ജമ്മു ബലാത്സംഗം: വസ്തുതയും ദുഷ്പ്രചരണവും തിരിച്ചറിയുക!

3

നുണയും വസ്തുതയും പരസ്പരം പോരിലാണ്. സാമൂഹ്യ മാധ്യമങ്ങളുടെ പിൻബലത്തിലും അജണ്ടകളുള്ള മുഖ്യധാര മാധ്യമങ്ങളുടെ പിന്തുണയിലും വീണ്ടും ഇതിനു കളം ഒരുങ്ങുന്നു. നുണയുടെ ആഗോള വലം വെയ്ക്ക്കൽ നിരവധി വട്ടം പൂർത്തിയായിക്കഴിഞ്ഞ് വസ്തുതയും സത്യവും കിതച്ച് എത്തുമ്പോഴേക്കും സമൂഹമനസാക്ഷിക്ക് വിഷബാധയേറ്റുകഴിഞ്ഞിരിക്കും.. ജമ്മുവിൽ മൂന്നു മാസം മുമ്പ് നടന്ന പിഞ്ചു ബാലികയുടെ നിഷ്ഠൂര ബലാല്സംഗവും കൊലപാതകവും പൊടുന്നനെ ദേശീയ തലത്തിൽ വൻ വിവാദമായതിനു പിന്നിലും ഈ സാഹചര്യങ്ങളുടെ സ്വാധീനമുണ്ട്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇൗ വിഷയത്തെയും പ്രതിപക്ഷവും മുഖ്യധാര മാധ്യമങ്ങളും ഉപയോഗിച്ചത്. പിഞ്ചു ബാലിക ബലാല്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന സംഭവം രാജ്യത്ത് ഇതാദ്യമല്ല.

പക്ഷേ, മുമ്പു പറഞ്ഞ രാഷ്ടീയത്തിന്റെ ഭാഗമായി ഇതിനെ രാഷ്ട്രീയവത്ക്കരിച്ചുള്ള ദുഷ്പ്രചരണമാണ് ആഗോളതലത്തിൽ അരങ്ങേറിയത്. സാമൂഹ്യ വിഷയങ്ങളിൽ പ്രത്യേകിച്ച് സെൻസേഷണൽ സംഭവങ്ങളിൽ പ്രതികരിക്കുന്ന നിഷ്പക്ഷർ എന്ന് വിളിക്കപ്പെടാൻ അർഹതയുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും പിന്നെ പൊതുജനത്തിന് മൊത്തത്തിലും ഈ സംഭവം വലിയ പാഠമാവേണ്ടതാണ്. മീഡിയയും സോഷ്യൽ മീഡിയയും ഇപ്പോഴും കയ്യടക്കി വച്ചിരിക്കുന്ന ആ ഒരു കൂട്ടർ, #IntoleranceGang എന്നോ #Brigade എന്നോ വിളിക്കാം, ആടിനെ പട്ടിയാക്കി നടത്തുന്ന ‘ഹൈ ഡെസിബെൽ’ ശബ്ദകോലാഹലത്തിൽ വശംവദരായി, സത്യാവസ്ഥകൾ അറിയാതെ, നിഷ്പക്ഷൻ ചമയാൻ നിൽക്കരുതെന്ന പാഠം.

ജമ്മു വിഷയത്തിൽ വാഷിങ്ടൺ പോസ്റ്റിൽ വ്യാജ പ്രചാരണം നടത്തുന്ന ബർഖാ ദത്ത് . അവരുടെ ട്വീറ്റ് താഴെ കൊടുക്കുന്നു ..

ഒന്നര-രണ്ട് ദിവസത്തെ ബഹളത്തിന്റെ പൊടിപടലങ്ങൾ അടങ്ങിത്തുടങ്ങി, പലർക്കും വെളിവ് വന്ന് തുടങ്ങിയ ഈ സമയത്ത് വസ്തുതകൾ ഒന്ന് പരിശോധിക്കാം.

ജമ്മു-കാശ്മീരിൽ എട്ട് വയസുള്ള ഒരു കൊച്ചു കുഞ്ഞിനെ കുറെ നരാധമന്മാർ മനുഷ്യത്വം എന്നല്ല മൃഗത്വം ഇല്ലാതെ എന്ന് പോലും പറയാൻ പറ്റാത്ത രീതിയിൽ അതി നിന്ദ്യമായി, അത്യധികം പൈശാചികമായി ബലാത്സംഗം ചെയ്ത് കൊന്നു. ഇത് വസ്തുത.

