ജിഡിപി വസ്തുതകള്‍-സാമ്പത്തികവും, രാഷ്ട്രീയവും

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലെ വളര്‍ച്ച സാധാരണക്കാരനെ ബാധിക്കുന്ന വലിയ വിഷയമായി മാറിയത് 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷമാണ്. ജിഡിപി വളര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ബിസിനസ് പേജുകളില്‍ മാത്രം ഒതുങ്ങിനിന്ന കാലം .മോദി ഭരണം വന്നതോടെ ഇപ്പോളിത് മുഖ്യധാര മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളായി മാറിയിരിക്കുന്നു.

സാമ്പത്തികശാസ്ത്രത്തോടുള്ള പൊതുജനങ്ങളുടെ ആഭിമുഖ്യം കൂടിയിട്ടൊന്നുമല്ല മാധ്യമങ്ങളുടെ മോദിവിരോധം ഏറിയതുകൊണ്ടുമാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍്‌ക്കൊപ്പം മാധ്യമങ്ങള്‍ അവരുടെ അജണ്ടകള്‍ക്ക് അനുസൃതമായി ജിഡിപിയേയും മറ്റ് സാമ്പത്തിക സൂചകങ്ങളേയും മത്സരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണ്.

സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ഉത്കണ്ഠയോ യഥാര്‍ത്ഥ വസ്തുതയോ അല്ല.. കേവലം മോദി വിരോധം മാത്രമാണ് ഇത്തരം വികല കല്പനകള്‍ക്ക് പിന്നില്‍.. പ്രമുഖ ദൃശ്യമാധ്യമം മോദിയെ വികൃതമാക്കി ചിത്രീകരിച്ച് ജിഡിപി വളര്‍ച്ചാ നിരക്ക് നേരിയ തോതില്‍ കുറഞ്ഞ വാര്‍ത്ത നല്‍കിയിയപ്പോള്‍..

ലോകസാമ്പത്തിക രംഗം 2010 നു ശേഷം മാന്ദ്യാവസ്ഥയിലാണ്. ഇന്ത്യയും ചൈനയും മാത്രമാണ് ഇതിനൊരപവാദമായി മുന്നേറുന്നത്. 2014 ല്‍ മോദി അധികാരത്തിലേറിയ ശേഷം നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കുടുതല്‍ ബലമേകിയപ്പോള്‍ ആഗോളീകരണവും കോര്‍പറേറ്റ് സംസ്‌കാരവും ആവാഹിച്ച ചൈന ലോക വ്യാപാര രംഗത്ത് കുതിച്ചു ചാട്ടം നടത്തി.

ചൈനയുടെ കമ്പോളമായ യുഎസ് വ്യാപാര യുദ്ധത്തിന് കോപ്പു കൂട്ടിയത് തിരിച്ചടിയായെങ്കിലും ഡ്രാഗണ്‍ വലിയ ക്ഷീണമില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍, വരുംകാല കണക്കുകള്‍ ചൈനയ്ക്ക് എതിരാണ്. ഇന്ത്യക്ക് വളരെ അനുകൂലവും. ആദ്യകാലത്ത് തുടങ്ങിവെച്ച പരിഷ്‌കാരങ്ങള്‍ മോദി തുടരുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ചൈനയേകടത്തിവെട്ടും ഇതാണ് സകല ആഗോള ഏജന്‍സികളും പ്രവചിക്കുന്നത്.

https://www.businesstoday.in/top-story/india-gdp-growth-forecast-at-71-for-fy20-ficci/story/352288.html

