‘Prove it with data’ – ഒരഭിപ്രായം പറയുന്നവരോട്, ഇന്നത്തെ ഏറ്റവും സ്റ്റൈലിഷ് വെല്ലുവിളികളിൽ ഒന്നാണല്ലോ ഇത്. നമ്മളെല്ലാവരും ചെയ്യും, അത് ശരിയായ ചോദ്യവും ആണ്. യുക്തിയോടെ ചിന്തിക്കുന്ന ആരും വസ്തുതകളുടെ വെളിച്ചത്തിൽ കാര്യങ്ങൾ അപഗ്രഥിക്കാൻ ആഗ്രഹിക്കും.
ബിഗ് ഡേറ്റയുടെയും, അനലെറ്റിക്സിന്റെയും ഇന്നത്തെ ലോകത്തിൽ data നമുക്ക് ചുറ്റും ധാരാളം ഉണ്ട്. അതിന്റെ ഉപയോഗവും, അതിലേറെ ദുരുപയോഗവും ധാരാളമായി നടക്കുന്നും ഉണ്ട്. അതിനാൽ തന്നെ വസ്‌തുതകളെ അധികരിച്ചു പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പലതും സാമാന്യ യുക്തിക്കും ചിന്തക്കും നിരക്കാത്തതാണ്. എന്നാൽ വർണാഭമായ ഗ്രാഫ്ഉകളുടെയും , എക്സെൽ ഷീറ്റുകളുടെയും അകമ്പടിയോടെ അവ എത്തുമ്പോൾ ആരും ഒന്ന് വിശ്വസിച്ചു പോകും, പ്രത്യേകിച്ചു ഒരു പ്രയ്തനം അതു സ്വയമേവ സ്ഥിരീകരിക്കാൻ നടത്തിയില്ലെങ്കിൽ.
അത്തരം ഒന്നാണ്, ബിസിനസ് സ്റ്റാൻഡേർഡ്, ഗൂഗിൾ ട്രെൻഡ്
ഡേറ്റയിൽ , പ്രധാനമത്രി ശ്രി മോഡി, രാഹുൽനെക്കാൾ ഏറെ പുറകിൽ ആണ് എന്ന് പ്രസ്താവിച്ചത്.
എന്നാൽ ഇതിന്റെ യാഥാർഥ്യം എന്താണ് ? സെർച്ച് കീ വേർഡ്സ് ഉം , സെർച്ച് അൽഗോരിതം എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിന്റെയും പല കോമ്പിനേഷനുകൾ സമർത്ഥമായി ഉപയോഗിച്ച്, അതിൽ നിന്നും എങ്ങനെയോ ഒത്തു വന്ന ഒരേ ഒരു സെർച്ച് റിസൾട്ട് നെ അധികരിച്ചാണ് രാഹുൽ മോദിക്ക് മുൻപിൽ എന്ന ശ്രദ്ധയാകര്ഷിക്കാനും ആശയകുഴപ്പത്തിൽ ആക്കാനും പോന്ന ആ റിപ്പോർട്ട് അവർ തയ്യാറാക്കിയത്.
സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധൻ ആയ അഭിഷേക് ബാനർജി സ്വയം സെർച്ച് ചെയ്തു നോക്കി ഇത് വിശദം ആക്കുന്നു.
2018 ജനുവരി 1 മുതൽ 2019 ജനുവരി 6 വരെ ഉള്ള ബിസിനസ് സ്റ്റാൻഡേർഡ് തിരങ്ങെടുത്ത, അതെ കാലയളവിൽ ‘മോദി’ എന്നും ‘രാഹുൽ’ എന്നീ വാക്കുകളുടെ ഗൂഗിൾ ട്രെൻഡ്‌സ് നോക്കിയാൽ, മോദിയാണ് എല്ലായ്പ്പോലും മുൻപിൽ.
ഒരുപക്ഷെ നരേന്ദ്ര മോഡി , രാഹുൽ ഗാന്ധി എന്ന് മുഴുവൻ പേരായിരിക്കും പരിഗണിച്ചത്, അതിനാൽ ആ വാക്കുകൾ ഉപയോഗിച്ച് നോക്കി അപ്പോളും, മോഡി തന്നെ മുൻപിൽ. ഡിസംബർ 9 നും 15 നും ഇടയിൽ ഉള്ള, കോൺഗ്രസ് 3 സംസ്ഥാനങ്ങളിൽ ഗവണ്മെന്റ് രൂപീകരിച്ചത് കാലം ഒഴിച്ച്.