ഈ കുറ്റകൃത്യം ചെയ്ത മനുഷ്യരൂപം ധരിച്ച പിശാചുക്കളെ ശിക്ഷിക്കണം എന്നതിൽ അവിടെ ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടായിട്ടില്ല. ഇതും വസ്തുത.

അപ്പോൾ പ്രതികളെ രക്ഷിക്കാൻ മാർച്ച് നടത്തിയതോ?, അതിൽ ദേശീയ പതാകയും പിടിച്ച് ‘ഭാരത് മാതാകീ’ വിളികൾ ഉയർന്നതോ? അതിൽ ബിജെപി നേതാക്കൾ പങ്കെടുത്തതോ? അത് കള്ളം. അതാണ് ആടിനെ പട്ടിയാക്കൽ.

ജമ്മുവിൽ ഹിന്ദു ഏകത മഞ്ച് എന്ന അവിടുത്തെ ജനങ്ങളുടെ കൂട്ടായ്മ ഈ ‘റേപ്പ്-മർഡർ’ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് നടത്തി. Note the point ” #സിബിഐഅന്വേഷണം ആവശ്യപ്പെട്ട്”. അല്ലാതെ പ്രചരിപ്പിക്കപ്പെടുന്ന പോലെ പ്രതികളെ രക്ഷിക്കാനല്ല. ഇത് വസ്തുത.

ഭാരതത്തിനകത്ത് പാർട്ടി വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ച് നടത്തുന്ന ഒരു മാർച്ചിൽ ഇന്ത്യൻ പതാകയല്ലാതെ പിന്നെ എന്ത് പിടിക്കണമെന്നാണ് പറയുന്നത്. ‘ഭാരത് മാതാകി ജയ്’ എന്ന് ആരെങ്കിലും വിളിച്ചാൽ എന്താണ് പ്രശ്നം. കാശ്മീരിൽ പാക് അനുകൂല മുദ്രവാക്യവും എന്തിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വരെ പതാകയും പിടിക്കുന്നതിനോട് യാതൊരെതിർപ്പുമില്ലാത്തവരാണ്, ‘ഭാരത് തേരെ ടുകടെ ഹൊങ്കെ’ എന്ന് വിളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന് വാദിക്കുന്നവരാണ് ഈ പരാതി ഉന്നയിക്കുന്നതെന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. ആ മാർച്ചിൽ ബിജെപി, കോൺഗ്രസ്, പാന്തേഴ്സ് പാർട്ടി എന്ന് തുടങ്ങി അവിടുത്തെ പ്രധാന കക്ഷികളുടെ പ്രതിനിധികൾ എല്ലാം പങ്കെടുത്തിരുന്നു. ഇതും കൂടിയാണ് വസ്തുത പൂർണമാവുന്നത്. (വാർത്തയുടെ ലിങ്ക്: )

