ഭാഗവതിന്റെ ശിവലിംഗ പരാമർശവും നൂപുർ ശർമയും – ബിജെപിക്ക് അടിതെറ്റിയോ?

0

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇറങ്ങിയ   യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം വാർഷിക റിപ്പോർട്ടിൽ ന്യൂ ഡൽഹിയിലെ മോദി ഭരണകൂടത്തെ  കുറിച്ച് പരോക്ഷമായ വിമർശനം വ്യക്തമായിരുന്നു – ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ  അഭിപ്രായ പ്രകടനങ്ങളും , ഇന്ത്യയിലെ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ന്യൂനപക്ഷ സംഘടനകൾക്കും എതിരായ “വിവേചനത്തിന്റെ” കണക്കുകൾ ആയിരുന്നു അതിന്റെ പ്രധാന ഉള്ളടക്കം.
ആ റിപ്പോർട്ടിനോട് അനുബന്ധിച്ചു ഇന്ത്യയിൽ രണ്ടു സംഭവങ്ങൾ നടന്നു . (1) മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനിടയിലുള്ള “ശിവലിംഗ്” കമന്റും (2) ബിജെപിയുടെ നൂപുർ ശർമയുടെ സസ്‌പെൻഷനും. ഇതേ തുടർന്ന് ഈ രണ്ടിനും എതിരെ   പാർട്ടി അണികളിൽ നിന്നും അസംതൃപ്തി  പ്രകടനങ്ങളുടെ ഒരു  പെരുമഴ തന്നെ ആയിരുന്നു. രാഷ്ട്രീയ നീക്കങ്ങൾ അതിന്റെ വിശാലമായ പരിപ്രേക്ഷ്യത്തിലൂടെ മനസിലാക്കേണ്ടവയാണ്. അതിൽ ബിജെപി അണികൾ പരാജയപ്പെട്ടോ എന്ന് സംശയിക്കും വിധമായിരുന്നു ഈ  അസംതൃപ്തി പ്രകടനങ്ങളിൽ പലതും.

മോഡി – മിഡ്‌ഡിൽ ഈസ്റ്റ് വിദേശ നയം  ഒരു ബാലൻസിംഗ്  ഗെയ്മ് ആണ് – sidestepping politico-strategic issues and concentrating on bilateral economic റിലേഷൻസ് ആണ് അതിന്റെ അന്തഃസത്ത. അത് വിജയം കണ്ടു കൊണ്ടിരിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളതും.  പാക്കിസ്ഥാനും ഇന്ത്യൻ ഇസ്‌ലാമിസ്റ്റ്  സംഘടനകൾക്കും മോദിയുടെ ആ മിഡ്‌ഡിൽ ഈസ്റ്റ്  ബാലൻസിംഗ് പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ അവരാണ് എന്നും സോഷ്യൽ മീഡിയയിലൂടെ മിഡ്‌ഡിൽ ഈസ്റ്റിൽ ഇന്ത്യ വിരുദ്ധ   കാമ്പയിനുകൾ  കത്തിച്ചു കൊണ്ടേ ഇരിക്കാറും. ആ പശ്ചാത്തലത്തിൽ വേണം ഇതൊക്കെ മനസിലാക്കിയെടുക്കാൻ.

വലിയ അന്താരഷ്ട്ര കോളിളക്കങ്ങൾ ഇല്ലാതെ കാശ്മീർ കൈകാര്യം ചെയ്യുക, കാശി -മഥുര പ്രശ്നം പരിഹരിക്കുക എന്നിവ ബിജെപിയുടെ സെന്സിറ്റിവ് ഡൊമസ്റ്റിക് ലക്ഷ്യങ്ങളാണ്. അത് അന്താരാഷ്ട്ര തിരിച്ചടി  ഇല്ലാതെ  നേടി എടുക്കണമെങ്കിൽ ചില ഒപ്റ്റിക്സ് അനിവാര്യമാണ്. ചില പൊളിറ്റിക്കൽ കോംപ്രമൈസുകൾ അനിവാര്യമാണ്, അതാണ് ബിജെപി അണികളിൽ പലരും മനസിലാക്കാൻ പരാജയപ്പെട്ടതും.

