മോദി ഭരണത്തിൽ മികച്ച പ്രകടനവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

0

ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഏജൻസി പ്രവർത്തിക്കുന്നത്.പ്രധാനമായും രണ്ട് സാമ്പത്തിക നിയമങ്ങൾ ആണ് ഈ ഏജൻസി അന്വേഷിക്കുന്നത്. FEMA – ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (വിദേശ പണ വിനിമയം) , PMLA – പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (കള്ളപ്പണം വെളുപ്പിക്കൽ ).

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം(PMLA) 2005 മുതൽ 2014 വരെ പത്ത് വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 5345 കോടി രുപയുടെ സ്വത്തുക്കൾ ആണ് ഈ നിയമം വഴി കണ്ട് കെട്ടിയതെങ്കിൽ 2014നു ശേഷം 2018 മാർച്ച് മാസം വരെ 25337 കോടി രൂപയുടെ കള്ളപ്പണം ആണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.

വിദേശ പണ വിനിമയ (FEMA) നിയമപ്രകാരം 2005 മുതൽ 2014 വരെ നടത്തിയ അന്വേഷണങ്ങളെക്കാൾ വളരെ കൂടുതൽ കേസുകൾ അനേഷിക്കാൻ ഏജൻസിക്ക് കഴിഞ്ഞെന്ന് 2014 മുതൽ 2018 മാർച്ച് മാസം വരെയുള്ള കണക്കുകൾ തെളിയിക്കുന്നു.

മോദി സർക്കാർ വന്നതിനുശേഷം ഏജൻസിയുടെ അന്വേഷണ ഉദ്യോഗസ്തരുടെയും സ്റ്റാഫുകളുടെയും എണ്ണത്തിലും വൻ വർദ്ധനവുണ്ടായി. മോദി സർക്കാരിന്റെ മികച്ച പ്രവർത്തനമായി പല സർവേകളും ചൂണ്ടി കാണിക്കുന്നത് അഴിമതി വിരുദ്ധതയും കള്ളപ്പണകാർക്കെതിരെയുള്ള നടപടികളുമാണ്. ഇത് കൈവരിക്കുന്നതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയ പാർട്ടികളിലെ പല വമ്പന്മാർക്കെതിരെയും മുഖം നോക്കാതെ നടപടികൾ എടുക്കാൻ ഏജൻസിക്ക് സാധിച്ചു. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം തുടങ്ങി കോണ്ഗ്രസിന്റെ പല നേതാക്കളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ നേരിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here