ബിജെപി അധികാരത്തിലേറിയ അന്നു മുതല്‍ പ്രതിയോഗികള്‍ക്ക് ഒരു ചോദ്യമാണ് ഉള്ളത്- ‘അച്ഛേ ദിന്‍’ എന്നു വരും? പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത അന്നു മുതല്‍ നരേന്ദ്ര മോഡി ഇതിന് ഉത്തരവും നല്‍കി തുടങ്ങി.
വിദേശത്തെ കള്ളപ്പണക്കാരെ വലവീശിപ്പിടിക്കാന്‍ എസ് ഐടി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തുടങ്ങി വെച്ചു. സ്വച്ഛ ഭാരത് ആരംഭിച്ചു, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീം, ജന്‍ധന്‍ യോജന. സബ് സിഡി തുടച്ചു നീക്കി, സൗജന്യ പാചക വാതകം, സ്വദേശത്തെ കള്ളപ്പണക്കാരെ പിടിക്കാന്‍ നോട്ട് നിരോധനം, രാജ്യത്ത് ഒറ്റ നികുതി സമ്പ്രദായം – ജിഎസ്ടി, . ഓരോ പ്രവര്‍ത്തിയും ‘അച്ഛേ ദിൻ’ലേക്കുള്ള ചുവടുവെയ്പ്പുകള്‍. അഴിമതി രഹിതമായ നാലു സംവത്സരങ്ങള്‍.. വിവാദത്തില്‍ പെട്ട് ഒരു മന്ത്രിയും രാജിവെച്ചില്ല.. പിന്നേയും പ്രതിപക്ഷവും പ്രതിയോഗികളും സ്ഥാനത്തും അസ്ഥാനത്തും പഴയ പല്ലവി ആവര്‍ത്തിച്ചു- അച്ഛേ ദിന്‍ വന്നോ..?
പ്രധാനമന്ത്രി സദാ സമയവും പ്രസംഗത്തിലും പ്രവര്‍ത്തിയിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 125 കോടി ജനത എന്ന മന്ത്രം ഒരു കാര്യം വ്യക്തമാക്കുന്നു പ്രതിയോഗിയാണെങ്കിലും പ്രതിപക്ഷമാണെങ്കിലും മോഡി വിരുദ്ധനാണെങ്കിലും അവരേയും ചേര്‍ത്തുള്ള പ്രയാണമാണ് അദ്ദേഹത്തിന്റേ ലക്ഷ്യം.
എല്ലാവരേയും ഉള്‍പ്പെടുത്തിയും ഉള്‍ക്കൊണ്ടുമുള്ള ‘സബ്കാ സാഥ് സബ് കാ വികാസ്’ എന്ന മുദ്രാവാക്യമാണ് മോഡിയുടേത്. അതിനാല്‍, കോര്‍പറേറ്റുകളെ ശത്രുക്കളെ പോലെ കാണാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അവരും രാജ്യത്തിന്റെ ഭാഗമാണ് കര്‍ഷകരും പാവപ്പെട്ടവരും ഇതുപോലെ തന്നെയാണ്. യുവാക്കളും, വയോധികരും സ്ത്രീകളും എല്ലാവരേയും ഉള്‍ക്കൊണ്ടാണ് പദ്ധതികള്‍.
പക്ഷേ, മുന്‍ഗണനകള്‍ സർക്കാരിനുണ്ട്. ഇക്കുറി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ കര്‍ഷകരെയും പാവപ്പെട്ടവരേയും പ്രത്യേക പരിഗണനയില്‍ പെടുത്തി. ഏവരേയും വിസ്മയപ്പെടുത്തിയത് ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചാണ്. മോഡി കെയര്‍ എന്ന് മാധ്യമങ്ങള്‍ അതിനെ ഓമനപേരിട്ടു വിളിച്ചു.
രാജ്യത്തെ പത്തു കോടി കുടുംബങ്ങളിലെ അമ്പതു കോടി ജനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണ് അടുത്ത ഒക്‌ടോബര്‍ രണ്ടിന് നടപ്പിലാകുന്ന ‘ആയുഷ് മാന്‍ ഭാരത്’ പദ്ധതി.
ഒരോ കുടുംബത്തിനും പരമാവധി അഞ്ചു ലക്ഷം രൂപവരെയുള്ള മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് ഇതിലൂടെ ലഭിക്കും. ഇത്രയും ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഇന്‍ഷുറന്‍സ് പദ്ധതി ലോകത്ത് ഇതാദ്യം.
രാജ്യത്ത് ആരംഭിക്കുന്ന ഒന്നര ലക്ഷം വെല്‍നെസ് സെന്ററുകള്‍ വഴിയാകും പദ്ധതിയുടെ പകുതിയും നടപ്പിലാക്കുക. ഇവിടെ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും നല്‍കും.
