“ഹിന്ദുക്കളെ നിങ്ങൾ ബ്രിട്ടീഷുകാരോട് സമരംചെയ്തു ഊർജ്ജം കളയേണ്ട” എന്ന് ഗുരുജി ഗോൾവാൾക്കർ പറഞ്ഞിട്ടുണ്ടോ?

9

ഗുരുജി ഗോൾവാൾക്കർ പറഞ്ഞതായി ഒരുവാക്യം സോഷ്യൽമീഡിയയിൽ കമ്മ്യൂണിസ്റ് ചുണ്ടുകളിൽ സദാ നൃത്യമാടുന്നുണ്ട്. ഇതാണ് ആ വാക്യം :”ഹിന്ദുക്കളെ നിങ്ങൾ ബ്രിട്ടീഷുകാരോട് സമരംചെയ്തു ഊർജ്ജം കളയേണ്ട, നമ്മുടെ ആഭ്യന്തരശത്രുക്കളായ മുസ്ലീങ്ങൾ, കൃസ്ത്യാനികൾ കമ്മ്യൂണിസ്റ്റുകൾ എന്നിവർക്കെതിരെ പോരാടാനായി നിങ്ങളുടെ ഊർജ്ജം കരുതിവെക്കുക”, പക്ഷെ ഗുരുജിയുടെ ആരാധകരും വായനക്കാരും ആരും ഈ ഉദ്ധരണി ഒരു ഗ്രന്ഥത്തിലും കണ്ടിട്ടില്ല.

ഞാൻ വിചാരധാര രണ്ടുമാസമെടുത്തു വരികളോരോന്നും വായിച്ചുനോക്കിയിട്ടുണ്ട്. അതിൽ അങ്ങിനെ ഒരുവാക്യമില്ല. വിചാരധാരയിൽ ഹിന്ദുസംസ്കാരം അഭിമുഖീകരിക്കുന്ന മൂന്നു വെല്ലുവിളികളെക്കുറിച്ചു പറയുന്നുണ്ട്. RSS ഹിന്ദുസംസ്കാരം  നിലനിർത്താൻ പോരാടുന്ന ഒരു ഒരുസംഘടയാണ്.അതിന്റെ  നേതാവെന്നനിലയിൽ അദ്ദേഹത്തിൻറെ ധർമ്മമാണ് ഹിന്ദു സംസ്കാരം നേരിടുന്നവെല്ലുവിളികളെ തിരിച്ചറിയുക. അദ്ദേഹത്തിൻറെ ബോദ്ധ്യങ്ങൾ ബഹുജനങ്ങളെ അതുബോധ്യപ്പെടുത്തുക എന്നിവ . ഈ വെല്ലുവിളികളെക്കുറിച്ചുള്ള ആശയങ്ങൾ അദ്ദേഹം വിവരിക്കുന്നത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്താണ് എന്നുവേണം വിചാരിക്കുവാൻ.ഇക്കാലത്തു വിഭജനത്തിന് വേണ്ടിയുള്ള വാദങ്ങളും 1946ലെ Action Day പോലുള്ള ഹിന്ദുസംഹാരതാണ്ഡവങ്ങളു അത്തരം ഭീകരപ്രവർത്തങ്ങളെ പിന്താങ്ങുന്ന കമ്മ്യൂണിസ്റ്റു വാദങ്ങളും മുസ്‌ലീങ്ങളേയും കമ്മ്യൂണിസ്റ്റു ശക്തികളെ ഹിന്ദുക്കൾ നേരിടുന്ന വെല്ലുവിളികളായി അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുപോലെതന്നെ വിദേശ ധനസഹായത്തോടെ ദരിദ്രരും നിസ്സഹായരുമായ വനവാസികളെ (tribal people) ചൂഷണം ചെയ്തു അവരെ മതമാറ്റം നടത്തിയിരുന്ന വിദേശമിഷനറിമാർ നടത്തുന്ന മതപരിപവർത്തനവും അദ്ദേഹം മനസിലാക്കി. അതുഹിന്ദുക്കൾക്കെതിരെയുള്ള ഒരുവെല്ലുവിയായി വിലയിരുത്തിയിരുന്നു. അങ്ങിനെയാണ് മൂന്നുവെല്ലുവിളികളെക്കുറിച്ചുള്ള ആശയം വന്നത്. പക്ഷെ ഒരിടത്തും RSS ബ്രിട്ടീഷുകാർക്കെതിരെ പോരാടരുത് എന്ന് പറഞ്ഞിട്ടില്ല.

