കിട്ടാക്കടം: ഇനിയെങ്കിലും ഈ നുണ നിർത്തിക്കൂടെ കോണ്‍ഗ്രസ്സേ?

കിട്ടാക്കടത്തിന്റെ പേരില്‍ കണ്ണീരൊഴുക്കുന്ന കോണ്‍ഗ്രസ്സും നേതാക്കളും ഇനിയെങ്കിലും ഈ നുണപറച്ചില്‍ അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും എല്ലാം കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും വക്താവ് രൺദീപ് സുര്‍ജെവാലെയും ആരോപിക്കുന്ന കിട്ടാക്കടവുമായി ബന്ധപ്പെട്ട നുണകളാണ് ഒന്നൊന്നായി പൊളിയുന്നത്.

ആദ്യമേ തന്നെ കിട്ടാക്കടം എന്തെന്നത് അറിയണം

വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ തിരിച്ചടവില്ലാതാകുമ്പോള്‍ ബാങ്ക് നിയമ നടപടികളിലേക്ക് പോകും. എന്നാല്‍ ഈ തുകയുടെ കണക്കുകള്‍ മറ്റൊരു ലെഡ്ജറിലേക്ക് മാറ്റപ്പെടും. നോൺ പെർഫോമിങ് അസറ്റ് അഥവാ എന്‍പിഎ എന്നാണ് ഇവ പിന്നീട് അറിയപ്പെടുക. അസറ്റ് എന്നാല്‍ ആസ്തി, മുതല്‍, സമ്പാദ്യം എന്നൊക്കെയാണ്. പെർഫോമിംഗ് എന്നാല്‍ നിറവേറ്റുന്ന, പ്രകടനം എന്നൊക്കെ നോണ്‍ പെര്‍ഫോമിംഗ് സമ്പാദ്യം, എന്നാല്‍ ലാഭമോ മറ്റു വരുമാനമോ നല്‍കാത്ത സമ്പാദ്യം. . ഇപ്പോള്‍ മനസിലായിക്കാണുമല്ലോ? ബാങ്കുകള്‍ തങ്ങളുടെ കിട്ടാക്കടത്തെ എന്‍പിഎയായി മാറ്റുന്നത്. പ്രത്യേകിച്ച് വരുമാനം ലഭിക്കാത്ത സമ്പാദ്യം എന്ന നിലയിലാണ്. ബാങ്കുകൾ തങ്ങളുടെ കൈവശമുള പണം വായ്പ നല്‍കി പലിശ നേടുമ്പോഴാണ് ലാഭം ഉണ്ടാക്കാന്‍ കഴിയുക. ഇവിടെ പണം ഈട് വാങ്ങിയാണ് ബാങ്കുകള്‍ ഉപഭോക്താക്കൾക്ക് കൊടുത്തിരിക്കുന്നത്. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെയായാല്‍ ബാങ്കുകള്‍ ഈടുകള്‍ ജപ്തി ചെയ്ത് പണം തിരിച്ചു പിടിക്കും.

സാധാരണക്കാരന്റേയായാലും വിജയ് മല്യയെപ്പോലുള്ള കോര്‍പ്പറേറ്റുകളുടേതായാലും ഇങ്ങിനെ തന്നെ . ചെറിയ തുകയൊക്കെ ബാങ്കുകൾക്ക് പെട്ടെന്ന് റവന്യൂ റിക്കവറിയിലൂടെ നേടിയെടുക്കാമെങ്കിലും വൻ തുകകൾ തിരിച്ചു പിടിക്കാൻ വലിയ നിയമ പോരാട്ടങ്ങൾ നടത്തണം . ലേലം ചെയ്ത് ഈടുകൾ വിറ്റഴിച്ച് തുക തിരിച്ചു പിടിക്കൽ ദൈർഘ്യമേറുന്ന നടപടിക്രമങ്ങളുമാണ്.

ഒരു വായ്പ തിരിച്ചടയ്ക്കാതെ എന്‍പിഎ ആകുന്നതിന് കുറഞ്ഞത് നാലു വര്‍ഷക്കാലമെങ്കിലും എടുക്കും. അതുവരെ ബാങ്കുകള്‍ തങ്ങളുടെ പെര്‍ഫോമിംഗ് അസറ്റ് ലഡ്ജര്‍ ബുക്കിലാകും ഈ കണക്കുകള്‍ സൂക്ഷിക്കുക. ബാങ്കുകളുടെ ഓഹരികള്‍ ഷെയര്‍ വിപണികളില്‍ വ്യാപാരം നടക്കേണ്ടതാണ്. ഒരോ ത്രൈമാസക്കണക്കുകളിലും ബാങ്ക് ലാഭത്തിലായാല്‍ മാത്രമേ ഓഹരികള്‍ക്ക് ആവശ്യക്കാരേറി മൂല്യം ഉയരുകയുള്ളു. ഇതിനാല്‍, നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ മറ്റൊരു ലഡജറിലേക്ക് മാറ്റും. ഇതാണ് റൈറ്റിംദ് ഓഫ്. ഇങ്ങിനെ ചെയ്യുന്ന വായ്പകള്‍ കൃത്യമായ നിയമയുദ്ധത്തിലൂടെ റിക്കവറി ചെയ്യപ്പെടും.

