റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി കള്ളനാണെന്നും തെരഞ്ഞെടുപ്പു കാലത്ത് റാലികളില്‍ പ്രസംഗിച്ച് നടന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുലിന് സുപ്രീം കോടതിയുടെ മുന്നില്‍ നിരുപാധികം മാപ്പു പറയേണ്ടി വന്നു. കോടതിയലക്ഷ്യകേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമന്ന രാഹുലിന്റെ അപേക്ഷ കോടതി അംഗീകരിച്ചു എന്നാല്‍, വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുരതെന്നും രാഷ്ട്രീയ ആരോപണങ്ങളില്‍ കോടതിയെ വലിച്ചിഴയ്ക്കരുതെന്നും പ്രധാനമന്ത്രിയെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന വലിയ താക്കീതും പരമോന്നത നീതിപീഠം രാഹുലിന് മുന്നറിയിപ്പായി നല്‍കി.
വേണ്ടത്ര പരിശോധന നടത്താതെ ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനിവില്ലെന്ന് ചീഫ് ജസ്റ്റീസ് രന്‍ജന്‍ ഗൊഗോയ് ജസ്റ്റീസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ നടത്തിയത് സത്യവുമായി വിദൂര ബന്ധം ഇല്ലാത്തതാണെന്നുംം നേരത്തെ, മാപ്പ് എഴുതി നല്‍കിയതിനാലും തനിക്കെതിരെ നിയമനടപടികളുമായി മുന്നാട്ട് പോകരുതെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചതിനാല്‍ കേസ് കൂടുതല്‍ നടപടികളിലേക്ക് പോകാതെ അവസാനിപ്പിക്കുുന്നുവെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.
പക്ഷേ, വിധി പ്രസ്താവിക്കുമ്പോള്‍ തായ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുന്ന രാഹുല്‍ വിധി പകര്‍പ്പെല്ലാം വായിച്ച ശേഷം പ്രസ്താവിച്ചത് ഇനി വിശാലമായ അന്വേഷണം റാഫേല്‍ വിഷയത്തില്‍ നടക്കട്ടെയെന്നാണ്. ഇതിന് കൂട്ടുപിടിച്ചത് മൂന്നംഗ ബെഞ്ചില്‍ പ്രത്യേകം വിധി പറഞ്ഞ ജസ്റ്റീസ് ജോസഫിന്റെ വിധിന്യായം ചൂണ്ടിക്കാട്ടിയാണത്രെ. പരാതിയുള്ളവര്‍ക്ക് സിബിഐയെ സമീപിക്കാമെന്നും അവര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പ്രധാന വിധിയോട് യോജിച്ചുകൊണ്ടുതന്നെ ജസ്റ്റീസ് ജോസഫ് വിധിന്യായത്തില്‍ എഴുതി ചേര്‍ത്തു.
കേസില്‍ നേരത്തെ വാദം കേട്ട സുപ്രീം കോടതി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍, കോടതിക്ക് സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളില്‍ വസ്തുതകള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ച് നല്‍കിയ പുനപരിശോധനാ ഹര്‍ജി കോടതി തള്ളുകയായിരുന്നു. സുപ്രീം കോടതിയില്‍ നിന്നേറ്റ ഈ പ്രഹരിത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചുള്ള ആക്ഷേപ പ്രചാരണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രാഹുലിന് താക്കീത് ലഭിച്ചത്. കോടതിയില്‍ മാപ്പു പറഞ്ഞ രാഹുല്‍ കോടതിക്ക് പുറത്ത് വീണ്ടും എടുക്കാത്ത കള്ളനോട്ടുമായി വീണ്ടും അവതരിക്കുകയാണ്.
തെരഞ്ഞെടുപ്പു കാലത്ത് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ചൗകിദാര്‍ ചോര്‍ ഹെ എന്നാരോപിച്ച് അവഹേളിച്ച് ജനങ്ങളുടെ ഇടയില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന്റെ ഡെര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റ് തലവന്‍മാര്‍ ഉപദേശിച്ചതനുസരിച്ച് രാഹുലും കൂട്ടരും പ്രധാനമന്ത്രിയേയും ബിജെപിയേയും കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഭാരത ജനത രാഹുലിനെ തള്ളി ഒരിക്കല്‍ കൂടി നരേന്ദ്ര മോദിയെ ഒറ്റയ്ക്ക് ഭൂരിപക്ഷമേകി അധികാരത്തിലേറ്റി.
കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വലിയ പിന്തുണയാണ് മുഖ്യധാര മാധ്യമങ്ങള്‍ നല്‍കിയത്. ദേശീയ മാധ്യമങ്ങള്‍ എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ ദിനം പ്രതി നല്‍കി.
