എന്താണ് എസെൻഷ്യൽ കമ്മോഡിറ്റി ആക്ടിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ച പരിഷ്‌കാരം.

0

കോവിഡ് 19 സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി കഴിഞ്ഞ നാല് ദിവസങ്ങളിലായി പ്രഖ്യാപിക്കുകയാണ്.ഇതിൽ ഇന്നലെ ധനമന്ത്രി പ്രധാനമായും പ്രഖ്യാപിച്ച പരിഷ്‌കാരം എസെൻഷ്യൽ കമ്മോഡിറ്റി ആക്ടിൽ നിന്നും ചില ഭക്ഷ്യ വസ്തുക്കളെ ഒഴിവാക്കി എന്നതാണ്.ഒരു പക്ഷെ ഇതുവരെയുള്ള പ്രഖ്യാപനങ്ങളിൽ ഏറ്റവും ബോൾഡ് ആയിട്ടുള്ള ഒരു തീരുമാനമാണ് ഈ പ്രഖ്യാപനം.

എന്താണ് എസെൻഷ്യൽ കമ്മോഡിറ്റി ആക്റ്റ് ?

അവശ്യ വസ്തുക്കളുടെ വില, ലഭ്യത , പൂഴ്ത്തിവെപ്പ് , കരിഞ്ചന്ത എന്നിവ ഒഴിവാക്കുക എന്നതാണ് ഈ നിയമത്തിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആവശ്യ വസ്തുക്കളായി ഗവണ്മെന്റ് കരുതുന്ന വസ്തുക്കൾ അനുവദനീയമായ അളവിൽ കൂടുതൽ വാങ്ങുന്നതിനും സംഭരിക്കുന്നതിനും ഈ നിയമം തടയുന്നു. അതിലൂടെ കൃത്രിമമായി വില ഉയർത്തുന്നതും അത് വഴി കമ്പോളത്തിൽ വില കൂടുന്നതും ,സാധങ്ങളുടെ ലഭ്യത ഇല്ലാതാവുന്നതും തടയാൻ സർക്കാരിന് സാധിക്കുന്നു. എന്നാൽ ഭക്ഷ്യ വസ്തുക്കൾ സംഭരിക്കുന്നതിന് ഈ നിയമത്തിലൂടെ നിയന്ത്രണം ഏർപ്പെടുത്തുന്നത് വഴി കാർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. നല്ല വിള ലഭിക്കുന്ന സന്ദർഭങ്ങളിൽ അത്‌ വാങ്ങി സംഭരിക്കാൻ കച്ചവടക്കാർ വിമുഖത കാട്ടുന്നു എന്നതാണ് സത്യം. അതുപോലെ തന്നെ സർക്കാർ നിയന്ത്രിക്കുന്ന മാർക്കററിംഗ് കമ്മിറ്റികൾ വഴിമാത്രം കൃഷിക്കാർക്ക് തങ്ങളുടെ വിഭവങ്ങൾ വിൽക്കാൻ സാധിക്കൂ എന്നത് കൊണ്ട് തന്നെ മാർക്കറ്റ് വില അറിയാനോ , കൂടിയ വില ലഭിക്കാനോ സാധിക്കുമായിരുന്നില്ല.ഈ കമ്മിറ്റികൾ ആകട്ടെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും , പ്രാദേശിക ബിസിനസ്സുകാരും.

ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള കാർഷിക ഭക്ഷ്യവസ്തുക്കൾ എന്നിവ എസെൻഷ്യൽ കമ്മോഡിറ്റികളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുക വഴി കാർഷകർക്ക് ഇനി തങ്ങളുടെ വിളകൾ ഏത് കച്ചവടക്കാർക്കും വിൽക്കാൻ സാധിക്കും. അതുപോലെ തന്നെ കൂടുതൽ സംഭരിക്കുന്നതിന് നിയന്ത്രണം ഇല്ലെന്നത് കൊണ്ട് തന്നെ കച്ചവടക്കാർക്കും അത് പോലെ ഭക്ഷ്യവസ്തുക്കളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾക്കും കൂടുതൽ സംഭരിക്കാനും കൂട്ടുതൽ ഉത്‌പാദനം നടത്താനും സാധിക്കും.

1 ലക്ഷം കോടി രൂപയുടെ അടിസ്ഥാന ഇൻഫ്രാസ്ട്രക്ചർ വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.കർഷകർക്ക് തങ്ങളുടെ വിളകൾ ക്യത്യമായും ലാഭകരമായും വിറ്റഴിക്കാൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കർഷക ഉൽപാദന സംഘടനകൾ, കാർഷിക സംരംഭകർ തുടങ്ങിയവയിലൂടെ സാധിക്കുക, അത് പോലെ ആവശ്യമായ കോൾഡ് സപ്ലൈ ചെയിനുകൾ വികസിപ്പിക്കുക എന്നിവയാണ് സർക്കാർ ഫാം ഗേറ്റ് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here