പാകിസ്ഥാനിലുള്ള ബാലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദ കേന്ദ്രങ്ങൾ തകർക്കാനായി നരേന്ദ്ര മോദി സർക്കാർ എടുത്ത ധീരമായ തീരുമാനത്തിന്റെ ഒരു പങ്കുപറ്റാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ചില വില കുറഞ്ഞ ശ്രമങ്ങൾ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. പ്രധാനമായും, വ്യോമാക്രമണത്തിനുപയോഗിച്ച മിറാഷ് 2000 വിമാനങ്ങൾ 1984 ൽ രാജീവ് ഗാന്ധി ഓർഡർ ചെയ്ത് വാങ്ങിയതാണെന്നുള്ളള വാദം ആയിരുന്നു.
പ്രസ്തുത വാദത്തിൽ യൂ എസ്-ൽ നിന്ന് പാകിസ്ഥാൻ F-16 ഫൈറ്റിങ് ഫാൽകോൺ പോർവിമാനങ്ങൾ വാങ്ങിയ കരാറിന് മറുപടിയായി 1984 ൽ 49 മിറാഷ് 2000 വിമാനങ്ങൾ വാങ്ങി എന്ന വസ്തുതയാണ് അവർ ഉന്നയിച്ചത്. ഒന്നുകിൽ കോൺഗ്രസ് തുടർച്ചായി കള്ളം പറയുന്നു, അല്ലെങ്കിൽ സ്വന്തം ചരിത്രത്തെപ്പറ്റി തീർത്തും ബോധ്യമില്ല എന്ന വസ്തുത അവരെ നമ്മൾ ഓർമ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം. കാര്യങ്ങളുടെ തുടക്കത്തിൽ, 40 F-16 വിമാനങ്ങൾ 1981 ഡിസംബറോടു കൂടിയാണ് പാകിസ്ഥാൻ ഓർഡർ ചെയ്യന്നത്. 1983 നും 1987 നും ഇടയിലുള്ള കാലഘട്ടത്തിൽ അവയെല്ലാം പാകിസ്ഥാനിൽ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. രാജീവ് ഗാന്ധി 1984 ൽ മിറാഷ് വിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു എങ്കിൽ, അത് അതേ വർഷം നവംബറിനോ ഡിസംബറിനോ മുന്നേ ആകാൻ വഴിയില്ല. അതായത് പാകിസ്ഥാൻ F 16 പോർവിമാനങ്ങൾ ഓർഡർ ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷം. കോൺഗ്രസ്സിൻ്റെ വാദങ്ങൾ വെച്ച് നോക്കുമ്പോൾ വളരെ വൈകിയ സമീപനം ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തപോലെയേ കാണാൻ സാധിക്കു. കൂടാതെ 1981 ലെ പാകിസ്ഥാന്റെ F 16 കരാറിനുള്ള കോൺഗ്രസ്സിൻ്റെ മറുപടി 1984 ൽ രാജീവ് ഗാന്ധി സർക്കാരിന്റെ വൈകി വന്ന കരാർ ആയിരുന്നുവെങ്കിൽ, ബാക്കിയുള്ള മൂന്നു വർഷം ഇന്ദിര ഗാന്ധി എന്ത് ചെയ്യുകയായിരുന്നു..? ഇന്ദിര അഥവാ എന്തെങ്കിലും ചെയ്തെങ്കിൽ അത് എന്തുകൊണ്ട് കോൺഗ്രസ്സ് പറയുന്നില്ല..? ഇന്ദിരയുടെ സംഭാവനകൾ സാധാരണ അക്കമിട്ട് നിരത്തുന്ന കോൺഗ്രസ്സ് IT സെൽ മെംബേർസ് എന്ത് കൊണ്ട് ആ മൂന്ന് വർഷങ്ങളെപ്പറ്റി മൗനം പാലിക്കുന്നു..? കാരണം ഈ രണ്ടിൽ ഏതെങ്കിലും ഒന്നാണ്: ഒന്നുകിൽ കോൺഗ്രസ്സ് ഒരു “ചീഞ്ഞ” രഹസ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ സ്വന്തം പാർട്ടിയുടെ “രേഖപ്പെടുത്താത്ത” ചരിത്രങ്ങളെപ്പറ്റി തീർത്തും അജ്ഞരായി ജീവിക്കുന്നു. രണ്ടിലേതായാലും അതിനു പിന്നിലുള്ള വസ്തുതകൾ പകൽ വെളിച്ചത്തിൽ തന്നെയുണ്ട് എന്ന് കോൺഗ്രസ്സ് മറന്നുപോയിരിക്കുന്നു.