എന്നാല്‍, ഗുജറാത്ത് കലാപത്തിലെന്ന പോലെ നരേന്ദ്ര മോദിക്ക് അന്തിമ നീതി പരമോന്നത നീതി പീഠം നല്‍കി. രാജ്യത്തേയും പ്രധാനമന്ത്രിയേയും രാജ്യാന്തരതലത്തില്‍ പോലും അവഹേളിക്കാന്‍ ശ്രമിച്ച ചില മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഇതുവഴി വിശ്വസനീയത ഒരു ശതമാനം പോലും ഇല്ലാതെയായി.
റാഫേല്‍ ഇടപാടില്‍ യാതൊരു ക്രമവിരുദ്ധതയും അഴിമതിയുമില്ലെന്ന വിധിക്കു പുറമേയാണ് സുപ്രീം കോടതിയെ രാഷ്ട്രീയ വിദ്വേഷത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചിഴച്ച് രാഹുല്‍ നടത്തിയ ചൗകീദാര്‍ ചോര്‍ ആക്രമണത്തിനേറ്റ തിരിച്ചടിയും. ഇരട്ട പ്രഹരമേറ്റ കോണ്‍ഗ്രസും പ്രതിപക്ഷവും രാജ്യത്തിനു മുന്നില്‍ നാണം കെട്ടു.
തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സാധൂകരണം നല്‍കാന്‍ കോടതികളെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെും ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെും ഡിവിഷന്‍ ബെഞ്ച് രാഹുലിന് മുറിയിപ്പ് നല്‍കിയാണ് വിധി പ്രസ്താവിച്ചതെങ്കിലും വീണ്ടും രാഹുല്‍ തെറ്റ് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ജസ്റ്റീസ് ജോസഫിന്റെ വിധിന്യായത്തിലെ ചില ഭാഗങ്ങള്‍ എടുത്താണ് രാഹുലിന്റെ നാണം കെട്ട ആക്രമണം.
നേരത്തെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിന്റെ റാഫേല്‍ ആരോപണങ്ങള്‍ക്കു പിന്നില്‍ ഏതു ശക്തിയാണ് പ്രവര്‍ത്തിച്ചതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഈ പ്രസ്താവന തുറന്നിട്ട പാതയിലൂടെ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. രാജ്യാന്തര ആയുധ ഇടനിലക്കാരുടെ പങ്കിനെ കുറിച്ചും വ്യോമശക്തിയായി ഇന്ത്യ മാറുന്നതിനെ ഭയപ്പെടുന്ന ശത്രുരാജ്യങ്ങളുടെ പങ്കിനെക്കുറിച്ചും ദേശീയ സുരക്ഷാ എജന്‍സി അന്വേഷിക്കണമെന്ന ആവശ്യവും പലകോണില്‍ നിന്നും ഉയരുന്നുണ്ട്. നേരത്തെ, ചൈനീസ് നയതന്ത്ര പ്രതിനിധികളെ സന്ദര്‍ശിച്ച് രഹസ്യ സംഭാഷണം നടത്തിയതിനെ തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്ന രാഹുല്‍ ഇപ്പോള്‍ വ്യോമസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള യുദ്ധ വിമാന ഇടപാടിനെതിരെ വ്യാജ ആരോപണങ്ങളുടെ പിന്‍ബലത്തില്‍ രംഗത്ത് വരികയും നുണപ്രചരിപ്പിക്കുകയും ചെയ്തത് ഗൗരവത്തോടെയാണ് പലരും വീക്ഷിക്കുത്.
2004 മുതല്‍ വ്യോമ സേന ആവശ്യപ്പെടുതാണ് യുദ്ധവിമാനങ്ങളുടെ ആവശ്യകത. അയല്‍പക്കത്തെ ശത്രുരാജ്യത്തിന് 25 സ്‌ക്വാഡ്രണ്‍ അത്യാധുനിക യുദ്ധ വിമാനങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യക്ക് 26 എണ്ണം മാത്രമാണുള്ളത്. 42 സ്‌ക്വാഡ്രണുകള്‍ വേണമെന്ന വ്യോമസേനയുടെ നിരന്തര ആവശ്യം നടപ്പിലാക്കാതെ ഭരണം നടത്തിയ പത്തുവര്‍ഷവും രാഹുലിന്റെ പാര്‍ട്ടി ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വരുത്തിവെച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് രണ്ട് സ്‌ക്വാഡ്രണുകള്‍ പൂര്‍ണസജ്ജമായി വാങ്ങാന്‍ തീരുമാനമെടുത്തത്. 18 യുദ്ധ വിമാനങ്ങള്‍ അടങ്ങിയതാണ് ഒരു സ്‌ക്വാഡ്രണ്‍ ഏഴു സ്‌ക്വാഡ്രണുകള്‍ സജ്ജമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും പത്തുവര്‍ഷം ഭരണം കിട്ടിയിട്ടും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുു. തുടര്‍ന്ന് , മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായപ്പോള്‍ ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാരുകള്‍ നേരിട്ട് ഇടപെടുകയായിരുന്നു.