ഒരോ കുടുംബത്തിനും ഏകദേശം ആയിരം രൂപയോളമാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി ഇതിന് സര്‍ക്കാര്‍ നീക്കി വെയ്ക്കുക. ഒരു വര്‍ഷം 11,000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ ചെലവിടും, ഇതില്‍ 7,000 കോടി കേന്ദ്ര സര്‍ക്കാരും ബാക്കി വരുന്ന മൂവായിരം കോടി രൂപ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് സ്വരൂപിക്കും. ഇതിനു മുന്നോടിയായി രാജ്യത്തെ മൂന്നു വലിയ പൊതു മേഖല ഇന്‍ഷഉറന്‍സ് കമ്പനികള്‍ ലയിപ്പിക്കും. പുതുതായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സെസില്‍ നിന്നുള്ള വരുമാനവും ഇതിലേക്ക് നല്‍കും.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരെ ഉള്‍പ്പെടുത്തിയാണ് ഈ ഭീമന്‍ പദ്ധതി. ക്യാൻസർ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരാകുന്നതോടെ കുടുംബവും രോഗിയും കടക്കെണിയിലാകുകയും രോഗ ദുരിതത്തൊടൊപ്പം ഇവര്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുകയും ചെയ്യുന്ന ദുര്യോഗം അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. ആരോഗ്യ മേഖലയിലെ അധിക ചെലവുകള്‍ മൂലം രാജ്യത്തെ ജനസംഖ്യയുടെ ഏഴു ശതമാനത്തോളം പേര്‍ പ്രതിവര്‍ഷം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് പറയുന്നു.ഇതിന് തടയിടുകയാണ് മോഡിസര്‍ക്കാരിന്റെ ലക്ഷ്യം.
പാവപ്പെട്ടവര്‍ക്ക്, ചെലവേറിയ അത്യാധുനിക ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും ഇതിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് താലൂക്ക് തല ആശുപത്രികളും സൗജന്യ ചികിത്സാ സൗകര്യം ഉണ്ടെങ്കിലും ഏറ്റവും അത്യാധുനിക സൗകര്യങ്ങളും മറ്റുമുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രികളിലെ ചികിത്സ ഇവര്‍ക്ക് താങ്ങാന്‍ കഴിയാറില്ല. ഇതിനു പരിഹാരമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇവര്‍ക്ക് നല്‍കുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വന്‍ വളര്‍ച്ചയാകും സംഭവിക്കുക.
അപകട ഇന്‍ഷുറന്‍സും മറ്റും സര്‍ക്കാര്‍ പലവിധ പദ്ധതികളില്‍ നല്‍കുന്നുണ്ടെങ്കിലും രോഗ ചികിത്സയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഇതുവരെ സൗജന്യമായി നല്‍കിയിട്ടില്ല.
മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ബ്ലു പ്രിന്റ് തയ്യാറാക്കിയിരുന്നു. ഇതിനാലാണ് ഫലം പ്രഖ്യാപിച്ച ഉടനെ നടന്ന സത്യ പ്രതിജ്ഞ ചടങ്ങു പോലും അര്‍ത്ഥവത്താക്കാന്‍ അയല്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെയെല്ലാം മോഡി വിളിച്ചു വരുത്തിയത്. നാളുകള്‍ക്ക് മുമ്പെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് മോഡി ഭരണ ചക്രം തിരിക്കുന്നത് എന്ന് ഭരണ നിര്‍വ്വഹണം നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും.
ആദ്യ വര്‍ഷം സ്വച്ഛ ഭാരത് പദ്ധതിയായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളും ഓഫീസുകളും വൃത്തിയാക്കി. തുടര്‍ന്ന്, നിരത്തിലേക്ക് ഇറങ്ങിയ മോഡി രാജ്യത്ത് ഗാന്ധിജിയുടെ ആശയമായ വൃത്തിയും വെടിപ്പും നടപ്പിലാക്കാന്‍ ജനങ്ങളെ ബോധവന്‍മാരാക്കി. തുടര്‍ന്ന്, ഭരണതലത്തിലെ കെടുകാര്യസ്ഥത, അഴിമതി, ചുവപ്പു നാട ഇതെല്ലാം മാറ്റി. പിന്നീട് സമ്പദ് രംഗത്ത് ശുദ്ധീകരണം നടത്തി. അഴിമതിയുടേയും കള്ളപ്പണത്തിന്റേയും അഴുക്കു അടിഞ്ഞു കൂടിയ ഭാഗങ്ങള്‍ നോട്ടു നിരോധനത്തിലൂടെ വൃത്തിയാക്കി. തുടര്‍ന്ന് പുനരുജ്ജിവനത്തിനുള്ള കായകല്‍പ ചികിത്സയായ ജിഎസ്ടി നടപ്പിലാക്കി.