വാസ്തവത്തിൽ ഇന്ദിര ഗാന്ധി ഗവണ്മെന്റ് 1982 ഒക്ടോബറോടു കൂടിത്തന്നെ മിറാഷ് 2000 പോർവിമാനങ്ങൾ ഓർഡർ ചെയ്തിരുന്നു. 150 വിമാനങ്ങൾക്കായാണ് ചർച്ചകളും വിലപേശലും തുടങ്ങിവച്ചതെങ്കിലും, അവസാനം 40 വിമാനങ്ങളും അധികമായി 9 എണ്ണം കൂടി വാങ്ങാനുള്ള സ്വാതന്ത്ര്യവും കൂടിയുള്ള കരാർ ഉറപ്പിക്കുകയായിരുന്നു. വളരെയടുത്തുണ്ടായ ഒരു കാരാറുമായി സാമ്യം തോന്നുണ്ടെങ്കിൽ അത് ഒട്ടും യാദൃശ്ചികമല്ല. കോൺഗ്രസ്സിൻ്റെ വിശിഷ്ട സ്വഭാവം തന്നെയാണ് ആ സാമ്യത്തിനുള്ള കാരണം.
നമുക്ക് ഒന്ന് നോക്കാം: ഫ്രഞ്ച് കമ്പനിയായ ഡാസോയുമായി 150 മിറാഷ് 2000 പോർവിമാനങ്ങൾക്കായി ചർച്ച തുടങ്ങിവെച്ച കോൺഗ്രസ്സ്, അവസാനം 40 എണ്ണത്തിനായി കരാർ ഉറപ്പിക്കുന്നു. അതേ ഡാസോയുമായിതന്നെ 126 റഫാൽ വിമങ്ങൾക്കായി ചർച്ച തുടങ്ങിയ ശേഷം ആ ഉദ്യമം തന്നെ കോൺഗ്രസ്സ് ഉപേക്ഷിക്കുന്നു. രണ്ടു സ്ഥലത്തും കൈക്കൂലി തന്നെയാണ് വില്ലൻ/നായകൻ വേഷം കെട്ടിയത്. 1982 ൽ ഇന്ദിര ഗാന്ധി 150 മിറാഷ് 2000 ങ്ങൾക്കായി ചർച്ചകൾ നടത്തുമ്പോൾ “ഇടനിലക്കാരനായി” ലോർഡ് സ്വരാജ് പോൾ എന്നയാൾ ആയിരുന്നു എന്നതാണ് കിംവദന്തി. ഇന്ദിര ഗാന്ധി 2 ശതമാനം “കൈക്കൂലി” ആവശ്യപ്പെട്ടു എന്നാണ് വിവരം. ലോർഡ് പോൾ അത് 7 ശതമാനമായി ഡാസോയിൽ എത്തിച്ചു. വ്യക്തമായ കാരണങ്ങളാൽ തന്നെ കരാർ 40 വിമാനങ്ങൾക്കായി ചുരുങ്ങി. ഒരു ആയുധ ഇടപാടിൽ ഇത്രയും സ്വാധീനം ചെലുത്തി പണം സ്വന്തമാക്കാനും, വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കാനും മാത്രം ആരായിരുന്നു ഈ ലോർഡ് സ്വരാജ് പോൾ?
