നുണകളുടെ പെരുമഴക്കാലം !

0

15ലക്ഷത്തിന്‍റെ ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്, 700കോടീടെ അറബി മനസ്സിലാകാത്തവര്‍ക്ക്, അവര്‍ക്ക് അര്‍ണബിന്‍റെ ഇംഗ്ലീഷ് മനസ്സിലാകും എന്നു നിങ്ങളു കരുതരുത്.

സത്യം ബോധ്യമായാല്‍ അവര്‍ തെറ്റു തിരുത്തുമെന്ന് നിങ്ങള്‍ ഒട്ടുമേ കരുതരുത്. കാരണം ഇതൊക്കെയും ഒരു പ്രൊപ്പഗാണ്ടയാണ്. ജനങ്ങള്‍ വാസ്തവങ്ങള്‍ തിരിച്ചറിയാതിരിക്കുവാന്‍, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കുവാന്‍, ഗീബത്സ്യന്‍ നുണകള്‍ പറയുക. വെള്ളം ഇറങ്ങിത്തുടങ്ങുന്നതിനും മുന്നേ തുടങ്ങിയതല്ലേ അവര്‍ നുണകളുടെ കെട്ടഴിക്കാന്‍ ? പറഞ്ഞ നുണകളിലൂടെയൊക്കെ ഒന്നു കണ്ണോടിച്ചു നോക്കിയേ…

ആദ്യം അവര്‍ പറഞ്ഞു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിനു ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തന്നില്ല. കേരളം ഇന്ത്യയില്‍ തന്നെയാണോയെന്ന് ഉറപ്പില്ല. ആ നുണ പൊളിഞ്ഞ ശേഷവും പലരും അറിഞ്ഞുവെച്ച് കൊണ്ട് തന്നെ വീണ്ടും വീണ്ടും അതു ഷെയര്‍ ചെയ്തു കളിച്ചു. അതിനു വേണ്ടി അവര്‍ ഇറക്കിയിരുന്ന പോസ്റ്റര്‍ എത്ര പ്രൊഫഷണല്‍ ആയിരുന്നു എന്നു ശ്രദ്ധിച്ചോ ?

അതു കഴിഞ്ഞു അവര്‍ 500കോടിയിലേക്ക് പോയി. അടിയന്തിരമായി കേരളം 2000കോടി ആവശ്യപ്പെട്ടു കേന്ദ്രം 500കോടിയേ തന്നുള്ളൂ… കേന്ദ്രം വെള്ളപ്പൊക്കം തുടങ്ങിയ നാള്‍ മുതല്‍ ഇങ്ങോട്ട് വിവിധ സമയങ്ങളിലായ് 1200കോടി കൊടുത്തു. ആ സത്യം മറച്ചുവെയ്ക്കപ്പെട്ടു. 500കോടിയെ തന്നുള്ളൂ എന്നായി. അതു വീണ്ടും വളര്‍ന്ന് 20,000 കോടി ആവശ്യപ്പെട്ടിടത്ത് വെറും 500കോടിയിലൊതുക്കി എന്നു വരെയായി. കേരളത്തിലെ തകര്‍ന്ന റോഡുകളും പാലങ്ങളും കേന്ദ്രം നന്നാക്കും എന്നതിനെ കുറിച്ചോ, വൈദ്യുത കണക്ഷനുകള്‍ നന്നാക്കും എന്നതിനെ കുറിച്ചോ, തകര്‍ന്ന വീടുകള്‍ കേന്ദ്രം PMAY ല്‍ പെടുത്തും എന്നതിനെ കുറിച്ചോ അവര്‍ സംസാരിച്ചില്ല. കേന്ദ്രം 500കോടിയേ തന്നുള്ളൂ.

പിന്നെ വന്നതാണ് 700കോടി. വിദേശ ഫണ്ടിനെ കുറിച്ചുള്ള ഭാരതത്തിന്‍റെ നയം പഠിച്ച ശേഷം എനിയ്ക്ക് തോന്നിയ ഒരു പ്രധാന സംശയമുണ്ട്‌. യൂസഫലി മുഖ്യമന്ത്രിയോട് പറഞ്ഞു യുഎഇ ഭരണാധികാരി 700കോടി തരും എന്നു പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചു എന്നത്. ആ നിമിഷം തന്നെ പ്രധാനമന്ത്രി ഭാരതത്തിന്‍റെ നയം എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ടാകണം. അതിനനുസരിച്ച് വര്‍ക്ക് ഔട്ട് ചെയ്യാമെന്നും നയത്തില്‍ മാറ്റം വരുത്താതെ എങ്ങനെ സഹായിക്കാന്‍ പറ്റുമെന്ന് നോക്കാമെന്നും രണ്ടു രാജ്യ തലവന്‍മാരും സംസാരിച്ചു നിര്‍ത്തിയിട്ടുമുണ്ടാകണം. അതു കൊണ്ടാണ് അവര്‍ ഇപ്പോഴും നമ്മളെ സഹായിക്കാന്‍ സമിതിയൊക്കെ ഉണ്ടാക്കി മുന്നോട്ടു പോകുന്നതും. പക്ഷേ ഒന്നും കിട്ടിയില്ലേലും വേണ്ടില്ല സംഘികളെ പത്തു തെറി പറഞ്ഞാല്‍ മതി എന്ന ചിന്ത മാത്രമുള്ള കുറച്ചുപേര്‍ ഇവിടുണ്ട്. അവരതിനെ ചക്ക കുഴയ്ക്കുന്ന പോലെ കുഴച്ചു. ആകെ വൃത്തികേടാക്കി. യഎഈ യ്ക്ക് ഔദ്യോകിക പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു. പത്തു രൂപ കിട്ടിയാല്‍ അംബല പറംബില്‍ തുണി പൊക്കി കാണിയ്ക്കുന്ന നിലവാരമാണ് നമ്മളെന്നും കുറച്ചു കാശു ആരേലും കൊടുക്കാമെന്ന് പറഞ്ഞാല്‍ സ്വന്തം രാജ്യത്തെ തള്ളി പറയാനും വിഘടനവാദികളെ പിന്താങ്ങാനും ഒരു മടിയും കാണിക്കില്ലെന്നും നമ്മള്‍ ലോകത്തിനു കാണിച്ചു കൊടുത്തു. കേരളത്തിന്‍റെയും മലയാളികളുടെയും അഭിമാനം മാനം മുട്ടേ വളര്‍ത്തിയ പ്രകടനം എന്നാണ് പലരും ഇപ്പോഴും കരുതുന്നത്. ഭാവിയില്‍ ഇത് കേരളത്തിനുണ്ടാക്കാന്‍ പോകുന്ന നഷ്ടം പറഞ്ഞറിയിക്കാനാകാത്തതാകും. അവര്‍ക്ക് അതൊന്നും വിഷയമേയല്ലല്ലോ.

