അങ്ങിനെ…അണ പൊട്ടുന്നു!!

0

അറബ് വസന്തം അല്ലെങ്കിൽ മുല്ലപ്പൂ വിപ്ലവം എന്ന് കേട്ടിട്ടില്ലേ. 2011നും 2013നും ഇടയിൽ നോർത്ത് ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും അറബ്-ഇസ്ലാമിക് രാജ്യങ്ങളിൽ നിരവധി സർക്കാരുകളും ഏകാധിപതികളും നിലംപൊത്തിയ അഭൂതപൂർവമായ ഒരു ജനമുന്നേറ്റത്തിന് ഇന്ന് ചരിത്രം കൊടുത്തിരിക്കുന്ന പേരാണത്.

അതിൽ മുപ്പത് വർഷത്തോളം അടക്കിവാണ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്നി മുബാറക്, പതിനെട്ട് വർഷത്തോളം ഭരിച്ച ലിബിയൻ പ്രസിഡന്റ് കേണൽ ഗദ്ദാഫി തുടങ്ങി,യമൻ, സിറിയ, ബഹറിൻ, അൾജീരിയ, ജോർദാൻ, കുവൈറ്റ്, മൊറാക്കോ,ഒമാൻ അങ്ങനെ അങ്ങനെ നിരവധി രാജ്യങ്ങളിൽ ഭരണം മാറുകയോ അടിയുലയുകയോ ചെയ്തു. സോഷ്യൽ മീഡിയ യുഗത്തിലെ ആദ്യ മാസ് മൂവ്മെന്റ് കൂടി ആയിരുന്നു അത്.

അറബ് ലോകത്ത് ആഞ്ഞടിച്ച ഈ വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത് ടുണീഷ്യയിൽ നിന്നാണ്.

തെരുവിൽ ഉന്തുവണ്ടിയിൽ ഫ്രൂട്സ് വിൽക്കുന്ന മുഹമ്മദ് ബൊസിസി എന്ന ടുണീഷ്യൻ യുവാവ് മുനിസിപ്പൽ അധികൃതരുടെ പീഡനം സഹിക്കവയ്യാതെ 2010 Dec 17ന് തീകൊളുത്തി ആത്മഹത്യ ചെയ്ത ഒരു സംഭവം ഉണ്ടാകുന്നു. അതായിരുന്നു തുടക്കം. അതിനെ തുടർന്ന് നടന്ന പ്രതിഷേധങ്ങൾ ആണ് ആദ്യം ടുണീഷ്യയിലെ സർക്കാരിനെ മറിച്ചിട്ട, ഗദ്ദാഫിയുടെ ജീവനെടുത്ത, അറബ് ലോകത്തെ നാലോ അഞ്ചോ സർക്കാരുകളെ കടപുഴക്കിയ, മറ്റ് പത്തോ പതിനഞ്ചോ രാജ്യങ്ങളിൽ സർക്കാരുകളെ കിടുകിടാ വിറപ്പിച്ച കൊടുങ്കാറ്റായി മാറിയ അറബ് വസന്തം!

ഏകാധിപതികളുടെയും ദുർഭരണങ്ങളുടെയും വീർപ്പ്‌മുട്ടലിൽ പൊറുതി മുട്ടിയ ജനത, പ്രത്യേകിച്ച് യുവാക്കൾ, ആരുടെയും ആഹ്വാനം ഇല്ലാതെ, വ്യക്തമായ നേതൃത്വം ഇല്ലാത സോഷ്യൽ മീഡിയയിലൂടെയും മറ്റും സംഘടിച്ച് തുടങ്ങിയതായിരുന്നു ലോകത്തെ തന്നെ സ്തബ്ധരാക്കിയ മുല്ലപ്പൂ വിപ്ലവം.

ഇതിൽ നിന്ന് ആ പഴക്കച്ചവടക്കാരൻ പയ്യന്റെ ആത്മഹത്യയായിരുന്നു ഇത്രവലിയ വിപ്ലവത്തിന് മൂലകാരണം എന്ന് തോന്നുന്നുണ്ടോ? ഇല്ല.

കാലങ്ങളായി ഒരു ജനതയുടെ, അടക്കിവച്ച് അടക്കിവച്ച് കുമിഞ്ഞ് കൂടിക്കൊണ്ടിരുന്ന, രോഷത്തിന്റെ അണ പൊട്ടാൻ വേണ്ടിയിരുന്ന അവസാന തുള്ളിയായിരുന്നു ആ ആത്മഹത്യ. ‘ദി ടിപ്പിങ്ങ് പോയന്റ്! ‘

ഇതിപ്പോ പറയാൻ കാരണം ‘മീശ’ ഒരു കാരണമല്ല ഒരു ടിപ്പിങ്ങ് പോയന്റ് മാത്രം ആയിരുന്നു എന്ന് ഓർമ്മിപ്പിക്കാൻ ആണ്.