ഗൂഗിൾ വിവരിക്കുന്നത് പോലെ – രണ്ടു തരം സെർച്ച് ഉണ്ട് – term സെർച്ചും ടോപ്പിക്ക് സെർച്ചും. term സെർച്ച് അത്ര കൃത്യം അല്ല, അനുബന്ധ വിഷയങ്ങളും സെർച്ച് ഫലത്തിൽ ഉൾപ്പെടും.
ടോപ്പിക്ക് സെർച്ച് കൃത്യം ആണ്. ടോപ്പിക്ക് സെർച്ച് ഉപയോഗിച്ചു നോക്കിയപ്പോൾ മോഡി വളരെ വളരെ മുന്നിൽ!
സെർച്ച് ന്റെ പരിധി കുറച്ചു കൂടെ ചുരുക്കി ‘ന്യൂസ്’ എന്ന വിഭാഗത്തിൽ മാത്രം ആക്കി. എന്നാലും രാഹുൽ അടുത്തൊന്നും എത്തുന്നില്ല.
എന്നാൽ ഇനി കൃത്യം അല്ലാത്ത term സെർച്ച് ഉപയോഗിച്ച് കാണും എന്ന് കരുതി, അതുപയോഗിച്ചു നോക്കി, വീണ്ടും ന്യൂസ് വിഭാഗത്തിൽ മാത്രം. രാഹുൽ നില മെച്ചപ്പെടുത്തി എങ്കിലും, മോഡി തന്നെയാണ് മുൻപിൽ. (ഗ്രാഫ് 5 )
സെർച്ച് പരിധി വീണ്ടും ചുരുക്കി ‘ന്യൂസ് സെർച്ച്’ എന്നാക്കി, ടോപ്പിക്ക് സെർച്ച് ഉപയോഗിച്ചു ഇപ്രാവശ്യം എന്നാലും മോഡി തന്നെ മുൻപിൽ!
എന്നാൽ നരേന്ദ്ര മോഡി എന്നും, രാഹുൽ ഗാന്ധി എന്നും ഉപയോഗിച്ച് നോക്കാം എന്ന് വച്ചു എന്നാലും നരേന്ദ്ര മോഡി തന്നെ മുൻപിൽ.
ഇനി എന്ത് ചെയ്താലാകും ബിസിനസ് സ്റ്റാൻഡേർഡിനു കിട്ടിയ ആ അത്ഭുത ഫലം കിട്ടുക ??
ന്യൂസ് സെർച്ച് എന്ന വളരെ ചുരുങ്ങിയ വിഭാഗത്തിൽ, കൃത്യം അല്ലാത്ത term സെർച്ച് തന്നെ ഉപയോഗിച്ചു, നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി എന്നീ മുഴുവൻ പേരുകൾ ഉപയോഗിച്ചാൽ വല്ല വിധേനയും രാഹുൽ മുന്നിലാകും!!!
വളരെ പണിപ്പെട്ടു ഇത് കണ്ടുപിടിച്ച അവരുടെ ക്ഷമ അഭിനന്ദിക്കണം.. വസ്തുതകൾക്കപ്പുറം, അതിനെ വളച്ചൊടിക്കുന്നതിലെ ഈ സാമർഥ്യം ആണ് ഒരു പരിധി വരെ ചിന്തിക്കാൻ തയ്യാറുള്ള ഒരു വലിയ കൂട്ടം ആൾക്കാരെ വഴി തെറ്റിക്കാൻ ഉപയോഗിക്കുന്നത്.
OPIndia ഈ യാഥാർഥ്യം പുറത്തു കൊണ്ട് വന്നതിനു ശേഷം ബിസിനസ് സ്റ്റാൻഡേറ്റഡ് അവരുടെ ലേഖനം പിൻവലിച്ചു. പക്ഷെ, പറയപ്പെടുന്നത് പോലെ, സത്യം ചെരിപ്പിട്ടു വരുമ്പോളേക്കും നുണ ലോകം ചുറ്റിയിരിക്കും.
വിവർത്തനം രാധികാ വിജയലക്ഷ്മി