പോലീസ് അന്വേഷണത്തിനെതിരെ കോൺഗ്രസ്സും ബിജെപിയും മറ്റു പാർട്ടികളും ആക്ഷേപം ഉന്നയിക്കുന്നു.
  • ഇതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച് നടന്നത് എന്നതിനെ പ്രതികളെ രക്ഷിക്കാനായി മാർച്ച് നടത്തി എന്ന് പ്രചരിപ്പിച്ചത് ആദ്യത്തെ കള്ളം.
  • അത് കക്ഷിദേതമന്യേ അവിടുത്തെ ജനങ്ങളുടെ മൊത്തം കൂട്ടായ്മയായിരുന്നു എന്നത് ഒളിച്ച് വെക്കാനായി അതിലെ മറ്റ് കക്ഷികൾ കൂടി പങ്കെടുത്തതിനെ ബോധപൂർവം മറച്ച് പിടിച്ചു എന്നത് ഇത് ആളിക്കത്തിച്ചവർ ചെയ്ത രണ്ടാമത്തെ കള്ളം.
  • പ്രതികൾ ഹിന്ദുക്കളും മരിച്ചത് മുസ്ലിം കുട്ടിയുമായതിനാലും, ഒരു ക്ഷേത്രത്തിന്റെ പേര് എഫ്.ഐ.ആറിൽ സ്ഥാനം പിടിച്ചതിനാലും ഈ ഒരു കുറ്റകൃത്യത്തിന് കമ്മ്യൂണൽ-പൊളിറ്റിക്കൽ നിറം നൽകി ആളിക്കത്തിച്ചു എന്നതാണ് ഇതിലെ ഇന്റോളറൻസ് ഗാങ്ങിന്റെ കയ്യൊപ്പ്.
  • കുട്ടിയെ ബന്ദിയാക്കി വച്ചിരുന്നത് ഒരു ഷെഡിൽ എന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് പിന്നീട് എഫ്.ഐ.ആർ വന്നപ്പോൾ ക്ഷേത്രം ആയി മാറിയതിൽ ദുരൂഹതയുണ്ടെന്ന് ജമ്മു കശ്മീർ ഹൈകോർട് ബാർ അസോസിയേഷൻ പ്രസിഡന്റ് ഇതിനോടകം സംശയം ഉയർത്തിയിട്ടുണ്ട്.(വാർത്തയുടെ ലിങ്ക്) ഇതിലെ സത്യാവസ്ഥയും അധികം വൈകാതെ പുറത്ത് വരുമെന്ന് കരുതാം.

ഈ കള്ളപ്രചാരണകോലാഹലത്തിൽ വശംവദരായാണ് ഇവിടെ ആദ്യ ഇരുപത്തിനാല് മണിക്കൂറിൽ നിഷ്പക്ഷതയുടെ അണപൊട്ടിയൊഴുകിയത്. “സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ പ്രതികളെ രക്ഷിക്കൽ എവിടെയാണെന്ന” അടിസ്ഥാന ചോദ്യം ഉന്നയിക്കാൻ വേണ്ട കൂടുതൽ വിവരങ്ങൾ വരുന്നതിന് മുൻപുള്ള ആദ്യ മണിക്കൂറുകളിൽ ആണ് ഇന്റോളറൻസ് ബ്രിഗേഡിന്റെ കള്ളക്കളിയിൽ പലരും തലകൊണ്ട് വച്ച് കൊടുത്തത്.  പൊതു ജനം മാത്രമല്ല, അവിടുത്തെ ബാർ അസോസിയേഷനും അഭിഭാഷകരും രാഷ്ട്രീയ ഭേതമന്യേ ആ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നാട്ടുകാർ മുഴുവൻ ഒരുമിച്ച് ഇങ്ങനെ പ്രതിഷേധത്തിന് ഇറങ്ങാൻ വ്യക്തമായ കാരണമുണ്ട്:
സത്യത്തിൽ അതിലേക്ക് ചർച്ചകൾ പോകാതിരിക്കാൻ കൂടി വേണ്ടിയായിരിക്കണം. ഇതിൽ വർഗീയ രാഷ്ട്രീയ നിറം നൽകി ആളിക്കത്തിക്കപ്പെട്ടത്. ജമ്മു-കശ്മീർ എന്നത് കശ്മീർ എന്ന മുസ്ലിം ഒൺലി പ്രദേശവും ജമ്മു എന്ന മറ്റൊരു ഹിന്ദു ഭൂരിപക്ഷയമായ പ്രദേശവും ചേർന്നതാണ്. തൊണ്ണൂറുകളിൽ കശ്മീരിൽ നിന്ന് അവിടുത്തെ ഹിന്ദുക്കളായ പണ്ഡിറ്റുകളെ മുസ്ലിം വർഗീയവാദികൾ ഓടിച്ച് വിട്ടാണ് കാശമീർ മുസ്ലിംങ്ങളുടേത് മാത്രമാക്കി മാറ്റിയത്. ഈ അടുത്ത കാലത്തായി ഈ ഒരു ഭയം ജമ്മുവിലെ ഹിന്ദുക്കൾക്കും വന്ന് തുടങ്ങിയതാണ് ഈ പ്രതിഷേധത്തിന്റെ ബാക്ക്ഗ്രൗണ്ട്.

ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം അഭയാർഥികളായി റോഹിൻഗ്യകളെ അവർക്ക് കൂടുതൽ ഇണങ്ങിച്ചേരാൻ കഴിയുന്ന മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരിൽ താമസിപ്പിക്കുന്നതിന് പകരം ഹിന്ദു ഭൂരിപക്ഷമായ ജമ്മുവിൽ കൊണ്ട് താമസിപ്പിച്ചതിനെ സംശയ ദൃഷ്ടിയോടെയാണ് അവിടെയുള്ളവർ കാണുന്നത്. കാശ്മീരിൽ നടത്തിയ വംശീയ ഉന്മൂലനത്തിന്റെ ആവർത്തനത്തിന്റെ തുടക്കം ആയി അവർ ഇതിനെ കാണുന്നു.
അനധികൃതമായി ജമ്മുവിൽ തമ്പടിച്ചിരിക്കുന്ന റോഹിൻഗ്യൻ അഭയാർത്ഥികളെ അവിടെ നിന്ന് മാറ്റണമെന്ന പ്രധാനപ്പെട്ട ആവശ്യത്തിൽ ആണ് അവിടുത്തെ അഭിഭാഷക സംഘടനകൾ സമരം ചെയ്യുന്നത്. രോഹിൻഗ്യകൾ വന്നതിന് ശേഷമാണ് ആദ്യമായി ജമ്മു മേഖലയിൽ ആർമിക്കെതിരെ കല്ലേറ് പോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത്. കാശ്മീരിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ സൂചനയായി അവർ ഇതിനെ കാണുന്നു.
സമരക്കാരുടെ അവരുടെ മറ്റ് ആവശ്യങ്ങൾ ആണ്:

  • ട്രൈബൽ മിനിസ്ട്രിയുടെ അനുവാദമില്ലാതെ ഭൂമികയ്യേറ്റക്കാരായ കുടിയേറ്റക്കാർക്കെതിരെ കേസ് എടുക്കാൻ പറ്റില്ലെന്ന ജമ്മു കശ്മീർ സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണം.
  • കാലികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ പോലീസ് തടയരുതെന്ന ഉത്തരവ് കാരണം കാലിക്കടത്ത് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. അതുകൊണ്ട് ആ ഉത്തരവ് പിൻവലിക്കണം.
  • ഈ റേപ്പ്-മർഡർ കേസ് അന്വേഷിക്കുന്ന ജമ്മു-കശ്മീർ ക്രൈം ബ്രാഞ്ച്, അന്വേഷണത്തെ വർഗീയമായ അജണ്ടകൾ നടപ്പാക്കാൻ ഉപയോഗിക്കുന്നത് കൊണ്ട് ഇരക്ക് നീതി ലഭിക്കാനും, നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനും വേണ്ടി സിബിഐ അന്വേഷണം വേണമെന്നതാണ് അവരുടെ നാലാമത്തെ ആവശ്യം.

ക്രൈം ബ്രാഞ്ച് സംഘത്തെക്കുറിച്ചുള്ള അവിശ്വാസത്തിനും പരാതിക്കും അതിനു പകരം CBI അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനും വ്യക്തമായ കാരണം പറയാനുണ്ട് അവർക്ക്:

  • ആ ടീമിനെ നയിക്കുന്നത് കാശ്മീരിൽ നിന്നുള്ള ഒര് റേപ്പ് കേസിലും കൊലപാതകക്കേസിലും പ്രതിയായ ഒരുദ്യോഗസ്ഥനാണ്.
  • ജമ്മുവിൽ നിന്നുള്ള ഒരാളെപ്പോലും ആ ക്രൈം ബ്രാഞ്ച് ടീമിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തയ്യാറായില്ല.
  • അറസ്റ്റിലായവരെ മർദ്ധിച്ച് കള്ളമൊഴി നൽകാൻ നിർബന്ധിച്ചു.
  • ക്ഷേത്രത്തെ കുറിച്ചും, ബക്കെർവാല എന്ന മുസ്ലിം സമുദായത്തെ നാട്ടിൽ നിന്ന് ഓടിക്കാൻ വേണ്ടി ഹിന്ദുക്കൾ നടത്തിയ ഗൂഢാലോചനയാണ് ഈ ക്രൈംന് പിന്നിൽ എന്നും എഫ്ഐആറിൽ പരാമർശം വന്നത് ദുഷ്ടലക്ഷ്യത്തോടെയാണെന്നവർ കരുതുന്നു. പൊതുവെ ഹിന്ദു, മുസ്ലിം, സിഖ് വിഭാഗങ്ങൾ സൗഹാർദ്ദത്തോടെ കഴിയുന്ന ജമ്മുവിലും വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമായി അവർ ഇതിനെ കാണുന്നു.
  • ആ സംഭവം നടന്ന കത്തുവയിലെ ഹിന്ദുക്കളുടെ വീടുകളിൽ നിന്ന് ആണുങ്ങളെ ക്രൈം ബ്രാഞ്ച് വേട്ടയാടുന്നു. ആൺകുട്ടികൾ ഗ്രാമം വിട്ട് പോകേണ്ട അവസ്ഥ വരുന്നു. കശ്മീരിലെ പണ്ഡിറ്റുകളുടെ ദുർഗതി ഓർമയിലുള്ളത് കൊണ്ടാവണം അവർ ഈ സാഹചര്യത്തെ ഭയപ്പാടോടെയാണ് കാണുന്നത്.

