പ്രധാനമന്ത്രിയുടെ ഓഖി ദുരന്ത ബാധിത പ്രദേശ സന്ദർശനവും മാധ്യമങ്ങളുടെ നീചവേലകളും

0

തിരുവനന്തപുരം: ഇന്നലെ പ്രധാനമന്ത്രി കേരളത്തിലെ ഓഖി ചുഴലിക്കാറ്റ്  ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളും കഷ്ട നഷ്ടങ്ങളും വളരെ ഉത്തരവാദിത്തത്തോടെ കേൾക്കുകയും സഹായങ്ങൾ ഉറപ്പു നൽകുകയും ചെയ്തു . അതോടൊപ്പം 325 കോടിയുടെ അടിയന്തരസഹായം അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും കേരള സർക്കാർ ഉന്നയിച്ച 7000 കോടി രൂപ ധനസഹായം (ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത് ) അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വാക്കും കൊടുത്തിട്ടാണ് മടങ്ങിയത്.

പതിവ് പോലെ തന്നെ മാധ്യമ സുഹൃത്തുക്കൾ അവരുടെ ജോലി ഭംഗി ആയി നിറവേറ്റി !പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ പ്രോട്ടോകോൾ എല്ലാം കാറ്റിൽ പറത്തിയും സംഭവിച്ചതെന്താണെന്ന് വ്യക്തമായ ധാരണകൾ ഉണ്ടായിട്ടു പോലും വസ്തുതകൾ വളച്ചൊടിച്ചു വർത്തയാക്കുകയും ചെയ്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും മത്സ്യ തൊഴിലാളികളുമായി സംസാരിച്ച് അവരുടെ കഷ്ടതകളും മറ്റും കാര്യമായി കേൾക്കുന്നതിനിടക്ക് കേന്ദ്രമന്ത്രിയെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന SPG കമാൻഡോസ് എല്ലാവർക്കും സൗകര്യപ്രദമായ ഒരു വശത്തേക്ക് മാറ്റിയതിനെ ചൊല്ലിയാണ് പുതിയ വിവാദങ്ങൾ പുറത്തു വന്നിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ മോഡി വിരുദ്ധരും കൂടാതെ ഇതാദ്യം പുറത്തു കൊണ്ടുവന്ന ന്യൂസ് 18 മാധ്യമപ്രവർത്തകൻ ഉണ്ണികൃഷ്ണൻ (കള്ളി വെളിച്ചത്തായതോടെ ട്വീറ്റ് ഇദ്ദേഹം മുക്കിയിട്ടുണ്ട്. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) അടക്കം ഉള്ളവർ, അതുപോലെ തന്നെ പ്രമുഖ മാധ്യമങ്ങളായ കൈരളി ഏഷ്യാനെറ്റ് എല്ലാം തന്നെ അവരുടേതായ രീതിയിൽ വളച്ചൊടിച്ചു വർത്തയാക്കുകയും ചെയ്തു.
https://twitter.com/unnis_m/status/943084601332981760

യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ : പൊതുവേദിയിൽ കാഴ്ചക്കാരായി നിന്നവർ സാക്ഷ്യപെടുത്തിയത്, കൂടാതെ ദൂരദർശൻ സംപ്രേഷണം ചെയ്ത വീഡിയോയും പരിശോധിച്ചാൽ മനസിലാകും മാധ്യമ പ്രവർത്തകർ SPG യോട് കേന്ദ്രമന്ത്രിയെ അവരുടെ സൗകര്യത്തിനനുസരിച്ചു ഒരു വശത്തേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെടുന്നത്. അതെ സമയം ഇതൊന്നും ശ്രദ്ധിക്കാതെ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിയും ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിന്നിൽ ഉണ്ടെങ്കിലും കണ്ണന്താനം ആണ് പ്രധാനമന്ത്രിക്ക് വ്യക്തതയോടെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഭാഷ ചയ്തു കൊടുത്തത്. ഇത് വീഡിയോ പരിശോധിച്ചാൽ മനസ്സിലാകും.

മാധ്യമങ്ങളുടെ ഈ അജണ്ടയും ദുർവ്യാഖ്യാനവും താമസിയാതെ തന്നെ സോഷ്യൽ മീഡിയയിൽ തന്നെ പൊളിച്ചടുക്കപ്പെട്ടു.

