മോദിയുടെ മേഘസിദ്ധാന്തവും കേണൽ കിട്ടുണ്ണിയും

0

കഴിഞ്ഞദിവസം ഫ്രണ്ട് കേണൽ കിട്ടുണ്ണിയും വൈഫും മകളുടെ വിവാഹം ക്ഷണിക്കാൻവന്നിരുന്നു.

ക്ഷണം കഴിഞ്ഞ് ചായപോലും കുടിക്കാതെ തിരികെപ്പോകാൻ കിട്ടു തിടുക്കംകൂട്ടി.

“ചായകുടിച്ച് കുറച്ചുനേരം വർത്തമാനം പറഞ്ഞിരിക്കാം” ഞാൻ പറഞ്ഞു.

കിട്ടു ഫോൺ നോക്കിപ്പറഞ്ഞു” നല്ലമഴ കാണുന്നു. ലോങ്ങ്‌ പോകേണ്ടത് അല്ലേ? പിന്നൊരിക്കൽ വരാം.

ഞാൻ : മഴയുടെ ഒരു ലക്ഷണവും ഇല്ല. രക്ഷപെടാൻ കള്ളം പറയുകയല്ലേ?

കിട്ടു: നോക്കൂ..IMD യുടെ റഡാർ pic. നിറയെ മേഘങ്ങളാണ്. മഴ ഉറപ്പാ.

പെട്ടന്ന് ബാലക്കോട്ട് ആക്രമണവും മോദിയുടെ ക്‌ളൗഡ്‌ തിയറിയും വിവാദങ്ങളും ഓർമ്മവന്നു.

“കിട്ടൂ,.മേഘം റഡാർ മറയ്ക്കും ന്ന് മോദിപറഞ്ഞത് സത്യമാണോ?”

“മണ്ടത്തരമല്ലേ അത് ” കിട്ടു പറഞ്ഞു.

ഞാൻ : എന്ത്‌ ?

കിട്ടു : സാങ്കേതികവും തന്ത്രപരവുമായ സൈനിക നടപടികളെപ്പറ്റി ഒരു ധാരണയുമില്ലാത്ത ജനത്തോട് വിശദീകരിക്കാൻ പോയതാണ് മോദിയുടെ മണ്ടത്തരം. ജനത്തിന് മനസ്സിലാക്കാൻ സാധിക്കാത്തത് അവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നവർ മണ്ടന്മാർ ആകും. അതാണ് സംഭവിച്ചത്.

ഞാൻ : എന്തുകൊണ്ട് മറ്റ്നേതാക്കളോ പട്ടാളമേധാവികളോ അദേഹത്തിന്റെ പ്രസ്താവനക്ക് വിശദീകരണം കൊടുത്തില്ല?

കിട്ടു : രാഷ്ട്രീയക്കാർക്ക് ഇതേപ്പറ്റി ഒന്നും അറിയില്ല. മിലട്ടറിക്ക് പുറത്തുള്ള സാങ്കേതിക വിദഗ്ധർക്ക് റഡാർ ടെക്നോളജിയെപ്പറ്റി പറയാൻപറ്റും. പക്ഷേ റഡാർ ഉപയോഗിച്ച് നടത്തുന്ന ഒരുമിലിറ്ററി മിഷനേപ്പറ്റി ആധികാരികമായി പറയാൻ കഴിയില്ല. ഇതിനെപ്പറ്റി ആധികാരികമായി പറയാൻ കഴിയുന്നത് മിലിറ്ററിക്ക് മാത്രംആണ്

ഞാൻ:എന്തുകൊണ്ട് മിലിറ്ററി വിശദീകരണം കൊടുത്തില്ല?

കിട്ടു:അവർക്ക് ചിലത് ഒളിക്കാൻ ഉണ്ടായിരുന്നു.

ഞാൻ:എന്ത്‌ ..ഒളിപ്പിക്കാനോ ?

കിട്ടു: നമുക്ക് ആസംഭവങ്ങൾ ഒന്ന് വിശകലനംചെയ്യാം

മോദിയുടെ പ്രസ്താവനയുടെ പത്രവാർത്തകൾ നോക്കുമ്പോൾ മനസ്സിലാക്കുന്നത് മോശം കാലാവസ്ഥകാരണം മിലിറ്ററി എയർസ്ട്രൈക്ക് മാറ്റിവെക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ്.