1980 കളിൽ ഇന്ദിര ഗാന്ധിയോട് “വളരെ” അടുത്ത ബന്ധമുള്ള ഒരാളായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗം ഈ ബന്ധത്തെപ്പറ്റി ഒരു രഹസ്യരേഖ തന്നെ സൂക്ഷിച്ചിരുന്നു. വളരെ അടുത്തിടെയാണ് അതിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗെരെറ്റ് താച്ചറിനു വേണ്ടി തയ്യാറാക്കിയ അതീവ രഹസ്യ രേഖകളിൽ, ഇന്ത്യൻ പ്രധാനമന്ത്രി(ഇന്ദിര ഗാന്ധി)യുമായി ഏറ്റവും അടുപ്പമുള്ള ശൃംഖലയിലെ പത്തു പേരിൽ ഒരാളായിട്ടാണ് ഇദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻഡോ- ബ്രിട്ടീഷ് ബന്ധങ്ങളിൽ കൈകടത്താൻ ശക്തിയുള്ള വ്യക്തിയായും, ഇന്ദിരയെയും മകൻ രാജീവിനെയും സ്വാധീനിക്കാൻ തക്കവണ്ണം അടുപ്പമുള്ള ആളായും വിവരിച്ചിട്ടുണ്ട്. ഇത്തരം നട്ടെല്ലൊടിഞ്ഞ കരാറുകൾ ഉണ്ടാവാൻ കാരണം ഇത്തരം ബന്ധങ്ങൾ ആണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ. ക്രിസ്ത്യൻ മിഷേലിന്റെ അച്ഛനെ സംബന്ധിച്ച കാര്യങ്ങളും മറ്റൊന്നല്ല.
ഇതേ “പ്രവർത്തനരീതി” തന്നെയാണ് റഫാൽ ഇടപാടിലും കോൺഗ്രസ്സ് നടത്തിയത്. 126 പോർവിമാനങ്ങൾക്ക് വേണ്ടിയാണ് ചർച്ചകൾ തുടങ്ങിവെച്ചത്. റോബർട്ട് വാദ്രയുടെ കമ്പനിക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയിൽ ഒരു ഓഫ്സെറ്റ് ക്ലോസും അതിൽ ഉൾപ്പെട്ടിരുന്നു. പക്ഷേ, “കൈക്കൂലി” അവർ പ്രതീക്ഷിച്ച പോലെ എത്തിച്ചേർന്നില്ല. കരാർ ഉറപ്പിക്കാൻ തന്നെ, വിലയേറിയ സമയം നഷ്ടപ്പെടുത്തിക്കൊണ്ട് കോൺഗ്രസ്സ് വിസമ്മതിച്ചു. ആ സമയത്ത്, കുറച്ചുകൂടി പക്വമതിയായിരുന്ന ഇന്ദിര, 1982 ൽ ഡാസോയുമായി ചർച്ചകൾക്ക് ശേഷം കരാർ ഉറപ്പിച്ചു. വളരെ കുറച്ചു മാസങ്ങൾ മാത്രമേ നമുക്ക് നഷ്ടമായുള്ളൂ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ രാഹുലും സോണിയയും അത്രയും പോലും പക്വതയുള്ള വ്യക്തിത്വങ്ങൾ ആയിരുന്നില്ല എന്നാണ് റഫാൽ കരാറിന്റെ ചരിത്രം ചൂണ്ടിക്കാട്ടുന്നത്. ഒരു പ്രതീക്ഷയ്‌ക്കും വകയില്ലാതെ വർഷങ്ങളോളം കരാർ ഇഴഞ്ഞു നീങ്ങി. കൈക്കൂലി കൃത്യമായി കിട്ടണം എന്നതുമാത്രമായിരുന്നു അവരുടെ ഒരേയൊരു മുൻഗണന.
ഇന്ന് വളരെ നിസ്സഹായമായ ഒരവസ്ഥയിൽ ആണ് കോൺഗ്രസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരമായ തീരുമാനത്തിന്റെ ഒരു പങ്ക് പറ്റാൻ വേണ്ടി ബാലിശമായ വാദങ്ങൾ നിരത്തുമ്പോൾ, അതിന്റെ യഥാർത്ഥ ചരിത്രം ചികഞ്ഞുപോകുമ്പോൾ വെളിപ്പെടുന്ന “വെറുക്കപ്പെട്ട” സത്യങ്ങൾ കോൺഗ്രസ്സ് നേതാക്കളുടെ സ്വഭാവശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.