ഇതിനെവളച്ചൊടിച്ചു ഉണ്ടാക്കിയാസൂത്രവാക്യമാണ് സഖാക്കകൾ പ്രചരിപ്പിക്കുന്നത്.RSS സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല. സ്ഥാപകനായ Dr ഹെഡ്ഗേവാർ ഗാന്ധിജിയുടെ ആദ്യത്തെ പ്രസ്ഥാനമായ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു  ഒന്നരക്കൊല്ലം ജയിലിൽ കിടന്നിരുന്നു. പക്ഷെ അർധസൈനികസ്വഭാവമുള്ള ഒരുദേശീയ സേവനപ്രസ്ഥാനം ഹിന്ദു സംസ്‌കാരം അടിസ്ഥാനമാക്കി പ്രവർത്തിച്ചാൽ ബ്രിട്ടിഷുകാർ അത് നിരോധിക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ കടുംകൈകൾ ഉണ്ടാവാതിരിക്കാൻ ഗാന്ധിജിച്ചെയ്തതുപോലുള്ള ഏറ്റുമുട്ടൽ ഡോക്റ്റർജി ഒഴിവാക്കി. ഈതന്ത്രം സൂക്ഷ്മദൃക്കുകൾക്കു മനസ്സിലാക്കാൻ കഴിയും.ഹിന്ദുദേശീയസംഘടന ശക്തമായാൽ ഒരാൾക്കും ഭാരതത്തെ അടിമയാക്കി വെക്കാൻ സാധിക്കില്ല. ഈ കാര്യം ആദ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത് കാൽമാർക്സ്  ആണ്. അദ്ദേഹം 1853 ജൂലൈ 22ആം തീയ്യതിയെഴുതിയ The Future Results of British Rule in India  എന്ന ലേഖനത്തിൽഇന്ത്യസ്വന്ത്രമാവാനുള്ള രണ്ടു സാധ്യതകളാണ് പറയുന്നത് ;ഒന്നുകിൽ ബ്രിട്ടനിൽ തൊഴിലാളിവർഗ്ഗവർഗ്ഗഭരണം ഉണ്ടാവണം അല്ലെങ്കിൽ ഹിന്ദുക്കൾ ശക്തരാവണം. സത്യസന്ധമായൊരു നിരീക്ഷണമായിരുന്നു അത്.

ഹിന്ദുക്കളെ ശക്തിപ്പെടുത്താനുള്ള വഴികളാണ്  ഡോ ഹെഡ്ഗേവാർ ഉൾക്കാഴ്ചയോടെ സ്വീകരിച്ചത്. RSS സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് ആക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഈലേഖനം മനസ്സിരുത്തി വായിക്കുന്നത് നന്നായിരിക്കും. മാത്രമോ സഖാക്കൾ എന്നാണ് സ്വാതന്ത്ര്യസമരത്തിൽ അങ്കെടുത്തത്? AKG, കൃഷ്ണപിള്ള, EMS തുടങ്ങിയവർ പങ്കെടുത്തസമരം 1930ലെ ഉപ്പുസത്യാഗ്രഹമായിരുന്നു. കംമിയോണിസ്റ്പാർട്ടികേരളത്തിൽ രൂപീകരിക്കുന്നത് 1939ലും. കൃഷ്ണപിള്ളയും EMS ഉം 1936ലെ കമ്മ്യൂണിസ്റ്പാർട്ടിയിൽ ചേർന്നിരുന്നുവെങ്കിലും അക്കാലത്തുസമരമൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധിയൻ പരിപാടികൾക്കെതിരെ സമരംചെയ്തു സ്വതന്ത്ര്യസമരത്തെ പരാജയപ്പെടുത്തി കമ്മ്യൂണിസ്റ്റു ഭരണം സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്. ഈ കഥ രേഖകൾസഹിതം ഞാൻ എൻറെ കേരളത്തിലെ കമ്മ്യൂണിസ്റ്പാർട്ടിയുടെ ചരിത്രത്തിൽ വിവരിച്ചിട്ടുണ്ട്

9 COMMENTS

  1. This article demonstrates an impressive level of expertise. The depth and precision of your analysis are truly commendable, offering significant value to readers. Your ability to articulate complex concepts clearly showcases your strong grasp of the subject matter. I am eager to delve into more of your insightful content. Thank you for providing such a high-quality resource.

  2. Wow, amazing blog layout! How long have you been blogging for? you made blogging look easy. The overall look of your web site is magnificent, as well as the content!

LEAVE A REPLY

Please enter your comment!
Please enter your name here