ഞാൻ :അപ്പോൾ യുദ്ധസമയത്ത് മോശം കാലാവസ്ഥയിൽ നമ്മൾ യുദ്ധംചെയ്യില്ലേ?

കിട്ടു: യുദ്ധസമയത്ത് മോശം കാലാവസ്ഥയിലും നമ്മൾ ചെയ്യും.

ഞാൻ :പിന്നെയെന്താണ് ഇപ്പോൾ പ്രശ്നം?

കിട്ടു: യുദ്ധമില്ലാത്തപ്പോൾ ശത്രു രാജ്യത്തിന്റെ ഉള്ളിൽകടന്നുള്ള സൈനികനടപടികൾ പട്ടാള മേധാവികൾ ലോ റിസ്കിൽമാത്രമേ ചെയ്യുള്ളു. കാരണം മിഷൻ പരാജയപ്പെട്ടാൽ അത് അവരുടെ ഔദ്യോഗികജീവിതത്തെ ബാധിക്കും. എന്നാൽ യുദ്ധത്തിൽ അവർക്ക് എത്ര റിസ്ക് എടുക്കാനും മടിയില്ല. മിഷൻ ഫെയിൽ ആയാലും അത് യുദ്ധത്തിന്റെ ഭാഗമായി കരുതും. വിജയിച്ചാൽ ക്രെഡിറ്റും കിട്ടും. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്.

റിസ്ക് എടുക്കില്ലഎന്ന് നേരിട്ട് അവർ പറയില്ല, പകരം സാങ്കേതിക പ്രശ്നങ്ങൾ മുന്നോട്ട് വെക്കും. മോദിക്ക്പകരം ഏത് PM ആയിരുന്നെകിലും അന്ന് മിഷൻ വേണ്ടെന്ന് വെക്കും.

ഞാൻ:എന്തുകൊണ്ട് മോദി മിഷൻ മാറ്റിവെക്കാൻ തയ്യാറായില്ല?

കിട്ടു:മോദി രാഷ്ട്രീയക്കാരന് ഉപരി ഒരു ലീഡർ ആണ്. ഏത് പ്രതികൂല സാഹചര്യവും അനുകൂലമാക്കി മാറ്റാനും അതിൽ തന്റെ ടീമിനെ നയിക്കാനും കഴിവ് ഉള്ളവൻ ആണ് ലീഡർ. ടീമിന്റെ കഴിവുകളും കുറവുകളും അറിയുന്നവനും നിർണ്ണായക ഘട്ടത്തിൽ ടീമിനെ കർമ്മ പാതയിലേക്ക് തള്ളിവിടാൻ പ്രാപ്തനും ആണ് ലീഡർ. ടീം പറയുന്നകാര്യങ്ങൾഎല്ലാം കണ്ണടച്ച് വിശ്വസിക്കാതെ ചോദ്യങ്ങൾചോദിച്ച്‌ മനസ്സിലാക്കുകയും ചെയ്യുന്നവനാണ് ലീഡർ.

ഞാൻ:വിശദീകരിച്ചു പറയാമോ?

കിട്ടു: പുൽവാമ തീവ്രവാദി ആക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപിടി കൊടുക്കണമെന്ന്137കോടി ഇന്ത്യൻ ജനത ആഗ്രഹിച്ചു. ജനഹിതം PM മോദി ഏറ്റെടുത്തു.

നിയന്ത്രണരേഖക്ക് 50 km ഉള്ളിൽ ബാലക്കോട്ടെ തീവ്രവാദികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താൻ അദ്ദേഹം തീരുമാനിച്ചു.

അദ്ദേഹത്തിന് നമ്മുടെ സൈന്യത്തിന്റ കഴിവുകളിൽപൂർണ ബോധ്യമുണ്ടായിരുന്നു.

2019Feb 26പുലർച്ചെ ബാലക്കോട്ട് ആക്രമിക്കാൻ പ്ലാൻഇട്ടു. Feb 25 രാത്രി അദ്ദേഹം വാർറൂമിൽ സന്നിഹിതൻ ആയിരുന്നു. മിഷന്റെ ഓരോ നീക്കങ്ങളും അദ്ദേഹം സൂഷ്‌മം നിരീക്ഷിച്ചുകൊണ്ടിരുന്നു.