ഈ ഒരു സാഹചര്യത്തിൽ ആണ് നാട്ടുകാർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. നിഷ്പക്ഷർ, വീണ്ടും note the point സിബിഐ അന്വേഷണം ആണ് ആവശ്യപ്പെടുന്നത് അല്ലാതെ പ്രതികളെ രക്ഷിക്കണമെന്നല്ല! ഇതിനെയാണ് റേപ്പിസ്റ്റുകളെ രക്ഷിക്കാൻ ബിജെപിയുടെ, സംഘപരിവാറിന്റെ ശ്രമം എന്ന് പ്രചാരണം ‘തുടങ്ങിയത്’.

ഉത്തർപ്രദേശിൽ ഒരു ബിജെപി എംഎൽഎ ആരോപണവിധെയയിട്ടുള്ള ഉന്നാവോ ബലാത്സംഗക്കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം ഉയർന്നപ്പോൾ തന്നെ കേസ് സിബിഐക്ക് കൈമാറിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി ഇവിടെ പ്രത്യേകം ഓർക്കേണ്ടതാണ്. പതിവ് പോലെ ഹിന്ദുക്കളുടെ ചുമതല ആരാണ് സംഘപരിവാറിന് പതിച്ച് നൽകിയതെന്ന് ചോദിക്കുന്നവർ തന്നെ സംഘപരിവാറിന്റെ ചിമലിന് മുകളിലൂടെ ഹിന്ദുക്കളെ ടാർഗറ്റ് ചെയ്യുന്നത് ഇവിടെയും കാണാം.

‘ഹിന്ദു നാഷണലിസ്റ്റുകൾ’ റേപ്പിസ്റ്റുകളാവുമ്പോൾ ഹിന്ദു മതം തന്നെ ലജ്ജിക്കുന്നു എന്ന് ഈ പറഞ്ഞ ഗാങ്ങിന്റെ റാണി #ബർക്കദത്തിനെ പോലുള്ളവർ ട്വീറ്റ് ചെയ്യുന്നത് കാണിക്കുന്നത് മറ്റൊന്നല്ല.

3 COMMENTS

  1. ഒരു പിഞ്ചു പൈതലിനെ കൊടും ക്രൂരമായി പീഡിപ്പിച്ചതിനെ വളരെ തന്ത്രപൂർവ്വം ന്യയികരിക്കുന്നതിന് ഈ പത്രിക കാണിച്ച വാക്ക് വൈഭവം വളരെ വിചിത്രം ഇത്രയും തരം താഴ്ന്ന മാധ്യമ പ്രവർത്തനം വളരെയധികം മോശവും ഭീതിജനകവുമാണ്

  2. അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായം….
    ഒരു കുഞ്ഞിന്നെ ഇത്ര ക്രൂരമായി കൊന്നിട്ടും അതിന്റെ വേട്ടക്കാരോടൊപ്പം നിൽക്കാനുo ഈ ഇന്ത്യാ മഹാരാജ്യത്തു ആളുണ്ടല്ലോ ദൈവമേ …..
    CBI അന്വോഷണത്തിനാണു മാർച്ച് എങ്കിൽ പിന്നെ എന്തിനാണ് 2 മന്ത്രിമാർ രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here