കുലസ്ത്രീ ഒരു ട്രോൾ ആകുമ്പോൾ

34

“ഇല്ല” “പറ്റില്ല” “വേണ്ട” “സാധ്യമല്ല” എന്നിങ്ങനെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പുരുഷന്മാരോട് തറപ്പിച്ചു സധൈര്യം സ്ഥാപിച്ചെടുക്കുന്ന കുലസ്ത്രീകൾ ഹൈന്ദവ പുരാണേതിഹാസങ്ങളിൽ യഥേഷ്ടം നിറഞ്ഞു നിൽക്കുമ്പോഴും, ഇതിവൃത്തത്തിലെ അവരുടെ ചില അനുഭാവങ്ങളെ മാത്രം ചെറി പീക്കിങ് നടത്തി, ബ്രാഹ്മണിക്കൽ പാട്രിയാർക്കിയുടെ ഫാൾസ് ബൈനറി നറേറ്റിവ് സൃഷ്ടിച്ചു, “കുലസ്ത്രീ” എന്നത് ഒരു ട്രോൾ പദമാക്കിയെടുത്തു , പൊതുബോധ്യത്തിൽ തള്ളുന്ന കമ്മി-അപനിര്മിതികളെ ഹൈന്ദവർ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിച്ചു തുടങ്ങണം.

കുല സ്ത്രീകഥാപാത്രങ്ങളിൽ “അടക്കവും-ഒതുക്കവും” കാണിച്ചിട്ടുള്ള സീത എന്ന “പതിവൃത” യെ മാത്രം ഒന്ന് ശ്രദ്ധിച്ചു പരിശോദിച്ചു നോക്കുക . കഷ്ടപ്പാടുകൾക്ക് ത്രാണിയില്ലാത്ത “അമ്പല” വനത്തിലോട്ടു വരണ്ട എന്ന് ഭർത്താവ് പറയുമ്പോൾ “വരും” എന്നും സ്വന്തം ആഗ്രഹം സ്ഥാപിച്ചെടുക്കുന്നു , ഭർതൃസഹോദരൻ സ്വസുരക്ഷാർത്ഥം രേഖാസീമയ്ക്കു അകത്തു സ്ത്രീ ഒതുങ്ങണം എന്ന് നിബന്ധന വെച്ചപ്പോൾ തന്റെ സാധുജന പാലന ബോധ്യത്തിനു അത് “പറ്റില്ല” എന്ന് റിസ്ക് എടുത്തു പ്രാവർത്തികമാക്കുന്നു, ഞാൻ താങ്കളെ രക്ഷിക്കട്ടെ എന്ന് ഭർതൃ-ദാസനായ ഹനുമാൻ പ്രസ്താവന വെക്കുമ്പോൾ “വേണ്ട” അതെന്റെ ഭർത്താവ് ചെയ്യണം എന്ന് തീരുമാനം അറിയിക്കുന്നു , തട്ടിക്കൊണ്ടു പോയവൻ പലവിധം പ്രലോഭനങ്ങളും പ്രീണനങ്ങളും പീഡിപ്പിക്കലും നടത്തിയിട്ടും – ഇട്സ് മൈ ചോയ്‌സ് ഞാൻ വഴങ്ങില്ല “നോ” എന്ന് ശക്തമായി പുരുഷനോട് പറയുന്നു , ഉപേക്ഷിക്കപ്പെട്ടിട്ടും മക്കളെ ഭർതൃസഹായം ഇല്ലാതെ ധാർമിക ബോധമുള്ള ഗുരുവിനെ കൊണ്ട് വളർത്തിയെടുക്കുന്നു , പൊതുജനത്തെ ബോധിപ്പിക്കാൻ വീണ്ടും അഗ്നിപരീക്ഷ ചെയ്യണം എന്നത് ഭർത്താവിന്റെ രാഷ്ട്രീയ മര്യാദ അനിവാര്യമാക്കുമ്പോൾ – സോറി നാട്ടുകാരെ ബോധിപ്പിച്ചു ജീവിക്കാൻ “പറ്റില്ല” ടാറ്റ ഗുഡ് ബൈ പറയുന്നു.

