ഡോ. സുബ്രമണ്യൻ സ്വാമിയും സുപ്രീം കോടതി സീനിയർ അഡ്വക്കേറ്റ് മോഹൻ പരാശരനും ഹർജിക്കാരന് വേണ്ടി ഹാജരാകും.
അവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും പിടിയിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ മോചിപ്പിക്കുവാനുള്ള ഹൈന്ദവരുടെ പോരാട്ടത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പലതരത്തിലുള്ള നിയമ, രാഷ്ട്രീയ നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കാണാതെ, കേരളത്തിലെ ക്ഷേത്രങ്ങൾ ഇന്നും കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നീതി തേടിയുള്ള കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ ദീർഘകാലത്തെ പോരാട്ടചരിത്രത്തിലെ ഏറ്റവും ശക്തമായ ഒരു നീക്കമാണ് ഇപ്പോൾ കേരള ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനർ ടി ജി മോഹൻ ദാസ് തന്റെ നിയമ പോരാട്ടത്തിലൂടെ നടത്തിയിയിരിക്കുന്നത്.
ദേവസ്വം ബോർഡ് മെമ്പർമാരുടെ തെരഞ്ഞെടുപ്പും നിയമനവും ഭരണഘടനാ വിരുദ്ധം; ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം; ഇതെങ്ങനെ ചെയ്യണമെന്നുള്ള നിർദേശങ്ങൾ 1984ൽ (ഇതിനുവേണ്ടി സർക്കാർ തന്നെ നിയോഗിച്ച) ശങ്കരൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കണം; എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ടി ജി മോഹൻദാസ് 2015 നവംബറിൽ കേരളഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വാദം ഈ വരുന്ന ഫെബ്രുവരി 14 മുതൽ കേരളം ഹൈക്കോടതിയിൽ ആരംഭിക്കും.
ഒരു പ്രസിഡണ്ടും രണ്ടു മെമ്പർമാരുമടങ്ങുന്ന ഭരണ സംവിധാനമാണ് തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾക്കുള്ളത്. ഇതിൽ ഒരംഗത്തെ നിയമസഭയിലെ ഹിന്ദു എംഎൽഎമാർ തെരഞ്ഞെടുക്കും; രണ്ടുപേരെ മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാർ നാമനിർദേശം ചെയ്യും. ഇതാണ് നിയമത്തിലെ വ്യവസ്ഥ. കേരളത്തിലെ എംഎൽഎമാരിൽ ജനനം കൊണ്ട് ഹിന്ദുവായിരിക്കുന്നവർ എത്രയോ കാലമായി 50-55 ശതമാനമേ ഉണ്ടാകാറുള്ളൂ. അതിനാൽ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹിന്ദുക്കളിലെ 45-50 ശതമാനം പേർക്ക് പരോക്ഷമായ പ്രാതിനിധ്യം പോലും നിഷേധിക്കപ്പെടുന്നു. ഇത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ തുല്യതയുടെയും ജനാധിപത്യത്തിന്റെയും നിഷേധമാണ്. മാത്രമല്ല ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിൽ എംഎൽഎ മാർക്ക് വിപ്പ് കൊടുക്കുന്ന സമ്പ്രദായത്തിലൂടെ ഹിന്ദു എംഎൽഎ മാരുടെ അഭിപ്രായമല്ല അവരുടെ പാർട്ടിയുടെ അഭിപ്രായമാണ് പ്രതിഫലിക്കുന്നത് എന്നും ഹർജിക്കാരൻ വാദിക്കുന്നു. ഫലത്തിൽ ഹിന്ദു എംഎൽഎ മാരുടെ സ്വതന്ത്ര അഭിപ്രായമല്ല എൽഡിഎഫ് യുഡിഎഫ് എന്ന രാഷ്ട്രീയ ഗ്രൂപ്പുകളുടെ അഭിപ്രായമാണ് ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് ജനാധിപത്യം. ഈ അവകാശം ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നു. ഹിന്ദു മന്ത്രിമാർ നാമനിർദേശം ചെയ്യുന്നത് പ്രഥമദൃഷ്ട്യാ ശരിയെന്നു തോന്നുമെങ്കിലും സെക്രട്ടറിയേറ്റ് ഓഫീസ് മാനുവൽ പ്രകാരം ഇത്തരം നാമനിർദേശങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് വിധേയമായതിനാൽ ഇവിടെയും സ്വതന്ത്ര അഭിപ്രായം സാധ്യമല്ല. മുഖ്യമന്ത്രിക്കും കൂടി ഇഷ്ടപ്പെട്ട ആളിനെ മാത്രമേ നാമ നിർദേശം ചെയ്യാൻ പറ്റൂ എന്ന അവസ്ഥയാണ് ഇതിലൂടെ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഹിന്ദുവല്ലെങ്കിൽ ഹിന്ദു മന്ത്രിമാരുടെ അഭിപ്രായം ഒരു അഹിന്ദുവിന് വീറ്റോ ചെയ്യാം എന്ന വിചിത്രമായ സ്ഥിതിയുമുണ്ടാകുന്നു. ഫലത്തിൽ എംഎൽഎ മാർ ചേർന്നുള്ള തെരഞ്ഞെടുപ്പിലോ മന്ത്രിമാർ ചേർന്നുള്ള നാമ നിർദേശത്തിലോ ഹിന്ദുജനതക്ക് യാതൊരുവിധ പങ്കാളിത്തമോ പ്രാതിനിധ്യമോ ഇല്ല. ചുരുക്കത്തിൽ തത്വത്തിലും പ്രയോഗത്തിലും ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ നിലവിലുള്ള വകുപ്പുകൾ അസാധുവാക്കണമെന്നും പുതിയ പിഴവില്ലാത്ത സംവിധാനം കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നു.
തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരും ഇൻഡ്യാഗവര്മെന്റിനു വേണ്ടി വിപി മേനോനും 1949 ൽ ഒപ്പുവെച്ച കവനന്റിലൂടെയാണ് ആദ്യമായി ഈ സംവിധാനം നിലവിൽ വരുന്നത്. 1950 ൽ ഇത് ബില്ലായി തിരുകൊച്ചി നിയമസഭയിൽ വന്നപ്പോൾ ഏറ്റവും ശക്തിയായി എതിർത്തത് മന്നവും ശങ്കറും ചേർന്നായിരുന്നു. 1950 ൽ പട്ടം താണുപിള്ള മുഖ്യ മന്ത്രിയായിരുന്നപ്പോൾ ദേവസ്വം നിയമത്തിൽ സമൂലമായ മാറ്റം വരുത്തുമെന്ന് നിയമസഭയിൽ ഉറപ്പുനല്കിയതായും അത് നാളിതുവരെ പാലിച്ചില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ദേവസ്വം ഭരണ പരിഷ്കാര കമ്മീഷൻ ആയിരുന്ന കെപി ശങ്കരൻ നായർ സമർപ്പിച്ച 1984 ൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ മേൽപറഞ്ഞ ന്യൂനതകൾ പരിഹരിച്ചുകൊണ്ടുള്ള ഭരണരീതി നിർദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിഗണിക്കണമെന്ന് ഹൈക്കോടതി 1994 ൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുന്നെങ്കിലും സർക്കാർ ഇതുവരെ കേട്ടഭാവം നടിച്ചിട്ടില്ല. ശങ്കരൻ നായർ കമ്മീഷന്റെ ശുപാർശകൾക്ക് കാലാനുസൃതമായ മാറ്റം വരുത്തി നടപ്പിലാക്കാവുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2015 ൽ സമർപ്പിച്ച ഹർജിയിൽ എൻഎസ്എസ് കെപിഎംഎസ് എസ്എൻഡിപി ഹിന്ദു ഐക്യ വേദി എന്നിവർ കക്ഷികളാണെങ്കിലും ആരും തന്നെ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.
