ഇന്ധന സെസ് പിൻവലിക്കുമോ ?ധനമന്ത്രി ഇന്ന് നടക്കുന്ന് ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിൽ അറിയിക്കും.

0

ഇന്ധന സെസ് പിൻവലിക്കുമോ എന്ന്  ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് വൈകിട്ട് നടക്കുന്ന ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിൽ തീരുമാനം അറിയിക്കും. ഒരു വശത്ത് വിലക്കയറ്റം രൂക്ഷമാകുമ്പോഴും അത് വീണ്ടും വർധിപ്പിക്കുന്ന വിധത്തിലാണ് ഇന്ധന സെസ് അടക്കമുള്ള മറ്റു നികുതികൾ എത്തിയത്. 

ഒരു രൂപ കുറയ്ക്കുന്നത് പരിഗണിച്ചെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാരിപ്പോൾ എത്തിനിൽക്കുന്നത്. സെസ് കുറക്കുന്നതിനെതിരെ ധന വകുപ്പിന്റെ ഭാഗത്തുനിന്നും ശകത്മായ എതിർപ്പ് ഉണ്ടാകുന്നുണ്ട്. ലീറ്ററിന് രണ്ടു രൂപ ചുമത്തിയ ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്ന അഭിപ്രായം മുന്നണിയിലും സിപിഎമ്മിലും ചിലര്‍ക്കുണ്ട്. 

ഇന്ധന സെസ്സിന് പുറമെ ഭൂമിയുടെ ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയതു പുനരാലോചിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. 

കൂടാതെ, വെള്ളക്കരം വർധിപ്പിച്ചതിലൂടെ നാട്ടുകാർക്ക് ഇരട്ടിപ്രഹരമാണ് ഉണ്ടായിരിക്കുന്നത്.  പരിഷ്‌കരിച്ചുള്ള ജല അഥോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതോടെ വിവിധ സ്ലാബുകളിലായി മാസം 50- 500 രൂപ വർധിക്കുമെന്നുറപ്പായി. ബജറ്റിലെ അധിക ഭാരങ്ങൾക്കു പിന്നാലെ, വാട്ടർ ചാർജും കൂട്ടിയതിനെ ന്യായീകരിക്കാനുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ നിയമസഭയിലെ ശ്രമം പരിഹാസ്യമായി. 

വെള്ളക്കരത്തിനും ഇന്ധ സെസിലും വർദ്ധന വരുത്താനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു . ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് നടപടി പിൻവലിക്കാൻ പിണറായി വിജയൻ തയ്യാറാകാത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു. 

ജനങ്ങളുടെ രോഷം കത്തിപ്പടരുമ്പോൾ തന്റെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകാനില്ല എന്ന ഏകാധിപത്യ മനോഭാവം മുഖ്യമന്ത്രിയ്ക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളക്കരം വർദ്ധിപ്പിച്ച നടപടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു.  

നാലിരട്ടിയോളം വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയാനാണ് തീരുമാനമെന്നും കുടിശ്ശിക പിരിച്ചെടുക്കാതെ ജനങ്ങളിലേയ്ക്ക് ഭാരം കയറ്റിവെയ്ക്കുന്ന മന്ത്രി പാവപ്പെട്ടവന്റെ മുഖത്തേയ്ക്ക് ചെളിവെള്ളം കോരിയൊഴിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here