എന്നാല്‍ വേയ് വ് ഓഫ് എന്നത് വായ്പകള്‍ റിക്കവറി വേണ്ടെന്ന് വെച്ച് കേസുകള്‍ അവസാനിപ്പിക്കുന്നവയാണ്. ബാങ്കുകള്‍ ഇത് സ്വമേധയാ ചെയ്യുകയില്ല. സര്‍ക്കാരുകള്‍ ഈ വായ്പകളുടെ പണം ബാങ്കുകള്‍ക്ക് നല്‍കുകയാണ് ചെയ്യുക. കാര്‍ഷിക കടങ്ങള്‍, ചെറുകിട വ്യാപാരികളുടെ ബാങ്ക് വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവയൊക്കെയാണ് ഇതിന് ഉദാഹരണം. ബാങ്കുകള്‍ക്ക് ഇത്തരത്തില്‍ നഷ്ടമൊന്നും സംഭവിക്കുന്നില്ലതാനും.

മലയാള ഭാഷയില്‍ ഈ രണ്ട് പ്രക്രിയയ്ക്കും പറയുന്നത് എഴുതിത്തള്ളല്‍ എന്നു മാത്രമാണ്.. ബാങ്കുകള്‍ കോര്‍പറേറ്റ് വായ്പകള്‍ എഴുതിത്തള്ളി എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ഇതോടെ മനസിലായിക്കാണുമല്ലോ.

ഇനി ഇതുവരെ സംഭവിച്ചതൊന്നും ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധമെന്ന തരത്തില്‍ മോദി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കൂടി അറിയുമ്പോഴെ കോണ്‍ഗ്രസ്സിന്റെ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നടിയു.

വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ കോടികള്‍ വായ്പ എടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടന്ന സംഭവമാണ് വായ്പത്തട്ടിപ്പുകളുടെ ആഴത്തെക്കുറിച്ച് പൊതുജനം അറിയാനിടയായത്. ഇനിടെ നിന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പായപ്പോഴാണ് പണം തട്ടിപ്പ് നടത്തിയവരൊക്കെ മുങ്ങിത്തുടങ്ങിയത്. സാമ്പത്തിക മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ മോദി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് സൂചനകള്‍ ഇവര്‍ക്കു ലഭിച്ചു.

ഒമ്പതിനായിരം കോടി രൂപയാണ് വിജയ് മല്യ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ 13000 കോടി രൂപയുടടെ വസ്തുവകകള്‍ കണ്ടുകെട്ടി. പിന്നീട് നീരവ് മോദിയുടെ കേസിലും എൻ‌ഫോഴ്‌സ്‌മെന്റ് സമാനമായ രീതിയില്‍ വസ്തുക്കള്‍ കണ്ടുകെട്ടി. ദുബായ് അടക്കം വിവിധ വിദേശ നഗരങ്ങളിലെ വസ്തുവകകളും ഇത്തരത്തില്‍ നീരവ് മോദിയുടെ റിക്കവറി ഉണ്ടായി.

ഇതിലൊന്നും മോദി സര്‍ക്കാര്‍ അടങ്ങിയില്ല. ബാങ്കുകളുടെ കിട്ടാക്കടം അവസാനിപ്പിക്കാന്‍ പ്രത്യേക നിയമസംവിധാനവും പദ്ധതിയും തയ്യാറാക്കി. Insolvency and Bankruptcy നിയമം വഴിയാണ് ഇത് സാധ്യമായത്.

ഇത്തരത്തില്‍ ആദ്യം റിക്കവറി ഉണ്ടായത് ഭൂഷന്‍ സ്റ്റീലിന്റെ കേസിലാണ്. വായ്പ എടുത്ത കമ്പനികളെ ഇവരുടെ വിപണി മൂല്യം കണക്കാക്കി പൊതുലേലത്തിന് വെച്ച് ഇതര കമ്പനികളെ കൊണ്ട് ഏറ്റെടുപ്പിക്കുക എന്ന തന്ത്രമായിരുന്നു മോദി പയറ്റിയത്.