ഇന്ന് ഭാരതത്തിൽ ലഭ്യമായ ഏറ്റവും മികച്ച അഭിഭാഷകരുടെ ഒരു നിരയാണ് ഹർജിക്കാരനു വേണ്ടി കേരള ഹൈക്കോടതിൽ ഹാജരാകുന്നത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായ മോഹൻ പരാശരൻ, അഡ്വ. എ രഘുനാഥ്, ഹർജിയെ പിന്താങ്ങിക്കൊണ്ട് ഡോ. സുബ്രമണ്യൻ സ്വാമി എന്നിവർ ഹാജരാകും. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ശ്രീ വി സജിത്ത് കുമാറും ശ്രീ ടി ജി മോഹൻദാസിനെ സഹായിക്കാൻ ഒപ്പം ഉണ്ടാകും.
ദേവസ്വം ബോർഡിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിച്ച് ഹിന്ദു ജനതക്ക് നൽകാൻ കച്ച കെട്ടിയ യോദ്ധാക്കൾ #Feb 14 in Kerala HC pic.twitter.com/463WjQEODi
— mohan das (@mohandastg) February 10, 2018
ഹൈന്ദവ വിശ്വാസികളുടെ മികച്ച പിന്തുണയാണ് ഈ വിഷയത്തിൽ ടി ജി മോഹൻദാസിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് അദ്ദേഹത്തിന് ലഭിക്കുന്ന സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഈ കേസിൽ അനുകൂല വിധിയുണ്ടായാൽ തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകൾ തന്നെ ഇല്ലാതാകും പകരം ഒരു പുതിയ ന്യായാധിഷ്ഠിതമായ ഭരണക്രമം സ്ഥാപിക്കപ്പെടും എന്ന വിശ്വാസം എല്ലാവരുടെയും വാക്കുകളിൽ കാണാൻ സാധിക്കുന്നു.
ഇനിയുള്ള നാളുകൾ ഹൈന്ദവ വിശ്വാസികളുടെ ശ്രദ്ധ കേരള ഹൈക്കോടതി നടപടികളിലേക്ക്…
Wholeheartedly wish you success in your noble endeavours.
Mattaghal namuke anivariyamanne… Hindhukalke vendi shabhadhikunnavar ennum vargiya vadhiayi chitrikarich … Ambalaghal aradhanalaghal ennivayile panke avolam pattunnu ..njan ethe prayunnath konde njan oru vargiya vathi onnum alla ketto … Ella mathavum manushiyane nanmayilek nayikapedunnathanne . Pakshe hindhu enna vake ucharichal athe varigayam akunnath enghne … Shekthrathile samvath shekthraghalke thanne alle avakashapettath … Mattula oru pallikalileyo matto sambath enthukonde govt edukunnila …. Ethe pole ellam tholliyamayirikanam
We are awaiting this action for quite sometime. I wish my heartiest support to all those who are moving forward with this case. Wish you all success in your endeavor.
നിയമം അനുസരിച്ച് ഒരു സംവിധാനം ഉണ്ടായേ മതിയാവൂ
രാഷ്ട്രീയ ധാരണകളെ കണക്കാക്കണ്ടതില്ല വിശ്വാസത്തിന്റെ
Can’t we utilise the RTA to make the government publish the income_expenditure statement of the devaswom boards from 1950 onwards?where the money is going?
Dear TG Mohandas sir…I can give you budget book of TDB …you will faint if you see the budget allocation …86 laks for matapadsalas. ..but only 1 lakh spend
The fire in Tiruvilwalvamala Temple near Trichur is an example how the Devaswon Boards control temples.
The efforts to get Hindu temples released from the clutches of politicians,non Hindus non- believers & persons with ulterior motives is a yagna in itself. To have Dr.Swamy to relentlessly fight for it, is the jewel on the crown. Wish & pray for impressive victory to these efforts.
Wish u all the best…
Very good decesion
Larger effects were observed when the cells were treated with PB buy cialis online without prescription now I have to agree taking calcium as directed and Evista for bone loss is a very good thing