വാഗ്ദാനങ്ങൾ നൽകി പതിവ് മുങ്ങൽ യോഗിയുടെ അടുത്ത് നടക്കില്ല. 1000 ബസുകളുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകൂവെന്ന് പ്രിയങ്ക വദ്രയോട് യുപി സർക്കാർ

0

പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക എന്നത് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. വാഗ്ദാനങ്ങൾ നൽകുക അതിനു ശേഷം അത് പാലിക്കാതെ അടുത്ത വാഗ്ദാനം നൽകുക. ഇത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവമാണ്.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന മൈഗ്രൻറ് ജോലിക്കാരുടെ ട്രെയിൻ യാത്രാ ചിലവ് കോൺഗ്രസ് വഹിക്കുമെന്നാണ് ആഴ്ച്ചകൾക്ക് മുന്നേ കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞത്.എന്നാൽ ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആണ് വഹിച്ചിരുന്നത്. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് കോണ്ഗ്രസ് നാടകത്തിന് ഇറങ്ങിയത്.

ഇതിനു ശേഷമാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. യു പിയിലേക്ക് 1000 ബസുകളിൽ മൈഗ്രൻറ് ജോലിക്കാരെ അയക്കാൻ യു പി സർക്കാർ അനുവദിക്കണം എന്നാണ് പ്രിയങ്ക കത്തിലൂടെ ആവശ്യപ്പെട്ടത്‌.എന്നാൽ ഇത്തവണ പ്രിയങ്കയെ വെറുതെ വിടാൻ യോഗി സർക്കാർ തയ്യാറായില്ല. പ്രിയങ്കയുടെ വാഗ്ദാനത്തിന് നന്ദി പറഞ്ഞ യു പി സർക്കാർ തയ്യാറാക്കിയ 1000 ബസുകളുടെയും അതിലെ ഡ്രൈവർമാരുടെയും വിവരങ്ങൾ എത്രയും പെട്ടെന്ന് കൈമാറണമെന്ന് പ്രിയങ്കക്ക് മറുപടി നൽകി.

വാഗ്ദാനം ചെയ്തത് പോലെ പ്രിയങ്ക 1000 ബസുകൾ തയ്യാറാക്കി തൊഴിലാളികളെ യു പിയിലേക്ക്‌ എത്തിക്കുമോയെന്ന് കണ്ടറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here