രാത്രി12മണികഴിഞ്ഞു.
വാർറൂമിൽ ചെറിയ അങ്കലാപ്പ് ഉയർന്നു.
സൈനികതലവന്മാർ മിഷൻ മാറ്റിവെക്കണം എന്നആവിശ്യം ഉന്നയിക്കുന്നു.
അൻസാരി ഇനിയും ശ്രദ്ധിച്ചു കേൾക്കുക.

മോദി:എന്ത്‌ പറ്റി?

കമാൻഡർ:സർ കാലാവസ്ഥ വളരെ മോശമായതിനാൽ മിഷൻ മാറ്റി വെക്കണം.

മോദി:കാലാവസ്ഥ മോശമായാൽ എന്ത്‌ സംഭവിക്കും?

കമാൻഡർ: സർ മേഘങ്ങളും മഴയും ഉള്ള കാലാവസ്ഥയിൽ റഡാർപോലുള്ള ഉപകാരണങ്ങളുടെ efficiency വളരെ കുറയും.
അതിനാൽ മിഷൻ “”സുഗമമായി'”നടത്താൻ ബുദ്ധിമുട്ടാണ്

മിഷൻ മാറ്റിവെക്കേണ്ടി വരും.

മോദി:ഞാൻ റഡാർ Expert അല്ല.ഒന്ന് വിശദീകരിക്കൂ.

കമാൻഡർ:സർ തിയറിറ്റിക്കലി റഡാർ മോശംകാലാവസ്ഥയിലും പ്രവർത്തിക്കുമെങ്കിലും അതിന്റ കാര്യക്ഷമത വളരെ കുറയും.

മോദി ചിന്തയിൽ മുഴുകി

ഇപ്പോൾ നടത്തിയില്ലെങ്കിൽ ഈമിഷന്റെ രഹസ്യ സ്വഭാവംനഷ്ടപ്പെടും. പിന്നൊരിക്കലും ഇത് സാധ്യമാകില്ല.
പുൽവാമയിലെ വീരജവാന്മാരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കില്ല. 137കോടിജനങ്ങളുടെ അദമ്യമായ പ്രതികാര ഇച്ഛപൂർത്തിയാവില്ല.

മിഷൻ നടന്നേപറ്റൂ

മിഷൻ മാറ്റിവെക്കുന്നതിന് പകരം അദ്ദേഹംചിന്തിച്ചത് ഈ പ്രതിസന്ധി എങ്ങനെമറികടക്കും എന്നാതായിരുന്നു.

പെട്ടെന്ന് അദേഹത്തിന് ഒരു ഐഡിയ വന്നു.

പ്രതികൂല കാലാവസ്ഥയിൽ ശത്രു റഡാറും ഇതേ അവസ്ഥയിൽ ആയിരിക്കുമല്ലോ. കൂടാതെ യുദ്ധം ഇല്ലാത്ത അവസ്ഥയിൽ ഈ പ്രതികൂല കാലാവസ്ഥയിൽ ഇന്ത്യ LOC ക്രോസ്സ് ചെയ്തു deep ആയി ഒരുആക്ഷൻ എടുക്കുമെന്ന് ശത്രു സ്വപ്നത്തിൽപോലും വിചാരിക്കില്ല.

അപ്പോൾ നമ്മുടെയും ശത്രു വിന്റേയും പൊതു പ്രശ്നം മാറ്റിയാൽ നമുക്ക് മുൻ‌തൂക്കംഉണ്ട്.

നമ്മൾ റെഡി ആണ്.
ശത്രു റെഡി അല്ല.

എന്തുകൊണ്ട് ഒരു റിസ്ക്ക് എടുത്തുകൂടാ?

ദൃഢനിശ്ചയത്തോടെ മോഡി പറഞ്ഞു “കമാൻഡർ നമുക്ക് മേഘങ്ങളുടെ അഡ്വാൻറ്റേജ്ഉണ്ട്. ആക്രമണത്തിന് ഞാൻ നിർദേശംനൽകുന്നു.

മുൻ PMഎല്ലാം സൈനികമേധാവിമാരുടെ തീരുമാനങ്ങൾ മാനിച്ചിരുന്നു. അതിനാൽ അവർ സംശയിച്ചുനിന്നു.

മോദി ഗൗരവത്തിൽ ശബ്ദം ഉയർത്തിപ്പറഞ്ഞു “Commander, My Order..Just Do It”

ഒരു നിമിഷം വാർറൂമിൽ നിശബ്ദത പടർന്നു.

