5% ജിഎസ്‌ടി ഉണ്ടായിരുന്ന പൊറോട്ടയ്ക്ക്‌ 18% കുത്തനെ കൂട്ടി എന്ന ഏഷ്യാനെറ്റിന്റെ കുപ്രചാരണം.

7

വസ്തുതകൾ അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതും അറിയാനുള്ള സ്രോതസ്സുണ്ടായിട്ടും അതുപയോഗിക്കാതെ തെറ്റിദ്ധാരണകൾ നിറഞ്ഞ പ്രചാരണത്തിനു മൗനാനുവാദം നൽകുന്നതുമെല്ലാം വ്യാജപ്രചാരണങ്ങൾക്ക്‌ പ്രചോദനം നൽകുന്ന ഘടകങ്ങളാണ്‌.

ഏഷ്യാനെറ്റ്‌ പുതിയൊരു വിവാദത്തിലും അതേ നയം സ്വീകരിച്ചിരിക്കുന്നു. ഇത്തവണ വിഷയം പൊതുവേ അർദ്ധസത്യങ്ങൾ മാത്രം പടച്ചു വിടുന്ന ഇടത്‌ ലിബറൽ ഗാങ്ങുകളും അർദ്ധസത്യങ്ങൾ പോലും വയിച്ചാൽ മനസിലാകാത്ത സുനിത ദേവദാസ്‌ പോലെയുള്ള ഇടത്‌ പോരാളി ഷാജിമാരും ഉയർത്തിക്കൊണ്ടുവന്ന  മറ്റൊരു വാദമാണു വിഷയം. 
5% ജി എസ്‌  ടി ഉണ്ടായിരുന്ന പൊറോട്ടയ്ക്ക്‌ അത്‌ 18% കുത്തനെ കൂട്ടി എന്നതാണു പ്രചാരണം.

ഏഷ്യാനെറ്റ് വാർത്ത ചുവടെ.

https://www.asianetnews.com/video/kerala-news/higher-gst-rate-for-parotta-than-roti-malayalees-protest-qbwbxk

വിഷയത്തിലേക്ക്‌ വരാം. ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ID FOODS PVT LTD പി സി മുസ്തഫ എന്ന മത മൂല്യങ്ങൾ മുറുക്കെ പിടിക്കുന്ന സക്സസ്ഫുൾ ബിസിനസ്സ്‌മാനായ വയനാടുകാരൻ മലയാളിയുടെ ഉട്മസ്ഥതയിലുള്ള എന്ന സ്ഥാപനമാണു. അവർ കർണ്ണാടക അഡ്വാൻസ്‌ റൂളിംഗ്‌ അതോറിറ്റിയെ  Section 98(4) റൂളിംഗിനു വേണ്ടി സമീപിച്ചതാണു വിവാദത്തിനു ആധാരമായത്‌. 

GST on preparation of Whole Wheat parota & Malabar parota- AAR Karnataka

നിലവിൽ 18% അടക്കുന്ന റെഡി ടു കുക്ക്‌ പൊറോട്ടയ്ക്ക്‌ ചാപ്റ്റർ 19ലെ Harmonised System of Nomenclature (HSN) -1905 ഇൽ പെടുത്തി നികുതി 5% ആക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. കമ്പനിയുടെ അപേക്ഷ വിശദമായി പരിഗണിച്ച അതോറിറ്റി അംഗങ്ങളായ മഷൂദ്‌ ഉർ റഹ്മാൻ ഫറൂഖിയും ഡോ. രവി പ്രസാദും അവരുടെ ഉത്തരവ്‌ മേയ്‌ 22,2020ഇൽ പുറപ്പെടുവിച്ചു.  അതിൽ അപേക്ഷകൻ അവലംബിച്ച 28-06-2017 ലെ  1/2017നമ്പർ നോട്ടിഫിക്കേഷൻ തന്നെ ആധാരമാക്കിയാണു അതോറിറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. പ്രസ്തുത നോട്ടിഫിക്കേഷനിൽ “്‌that shall be levied on intra-State supplies of goods, the description of which is specified in the corresponding entry in column (3) of the said Schedules, falling under the tariff item, sub-heading, heading or Chapter, as the case may b” എന്നു വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌.

