ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട് ബ്രിട്ടനിൽ അഭയം തേടിയ നിരവ് മോദിക്കെതിരെ ബ്രിട്ടീഷ് കോടതിയിൽ നടക്കുന്ന കേസിൽ നിരവിനനുകൂലമായി മൊഴി നൽകിയത് ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി വിരമിച്ച അഭയ് തിപ്സെ. വിരമിച്ച ശേഷം 2018ലാണ് തിപ്സെ രാഹുൽ ഗാന്ധിയുമായി നേരിൽ കണ്ട ശേഷം കൊണ്ഗ്രസിൽ ചേർന്നത്.
സി ബി ഐ നിരവിനെതിരെ ലണ്ടൻ കോടതയിൽ ഗൂഢാലോചന , തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. നിരവിനെ ഇന്ത്യയിലേക്ക് വിട്ട് കിട്ടാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിക്കുമ്പോഴാണ് ഒരു മുൻ ഇന്ത്യൻ ജഡ്ജ് , കോണ്ഗ്രസ് നേതാവ് കൂടിയായ തിപ്സെയുടെ ഈ മൊഴി.
നിരവിനെ ഇന്ത്യയിൽ എത്തിക്കുന്നത് തടയാൻ കോണ്ഗ്രസ് എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന് തെളിവായി കാണാവുന്നതാണ് ഈ സംഭവം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ എത്രത്തോളം രാജ്യവിരുദ്ധർ കയറിക്കൂടിയിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കെതിരെ ബ്രിട്ടീഷ് കോടതിയിൽ ഒരു മുൻ ഇന്ത്യൻ ജഡ്ജ് മൊഴി നൽകുക എന്നത് ജുഡീഷ്യറിയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് തെളിയിക്കുന്നു.