ഇത്തരത്തിൽ ഹിന്ദുക്കളോടു “സ്മരണീയ സർവദാ” (എപ്പൊഴും ഓർമിക്കാൻ) പറയുന്ന സ്ത്രീകളുടെ ലിസ്റ്റ് (പഞ്ചകന്യക) ളെ എടുത്തു പരിശോദിച്ചാൽ – വഞ്ചിക്കപ്പെടുന്ന സ്ത്രീ കളങ്കിതയായി കരുത്തപ്പെടേണ്ടവളല്ല എന്ന് കാണിച്ചു തരുന്ന ബ്രാഹ്‌മണപത്നിയായ അഹല്യ , ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രതികാര വാഞ്ചിയായിരുന്ന ക്ഷത്രിയ സ്ത്രീയായ ദ്രൗപദി , ഏകപത്നീവൃതം ഉണ്ടായിട്ടും രാജധർമത്തിനു വേണ്ടി തന്നെ ഉപേക്ഷിച്ച ഭർത്താവിനെ തിരിച്ചു ഉപേക്ഷിക്കുന്ന ക്ഷത്രിയ സ്ത്രീയായ സീത , ബുദ്ധിമതിയും നാഗരിക സ്ത്രീകളുടെ ലോകത്തിനു പുറത്തു ജീവിക്കുന്ന വാനരസ്ത്രീയായ ബാലി പത്നി താരാ , നിരന്തരം ഭർത്താവിന്റെ തെറ്റുകൾ ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന രാവണ പത്നിയും അസുരസ്ത്രീയും ആയ മണ്ഡോദരി ……ആണധികാര സമൂഹത്തിൽ വ്യത്യസ്ത സമുദായങ്ങളിലുള്ള സ്ത്രീകൾക്ക് ബഹുമാനം , നീതി, അംഗീകാരം , ഉപജീവനം , മോക്ഷം എന്നിവയുമായുള്ള ബന്ധം സങ്കീര്ണമാണെന്നും അതിന് വ്യത്യസ്ത രീതിയിൽ പ്രയത്നിച്ചവരെ “സദാ” ഓർമിക്കണം മാതൃകയാക്കണം എന്നും ഹൈന്ദവധർമം …… ഹോ എന്തൊരു ബ്രാഹ്മണിക്കൽ പാട്രിയാർക്കി അല്ലെ !?.

ബി സി കാലഘട്ടത്തിൽ രചിക്കപ്പെട്ട ഈ “സ്ത്രീ കഥാപാത്രങ്ങളിൽ” പോലും ബൈനറി സ്കാനറും കൊണ്ട് ബ്രാഹ്മണിക്കൽ പാട്രിയാർക്കി ചിള്ളി പെറുക്കി തേടി നടക്കുന്ന കമ്മി ബുദ്ധിജീവികൾക്ക് പക്ഷെ അവരുടെ മുൻപിലൂടെ ആധുനിക ലോകത്തു പുരുഷനെ ത്രസിപ്പിക്കാതിരിക്കാൻ മുടി മറച്ചു സ്വയം കറുപ്പിൽ മൂടി നടക്കുന്ന മജ്ജയും മാംസവും ഉള്ള സ്ത്രീകളെ കാണുബോൾ അത് “ഇസ്‌ലാമിക്ക് പാട്രിയാർക്കിയുടെ” ഉദാഹരണം ആണെന്ന് പറയാൻ നട്ടെല്ലുണ്ടാകാറില്ല , അതൊക്കെ “ചോയ്‌സ്” ആണ് എന്ന് പൂട്ടി അടിക്കുകയൂം ചെയ്യും എന്നതാണ് കേരളത്തിൽ ഭയാനകം.

ചില സമുദായങ്ങൾ സ്ത്രീശാക്തീകരണം നേടിയ വേഗത നമ്മൾ അംഗീകരിക്കാതെ പോകുന്നതും , ചില സമുദായങ്ങളിൽ സ്ത്രീനവോത്ഥാനം ഒച്ചിഴയുന്ന പോലെ ചാക്കിൽ തളച്ചു പോയതും രണ്ടും “മതേതറ” സംഭാവനകൾ ആണെന്ന് വ്യക്തം .

LEAVE A REPLY

Please enter your comment!
Please enter your name here