈബിൾ, ആർത്തവരക്തം കൊണ്ട് അശുദ്ധമാക്കുന്ന തുരുവോസ്തി ഇതൊക്കെയാണ് അവരുടെ സാത്താൻ ആരാധനകൾ.

ഇപ്പോൾ ആർത്തരക്തത്തെ ആരാധിക്കുന്ന പുതിയൊരു കൂട്ടരെക്കൂടി കണ്ടു – കേരളത്തിലെ കമ്മി, യുക്തൻ & പുരോഗമനൻ.

ക്രിസ്തുമതത്തിനെ എതിർക്കാൻ വേണ്ടി ക്രിസ്തുമതത്തിന് പരിപാവനമായ എല്ലാത്തിനെയും എതിർക്കുന്ന അതെ ലോജിക്കിൽ ആൺ ഹിന്ദുമതത്തിന്റെ പേരും പറഞ്ഞ് ചിലർ ആർത്തവരക്തത്തെ പൂജിക്കുന്നത് എന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി പറഞ്ഞാലും തെറ്റില്ല. വെറുപ്പ്, എതിർപ്പ് ഇതുമാത്രമാണ് കാര്യം, അല്ലാതെ പുരോഗമനം ഒന്നുമില്ല എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്.

ഇനി “ഞാൻ എന്റെ പ്രിയപ്പെട്ട അമ്മയുടെ ആർത്തവ രക്തത്തിൽ നിന്ന് വന്നവനാ/ളാണെകിൽ ആ അമ്മ എനിക്കശുദ്ധയല്ലാ..” എന്ന അന്തങ്ങളുടെ വിപ്ലവ ഡയലോഗ് നോക്കാം:

അന്തം കമ്മി അച്ഛന് അന്തം കമ്മി അമ്മയിൽ ഉണ്ടായ വിചിത്ര ജീവികൾ ആണോ അന്തങ്ങൾ എന്നെനിക്കറിയില്ല. പക്ഷെ ബാക്കി മനുഷ്യരൊന്നും ആർത്തവ രക്തത്തിൽ നിന്ന് ഉണ്ടാവുന്നവർ അല്ല.

ഓരോ 28 ദിവസം കൂടുമ്പോഴും ഒരു ബീജത്തെ സ്വീകരിച്ച് ഒരു ജീവനു തുടക്കമിടാൻ സജ്ജമായിരിക്കുന്ന അമ്മയുടെ ഗർഭപാത്രത്തിലെ സ്രവങ്ങളും അതിലെ അണ്ഡവും (അന്തമല്ല ? ) അങ്ങെനയൊരു ബീജം വരാത്ത സാഹചര്യത്തിൽ ഗർഭപാത്രത്തിൽ വച്ച് തന്നെ നശിച്ച് ദുഷിച്ച സ്രവം ആയി മാറുന്നത് ശരീരം പുറം തള്ളുന്നതാണ് ആർത്തവരക്തം.

ജീവൻ മുളപൊട്ടാതെ വരുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നതും ആർത്തവ രക്തം വരുന്നതും. ജീവൻ ഉടെലെടുത്താൽ പിന്നെ ആ ജീവനെ അമ്മ പ്രസവിക്കുന്നത് വരെ ആ അമ്മക്ക് ആർത്തവം ഉണ്ടാകില്ല. പിന്നെയെങ്ങിനെയാണ് കമ്മികൾ മാത്രം ആർത്തവ രക്തത്തിൽ നിന്ന് ഉണ്ടാവുന്നത്? ചിലപ്പോ ശരിയായിരിയ്ക്കും അതല്ലേ ഇവറ്റകൾ മാത്രം തല തിരിഞ്ഞ് പോയത്.