അതായത്‌ ഈ നോട്ടിഫിക്കേഷൻ താരിഫ്‌ ഐറ്റങ്ങളെ സൂചിപ്പിക്കുന്നതാണെന്നു. താരിഫ്‌ ഐറ്റം എന്നു വെച്ചാൽ കസ്റ്റംസ്‌ താരിഫ്‌ ആക്റ്റ്‌, 1975 വിവക്ഷിച്ചിട്ടുള്ളവ എന്നാണു. പൊറോട്ട എന്നതിനു പ്രസ്തുത ആക്ടിൽ എങ്ങും വിവരണമോ ചേർക്കലോ നടത്തിയിട്ടില്ല. നേരത്തെ സൂചിപ്പിച്ച HSN -1905  നോട്ട്‌ ൽ പറഞ്ഞിട്ടുള്ളവയെല്ലാം മുഴുവനായി പാകം ചെയ്ത്‌ ഉടൻ ഉപയോഗിക്കാവുന്നവയാണ്‌. കമ്പനിയുടെ പ്രോഡക്ടുകൾ എന്നാൽ വീട്ടിൽ കൊണ്ടു പോയി പാകം ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കാവുന്നവയാണ്‌. മേൽപ്പറഞ്ഞ വസ്തുതകൾ കണക്കാക്കി കമ്പനിയുടെ അപേക്ഷ തള്ളുകയും നിലവിലുള്ള 18% ജി എസ്‌ ടി  തന്നെ തുടരാൻ ഉത്തരവിടുകയും ചെയ്തു.

ഇതാണിപ്പോൾ മോദിയുടേയും കർണാടക ഭരിക്കുന്ന ബിജെപി സർക്കാരിന്റേയും സംഘപരിവാറിന്റേയും ഫാസിസമായി അൽപജ്ഞാനികൾ പ്രചരിപ്പിക്കുന്നത്‌.

GST on Classic Malabar Parota and Whole Wheat Malabar Parota. AAR Kerala


പക്ഷെ രസകരമായ വസ്തുത എന്തെന്നാൽ ഇതേ ആവശ്യമുന്നയിച്ച്‌ കേരളത്തിലെ അഡ്വാൻസ്‌ റൂളിംഗ്‌ അതോറിറ്റിയെ “മോഡേൺ ഫുഡ്സ്‌” കമ്പനിയും സമീപിച്ചിരുന്നു. പ്രസ്തുത കേസിൽ 2018ൽ തന്നെ പൊറോട്ട ഇളവുകൾക്ക്‌ പരിഗണിക്കാവുന്നതല്ല എന്ന് രാജേന്ദ്ര ബാബു എന്ന കേരള സർക്കാർ ഉദ്യോഗസ്ഥനും ബി.ജി. കൃഷ്ണൻ ഐ ആർ സും ചേർന്ന അതോറിറ്റി തീർപ്പ്‌ കൽപ്പിച്ചിരുന്നു.

വ്യാജപ്രചാരകരുടെ വാദങ്ങൾ വാർത്തയാക്കി വെള്ളത്തിനു തീപിടിപ്പിക്കുന്ന ഏഷ്യാനെറ്റും മറ്റുള്ളവരും ഈ വാർത്ത  അറിയാമായിരുന്നിട്ടും മറച്ചുവെച്ചു. ഒരേ വിഷയത്തിൽ വലിയൊരു വാർത്ത വരുമ്പോൾ നിരവധി വാർത്ത സ്രോതസുകളുള്ള മാധ്യമങ്ങളിലേക്ക്‌ 2018ലെ കേരള അതോറിറ്റിയുടെ വാർത്ത എത്തിയില്ല എന്നു പറഞ്ഞാൽ അത്‌ ആ ചാനലിന്റെ പരാജയമായി കാണെണ്ടി വരും. 