ടെണ്ടറിനു ശേഷം ഒടുവില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത രണ്ടുകമ്പനികള്‍ ഒന്ന് ഫ്രഞ്ച് കമ്പനിയായ ദസൊയും മറ്റൊന്ന് ബ്രിട്ടീഷ് ഏയ്‌റോസ്‌പേസുമായിരുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ടെണ്ടര്‍ സമര്‍പ്പിച്ച ദസോയുടെ റാഫേലിന് നറുക്ക് വീണു. എന്നാല്‍ , കരാര്‍ നടപ്പിലാകാതിരിക്കാന്‍ ശത്രുരാജ്യങ്ങളും എതിരാളികളായ യൂറോഫൈറ്റര്‍ നിര്‍മാതാക്കളുടെ ഇടനിലക്കാരും കളിച്ചതായാണ് പ്രതിരോധ രംഗത്തുള്ളവരുടെ സംശയം. മോദി സര്‍ക്കാര്‍ എതിര്‍പ്പുകളെ അവഗണിച്ച് കരാറുമായി പോയതോടെ വ്യാജ ആരോപണങ്ങളുടെ രംഗപ്രവേശമായി.
സിയാച്ചിന്‍ പോലെ ഏറ്റവും ഉയര്‍ന്ന മലനിരകളിലും പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കുന്നതിന് ആവശ്യമായ ഭേദഗതികളും സജ്ജീകരണങ്ങളും അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ബ്രഹ്മോസ് പോലുള്ള ആയുധങ്ങളെ വഹിക്കുന്നതിനും മറ്റുമുള്ള പ്രത്യേകതകള്‍ ഒരുക്കാനുമായി ഇന്ത്യ 180 കോടി യുഎസ് ഡോളര്‍ അധികം മുടക്കിയത് ശത്രുരാജ്യങ്ങളെ അങ്കലാപ്പിലാക്കി.
ഒരോ വിമാനത്തിന്റെയും വില സംബന്ധിച്ചുള്ള ക്യത്യമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് ശത്രു രാജ്യങ്ങള്‍ സകല സന്നാഹളുമൊരുക്കി പരിശ്രമിച്ചു. ഇതിന് ഇതിന് സഹായകരമാകുന്ന തരത്തിലാണ് രാഹുലും കൂട്ടരും റാഫേല്‍ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിവന്നത്. പോര്‍ വിമാനങ്ങളുടെ ക്യത്യമായ വില പരസ്യപ്പെടുത്തുന്നത് രാജ്യസുരക്ഷയ്ക്കായാണെന്നറിഞ്ഞിട്ടും ഇടനിലക്കാരില്ലാത്ത സര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്ന ഇടപാടില്‍ അഴിമതി നടന്നുവെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു രാഹുലും കോണ്‍ഗ്രസും.
സുപ്രീം കോടതിയില്‍ റാഫേല്‍ വിഷയം വതോടെ കുറെയൊക്കെ പരസ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ചില രേഖകള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറിലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. യുദ്ധവിമാന ഇടപാടില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന സുപ്രീം കോടതി വിധി വന്ന ശേഷം പുനപരിശോധനാ ഹര്‍ജിയുമായി ചിലര്‍ എത്തിയെങ്കിലും വീണ്ടും പരമോന്നത നീതിപീഠം മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ഉണ്ടായത്.
ഇത്രയും തിരിച്ചടികള്‍ ഒരേസമയം ലഭിച്ച രാഹുലും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നുണകളുടെ വിഴുപ്പു ഭാണ്ഡം വലിച്ചെറിയാന്‍ തയ്യാറായില്ല. രാജ്യത്തെ ജനതയെ പഴയപോലെ വ്യാജ പ്രചാരണങ്ങള്‍ നടത്തി കബളിപ്പിച്ച് അധികാരക്കസേര തട്ടിയെടുക്കാനുള്ള ഇവരുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തെറഞ്ഞെടുപ്പിലെ പരാജയം. സുപ്രീം കോടതിയില്‍ നിന്നും രാഹുലിനും കോഗ്രസിനും കനത്തപ്രഹരമാണ് ഈ വിഷയത്തില്‍ ലഭിച്ചത്. പിന്നേയും നുണകളുമായി പൊതജനത്തിനു മുന്നില്‍ ലജ്ജയില്ലാതെ എത്തുന്ന രാഹുലിനെ മഹാനുണയന്‍ എന്നു മാത്രമാണ് വിശേഷിപ്പിക്കേണ്ടത്.