ശരീത്തിലെ മാലിന്യങ്ങൾ എല്ലാം ശരീരം തന്നെ പുറംതള്ളും എന്ന് നമുക്കറിയാം. മലവും, മൂത്രവും, ചലവും എല്ലാം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത ഒരു മാലിന്യം തന്നെയാണ് ആർത്തവരക്തവും. അതുകൊണ്ടാണ് നിശ്ചിത സമയം കഴിയുമ്പോൾ ശരീരം അതിനെ പുറംതള്ളുന്നത്. അതാണ് പറഞ്ഞത് ആർത്തവം വേറെ ആർത്തവ രക്തം വേറെ. ഒന്ന് ജീവന്റെ അത്യന്താപേക്ഷിത ഘടകവും മറ്റേത് ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യവും ആണ്. അന്തങ്ങൾ മുഴുവൻ ആ മലിന സ്രവം എടുത്ത് പൂജിക്കുകയായിരുന്നു എന്ന് ഇപ്പോഴാണറിയുന്നത്.

ആർത്തവം എന്ന പരിപാവനമായ ശാരീരിക അവസ്ഥയുടെ ഭാഗമായുണ്ടാവുന്നത് കൊണ്ടാണ് ആർത്തവരക്തം പരിശുദ്ധമാവുന്നതെന്ന അന്തങ്ങളുടെ ലോജിക് അനുസരിച്ച് ഇവന്മാർ മലവും പൂജിക്കുന്നുണ്ടോ എന്ന് സംശയുമുണ്ട്. കാരണം ജീവൻ നിലനിർത്താൻ ഏറ്റവും അത്യന്താപേക്ഷിതമായ സംഗതിയാണ് അന്നം അഥവാ ഭക്ഷണം. അതുകൊണ്ടാണ് നമ്മൾ ഭോജന മന്ത്രം ഒക്കെ ചൊല്ലി ഭക്ഷണത്തെ ബഹുമാനിച്ചതിന് ശേഷം കഴിക്കുന്നത്. എന്നാൽ ആ ഭക്ഷണത്തിന്റെ പുണ്യം പറഞ്ഞ് പിറ്റേദിവസം ആ ഭക്ഷണത്തിൽ നിന്ന് ആവശ്യമുള്ളതെല്ലാം എടുത്തതിന് ശേഷം ശരീരം പുറം തള്ളുന്ന മലം പുണ്യവസ്തുവാകുമോ? അന്നത്തിൽ നിന്ന് തന്നെ ഉണ്ടായതല്ലെ അത്? ഇതാണ് ആർത്തവും ആർത്തവ രക്തവും തന്നെയുള്ള വ്യത്യാസം.

പിന്നെ ശുദ്ധിയുടെ കാര്യം:

അമ്പലത്തിൽ പോകുന്നതിന് തൊട്ട്മുൻപ് കുളിച്ച് വൃത്തിയായി ശരീര ശുദ്ധി വരുത്തുക എന്നത് ഹിന്ദുവിന്റെ ആരാധനയുടെ ഭാഗമാണ്. ഭരണഘടനയിൽ ഒന്നും പറഞ്ഞിട്ടുള്ളതല്ല. കാരണം ഹിന്ദുവിന് ക്ഷേത്രം ഒരു പ്രാർത്ഥനാ കേന്ദ്രം മാത്രമല്ല. അവന്റെ ഈശ്വരനെ പ്രതിഷ്ഠിച്ചിട്ടുള്ള, ഈശ്വരൻ വസിക്കുന്ന, ഈശ്വരന്റെ ഗൃഹം ആണ് ഓരോ ക്ഷേത്രവും. അതുകൊണ്ടാണ് കുളിയും ശുദ്ധിയും ഹിന്ദുവിന്റെ ആരാധനയുടെ അവിഭാജ്യ ഘടകമാവുന്നത്.

മലവും, മൂത്രവും എല്ലാമാണ് ശരീരത്തിലെ അശുദ്ധികൾ, അവ ശരീരത്തിനാവശ്യമില്ലാത്തത് കൊണ്ടാണ് ശരീരം പുറം തള്ളുന്നത്, അതുകൊണ്ടാണ് അവ അശുദ്ധമാവുന്നത്. അതുകൊണ്ടാണ് ക്ഷേത്ര ദർശനത്തിന് മുൻപ് ഒന്ന് കുളിച്ചാൽ ഈ മാലിന്യങ്ങൾ എല്ലാം പോയി ശരീരം ശുദ്ധമാവുന്നത്.