ഐഎംഎഫ് , ലോകബാങ്ക് തുടങ്ങിയ ഏജന്‍സികളാണ് ഇന്ത്യയുടെ ഭാവിയെക്കുറിച്ച് സംശയലേശമില്ലാതെ ഉറപ്പ് പറയുന്നത്. ബാങ്കിംഗ് രംഗത്തെ ശക്തിപ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ കിട്ടാക്കടം മൂലം തളര്‍ന്ന മേഖലയെ നിയമപരിശ്കാരങ്ങള്‍ വഴി ശക്തിപ്പെടുത്തിയത്. നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ നോട്ടുകളെല്ലാം ബാങ്കുകളിലേക്ക് എത്തിച്ചത് ഇതെല്ലാം ഇനി വരും നാളുകളില്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നവയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലേറെയാകുമെന്നാണ് ഇവര്‍ ഉറപ്പിച്ചു പറയുന്നത്. നിക്ഷേപ, വ്യവസായ സൗഹൃദ രാജ്യമായി ഇന്ത്യ വളരുകയാണ്. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായ ഗീത ഗോപിനാഥ് 7.5 ശതമാനം നിരക്കില്‍ ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ട് കുതിക്കുമെന്ന് പ്രവചിക്കുന്നു.

ആഗോള സാമ്പത്തിക രംഗം 3.5 ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിക്കുമ്പോഴാണ് ഇന്ത്യയുടെ കുതിപ്പ് എഴുശതമാനമാകുന്നത്. 2019-20 ലും ലോകത്തെ ത്വരിത ഗതിയില്‍ വളര്‍ച്ചയുള്ള ഇക്കോണമിയായി ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് ഐഎംഎഫ് പറയുന്നു. 2020 ല്‍ 7.7 ശതമാനമായി സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.

https://www.businesstoday.in/current/economy-politics/india-to-remain-fastest-growing-economy-oecd/story/351765.html

സാമ്പത്തിക വളര്‍ച്ചാ നിരക്ക് വര്‍ഷാ-വര്‍ഷകണക്കിലാണ് താരതമ്യത്തിനായി എടുക്കുക. ഒരു വര്‍ഷത്തിലെ നാലു പാദങ്ങളിലെ താല്‍ക്കാലിക വളര്‍ച്ചാ നിരക്കുകള്‍ പുറത്തുവരാറുണ്ട്. മൂന്നു മാസമടങ്ങുന്ന ഒരു പാദത്തിലെ വളര്‍ച്ചാ നിരക്ക് ഉപയോഗിച്ച് ഒരു വര്‍ഷത്തെ കണക്ക് അനുമാനിക്കുക ബുദ്ധിശൂന്യതയാണ്. ഇത് ഒരു സൂചകമായി മാത്രമേ പരിഗണിക്കാറുള്ളു.

ജനുവരി -മാര്‍ച്ച് മാസങ്ങളിലെ നാലാംപാദ കണക്ക് അനുസരിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.8 ആയി. തൊട്ടുമുന്നിലെ ത്രൈമാസത്തില്‍ ഇത് 6.6 ആയിരുന്നു. 2019 ലെ ശരാശരി വളര്‍ച്ചാ നിരക്ക് 6.8 ആണ്.

ത്രൈമാസക്കണക്കില്‍ യൂപിഎ കാലത്ത് 2013 ല്‍ രേഖപ്പെടുത്തിയ 6.4 ശതമാനമാണ് ഇതിനു മുമ്പിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എട്ടു ശതമാനം വരെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നിരുന്നു. നോട്ടുനിരോധനവും ജിഎസ്ടിയും താല്‍ക്കാലികമായി ഏല്‍പ്പിച്ച ആഘാതങ്ങളാണ് നേരിയ കുറവിനു കാരണമായി പറഞ്ഞിരുന്നത്.

ദുര്‍മേദസ്സ് മൂലം തളര്‍ന്ന ശരീരത്തില്‍ സര്‍ജറി നടത്തിയ ശേഷം തിരിച്ചു സാധാരണ നിലയിലേക്കു ഒരു മനുഷ്യ ശരീരം തിരിച്ചുംവരുന്നതു പോലെ രാജ്യത്തിന്റെ സാമ്പത്തിക രംഗം ഊര്‍ജ്ജസ്വലതയോടെ മടങ്ങിവരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം മുതല്‍ വളര്‍ച്ചാ നിരക്ക് ഉയരുമെന്ന് നീതിആയോഗു പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കണക്കുകൂട്ടുന്നു.

