ഇതുവരെ പറഞ്ഞതെല്ലാം കള്ളം; ചിന്താ ജെറോം അയച്ച കത്ത് പുറത്ത്.. കടമെടുത്ത കാശ് എണ്ണി വാങ്ങി സഖാത്തി!

0

യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് 8.50 ലക്ഷം രൂപയുടെശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. യുവജന കമ്മിഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടിശിക അനുവദിക്കുന്നതെന്ന് കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഉത്തരവിൽ പറയുന്നു. 2017 ജനുവരി ആറു മുതൽ 2018 മേയ് 25 വരെയുള്ള 17 മാസത്തെ കുടിശികയാണിത്. ഇക്കഴിഞ്ഞ 5നാണ് ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് ശുപാർശ ചെയ്തെന്ന വാർത്ത പുറത്തു വന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെയുള്ള നടപടി വിവാദമുയർത്തിയിരുന്നു.  

2016 ഒക്ടോബർ 16നാണ് ചിന്ത യുവജന കമ്മിഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റത്. അന്നു മുതൽ 2018 മേയ് 25 വരെ 50,000 രൂപ അഡ്വാൻസെന്ന നിലയിൽ കൈപ്പറ്റിയിട്ടുണ്ടെന്നും, ശമ്പള വ്യവസ്ഥയിൽ വ്യക്തത വരുത്തണമെന്ന് യുവജന കമ്മിഷൻ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ചാണ് തനിക്ക് 2018 മേയ് 25 മുതൽ ഒരു ലക്ഷം രൂപ ശമ്പളമായി അനുവദിച്ചതെന്നുമാണ് ചിന്ത അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

അത് കളവാണെന്ന് ഇതോടെ തെളിഞ്ഞു. നിയമനത്തീയതിയായ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 26 വരെയുള്ള കുടിശിക നൽകണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധനവകുപ്പും യുവജനക്ഷേമ വകുപ്പും തള്ളിയിരുന്നു. കഴിഞ്ഞ സെപ്തംബർ 14ന് വീണ്ടും അപേക്ഷ നൽകിയെങ്കിലും 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവിറക്കി. ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകിയതോടെ,​ 17 മാസത്തെ ശമ്പള കുടിശിക നൽകാൻ തീരുമാനിച്ച് ഡിസംബർ 28ന് ധനവകുപ്പ് യുവജനക്ഷേമ വകുപ്പിന് കുറിപ്പ് നൽകി. 

സ്‌പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം ഒരു ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ച സർക്കാർ നിലപാട് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കുടിശിക വേണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടില്ല എന്ന ചിന്തയുടെ വാദം ഇതോടെ നുണയാണെന്ന് വ്യക്തമായി. അത്തരമൊരു കത്തുണ്ടെങ്കിൽ മാദ്ധ്യമങ്ങൾ പുറത്തുവിടണം എന്നും ചിന്താ ജെറോം അന്ന് പ്രതികരിച്ചിരുന്നു. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അങ്ങനെയാണ് താൻ ശീലിച്ചുവന്നതെന്ന് ചിന്ത കൂട്ടിച്ചേർത്തു. അനാവശ്യമായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്നും തന്റെ ഭാഗം ന്യായീകരിക്കവേ ചിന്താ ജെറോം പറഞ്ഞു. 

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകവേ ചിന്താ ജെറോമിന് ലക്ഷങ്ങൾ കൊടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിവിധ ക്ഷേമ പെൻഷനുകൾക്ക് പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയാണ്. കെട്ടിട നിർമ്മാണത്തൊഴിലാളി പെൻഷൻ അഞ്ച് മാസമായി മുടങ്ങി കിടക്കുന്നു. ഒരു വർഷമായി ആശ്വാസ കിരണം പെൻഷൻ കൊടുക്കാൻ സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതി മുടങ്ങി. വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്നത് 9 ലക്ഷം പേരാണ്. കരാറുകാർക്ക് 12000 കോടി കുടിശികയാണ്; പദ്ധതിച്ചെലവുകൾ 40 ശതമാനം വെട്ടിച്ചുരുക്കി. അപ്പോഴാണ് ചിന്താ ജെറോമിന് ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ കഴിഞ്ഞ എം ശിവശങ്കർ അടുത്ത മാസം വിരമിക്കാനിരിക്കേ ആണ് തിടുക്കപ്പെട്ട് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here