ഇതിനെല്ലാമുള്ള പ്രത്യേകത കുറച്ച് സമയത്തേക്ക് (ക്ഷേത്രത്തിൽ നിൽക്കുന്ന അത്രയും സമയം) മനുഷ്യന് അവയെ നിയന്ത്രിക്കാൻ പറ്റും. പക്ഷെ ആർത്തവരക്തം എന്ന അശുദ്ധ സ്രവത്തെ മനുഷ്യന് നിയന്ത്രിക്കാൻ പറ്റില്ല, അത് ഏതാനും ദിവസങ്ങൾ പലപ്പോഴായി സ്വയം പുറംതള്ളപ്പെട്ട് കൊണ്ടിരിക്കും. അതുകൊണ്ടാണ് ആ സമയത്ത് സ്ത്രീകൾ ക്ഷേത്ര ദർശനം ഒഴിവാക്കുന്നത്. കാരണം ഒന്ന് കുളിച്ചിട്ടും കാര്യമില്ല,ക്ഷേത്രത്തിൽ നിൽക്കുമ്പോഴായായിരിക്കും അത് വീണ്ടും വരുന്നത്.

അല്ലാതെ ഭരണഘടനയെ പേടിച്ചോ,ക്ഷേത്ര മുറ്റത്ത് ആർത്തവരക്ത ഡിറ്റക്ടർ ഉള്ളത് കൊണ്ടോ, തുണിപൊക്കി നോക്കാൻ ക്ഷേത്രം ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടോ അല്ല.

ഇങ്ങയൊരു ശാരീരിക അവസ്ഥ ക്ഷേത്ര വിശ്വാസിയായ ഹിന്ദു പുരുഷന് ആണുള്ളതെങ്കിൽ അവനും അത് കഴിയുന്ന വരെ അമ്പലത്തിൽ പോകില്ല. അത്രേയുള്ളൂ. അല്ലാതെ ഞങ്ങൾ ഹിന്ദുക്കളുടെ അമ്മമാരും ഭാര്യമാരും പെങ്ങമ്മാരും ഞങ്ങൾക്ക് അശുദ്ധിയുള്ളവരല്ല. ഹിന്ദുവിനെ ജാതി പറഞ്ഞ് തമ്മിലടിപ്പിക്കാൻ നോക്കുന്നവർ ആണും പെണ്ണും എന്ന് പറഞ്ഞും തമ്മിലടിപ്പിക്കാൻ നോക്കുന്നതിൽ കവിഞ്ഞൊന്നും ഇതിലില്ല.

അയ്യപ്പജ്യോതിക്ക്‌ കേരളം മുഴുവനും കണ്ട സ്ത്രീ പ്രാതിനിധ്യവും അതിന്റെ സമ്പൂർണ്ണ വിജയവും അതെ സമയം വനിതാ മതിലിന് ആളെക്കൂട്ടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഠിനശ്രമവും മറ്റു തരത്തിലുള്ള ഭീഷണിയും കാണിക്കുന്നത് പുരോഗമനക്കാരുടെ ആർത്തവ അസ്കിതകൾ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ്!

1 COMMENT

  1. The perpetrators of Hindu Temple’s desecration may put forth several such arguments it is a mere waste if time trying to make them understand. It is like trying to convince a person whose profession is stealing, to honour truth. How can he? In a similar manner, Aasuree forces are always against Dharma. They must be sent to relevant places they deserve. All those believing in Sanatana Dharma must unitedly fight the case of keeping OUT all nonbelievers from anything related to Temples, Churches and Mosques. Hope the believing community will, regardless of their background, come forward to put up a combined fight against these growing atrocities in our society.

LEAVE A REPLY

Please enter your comment!
Please enter your name here