Image result for UAE never offered 700 cr

ഇതിനിടയില്‍ കൂടി അവരു തള്ളിയ മറ്റൊന്നാണ് അരിയ്ക്ക് കാശ് ചോദിച്ചു. അതു പൊളിഞ്ഞു കുത്തുപാളയെടുത്തു. ഏതാനും മണിക്കൂറുകളുടെ മാത്രം ആയുസ്സ്.

ഏറ്റവും ഒടുവിലത്തേതാണ് അര്‍ണബിന്‍റെ നേരെയുള്ള കുതിരകയറ്റം. അര്‍ണബ് ശരിക്കും പറഞ്ഞതെന്താണ് എന്ന് എല്ലാവരും കേട്ടു. പക്ഷേ അതിനെ അങ്ങനങ്ങു വിടാന്‍ പറ്റില്ലല്ലോ. സത്യം പുറത്തു വരുന്നതു കൊണ്ട് ആര്‍ക്കു എന്തു ഗുണം. പരമാവധി നുണ പറയണം. നുണ പറഞ്ഞാലേ പ്രാദേശികവാദം വളര്‍ത്താന്‍ പറ്റൂ. അങ്ങനെയായാലല്ലേ വിഭജനം നടക്കൂ. പക്ഷേ കേവലമായ സംഘിവിരോദം മൂത്ത് തലയ്ക്ക് പിടിച്ച് ഈ കഴുവേറിമോന്‍മാരുടെ അജണ്ടയ്ക്ക് കൊണ്ടു തല വെച്ചു കൊടുക്കുന്ന ‘നിഷ്പക്ഷരെ’ എന്തെന്ന് വിളിക്കണം ? അവര് അവരെ വിളിക്കുന്നത് പ്രബുദ്ധ സാക്ഷര മലയാളി എന്നാണത്രേ.

എത്രയൊക്കെ പൊളിച്ചടുക്കിയാലും നുണകളിനിയും പരക്കും. കാലമിനിയുമുരുളും വിഷു വരും ഓണം വരും നുണകള്‍ പലതും വരും. അര്‍ണബിന്‍റെ കാര്യം അര്‍ണബ് നോക്കിക്കോളും. നുണകള്‍ മാത്രം പറയുന്ന ഈ bunch of shameless നെ തിരുത്താന്‍ പോകണ്ട. പോയിട്ടു കാര്യമില്ല. കാരണം ഞാനെപ്പോഴും പറയുന്നതു പോലെ അവര്‍ക്ക് സത്യം അറിയാത്തതു കൊണ്ട് നുണ പറയുന്നതല്ല. നുണ ആണെന്നറിഞ്ഞു കൊണ്ടു മനപൂര്‍വം പറയുന്നതാണ്. അതല്ലാതെ അവര്‍ക്ക് നിലനില്‍പ്പിനു വേറെ മാര്‍ഗ്ഗങ്ങളില്ലാത്തു കൊണ്ടാണ് അത്. ചൂണ്ടിക്കാണിക്കാന്‍ കാര്യമാത്ര പ്രസക്തമായ ഒരു തെറ്റ് നമ്മുടെ ഭാഗത്തില്ല എന്ന വലിയൊരു സത്യം കൂടി ഇവിടെ മറഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടു അവര്‍ നുണകള്‍ പറയട്ടെ. കൂടുതല്‍ പറയട്ടെ. ഒടുവില്‍ ക്രെഡിബിലിറ്റി ലവലേശം അവശേഷിച്ചിട്ടില്ലാത്ത വിഭാഗമായി കൂടുതല്‍ തരംതാഴട്ടെ. നമുക്ക് പോകാന്‍ ദൂരമേറെയുണ്ട്. മുന്നോട്ട്. മുന്നോട്ട് മാത്രം.

എഴുതിയത് : യുവരാജ് ഗോകുൽ

LEAVE A REPLY

Please enter your comment!
Please enter your name here