മോദി സര്‍ക്കാരിന്റെ അടുത്ത നൂറു ദിന പരിപാടിയില്‍ വന്‍ സാമ്പ്ത്തിക പരിഷ്‌കാരങ്ങള്‍ക്കാണ് കോപ്പുകൂട്ടുന്നത്. ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപറേഷന്‍ ആന്‍്ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 വരെ ഇന്ത്യ തന്നെയാകും ലോകത്തെ ഏറ്റവും ത്വരിതഗതിയില്‍ വളരുന്ന ഇക്കണോമി. 2019 ല്‍ 9.3 ഉം 2020 ല്‍ 7.5യും ആയിരിക്കുമെന്ന് ഒഇസിഡി പറയുന്നു. അനുയോജ്യമായ സാന്രത്തിക നയങ്ങളും അധിക ഫിസ്‌കല്‍ സഹായവും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കും. സുസ്ഥിരമായ ഭരണവും നയങ്ങള്‍ തനിയെ എടുക്കാനാകുന്ന രാഷ്ട്രീയ പശ്ചാത്തലവും ഇന്ത്യക്ക് അനുകൂലമായ അന്തരീക്ഷമാണ്.


Organization for Economic Cooperation and Development (OECD) യുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ചൈനയെ വള്ളപ്പാടകലെ കടത്തിവെട്ടും

എന്നാല്‍, ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇടിയുന്നതായാണ് വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഒഇസിഡിയുടെ പഠന റിപ്പോര്‍ട്ടില്‍ ചൈനയുടെ വളര്‍ച്ച നിലവിലെ 6.2 യില്‍ നിന്ന് 6 ആയി കുറയുമെന്ന് കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യയുമായി ഏകദേശം 1.4 ശതമാനം വളര്‍ച്ചാ നിരക്കില്‍ വ്യതിയാനം സംഭവിക്കും. 2017-19 ല്‍ ഇത് കേവലം 0.4 ശതമാനം മാത്രമായിരുന്നു.

സാമ്പത്തിക ആരോഗ്യത്തിന്റെ പ്രധാന മാനദണ്ഡങ്ങളായ പണപ്പെരുപ്പം, ധനക്കമ്മി, വ്യാപാരകമ്മി എന്നിവയെല്ലാം നിയന്ത്രണവിധേയമായതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടും.

തൊഴിലില്ലായ്മയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി ഇവിടെ പരാമര്‍ശിക്കാതെ വയ്യ. ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 46 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണെന്ന് ചര്‍ച്ചകളാണ് നിലവിലെ രാഷ്ട്രീയ വിഷയം. തിരഞ്ഞെടുപ്പിനു മുമ്പ് ഈ വാര്‍ത്ത ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇത് ശരിവെച്ചതായാണ് വാര്‍ത്തകള്‍.

എന്നാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഈ കണക്കിലെ പൊരുത്തക്കേട് സര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സാംപിള്‍ സര്‍വ്വേയില്‍ സ്വീകരിച്ച മെത്തഡോളജിയില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

