ഭീരുക്കൾക്കെങ്ങനെ വീരത തിരിച്ചറിയാൻ സാധിക്കും ?

0

ഷൂനക്കി, ചാണകം എന്നിങ്ങനെ കേരളത്തിൽ നിത്യേന അവഹേളിക്കപ്പെടുന്ന സവർക്കറെ കുറിച്ച് മലയാളികൾക്ക് ചരിത്രപരമായ അറിവുകൾ തുലോം കുറവാണ്. എന്നതിനാൽ തന്നെ അദ്ദേഹം ജയിലിൽ എന്തിനു പോകേണ്ടി വന്നു എന്ന് മാത്രമല്ല അദ്ദേഹത്തെ കുറിച്ച് ഭഗത് സിങ്ങും ഇന്ദിരാ ഗാന്ധിയും ഒക്കെ എന്ത് ചിന്തിച്ചിരുന്നു എന്നത് കൂടി മലയാളികൾ അറിയേണ്ടത് അനിവാര്യമാണ്.

ഇന്ത്യയിലെ മുസ്ലീമുകൾക്ക് മുസ്ലീമുകളെ മാത്രം തിരഞ്ഞെടുക്കാൻ പാകത്തിന് പ്രത്യേക മുസ്‌ലിം മണ്ഡലങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയിൽ സൃഷ്ടിക്കും എന്ന് വ്യവസ്ഥപ്പെടുത്തുന്ന ബ്രിട്ടീഷ് സർക്കാരിന്റെ മോർലി-മിന്റോ പരിഷ്കാരങ്ങൾക്കെതിരെ (ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909) കലാപം നടത്തിയതിന് വിനായക് ദാമോദർ സവർക്കറിന് 50 വർഷം തടവുശിക്ഷ വിധിക്കപ്പെട്ടു. 14 വർഷത്തെ ദുരിതപൂർണമായ തടവിന് ശേഷം ജനുവരി 1924 ൽ താൻ ഇനി ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടില്ലെന്നും ബോംബെയിലെ തന്റെ വീട്ടിൽ തുടരുമെന്നും നൽകിയ ഉറപ്പിന്മേൽ ബ്രിട്ടീഷ് സർക്കാർ മോചിതനാക്കുകയായിരുന്നു . ശേഷം ഹിന്ദു പൈതൃകത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടുള്ള രത്‌നഗിരി ഹിന്ദുസഭ എന്നൊരു സംഘടനയുടെ സ്ഥാപനത്തിൽ സവർക്കർ പങ്കാളിയായി. “ബൽവന്ത് സിംഗ്” എന്ന തൂലികാ നാമത്തിലും സ്വന്തം പേരിലും ഭഗത് സിംഗ് സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് നിരവധി തവണ പ്രശംസിച്ചു എഴുതുകയും ചെയ്തു.

1857 ലെ ആദ്യ സ്വാതന്ത്ര്യ യുദ്ധത്തെക്കുറിച്ചുള്ള സവർക്കറുടെ കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്ന് ഭഗത് സിംഗ് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് മാത്രമല്ല, ഭഗത് സിംഗിന്റെ ജയിൽ ഡയറിയിൽ സവർക്കറുടെ “ഹിന്ദുപാദ്‌പാദ്‌ഷാഹി” എന്ന കൃതിയിൽ നിന്നും പലതും ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വേണ്ടി വ്യക്തിപരമായ ത്യാഗങ്ങൾ നടത്തിയ ഭഗത് സിങ്ങും വീർ സവർക്കറും പരസ്പരം അങ്ങേയറ്റം ബഹുമാനം പങ്കിട്ടിരുന്നു എന്ന ചരിത്ര വസ്തുത രാഷ്ട്രീയ ദുഷ്ടലാക്കോടെ മറച്ചു വെക്കപ്പെടുന്ന ഒന്നാണ്.