ഇത് വന്‍വിജയം കണ്ടു. ഭൂഷന്‍ സ്റ്റീലിനെ ടാറ്റാ സ്റ്റീല്‍ ഏറ്റെടുത്തു. ഇവരുടെ മാര്‍ക്കറ്റ് മൂല്യമാണ് ലേലത്തില്‍ വിലയിട്ടിരുന്നത്. ഇത്തരത്തില്‍ ലഭിച്ച തുക പൊതുമേഖലാ ബാങ്കുകള്‍ക്ക് 35000 കോടി രൂപ വായ്പ റിക്കവറിയായി തിരിച്ചു ലഭിച്ചു. എസ്ബിഐ, പിഎന്‍ബി. ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവര്‍ക്കാണ് കോടതിയും നിയമനടപടിയൊന്നുമില്ലാതെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ വഴി സുഗമമായി ലഭിച്ചത്. ഈ ഏറ്റെടുക്കലിനും വായ്പ റിക്കവറിക്കും ഇടയിലുണ്ടായ ഏക നിയമസംവിധാനം National company law tribunal മാത്രമായിരുന്നു.

ഈ ഇന്‍സൊള്‍വന്‍സി കാലയളവായ 18 മാസത്തിനിടെ ഭൂഷന്‍ സ്റ്റീല്‍ ഓപറേഷനിലുമായിരുന്നു. ഈ സമയത്തെ കമ്പനിയുടെ നിലവിലെ ആസ്തിയും ബാധ്യതയും കിഴിച്ചുള്ള തുക ലഭിച്ചതോടെ ഇടപാടിനിടെ ടാറ്റാ സ്റ്റീലിന് 56100 കോടി രൂപ ലാഭവും കിട്ടി. ഇത്തരത്തില്‍ ബാങ്കുകള്‍ക്കും ഏറ്റെടുക്കുന്ന കമ്പനികള്‍ക്കും വിന്‍ വിന്‍ സിറ്റുവേഷനാണ് അനുഭവപ്പെട്ടത്. ഇതോടൊപ്പം രാജ്യത്തിന്റെ പൊതു സ്വത്തായ പിഎസ് യു ബാങ്കുകളുടെ നഷ്ടം നികത്തുകയും ഇതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന വന്‍ തുക തിരികെ എത്തി.

ഇത് ഒരു തുടക്കമായിരുന്നു. പിന്നീട് ഇതേ നിയമവും നിരന്തരമായ സര്‍ക്കാരിന്റെ ഇടപെടലുകളേയും തുടര്‍ന്ന് നാലു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് റിക്കവറിയായി ലഭിച്ചു,

കോണ്‍ഗ്രസിന്റെ ആറുപതിറ്റാണ്ടു നീണ്ട ഭരണകാലയളവില്‍ കിട്ടാക്കടം തിരിച്ചു പിടിക്കുക എന്ന പ്രക്രിയയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഒരു വശത്ത് സര്‍ക്കാര്‍ പൊതുഖജനാവ് കൊള്ളയടിക്കുമ്പോള്‍ ചങ്ങാത്തമുതലാളിത്തത്തിന്റെ അപ്പസ്ത്‌ലമാന്‍മാരായ നേതാക്കളുടെ അറിവും ആശീര്‍വാദത്തോടെയും വിജയ് മല്യയും നീരവ് മോദിയും നിരവധി കോര്‍പറേറ്റ് മുതലാളിമാരും ഇത്തരത്തില്‍ വന്‍തോതില്‍ വായ്പകള്‍ ബാങ്കുകളില്‍ നിന്നും നേടിയെടുത്തു.

ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കോക്കസ് എല്ലാ ഇടപാടുകള്‍ക്കും ചരടുവലികള്‍ നടത്തി. ധനമന്ത്രാലയത്തില്‍ നിന്നുള്ള ഒരു ഫോണ്‍വിളി മതിയായിരുന്നു ബാങ്കുകള്‍ക്ക് വായ്പ വാരിക്കോടുക്കുവാന്‍. ഇതിനെയാണ് ഇപ്പോള്‍ ഫോണ്‍ബാങ്കുവഴി കോടികള്‍ വായ്പ എടുത്തെന്നു പറയുന്ന പരിഹാസത്തിന് നിദാനമായത്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെല്ലാം നിഷ്‌ക്രിയ ആസ്തിയുടെ പേരില്‍ വന്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കി സമാന്തര സാമ്പത്തിക വ്യവസ്ഥയില്‍ പൂഴ്ത്തിവെച്ചിരുന്ന എല്ലാ നോട്ടുകളും തിരികെ ബാങ്കുകളുടെ അറകളിലേക്ക് എത്തുകയായിരുന്നു. 99 ശതമാനം നോട്ടുകളും ഇത്തരത്തില്‍ എത്തുകയായിരുന്നു. ഇങ്ങിനെ എത്താനായി കണക്കില്‍പ്പെടാതെ പണം സൂക്ഷിച്ചവര്‍ക്ക് പൊതുമാപ്പും പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം വെളിപ്പെടുത്തിയവര്‍ നിരവധിയാണ്. കേവലം ഒരു ശതമാനം മാത്രമാണ് പൊതുമാപ്പു പോലും വിനിയോഗിക്കാതെ കടലിലൊഴുക്കിയും കത്തിച്ചും മറ്റും പണം നശിപ്പിച്ചത്. അന്ന് സർക്കുലേഷനില്‍ ഉണ്ടായിരുന്ന തുകയത്രയും ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് ലിക്വുഡേഷന്‍ പ്രശ്‌നം ഇല്ലാതാക്കി ബാങ്കുകള്‍ക്ക് വീണ്ടും വായ്പകള്‍ നല്‍കാനും ഒക്കെ സാധ്യമാകുന്ന തരത്തില്‍ പണം ലഭിച്ചു.

