കേണൽ പുരോഹിത് : രാജ്യദ്രോഹികളാൽ ചതിക്കപെട്ട രാജ്യസ്‌നേഹി !

0
മലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതരായ കേണൽ പുരോഹിതും സാധ്വി പ്രഗ്യയുമടക്കമുള്ള നാലുപേർക്കെതിരെ നിലനിന്ന MCOCA നിയമം എൻഐഎ കോടതി എടുത്തുമാറ്റി. ഇവരെ ഇനി തീവ്രവാദികളായി വിചാരണ ചെയ്യേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു.

ഭീകരപ്രവർത്തനത്തിന് പണം സ്വരൂപിക്കുക, ഭീകരസംഘടനയുടെ ഭാഗമായി പ്രവർത്തിക്കുക, ഭീകരപ്രവർത്തകന് സഹായിയായിനില്ക്കുക തുടങ്ങിയ യു.എ.പി.എ. വകുപ്പുകളും ഒഴിവാക്കിയതായി എൻ ഐ എ. ജഡ്ജി എസ്.ഡി. തകാലെ പറഞ്ഞു.
ഒന്പതുവർഷത്തോളമായി ജയിലിലാണെങ്കിലും സൈനികോദ്യോഗസ്ഥനായ പുരോഹിതിനെതിരേ കുറ്റം ചുമത്താൻ പോലും അന്വേഷണസംഘത്തിനായില്ലെന്ന് നേരത്തെ വാദത്തിനിടെ പുരോഹിതിന്റെ അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടിയിരുന്നു.

പുരോഹിതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കളുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദഗതി ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. രണ്ടായിരത്തി എട്ടിൽ നടന്ന മലേഗാവ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായി പറയപ്പെടുന്ന പുരോഹിതിന് ഒൻപത് വർഷത്തെ തടവിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

പുരോഹിത് അറസ്റ്റിലാകുന്നതിന്റെ രണ്ട് വർഷം മുൻപ് 2006 ൽ തന്റെ സൈനീക കമ്മാൻഡറിന്  സമർപ്പിച്ച റിപ്പോർട്ടിൽ ഭാരതത്തിലെ ചില മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും ഇസ്ലാമിക ഭീകരവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെപ്പറ്റി ചെറുതല്ലാത്ത പരാമർശമുണ്ടായിരുന്നു.

രാജ്യവിരുദ്ധ ശക്തികളോടും കള്ളനോട്ട്, കള്ളപ്പണ മാഫിയകളോടും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവുകൾ കേണലിന്റെ കൈവശം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കശ്മീരിലെ ഒരു പ്രമുഖ നേതാവ് ദേശവിരുദ്ധ ശക്തികൾക്ക് സംരക്ഷണവും സാമ്പത്തിക സഹായവും നൽകിയിരുന്നു എന്നതടക്കം സ്ഫോടനാത്മകമായ പല വസ്തുതകളും കേണൽ രണ്ടായിരത്തിയാറിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്ഫോടനാത്മകമായ പല കാര്യങ്ങളും വെളിപ്പെടും എന്ന ഭയമാണ് സ്ഫോടന കേസിൽപ്പെടുത്തി കേണലിനെ നിഷ്പ്രഭനാക്കിയതിന്റെ പിന്നിലെന്ന വാദഗതി ഇതോടെ കൂടുതൽ സ്‌ഥിതീകരിക്കപ്പെടുകയാണ്.

കേണലിനെ കേസിൽ ഉൾപ്പെടുത്താൻ അന്നത്തെ കോൺഗ്രസ്സ് ഭരണകൂടവും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും അനാവശ്യ തിടുക്കം കാട്ടിയതായി ഉയർന്ന റാങ്കിൽ സൈന്യത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അടുത്തിടെ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

കേണലിനെയും കൂടെ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും ഹിന്ദുത്വ തീവ്രവാദികൾ എന്ന് മുദ്രകുത്തിയായിരുന്നു ഇത്രനാൾ ഈ അന്വേഷണം മുന്നോട്ട്  പോയത്. ഇവരെ ഹിന്ദുത്വ തീവ്രവാദികളായി ചിത്രീകരിച്ച് ആത്യന്തികമായി സംഘപരിവാർ സംഘടനകളിലേക്ക് കുറ്റം ചാർത്താൻ അന്നത്തെ ഭരണകൂടം ശ്രമിച്ചിരുന്നു എന്നുവേണം അനുമാനിക്കാൻ. പുരോഹിതിനെ അറസ്റ്റ് ചെയ്തതിൽ അന്ന് ഭരണം കയ്യാളിയിരുന്ന കോണ്ഗ്രസ്സിന് നിർണായക പങ്കാണുള്ളത്.

കേസിന്റെ അടുത്ത ഹിയറിങ്ങ് വരുന്ന ജനുവരി 15 ന് മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയിൽ നടക്കും.

സ്വന്തം രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി സത്യസന്ധനായ ഒരു പട്ടാളക്കാരനെ കള്ളകേസിൽ കുടുക്കിയ കോൺഗ്രസ് പാർട്ടിക്ക് കാലവും, ദേശവും ഒരിക്കലും മാപ്പു കൊടുക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here