കാശ്മീരിലെ പാക്കിസ്ഥാൻ സ്പോൺസേർഡ് ഇസ്‌ലാമിക് തീവ്രവാദത്തിന് വൻ തിരിച്ചടി നൽകി ഹിസ്ബുൾ കമാണ്ടർ റിയാസ് നായകൂവിനെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി. പുൽവാമയ്ക്കടുത്ത് ബേഗ്പ്പൂര ഗ്രാമത്തിൽ വെച്ചാണ് സൈന്യം കൊടും തീവ്രവാദിയായ റിയാസിനെ കൊലപ്പെടുത്തിയത്.
കാശ്മീരിൽ സാധാരണക്കാരെയും പോലീസ് ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തുന്നതിന്റെ മാസ്റ്റർ മൈന്റാണ് നായ്ക്കൂ. 2016ൽ തീവ്രവാദി ബുർഹൻ വാണിക്ക് ശേഷമാണ് നായ്ക്കൂ കമാന്റർ ആയി വന്നത്.

മൃതദേഹം കുടുംബത്തിന് വിട്ട് നൽകില്ല
കൊല്ലപ്പെടുന്ന തീവ്രവാദികളെ വീരന്മാരാക്കി ശവശരീരവുമായി സ്ഥിരം കാശ്മീരിൽ നടത്താറുള്ള കലാപരുപാടി ഇത്തവണ സൈന്യം അനുവദിക്കില്ല.

നായ്‌ക്കൂവിന്റെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകാൻ സൈന്യം തയ്യാറാവില്ല. ഇത് മുന്നിൽ കണ്ട് കൊല്ലപ്പെട്ട തീവ്രവാദികളുടെ പേര് വിവരങ്ങൾ സൈന്യം പരസ്യമാക്കിയില്ല.

പാക്കിസ്ഥാനു മുന്നറിയിപ്പ്
പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ പ്രധാന തീവ്രവാദിയാണ് കൊല്ലപ്പെട്ട നായ്ക്കൂ.നായ്‌ക്കൂവിന്റെ മരണം നടന്ന് നിമിഷങ്ങൾക്കകം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്കെതിരെ രംഗത്തെത്തി. സ്ഥിരം ശൈലിയിൽ ആർ എസ് എസിനും ബിജെപിക്കു മെതിരെയാണ് ഇമ്രാൻ ട്വിറ്റു ചെയ്തത്.ഇതിൽ നിന്നുതന്നെ പാക്കിസ്ഥാനു എത്രമാത്രം പ്രധാനമായിരുന്നു നായ്ക്കൂ എന്ന് മനസിലാക്കാം.ഇന്ത്യൻ സൈന്യത്തിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആണ് ഇപ്പോൾ കാശ്മീരിൽ നടക്കുന്നത്.