വ്യാജ വാർത്തകളും പാതി സത്യങ്ങളും വെച്ച് വാർത്തകൾ അടിച്ചിറക്കുന്നത് പതിവാക്കിയ ഏഷ്യാനറ്റ് വീണ്ടും രംഗത്തത്തിയിരിക്കുകയാണ്.”ഉത്തർ പ്രദേശിൽ ക്ഷേത്രത്തിൽ കയറിയതിന് ഉന്നത ജാതിക്കാർ വെടി വെച്ച് കൊന്നു” എന്നതാണ് ഇന്ന് ഏഷ്യാനെറ്റ് കൊടുത്ത വാർത്ത. ഈ വാർത്തയുടെ ഉറവിടം തേടിയാൽ കൊൽക്കത്തയിൽ നിന്നും പബ്ലിഷ് ചെയ്യുന്ന കമ്മ്യൂണിസ്റ്റ് അനുകൂല പത്രമായ ടെലിഗ്രാഫ് ഇന്ത്യയിലാണ് എത്തിനിൽക്കുക. മാർച്ച് 31 നാണ് സംഭവം എന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്. എന്നാൽ സംഭവം നടന്നത് ജൂൺ 6നാണ്. കാളിസ്ഥലത്തുണ്ടായ തർക്കമാണ് സംഭവത്തലേക്ക് നയിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തപ്പോൾ വാർത്തകൾ വളച്ചൊടിക്കാനും മുക്കാനും കഴിവുള്ള ഏഷ്യാനെറ്റ് പോലീസ് അന്വേഷണത്തെക്കുറിച്ചുള്ള ഭാഗം വാർത്തയിൽ നിന്ന് ഒഴിവാക്കി.
പോലീസ് അന്വേഷണം സംഭവത്തിന് കാരണമായി കണ്ടെതത്തിയത് ബിസിനസ് നടത്തിയതിൽ പ്രതികളും കൊല്ലപ്പെട്ട യുവാവും തമ്മിലുള്ള തർക്കമാണെന്നാണ്. ഈ വിവരങ്ങൾ മനപ്പൂർവ്വം ഏഷ്യാനെറ്റ് വാർത്തയിൽ നിന്നും ഒഴിവാക്കി എന്ന് വേണം അനുമാനിക്കാൻ.
ഇത്തരം വ്യാജവാർത്തകൾ നൽകുന്നതിലൂടെ ഏഷ്യാനെറ്റ് മുന്നോട്ട് വെയ്ക്കുന്നത് കൃത്യമായ അജണ്ടയാണ്. ഇത് ഏഷ്യാനെറ്റ് വെബ് ഡെസ്കിൽ ഇരിക്കുന്ന ആരെങ്കിലും ഒരു വ്യക്തി മാത്രം എഴുതി വിടുന്നതാവാൻ തരമില്ല.ഹിന്ദു ഐക്യത്തെ ഇല്ലാതാക്കുക , ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകുക ഇത് ചാനലിന്റെ സ്ഥിരം രാഷ്ട്രീയമായാണ് കാണാൻ കഴിയുക. ഒരു വാർത്ത മാധ്യമം എന്നതിലുപരി ഇതിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് രാഷ്‌ട്രീയം കളിക്കാനുള്ള താരം താണയിടമായി ചാനൽ മാറിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. തീവ്രവാദികളെയും നക്സലുകളെയും ന്യായികരിക്കാനും വിഷലിപ്തമായ വ്യാജ പ്രചാരണങ്ങൾക്കും ചാനലിനെ ഉപയോഗിക്കുന്നതിനെതിരേ പ്രേക്ഷകർ തന്നെ ഈ ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.വ്യാജ വാർത്തകളുടെ കേരളത്തിലെ ഉറവിടമായ ഈ ചാനൽ ഇനിയും ജനങ്ങൾ സാഹിക്കുമോയെന്ന് കണ്ടറിയാം.