25 കോടി കുടുംബംങ്ങള്‍ ഉള്ള രാജ്യത്ത് നാലു ലക്ഷം കുടുംബംങ്ങളില്‍ ചെന്ന് ഡാറ്റ സ്വീകരിച്ചു തയ്യാറാക്കിയ സര്‍വ്വേയില്‍ യഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല കണ്ടെത്തലുകള്‍. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പോലുള്ള റിയല്‍ ടൈം ഡാറ്റ ലഭിക്കുന്ന വകുപ്പുകളുടെ കണക്കുകളാണ് കൂടുതല്‍ വിശ്വാസ്യയോഗ്യമെന്നും സര്‍ക്കാര്‍ പറയുന്നു. ഇപിഎഫ് കണക്കുകളില്‍ രാജ്യത്ത് തൊഴിലവലങ്ങള്‍ വര്‍ദ്ധിക്കുകയും പതിനേഴ് മാസത്തെ കണക്കില്‍ 79 ലക്ഷം പുതിയ തൊഴിലാളികള്‍ ഇപിഎഫിന്റെ പേറോള്‍ ഡാറ്റയില്‍ ഇടംപിടിക്കുകയുംചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തിയ സര്‍വ്വേയും തുടര്‍ന്ന തയ്യാറാക്കിയ കരടു റിപ്പോര്‍ട്ടും രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ആറുശതമാനമാണെന്ന് അവകാശപ്പെടുന്നതായിരുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കേവലം മൂന്നു ശതമാനമായിരുന്ന തൊഴിലില്ലായ് 2018-19 ല്‍ ആറുശതമാനമായി പൊടുന്നനെ ഉയര്‍ന്നതാണ് സംശയത്തിന് ഇടയാക്കിയത്. തങ്ങളുടെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അനുഭാവികളും മലയാളികളുമായ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വകുപ്പില്‍ നിന്നും രാജിവെച്ചതും അത്യപൂര്‍വ സംഭവമായിരുന്നു.

ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ സംശയിച്ചിരുന്നു. ഇതിനാലാണ് സര്‍ക്കാര്‍ ഇപിഎഫിന്റെ ഡാറ്റയെ ആശ്രയിച്ചത്. ആറു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചയുള്ള ഒരു ഇക്കണോമിയില്‍ തൊഴിലില്ലായ്മ നിരക്ക് തുലോം കുറവായിരിക്കുമെന്ന അടിസ്ഥാന സാമ്പത്തിക ശാസ്ത്ര തത്വങ്ങളെയാണ് സര്‍ക്കാര്‍ മുറുകെ പിടിക്കുന്നത്.

46 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടണമെങ്കില്‍ രാജ്യത്തിന്റെ സാമ്പ്ത്തിക വളര്‍ച്ച പൂജ്യത്തിനും താഴെ നെഗറ്റീവ് ആകണം. തൊഴില്‍ അവസരം കുറയുന്നത് രാജ്യത്തിന്റെ മൊത്തം ഉല്‍പ്പാദനത്തെ ബാധിക്കും തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുന്നത് ഉപഭോക്താക്കളുടെ ക്രയവിക്രി ശേഷിയെ ബാധിക്കും ഇതോടെ ഡിമാന്റ് കുറയും ഇതോടെ വീണ്ടും ഉല്‍പ്പാദനം കുറയും പിന്നേയും തൊഴിലില്ലായ്മ വര്‍ദ്ധിക്കും ഉള്ളവരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടിവരും, ഇതേ തുടര്‍ന്ന് വീണ്ടും ക്രയവിക്രിയ ശേഷികുറയും ഇത് വീണ്ടും ഡീമാന്റിനെ ബാധിക്കും തുടര്‍ന്ന് വീണ്ടും ഉല്‍പ്പാദനം കുറയും.. ഇത്തരമൊരും കാസ്‌കേഡിംഗ് ഇഫക്ട് മൂലം സാമ്പത്തിക വളര്‍ച്ച നെഗറ്റീവാകും ഇക്കണോമി തകരും ഇന്ത്യയില്‍ ഇത്തരമൊരു പ്രതിഭാസമല്ല സംഭവിക്കുന്നത്. ഇത് തന്നെയാണ് തൊഴിലില്ലായ്മ സംബന്ധിച്ച സാംപിള്‍ സര്‍വ്വേയിലും മെത്തഡോളജിയിലും പാകപ്പിഴ ബോധപൂര്‍വ്വോ അറിയാതെയോ വന്നുഭവിച്ചുവെന്ന് സര്‍ക്കാര്‍ കരുതുന്നത്. നിലവിലെ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ പൊള്ളത്തരം ഇതിലൂടെ വെളിവാകുന്നു.

