കോണ്ഗ്രസ് നൽകിയ “ബസുകളുടെ” ലിസ്റ്റിൽ കാറുകളും , ഓട്ടോറിക്ഷകളും ! പ്രിയങ്കയുടെ 1000 ബസുകളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

0

ദില്ലി-യുപി അതിർത്തിയിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ1000 ബസുകൾ നൽകാമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുന്നോട്ട് വന്നതിനു പിന്നാലെ ബസുകളുടെ വിവരങ്ങൾ കൈമാറാൻ യു പി സർക്കാർ ഇന്നലെ പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കോണ്ഗ്രസ്സ് നൽകിയ ബസുകളുടെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഇന്ന് കോണ്ഗ്രസ് 200 ഓളം വാഹന രജിസ്ട്രേഷൻ നമ്പറുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു.എന്നാൽ പുറത്ത് വിട്ട ‘ബസുകളുടെ’ പട്ടികയിൽ കരിമ്പട്ടികയിൽ പെടുത്തിയ വണ്ടികളുടെ നമ്പറുകളും , കാറുകളും , ഓട്ടോറിക്ഷകളും ആണ് നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ നമ്പർ ഉപയോഗിച്ച് സോഷ്യൽ മീഡിയ നടത്തിയ ഓണ്ലൈൻ സെർച്ചിലാണ് കള്ളത്തരം കൈയ്യോടെ പിടിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here