Braveheart, fanatic anarchist' — what Bhagat Singh wrote of Savarkar, and  their common cause

സവർക്കർ മുസ്ലീമുകളെ വെറുത്തിരുന്നുവോ ? 1857 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായ അവധ് ഭരണാധികാരി വാജിദ് ആലി , റോഹിൽ ഖണ്ഡിലെ വിപ്ലവകാരി ഖാൻ ബഹാദൂർ ഖാൻ എന്നിവരെ സവർക്കർ വാനോളം പുകഴ്ത്തുന്നത് കാണാം…മുസ്‌ലിം വിരോധം മാത്രം തലയ്ക്കു പിടിച്ചൊരു മനുഷ്യനായിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ മുസ്ലീമുകളെ പ്രശംസിക്കില്ലായിരുന്നു. എന്നാൽ അന്തമാൻ ജയിലിൽ വെച്ച് അദ്ദേഹം കണ്ട പല കാഴ്ചകളും അദ്ദേഹത്തിന് മുസ്‌ലിമുകളോട് അമർഷം ഉണ്ടാകാൻ ഹേതുവായി . ബ്രിട്ടീഷ് ജൈലർ ആയിരുന്ന ഡേവിഡ് ബാരിയുടെ ചേലകളായിരുന്ന സിന്ധ് ബാലോച് പത്താൻ വംശജരായ മുസ്‌ലിമുകൾ സെല്ലുലാർ ജയിലുള്ള മാനസികമായി തളർന്നിരുന്നു ഹിന്ദുക്കളുടെ ദുഖവും പരാധീനതയും ചൂഷണം ചെയ്തു ദൈനം ദിനം അവരെ ഇസ്‌ലാമിലേക്ക് മത പരിവർത്തനം നടത്തുന്നുണ്ടായിരുന്നു …അതിനു വഴങ്ങാത്ത ഹിന്ദുക്കളെ അവർ ഉപദ്രിവിച്ചിരുന്നു . അവിടം മുതലാണ് സവർക്കർക്ക് മുസ്‌ലിം വിരോധം കടുപ്പപ്പെടാൻ തുടങ്ങിയത് …അത് ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിനോടും അസാന്മാർഗിക മത പരിവർത്തനത്തിനോടും ഉള്ള എതിർപ്പായിരുന്നു.

50 കൊല്ലത്തെ തടവ് ശിക്ഷ ആയതിനാൽ ബാക്കിയുള്ള ജീവിതം സെല്ലുലാർ ജയിലിൽ കഴിഞ്ഞ് അവസാനിപ്പിച്ചാൽ തന്റെ ജീവിതം കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കൾക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തുറങ്ങാനായി മേഴ്സി പെറ്റീഷനുകൾ നൽകിയത്, അല്ലാതെ ഭീരുത്വം കൊണ്ടല്ല. അവിടെ കണ്ടത് പ്രായോഗികത മാത്രം! തുടർന്ന് പരസ്യമായി ബ്രിട്ടീഷ് വിരുദ്ധ സമരം സാധ്യമല്ല എന്നതിനാൽ ബാക്കിയുള്ള ജീവിതം ഹൈന്ദവ പൈതൃകത്തെയും സാംസ്കാരിക പരിസരത്തെയും സംരക്ഷിക്കാനായുള്ള സംഘടനാ പ്രവർത്തനത്തിൽ 1966 ൽ തന്റെ മരണം വരെ ഏർപ്പെട്ടു.

1980 മെയ് 20 ന് എഴുതിയ കത്തിൽ ഇന്ദിരാഗാന്ധി ഇപ്രകാരം കുറിക്കുന്നു – “വീർ സവർക്കറുടെ ബ്രിട്ടീഷ് സർക്കാരിനെതീരെയുള്ള പ്രതിഷേധം നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നാൽവഴികളിൽ അതിന്റേതായ പ്രാധാന്യമർഹിക്കുന്നു. അസാമാന്യനായ ഇന്ത്യയുടെ ഈ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികളിൽ ഞാൻ വിജയം ആശംസിക്കുന്നു”.

തന്റെ ത്യാഗങ്ങൾക്കു എന്നോ ഭാരത രത്നം കിട്ടേണ്ടിയിരുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയെയാണ് രാഷ്ട്രീയ വൈര്യവും ചരിത്രബോധമില്ലായ്മ കൊണ്ടും പല മലയാളികളും നിത്യേന അവഹേളിക്കുന്നത് എന്ന തിരിച്ചറിവ് അനിവാര്യമാണ് .

കൂടുതൽ വായിച്ചറിയാൻ:

1 . https://theprint.in/india/braveheart-fanatic-anarchist-what-bhagat-singh-wrote-of-savarkar-and-their-common-cause/626451/?fbclid=IwAR00iT7C76wY-h-BH8xphkXmjB5fPkL1zoPdGWg582zFECXH3KHLDkp7ROI

2 . https://www.news18.com/news/books/veer-savarkar-believed-some-muslims-and-christians-possess-all-essential-qualifications-of-hindutva-claims-biography-2275599.html

LEAVE A REPLY

Please enter your comment!
Please enter your name here