ഇങ്ങിനെ ബാങ്കിംഗ് മേഖലയെ വലിയൊരു തകര്‍ച്ചയില്‍ നിന്നും മോദി സര്‍ക്കാര്‍ രക്ഷപ്പെടുത്തി. ചരിത്രം ഇക്കാര്യങ്ങള്‍ തങ്കലിപികളില്‍ എഴുതിയിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും ഉള്‍ക്കൊള്ളാനാകാതെ കോണ്‍ഗ്രസ് നേതൃത്വം മോദിയെ നുണകളുടെ ബലൂണ്‍ വീര്‍പ്പിച്ചു പേടിപ്പിക്കുകയാണ്. വലിയ നുണകള്‍ പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു.

വിജയ് മല്യയുടേയും നീരവ് മോദിയുടേയും പാടിപ്പതിഞ്ഞ നുണക്കഥകള്‍ക്കൊപ്പം ഇക്കുറി ബാബാം രാംദേവിനേയും ചേര്‍ത്താണ് ആക്രമണം. രുചി സോയ എന്ന കമ്പനി രണ്ടായിരം കോടിയിലേറെ രൂപയുടെ കടബാധ്യതയിലായിരുന്നു. രാംദേവിന്റെ പതഞ്ജലി ഈ സമയം രുചിസോയയെ ഏറ്റെടുത്തു. ഇന്‌സോള്‍വന്‍സി കാലയളവിനും നിയമ നടപടികള്‍ക്കും ശേഷം പതഞ്ജലി ഈ തുക അത്രയും ബാങ്കുകള്‍ക്ക് തിരിച്ചടവ് നല്‍കി.

ഏതോ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇത്തരത്തില്‍ വാര്‍ത്ത പടച്ചുവിട്ടത്. ഇത് ഏറ്റെടുത്ത തീവ്ര ഇടതു പക്ഷ ജിഹാദ് അനുകൂല ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍ ആരോപണം ഉന്നയിച്ച ശേഷം വസ്തുത തിരിച്ചറിഞ്ഞ് ബാബാ രാംദേവിനോട് മാപ്പു പറയുകയും ചെയ്തു.

ഇത്തരത്തില്‍ രാഹുലും കോണ്‍ഗ്രസ്സ് നേതാക്കളും മോദി സര്ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ നടത്തുന്ന ഒരോ ശ്രമങ്ങളും വിഫലമായിത്തീരുകയാണ്. എന്നാല്‍. തെറ്റുതിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി പൊളിച്ചടുക്കിയിട്ടും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണ് ഈ വാര്‍ത്തകളെ ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ജനങ്ങള്‍ മാധ്യമങ്ങളുടെ ഈ കള്ളക്കളികള്‍ മനസിലാക്കുന്നവരാണ്. ഇതിലാണ് മോദി 2014 ലെ വിജയത്തേക്കാള്‍ മികച്ച നേട്ടം കൈവരിച്ച് വീണ്ടും അധികാരത്തിലേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെടുത്തി രാഹുല്‍ നടത്തിയ അധിക്ഷേപത്തിന് ജനങ്ങള്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനും രാഹുലിനും നല്‍കിയത്. ഈ പാഠങ്ങളൊന്നും രാഹുലിന് തിരിച്ചറിവ് പകര്‍ന്നു നല്‍കിയില്ല. ജനങ്ങള്‍ ഈ പാര്‍ട്ടിയേയും അതിന്റെ നേതാക്കളേയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണമെന്നതാകും നിയോഗം.

Reference :

https://www.financialexpress.com/economy/modis-ibc-masterstroke-as-bhushan-steel-puts-rs-36400-core-in-banks-kitty-india-winning-npa-war/1173671/

https://www.livemint.com/companies/news/patanjali-ayurved-completes-acquisition-of-bankrupt-ruchi-soya-for-rs-4-350-crore-11576684912487.html

https://www.businesstoday.in/current/corporate/nclt-helps-recover-rs-80k-cr-in-2018-kitty-may-cross-rs-1-lakh-cr-in-2019/story/304122.html

LEAVE A REPLY

Please enter your comment!
Please enter your name here