പിന്നെ ഒന്ന് കൂടി – പ്രധാനമന്ത്രി ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഉള്ള SPG പ്രോട്ടോകോൾ പ്രകാരം വേദിയിലും ജനക്കൂട്ടത്തിനിടയിലെ ഓരോ കോണിലും സ്ഥിതിചെയ്യുന്ന ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ക്യാമറകളുടെ ഒരു വലിയ ശൃംഖല പോലീസ് കണ്ട്രോൾ റൂമിന്റെ അധീനതയിൽ ആണ്. SPG കവർ ചെയ്യാത്ത ഭാഗം ക്യാമറകൾ ആണ് കവർ ചെയ്യുന്നത്. അതാതു സ്ഥലത്തെ പോലീസ് കമ്മീഷണറുടെ ഓഫീസിലെ കൺട്രോൾ റൂമുമായി ആണ് ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നതു. ഇതിന്റെ എല്ലാം നിരീക്ഷണം പി കെ മിശ്ര (A.P Secretory PMO), എ കെ സിൻഹ ( Director SPG), ലോക്നാഥ് ബെഹ്‌റ (DGP Kerala ) സർക്കിൾ ന്റെ ഉള്ളിലായിരിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങളോടൊപ്പം തന്നെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുക എന്നുള്ളത് SPG കമാൻഡോസിന്റെ ചുമതലയിൽ വരുന്ന കാര്യം ആണ്. സെക്യൂരിറ്റി ക്യാമെറകൾക്കും മറ്റു ഫോട്ടോ ഗ്രാഫേഴ്സിനും വേണ്ടി ആണ് SPG അങ്ങനെ ചെയ്തതെന്ന് അറിഞ്ഞിരുന്നിട്ടും ഇതുപോല തറ പബ്ലിസിറ്റിക്കു വേണ്ടി മാധ്യമ പ്രവർത്തകർ സ്വയം അധഃപതിക്കുകയാണ്.

അതോടൊപ്പം മനോരമയിലെ 9 മണി ചർച്ചയിൽ പ്രമോദ് രാമൻ ഇന്നലെ ഘോര ഘോരം പ്രസംഗിക്കുന്നുണ്ടായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണം ഉണ്ടായില്ല എന്ന്. പ്രോട്ടോകോൾ പ്രകാരം പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടവർ എല്ലാം തന്നെ ചടങ്ങിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി കൊടുത്ത മുൻഗണന ലിസ്റ്റ് പ്രകാരം ആണ് PMO ഓഫീസിൽ നിന്ന് അനുമതി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ RTI ഫയൽ ചെയ്യുക അല്ലങ്കിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു വിശദീകരണം തേടുക.

പിന്നെ ഇതെല്ലാം കാലം കാത്തുവച്ച കാവ്യനീതി ആയി കണ്ടാല്‍ മതി. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ഇപ്പോൾ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ഒരു കാലത്തു ഇദ്ദേഹം പങ്കെടുക്കുന്ന ചടങ്ങുകളിൽ അയിത്തം പ്രഖ്യാപിച്ചു മാറി നിന്നവർ ആണ് ഇപ്പോൾ ഈ കിടന്നു വെപ്രാളം കാണിക്കുന്നത്. എന്നിട്ടും നിഷ്പക്ഷ മാധ്യമ പ്രവർത്തകർ തിരുത്താൻ തയ്യാറല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ കേരള സംസ്ഥാന പ്രസിഡന്റ് ശ്രീ കുമ്മനത്തിനെയും കേന്ദ്രമന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യായെയും വംശീയമായും വളരെ മോശം രീതിയിലുള്ള ട്രോളുകൾ കൊണ്ട് ആഘോഷമാക്കിയ വെറും നാലാം കിട മാധ്യമ പ്രവർത്തനങ്ങൾ മാത്രം കുല തൊഴിൽ ആയി കൊണ്ട് നടക്കുന്ന ഇവരിൽ നിന്നും ഇതിൽ കൂടുതൽ നമ്മൾ എന്തു പ്രധീക്ഷിക്കണം.  മതത്തിന്റെ പേരിലായാലും ജാതിയുടെ പേരിലായാലും എങ്ങനെ സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കാം ഇന്നു റിസർച് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടരാണിവർ.  മാധ്യമപ്രവർത്തകരുടെ നിഷ്പക്ഷതയെകുറിച്ചു ‘ദി പയനീർ’ സ്പെഷ്യൽ കറസ്പോണ്ടന്റ് ഗോപീകൃഷ്‌ണൻ ഈ അടുത്തായി ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് വളരെ സത്യമാണെന്നു വീണ്ടും തെളിഞ്ഞിരിക്കുന്നു.

രാജ്യത്തിൻറെ പൊതുമേഖലയുടെ കീഴിൽ വരുന്ന ചാനലായ ദൂരദർശൻ വാർത്തകൾ വളച്ചൊടിക്കാതെ തികച്ചും കാര്യക്ഷമമായി തന്നെ ഇതേ ചടങ്ങുകൾ സംപ്രേഷണം ചെയ്യുകയും ഉണ്ടായി.


ദൂരദർശൻ പോലുള്ള പൊതു മേഖല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോൾ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ മുൻഗണന ദൂരദർശൻ ചാനലുകൾക്കാണ്.

PS: ഒരു നല്ല വർത്തകൂടി ഉണ്ട് ക്രിക്കറ്റ് പ്രേമികൾക്ക്.  ദൂരദർശനിൽ ഐപിഎൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിവര സാങ്കേതിക മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. അടുത്ത 5 വർഷത്തേക്കാണ് ദൂരദർശൻ സ്റ്റാർ നെറ്റുവർക്കുമായി കരാറിൽ ഏർപ്പെടുന്നത് (Public broadcaster Prasar Bharati under the Sports Broadcasting Signals (Mandatory Sharing with Prasar Bharati) Act, 2007) സ്റ്റാർ കഴിഞ്ഞ സെപ്റ്റംബറിൽ അന്തർദേശിയ സംപ്രേഷണാവകാശം കരസ്ഥമാക്കിയതിനു പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം .

LEAVE A REPLY

Please enter your comment!
Please enter your name here