തുടര്‍ന്ന് നാലാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ രാജ്യത്തിന് പോഷകമൂല്യമുള്ള സമീകൃത ഭക്ഷണം സുസ്ഥിരമായ നിലനില്‍പ്പിനായി നല്‍കി തുടങ്ങി. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
.പ്രതിവര്‍ഷം അഞ്ചു ലക്ഷം വരെ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുക വഴി ആരോഗ്യ രംഗത്ത് പണക്കാരന് ലഭിക്കുന്ന സൗകര്യമാണ് മോഡി പാവപ്പെട്ടവനിലേക്കും എത്തിക്കുന്നത്. ഇതിലേക്കായി രണ്ടായിരം കോടി രൂപ നീക്കിവെച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്ലാ മോഡി വിരുദ്ധരും രംഗത്ത് എത്തി അദ്ദേഹത്തെ കുറെ വിമര്‍ിച്ചു.
രണ്ടായിരം കോടി രൂപ ഉപയോഗിച്ച് 50 കോടി ജനങ്ങള്‍ക്ക് എങ്ങിനെ അഞ്ചു ലക്ഷത്തിന്റെ ചികിത്സ നല്‍കുമെന്നും 50 കോടി പേര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാകാന്‍ ഒരു ലക്ഷം കോടി രൂപവേണമെന്നും മറ്റുമാണ് ബഡ്ജറ്റ് ദിവസം ശാസ്ത്രജ്ഞരായി വേഷം കെട്ടിയാടിയവര്‍ ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി എത്തിയത്.
As per Prashantnomics, for health insurance up to Rs 5 lakh premium should be Rs 5 lakh. Stick to law, sir. https://t.co/UsI56Fp5eq
— Kanchan Gupta (@KanchanGupta) February 1, 2018
പ്രശാന്ത് ഭൂഷണെ പോലുള്ള പ്രഖ്യാപിത മോഡി വിരുദ്ധരായിരുന്നു തങ്ങള്‍ പമ്പര വിഡ്ഡികളാണെന്ന് സ്വയം സമ്മതിച്ചത്.. അമ്പതു കോടി ജനങ്ങളും അസുഖ ബാധിതരായി ആശുപത്രിയില്‍ കിടന്ന് അഞ്ചു ലക്ഷം രൂപ റിഇമ്പേഴ്‌സ് ചെയ്യുമെന്ന തരത്തിലാണ് ഇവര്‍ വിളിച്ചു കൂവിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കാഞ്ചന്‍ ഗുപ്ത. അദ്ദേഹത്തിന് നല്‍കിയ ഉപദേശം സാമ്പത്തിക ശാസ്ത്രനാകാതെ അഭിഭാഷക പണി തന്നെ എടുത്തു ജീവിക്കാനായിരുന്നു. മാവോയിസ്റ്റ് -തീവ്രവാദി സഹതാപ പക്ഷക്കാരനായ പ്രശാന്ത് ഭൂഷണെ പോലുള്ളവര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അച്ഛേ ദിൻ ഒരിക്കലും വരരുതെന്ന് ആശിക്കുന്നവരും ആഗ്രഹിക്കുന്നവരുമാണ്. ഇതാണ് ഇവരെ കൊണ്ട്, ഇത്രയും നിരാശരായി പ്രസ്താവനകള്‍ പുറത്തിറക്കാന്‍ ഇടയാക്കുന്നത്.
കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണത്തിന് പരിമിതി ഇല്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പു നല്‍കുന്ന ഈ സ്വപ്‌ന പദ്ധതിയിലൂടെ വെളിപ്പെടുന്നത് മോഡി സര്‍ക്കാരിന്റെ ഇന്‍ക്ലൂസിവ് തത്വമാണ്. കുടുംബാംഗങ്ങളുടെ എണ്ണം നിജപ്പെടുത്തിയിരുന്നുവെങ്കില്‍ ഇതിന് മതപരമായ മാനങ്ങള്‍ നല്‍കി ചില വിഭാഗത്തെ മോഡി അവഗണിക്കുന്നുവെന്ന് പറഞ്ഞ് രാഷ്ട്രീയ എതിരാളികള്‍ വാവിട്ടു കരയുമായിരുന്നു.
ഏതായാലും വിമര്‍ശകരെ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉറപ്പായി കഴിഞ്ഞു മോഡിസര്‍ക്കാര്‍ പാവപ്പെട്ടവരെുടെ മനസില്‍ ഇടംപിടിച്ചു കഴിഞ്ഞു. സൗജന്യ വൈദ്യുതിയും പാചക വാതകവും നല്‍കുന്നതിനൊപ്പം അസുഖം വന്നാല്‍ ദരിദ്രരായി തീരില്ലെന്ന് ഉറപ്പു നല്‍കുന്ന സൗജന്യ ചികിത്സാ പദ്ധതി വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കര്‍ണാടക, മേഘാലയ, ത്രിപുര തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മുന്നേറ്റം സാധ്യമായാല്‍ സാമൂഹിക വിജയത്തിനൊപ്പം രാഷ്ട്രീയ ഫലവും നല്‍കാന്‍ കഴിയുന്ന യഥാര്‍ത്ഥ ഗെയിം ചെയ്ഞ്ചര്‍ തന്നെ ഇത് എന്ന് പറയാന്‍ കഴിയും.