മലർ മിസ്സുകൾ ‘ചരിത്രം’ രചിക്കുമ്പോൾ..

4

ഗാന്ധി വധം RSS ന്റെ ചുമലിൽ ആരോപിക്കുന്ന ആദ്യത്തെ വ്യക്തിയല്ല ദീപാ നിശാന്ത്. പ്രത്യേകിച്ചും കേരളത്തിൽ മതേതറ സ്വീകാര്യത നേടാനുള്ള ആദ്യത്തെ ചവിട്ടു പടി RSS നെ മാനവരാശിയുടെ ഭീഷണിയായി ആരോപിച്ച്, ബിൻ ലാദനെയും സദ്ദാം ഹുസൈനെയും രക്‌ത സാക്ഷികളായി വാഴ്ത്തുക എന്ന ചടങ്ങാണ്. മലപ്പുറത്ത് വാക്സിനേഷൻ കൊടുക്കാൻ വന്ന മെഡിക്കൽ സംഘത്തെ ഒരു ‘പ്രമുഖ സമുദായം’ തല്ലിയോടിച്ചത് കണ്ടില്ലെങ്കിലും, രാജസ്ഥാനിൽ ഏതെങ്കിലും ഹിന്ദു ആരെയെങ്കിലും കൊന്നാൽ അവനെ വേഗം RSS കാരൻ ആക്കേണ്ടതും മതേതറ കേരളത്തിലെ ‘ആക്ടിവിസ്റ്റുകളുടെ’ ഗതികേടാണ്. സച്ചിതാനന്ദനും, N.S മാധവനും തുടങ്ങി ദീപാ നിശാന്ത് വരെ മതേതറ കയ്യടി മോഹികളുടെ ലിസ്റ്റ് അങ്ങനെ നീണ്ട് പോകും!

അതിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ദീപാ നിശാന്ത് ഇട്ട ‘RSS ന്റെ ഗാന്ധി വധം’ ഫേസ്‌ബുക്ക് പോസ്റ്റ്. മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപികക്ക് ചരിത്രത്തിലും അവഗാഹമുണ്ടോ എന്ന് നിങ്ങളാരും ചോദിക്കരുത്. ഗാന്ധി വധത്തിൽ RSS ന്റെ പങ്ക് തെളിയിക്കുന്നതോ നാഥുറാം ഗോഡ്‌സെ RSS കാരനാണെന്ന് സമർത്ഥിക്കുന്നതോ ആയ എന്തെങ്കിലും രേഖ ദീപാ നിശാന്തിന്റെ കൈവശമുണ്ടോ എന്നും ആരും ചോദിക്കരുത്. “ISIS നു പിന്നിൽ ജൂതന്മാരാ” എന്ന് വിശ്വസിക്കുന്ന ആരാധകരുടെ കൈയ്യടി വാങ്ങാൻ ഇടുന്ന പോസ്റ്റിന് തെളിവ് വേണ്ട എന്ന് നമ്മളെക്കാൾ കൃത്യമായി ദീപാ നിശാന്തിനും അറിയാം.

കഴിഞ്ഞ വർഷമാണ് ഇതുപോലെ ഏതോ തള്ള് കേട്ട് രാഹുൽ ഗാന്ധിയും ഒരു പൊതു പ്രസംഗത്തിൽ ഗാന്ധി വധം RSS ന്റെ ചുമലിൽ ആരോപിച്ചത്. രാഹുൽ ഗാന്ധി ദീപാ നിഷാന്തിനെ പോലെ ഏഴാം കൂലിയല്ലാത്തത് കൊണ്ട് സംഘ പരിവാർ നേതൃത്വം ആ പ്രസ്താവനയെ ഗൗരവമായി എടുത്തു; കോടതിയിൽ പോയി, കേസ് വാദിച്ചു. കപിൽ സിബൽ മുതൽ മാത്യു കുഴൽനാടൻ വരെയുള്ള ഒരു നിയമ ബിരുദധാരിക്കും സുപ്രീം കോടതിയിൽ രാഹുലിന്റെ ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനോ വാദിച്ചു ജയിക്കാനോ കഴിഞ്ഞില്ല. ഫലമോ, രാഹുൽ വീണ്ടും പപ്പുവായി. വെള്ള കടലാസിൽ മാപ്പ് എഴുതി കൊടുത്ത് തടി കഴിച്ചിലാക്കി. അതിന്റെ പത്ര റിപ്പോർട്ടുകൾ താഴെ:

  1. ഹിന്ദുവിൽ വന്ന ലേഖനം
  2. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനം

അപ്പോൾ പറഞ്ഞു വന്നത്, ദീപാ നിശാന്തോ അതുപോലെയുള്ള അസംഖ്യം മതേതറ കയ്യടി മോഹികളോ ഇന്ത്യയിലെ ഏതെങ്കിലും നാട്ടു ഭാഷയിൽ തള്ളിയാൽ, സംഘ പരിവാർ നേതൃത്വം കേസിനൊന്നും പോകില്ലായിരിക്കും. അതിന് പോയാൽ അങ്ങനെ നടക്കാനേ സംഘ പരിവാറിന് നേരം ഉണ്ടാകൂ. ഈ രാജ്യം ഭരിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമുള്ള സംഘടനയാണ്.

പക്ഷേ, നിങ്ങളുടെ ജല്പനങ്ങൾ കണ്ണടച്ച് വിടാനും അത്യാവശ്യം ചരിത്ര ബോധമുള്ളവർക്ക് കഴിയില്ല. അപ്പോൾ ഷാബു പ്രസാദിനെ പോലെ ഗാന്ധി വധത്തെ കുറിച്ച് ആധികാരികമായ പുസ്തകം എഴുതിയ ആരെങ്കിലും നിങ്ങളെ സംവാദത്തിന് ക്ഷണിച്ചുവെന്ന് വരും. ഗാന്ധി വധത്തെ കുറിച്ച് നിങ്ങൾ പറയാൻ പോകുന്ന മലയാള സാഹിത്യം കേൾക്കാൻ താല്പര്യമുള്ള ആരെങ്കിലും സൗജന്യമായി വേദി ഓഫർ ചെയ്‌തെന്നും വരും. ആ വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്നതാണ് ഇവിടത്തെ ചോദ്യം.

മുതിർന്ന സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ.ടി തോമസിന്റെ അഭിമുഖങ്ങളുടെ ഒരു സംഗ്രഹം കൂടി ഈ പോസ്റ്റിനോടൊപ്പം ചേർക്കുന്നു. ചരിത്ര പുസ്തകങ്ങൾ വായിക്കാൻ മടുപ്പുള്ളവർ 8 മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഒന്ന് കണ്ടിരിക്കുന്നതും നന്നായിരിക്കും. മലർ മിസ്സിനെ പിന്താങ്ങുന്ന കമ്മികൾ ഒരു മിനിറ്റ് ശ്വാസം എടുത്ത് ഒന്നാലോചിച്ച് നോക്കിക്കേ: സുപ്രീം കോടതി ജഡ്‌ജിയെക്കാൾ പ്രാഗത്ഭ്യം ഉണ്ടോ കേരള വർമ്മ കോളേജിലെ ഒരു മലയാളം ടീച്ചർക്ക്?

വാൽക്കഷ്ണം: ഏതോ ഒരന്തം കമ്മി പറഞ്ഞു “ടീച്ചറിന് ഫേസ്‌ബുക്ക് ബ്ലൂ ടിക്ക് കൊടുത്തത് ടീച്ചർ പറയുന്നതെല്ലാം ആധികാരികമായത് കൊണ്ടാണെന്ന്”. ടീച്ചറിന് പതിനായിരക്കണക്കിന് ഫോളോവേഴ്‌സും ഉണ്ടത്രേ! ഞാൻ വെറുതെ ആ കമ്മിയുടെ പ്രൊഫൈലിൽ ഒന്ന് പോയി നോക്കി. അവൻ രശ്മി പശുപാലനെയും ഫോളോ ചെയ്യുന്നുണ്ട്. മിസിസ് പശുപാലനും ഉണ്ടല്ലോ ബ്ലൂ ടിക്കും പൈനായിരം ഫോളോവേഴ്‌സും! 😉

4 COMMENTS

  1. ഈ K. T തോമസിന്റെ അഭിമുഖം പാർട്ടി ക്ളാസുകളിൽ നടക്കുന്നിടത്ത് മൈക്ക് വച്ച് കേൾപ്പിച്ചാലേ പാവം അന്തം കമ്മികൾ ഇതുപോലുള്ള നുണ പ്രചാരണങ്ങളിൽ നിന്ന് രക്ഷപ്പെടൂ

  2. മലയാളം ടീച്ചർ ആണെങ്കിലും ISROയുടെ ചന്ദ്രയാൻ പദ്ധതിയെ കുറിച്ച് വരെ ആധികാരികമായി അഭിപ്രായം പറഞ്ഞു കളയും മലർ മിസ്സ്!

LEAVE A REPLY

Please enter your comment!
Please enter your name here