ഹിന്ദുവിനെ മതേതരത്വചട്ടം പഠിപ്പിക്കുന്നതിലെ ആദ്യ പാഠമായ , പലരുടെയും പ്രിയപ്പെട്ട ഉദാഹരണം, നിർമാല്യത്തിലെ ദേവി വിഗ്രഹത്തിന്മേലുള്ള മുറുക്കിത്തുപ്പൽ തൊട്ട് എം എഫ് ഹുസൈന്റെ അവാർഡ് മുതൽ ഇന്ന് ഓരോ കോളേജ് മാഗസിൻ ഇറങ്ങുമ്പോഴും വർഷാവർഷം തൊലിയുരിക്കപ്പെടുന്ന, അപമാനം പുത്തരിയല്ലാത്ത ഹിന്ദുവിന് മീശ താങ്ങാനാവാത്ത പുതിയൊരു അപമാനം ഒന്നും ഉണ്ടാക്കിയതുകൊണ്ടല്ല, മറിച്ച് സമാന സാഹചര്യങ്ങളിൽ മാപ്പ്പറയൽ മാരത്തോൺ നടത്തിയ മാതൃഭൂമി ഇപ്പോൾ മാത്രം മാപ്പ് പറയാൻ തയ്യാറായില്ല എന്ന് മാത്രമല്ല നീണ്ട ഒരു എഡിറ്റോറിയൽ എഴുതി ഹിന്ദു സമൂഹത്തെ ചട്ടം പഠിപ്പിക്കാൻ കൂടി മുതിർന്ന സാഹചര്യവും, പ്രമുഖ രാഷ്ട്രീയ കക്ഷികൾ എല്ലാം മതേതരത്വം പഠിപ്പിക്കാൻ എതിർചേരിയിൽ നിലയുറപ്പിച്ചു എന്ന് മനസിലാക്കിയ സാഹചര്യവും ആണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്.

ഭീമയും കല്യാണും മാത്രമല്ല എല്ലാവരും തിരിച്ചറിയാൻ പോവുകയാണ് ആ ചൂട്.

Image may contain: 1 person, beard and text

അതിന് മുൻപ് സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ ചവിട്ടിത്തേക്കാൻ നിൽക്കാതെ ഒരു കോമ്പ്രോമൈസിനു ശ്രമിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾചെയ്യേണ്ടത്. മാതൃഭൂമി മാപ്പ് പറയുക എന്നതാണ് ഒരു ഓപ്‌ഷൻ. ഇത് വരെ മാപ്പ് പറയാത്തവരൊന്നുമല്ലല്ലോ. ജനാധിപത്യത്തിൽ ജനങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത രാഷ്ട്രീയക്കാർക്ക് ആ ജനത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ ഭാഗം കേൾക്കാൻ ഉത്തരവാദിത്വമുണ്ട്.

അല്ലാതെ മറ്റൊരു വിഭാഗത്തിന്റെ വോട്ട് മാത്രം ലക്ഷ്യമിട്ട് എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്ന വിടി ബല്റാമിനെപ്പോലുള്ള നേതാക്കളുടെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല.

ഹിന്ദു സാംസ്‌കാരിക സംഘടനകളുടെ പോലും നേതൃത്വം ഇല്ലാതെ ഓരോ ക്ഷേത്ര വിശ്വാസിയും വ്യക്തിപരമായി സ്വയം തുടങ്ങിയ ഈ വിപ്ലവം സംഘ്പരിവാറിന്റെ തലയിൽ കെട്ടിവെച്ച് ഇല്ലാതാക്കാം എന്ന ദുരുദ്ധേശം ഇനി വിലപ്പോവില്ല എന്ന് ബല്റാമിനെപ്പോലുള്ളവർ മനസിലാക്കണം.

മതം നോക്കി കച്ചവടസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്ന ദുഷിച്ച അവസ്ഥയിലേക്ക് കേരളത്തെ ഉന്തിവിടാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്, പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വം. അങ്ങനെയൊരു അവസ്ഥയുണ്ടായാൽ അതാർക്കും നല്ലതിനാവില്ല.

ഈ ഒരു ജനമുന്നേറ്റത്തെ വിലകുറച്ച് കാണുന്നതും പരിഹസിക്കുന്നതും should be at your own peril.

എഴുതിയത് : ബിനോയ് അശോകൻ ചാലക്കുടി

LEAVE A REPLY

Please enter your comment!
Please enter your name here