രാഷ്ട്രീയ അജണ്ടകള്‍ വെച്ച് സാമ്പത്തിക രംഗത്തെ നിര്‍വചിക്കാനും ദുര്‍വ്യാഖ്യാനിക്കാനുമുള്ള ശ്രമമാണ് മാധ്യമങ്ങളും ചില പാര്‍ട്ടികളും നടത്തുന്നത്. അടിസ്ഥാനപരമായ തത്വങ്ങളില്‍ ഊന്നി നിന്നു കൊണ്ട് തങ്ങള്‍ പറയുന്ന നരേറ്റീവുകളെ സമര്‍ത്ഥിക്കാന്‍ ഇവര്‍ക്കാവുന്നില്ല, ഈ ശ്രമം മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയിട്ടും ഇവര്‍ തുടരുന്നു. അത്രമാത്രം.

സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ് തൊഴില്‍. തൊഴിലവസരങ്ങള്‍. വര്‍ദ്ധിക്കാതെ സാമ്പത്തിക വളര്‍ച്ച നേടുക അസാദ്ധ്യമാണ്. രാജ്യത്ത് ആറുശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കില്‍ തൊഴില്‍ അവസരങ്ങളിലും ആനുപാതികമായ വര്‍ദ്ധന അനിവാര്യമാണ്.

അടിസ്ഥാന സൗകര്യ മേഖലകളിലും ദേശീയ പാത നിര്‍മാണത്തിലും റെയില്‍ വേ പാത നിര്‍മാണത്തിലും വൈദ്യുതികരണത്തിലും വന്‍ കുതിച്ചു ചാട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇത് ഈ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.

സര്‍ക്കാരിന്റെ വിവിധ സംരംഭക പദ്ധതികളിലൂടെ നിരവധി പേര്‍ക്കാണ് തോഴില്‍ ലഭിച്ചിരിക്കുന്നത്. മുദ്ര പദ്ധതിയിലൂടെ 3.6 കോടി സംരംഭകരാണ് എത്തിയത്. ഇവര്‍ രണ്ടു പേര്‍ക്ക് വീതം തൊഴില്‍ നല്‍കിയാല്‍ പോലും ഏഴുകോടി പേര്‍ക്ക് ഗുണഫലം ലഭിക്കും. ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത് ഇന്ത്യയെപ്പോലുള്ള ജനസംഖ്യ ധാരമുള്ള രാജ്യത്ത് സാംപിള്‍ സര്‍വ്വേ നാലു ലക്ഷം കുടുംബങ്ങളില്‍ ഒതുങ്ങുന്നതാവരരുത് എന്നാണ്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പോലുള്ള ഏജന്‍സികളുടെ സഹായത്താലും അസംഘടിത മേഖലയിലെ ഇതര തൊഴിലാളികളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ ശേഖരിക്കുകയാണ് വേണ്ടത്. കാര്‍ഷിക മേഖലയിലും മറ്റും ഉണ്ടാകുന്ന അവസരങ്ങളും ഇത്തരത്തില്‍ ലഭിക്കും. ഇത്തരത്തിലൊരു ഡാറ്റയായിരിക്കും തൊഴിലില്ലായ്മയെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുവാന്‍ കഴിയു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് നാണംകെടുന്ന സംഭവങ്ങളാണ് പൊതുതിരഞ്ഞെടുപ്പിനു മുന്നില്‍ കണ്ടത്. ഇത് നിലവിലെ സര്‍ക്കാരിന് തുടരാന്‍ വഴിയൊരുക്കി. ഇനിയും ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ ബിജെപിയെ ശക്തിപ്പെടുത്തുന്ന ജോലിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും തുടടരുന്നത്. ഇത് വിസ്മയം ഉളവാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here