ഒരു ഗൃഹനാഥൻ. അയാളുടെ അയലത്തെ വീട്ടിൽ കിണറുള്ളൊരു  മുന്കോപിയായ  നൊസ്സുള്ള അയൽവാസിയാണ്. പൈപ്പിൽ മര്യാദയ്ക്ക് വെള്ളം വരാത്തത് കൊണ്ട് ഗൃഹനാഥൻ വീട്ടിൽ വളർത്തുന്ന പച്ചക്കറി അയൽവാസിക്ക് കൊടുത്തു പകരം വെള്ളം എടുക്കുകയാണ് പതിവ്.  അയാളുടെ മകൻ അയൽവാസിയുടെ മാവിലെ  മാങ്ങയ്ക്കു കല്ലെറിഞ്ഞു. അയൽവാസിക്കാണെങ്കിൽ  ഭ്രാന്തു മൂത്താൽ ഉച്ചപ്പാടുണ്ടാക്കി കോളനി മുഴുവൻ മേൽകീഴ് മറിച്ചു ആരെയും ഉറങ്ങാൻ അനുവദിക്കാത്ത ഒരു  വൈകല്യവും  ഉണ്ട്. അയൽവാസിയെ പിടിച്ചു ഭ്രാന്താശുപത്രിയിൽ ആക്കാനും പറ്റില്ല,  പച്ചക്കറിയും വിറ്റു പോകില്ല,  വെള്ളവും എടുക്കാൻ പറ്റില്ല എന്ന സ്ഥിതിയിൽ  ഗൃഹനാഥൻ വിവരം അറിഞ്ഞയുടൻ  മകനെ  അയൽവാസിയുടെ  മുന്നിൽ വെച്ച്  അയാൾ കാണെ ചെറുതായി രണ്ടു അടി കൊടുത്തു. കണ്ടു നിൽക്കുന്ന അമ്മ അയ്യോ എന്റെ കൊച്ചിനെ ഇതിയാൻ കൊല്ലുന്നേ എന്ന് കരഞ്ഞു നിലവിളിച്ചു കുടുംബത്തിലെ സ്ത്രീകളെ  മുഴുവൻ  കൂട്ടാൻ തുനിയുന്നു. അയാളുടെ അനിയൻ ഭ്രാന്തന് വേണ്ടി നമ്മുടെ കൊച്ചിനെ തല്ലുന്നേ എന്ന് ആരോപിച്ചു കുടുംബത്തിലെ ആണുങ്ങളെ മുഴുവൻ വിളിച്ചു കൂട്ടാൻ തുനിയുന്നു . ഗൃഹനാഥനെ അവർക്കു മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതാരുടെ പരാജയമാണ് യഥാർത്ഥത്തിൽ ?

ഇതിനിടയ്ക്ക് നമ്മൾ ദുർബലരായതു കൊണ്ടാണ്  സർക്കാരിന് ഇങ്ങനെ compromise വേണ്ടി വരുന്നത് എന്ന് വാദിക്കുന്ന മറ്റൊരു കൂട്ടർ !. ബിജെപി ഭരിക്കുന്ന ഇന്ത്യ ഒരു അശോകൻ സ്റ്റേറ്റ് അല്ല  കൗടില്യൻ സ്റ്റേറ്റ് ആണ്. ദേശീയ താൽപ്പര്യം പരമോന്നതമായി കണക്കാക്കപ്പെടുന്ന  നയമാണ് പാർട്ടിക്ക്  എപ്പോഴും സ്വീകാര്യം, കാരണം അടിസ്ഥാന തത്വം രാജ്യത്തിന്റെ ശക്തിയിൽ നിരന്തരം വർദ്ധനവ് ഉറപ്പാക്കുക എന്നതാണ്.  ശക്തി എന്നാൽ  സാമ്പത്തികം, സുരക്ഷ, പ്രതാപം – ഇത് മൂന്നും വർദ്ധിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നതാണ്. ക്ഷേമം എന്നാൽ അർത്ഥത്തിലും (material ) ധര്മത്തിലും ഒരുപോലെ  വൃദ്ധി ഉറപ്പാക്കുക എന്നതാണ്.  അത് കൊണ്ട് നാളെ  ഭൗതിക പുരോഗതി ഉണ്ടായാലും ശക്തി ഉണ്ടായാലും  അങ്ങനൊരു സ്റ്റേറ്റ് ആദ്യം എപ്പോഴും  “സാമം” (conciliation) ആണ് പ്രയോഗിക്കുക എന്ന് ആദ്യം മനസിലാക്കേണ്ടത് പാർട്ടിയിലെ അണികൾ തന്നെയാണ്. കൗടില്യൻ സ്റ്റേറ്റിന്റെ മോഡലിലൂടെ യാഥാർഥ്യബോധത്തോടെ രാഷ്ട്രീയത്തെ മനസിലാക്കിയാൽ ഇന്ത്യൻ ഭരണകൂടം പ്രയോഗിക്കുന്ന നയങ്ങൾ മനസ്സിലാക്കാൻ എളുപ്പമാകുന്നു.

സംശയം വേണ്ട… ഇന്ത്യക്കു അടി  പിഴച്ചിട്ടില്ല, മറിച്ചു ചിലർ തള്ളിയിട്ടിട്ടും മാർജ്ജാരനെ പോലെ നാല് കാലിൽ തന്നെ വന്നു വീഴുകയാണ് ചെയ്തിട്ടുള്ളത്!

LEAVE A REPLY

Please enter your comment!
Please enter your name here