മഹാരാഷ്ട്ര അഡ്വൻസ്ഡ്‌ റൂളിംഗ്‌ അതോറിറ്റി വസ്തുതകളിൽ ഒരൽപം വ്യത്യാസമുണ്ടെങ്കിലും ഒരു കേസിൽ “പൊറോട്ട” അന്നത്‌ ഇളവുകൾ നൽകവുന്ന വിഭാഗ്ത്തിൽ പെടുന്നതാണെന്നും പൊറോട്ടയ്ക്കും 5% നികുതി മത്രം ഏർപ്പെടുത്തിയാൽ മതിയെന്നും 20-08-2018 ൽ ഉത്തരവിട്ടിട്ടുണ്ട്‌. ഉത്തരവുകൾ അപ്പലേറ്റ്‌ അതോറിറ്റിക്കു മുന്നിൽ എത്തിയതിന്റേയോ അവയിലുണ്ടായ തീർപ്പുകളുടേയോ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇങ്ങനെ വ്യത്യസ്തമായ റൂളിംഗുകൾ നിലവിലിരിക്കെ കർണ്ണാടക ആസ്ഥാനമാക്കിയുള്ള മതമൂല്യങ്ങൾ മുറുക്കെപ്പിടിക്കുന്ന മലയാളിയുടെ കമ്പനിയുടെ അപേക്ഷയിലുണ്ടായ തീർപ്പിൽ മാത്രം വിവാദമുണ്ടാക്കുന്നവർ രാഷ്ട്രീയ ലക്ഷ്യത്തോടേ വെറുപ്പ്‌ പ്രചരിപ്പിക്കുന്നവരും അവർക്കൊപ്പം നിന്ന് അനുബന്ധ വസ്തുതകൾ പുറത്ത്‌ കൊണ്ട്‌ വരാൻ ഒരു ശ്രമവും നടത്താത്ത ഏഷ്യാനെറ്റ്‌ വെറുപ്പിന്റെ പ്രചാരകരുടെ പിണിയാളുകളുമാണ്‌ എന്നു പറയേണ്ടി വരും.

പൊറോട്ട  മലയാളികൾക്ക്‌ അത്രമേൽ പ്രിയപ്പെട്ടതാണെങ്കിൽ അവയുടെ ഇളവിനായി ആദ്യം ശബ്ദമുയർത്തേണ്ടിയിരുന്നത്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ ആണു. ധനമന്ത്രി തോമസ്‌ ഐസ്സക്ക്‌ ആണു രാജ്യത്താദ്യം മൈദ ഉൾപോടെയുള്ളവ ഉപയോഗിച്ചുള്ള്‌ ആഹാര സാധങ്ങളിൽ ചിലതിനു “ഫാറ്റ്‌ ടാക്സ്‌” 14.5% ചുമത്തിയത്‌.  അദ്ദേഹം പൊറോട്ടയ്ക്ക്‌ വേണ്ടി ഒരിടത്തും ഇതുവരെ വാദിച്ചിട്ടുമില്ല. ജി എസ്‌ ടി കൗൺസിലുകളിൽ പങ്കെടുത്ത്‌ അർദ്ധസത്യങ്ങളിൽ മുക്കിയ ട്വീറ്റുകൾ പടച്ചു വിടുന്ന തോമസ്‌ ഐസക്ക്‌ പൊറോട്ടയെ മറന്നു എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും ഏഷ്യാനെറ്റും പോരാളി ഷാജിമാരും തിരിച്ചറിയണം.
മൊഡേൺ ഫുഡ്സ്‌ കൊടുത്ത അപേക്ഷയിൽ കേരളത്തിലെ അതോറിറ്റി 18% നികുതി ഉത്തരവിടുമ്പോൾ മിണ്ടാതിരിക്കുകയും പിസി മുസ്തഫയുടെ കമ്പനി അപേക്ഷ സമർപ്പിച്ച്‌ അതിൽ കർണാടക അതോറിറ്റി അതേ ഉത്തരവിറക്കുമ്പോൾ അതിനെതിരെ വൻ പ്രചാരണം നടത്തുകയും ചെയ്യുന്നിടത്ത്‌ ഇവരുടെ യഥാർത്ഥ പ്രശ്നം “പൊറോട്ട” അല്ലെന്നും “മതം” മാത്രമാണെന്നും ഉറപ്പിക്കാം.

വ്യാജവാർത്തകളും അർദ്ധസത്യങ്ങളും സമൂഹത്തിനു അപകടമുണ്ടാക്കും വിധം പടരുമ്പോൾ അത്തരം നീക്കങ്ങളെ മുളയിലെ നുള്ളിക്കളയുകയാണ്‌ പത്രികയുടെ കടമ എന്ന ഉത്തമ ബോദ്ധ്യമുണ്ട്‌.

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here