പിന്നീട്കാര്യങ്ങൾ ദ്രുതഗതിയിൽ ആയി

മോദി വാർറൂം വിട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയി. നേരംപുലർന്നപ്പോൾ ബാലക്കോട്ട് ആക്രമണവാർത്ത കേട്ട്ലോകം ഉണർന്നു.

ഞാൻ: മോദി കമാൻഡർമാരോട് ഇങ്ങനെ ആജ്ഞാപിച്ചോ? വിശ്വാസം വരുന്നില്ല

കിട്ടു: മെയ്‌ 11ന്ഒരു ചാനലിൽ മോദി ഇതേപ്പറ്റി സംസാരിച്ചു

അപ്പോഴേക്കും അദ്ദേഹം പറഞ്ഞത് റഡാർ തിയറിയുംആയി താരതമ്യപ്പെടുത്തി കോൺഗ്രസ്സും കൂട്ടരും അദ്ദേഹത്തെ ഇന്റർനാഷണൽ ലെവൽവരെ ട്രോളാൻതുടങ്ങി

അദ്ദേഹത്തെ സപ്പോർട്ട്ചെയ്യാൻ ആരുംഇല്ലായിരുന്നു

BJP നേതാക്കൾക്ക് ഇതേപ്പറ്റി ഒരു ഐഡിയയുംഇല്ല.

മിലിറ്ററി ഇതേപ്പറ്റി വാതുറക്കില്ല. കാരണം അറിയാമല്ലോ ?

അടുത്തദിവസ്സം 2 മിലിട്ടറിഓഫീസർമാരുടെ ഇതേപ്പറ്റിയുള്ള tweet ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാകും.

അവർമോഡിയുടെ ക്‌ളൗഡ്‌ തിയറിയെപ്പറ്റി ഒന്നും പറയുന്നില്ല

മോദിപറഞ്ഞത് എന്താണെന്ന് അവർക്ക് മനസ്സിലായി. അവരുടെ കരച്ചിൽ മോദി കീഴ് വഴക്കംലംഘിച്ചു എന്ന് പറഞ്ഞായിരുന്നു

ഞാൻ : കീഴ് വഴക്കം തെറ്റിച്ചത് തെറ്റല്ലേ?

കിട്ടു:മിലിറ്ററി എന്നാൽ സൈനിക മേധാവികളും സൈനികരും, ആയുധങ്ങളും അടക്കം രാജ്യത്തിന്‌ ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനുള്ള ഒരുഉപകരണം മാത്രമാണ്. 137 കോടി ജനങ്ങൾക്ക് വേണ്ടി അത് നിയന്ത്രിക്കുന്നത് അവരുടെPM ആണ്.

ഇവിടെ ഉപകരണത്തിന് ചോയ്‌സ് ഒന്നുംഇല്ല. പിന്നെ എന്ത്‌ കീഴ്വഴക്കം?

കിട്ടു പറഞ്ഞു നിർത്തി. അപ്പോഴേക്കും ശക്തമായി മഴ പെയ്യാൻ തുടങ്ങി.

ഞാൻ:കിട്ടൂ…നല്ല മഴ.ഇനി മഴ തോർന്നിട്ട് പോയാൽ മതി.( ഉച്ചത്തിൽ ).പാത്തൂ .പാത്തൂ..വേഗം ചൂട് പക്കാവടയും ചായയും കൊണ്ടുവരൂ..

കിട്ടു: അൻസാരി, സംശയം ചോദിച്ച്‌ നീ എന്നെ ഇവിടെ കുടുക്കികളഞ്ഞു ല്ലേ ,പഹയാ. ???

*****
(മുകളിലെഴുതിയത് നന്നായി വായിച്ചിട്ട് ഇനി മോദിയുടെ ഇന്റർവ്യൂ നിങ്ങൾ കേട്ട് നോക്കൂ ..കാര്യങ്ങൾ കൂടുതൽ മനസ്സിലാകും. അദ്ദേഹം മിലിട്ടറി കമാൻഡർ മാരെ ചെറുതായി ഒന്ന് ട്രോളി ആണ് ഈ സംഭവം വിവരിക്കുന്നത്)

LEAVE A REPLY

Please enter your comment!
Please enter your name here